വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lmd പാഠം 4
  • താഴ്‌മ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • താഴ്‌മ
  • സ്‌നേഹിക്കുക, ശിഷ്യരാക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പൗലോ​സി​ന്റെ മാതൃക
  • പൗലോ​സിൽനിന്ന്‌ എന്തു പഠിക്കാം?
  • പൗലോ​സി​നെ അനുക​രി​ക്കു​ക
  • യഹോവ താഴ്‌മ​യുള്ള ദാസന്മാ​രെ വിലമ​തി​ക്കു​ന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • അനുകരിക്കാൻ താഴ്‌മയുടെ മാതൃകകൾ
    വീക്ഷാഗോപുരം—1993
  • യഥാർഥ താഴ്‌മ നട്ടുവളർത്തുക
    2005 വീക്ഷാഗോപുരം
  • ’ഞാൻ താഴ്‌മ ഉള്ളവനാകുന്നു’
    “വന്ന്‌ എന്നെ അനുഗമിക്കുക”
കൂടുതൽ കാണുക
സ്‌നേഹിക്കുക, ശിഷ്യരാക്കുക
lmd പാഠം 4

സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌

കാവൽക്കാരനോടൊപ്പം ചങ്ങലയാൽ ബന്ധിതനായ പൗലോസ്‌, അഗ്രിപ്പ രാജാവിനോടും ഗവർണറായ ഫെസ്‌തൊസിനോടും ബർന്നീക്കയോടും ആദരവോടെ സംസാരിക്കുന്നു.

പ്രവൃ. 26:2, 3

പാഠം 4

താഴ്‌മ

തത്ത്വം: “താഴ്‌മ​യോ​ടെ മറ്റുള്ള​വരെ നിങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണുക.”—ഫിലി. 2:3.

പൗലോ​സി​ന്റെ മാതൃക

കാവൽക്കാരനോടൊപ്പം ചങ്ങലയാൽ ബന്ധിതനായ പൗലോസ്‌, അഗ്രിപ്പ രാജാവിനോടും ഗവർണറായ ഫെസ്‌തൊസിനോടും ബർന്നീക്കയോടും ആദരവോടെ സംസാരിക്കുന്നു.

വീഡി​യോ: പൗലോസ്‌ അഗ്രിപ്പ രാജാ​വി​നെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു

1. വീഡി​യോ കാണുക, അല്ലെങ്കിൽ പ്രവൃ​ത്തി​കൾ 26:2, 3 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചിന്തി​ക്കുക:

  1. എ. അഗ്രിപ്പ രാജാ​വി​നോ​ടു സംസാ​രി​ച്ച​പ്പോൾ പൗലോസ്‌ താഴ്‌മ കാണി​ച്ചത്‌ എങ്ങനെ​യാണ്‌?

  2. ബി. പൗലോസ്‌ തന്നി​ലേക്കു ശ്രദ്ധ ആകർഷി​ക്കാ​തെ യഹോ​വ​യി​ലേ​ക്കും തിരു​വെ​ഴു​ത്തു​ക​ളി​ലേ​ക്കും ശ്രദ്ധ തിരി​ച്ചത്‌ എങ്ങനെ​യാണ്‌?—പ്രവൃ. 26:22 കാണുക.

പൗലോ​സിൽനിന്ന്‌ എന്തു പഠിക്കാം?

2. നമ്മൾ താഴ്‌മ​യോ​ടെ​യും ആദര​വോ​ടെ​യും സന്ദേശം അറിയി​ക്കു​ന്നെ​ങ്കിൽ ആളുകൾക്ക്‌ അത്‌ കൂടുതൽ ഇഷ്ടപ്പെ​ടും.

പൗലോ​സി​നെ അനുക​രി​ക്കു​ക

3. വലിയ ആളാ​ണെന്നു ഭാവി​ക്ക​രുത്‌. ‘നമുക്ക്‌ എല്ലാം അറിയാം, അവർക്ക്‌ ഒന്നും അറിയില്ല’ എന്ന രീതി​യിൽ ഇടപെ​ട​രുത്‌. പകരം അവരോട്‌ ആദര​വോ​ടെ സംസാ​രി​ക്കുക.

4. നിങ്ങൾ അറിയി​ക്കുന്ന സത്യങ്ങൾ ബൈബി​ളിൽനി​ന്നാണ്‌ എന്നു വ്യക്തമാ​ക്കുക. ആളുക​ളു​ടെ ചിന്തക​ളെ​യും വികാ​ര​ങ്ങ​ളെ​യും സ്വാധീ​നി​ക്കാൻ ദൈവ​വ​ച​ന​ത്തി​നു കഴിയും. ബൈബിൾ ഉപയോ​ഗിച്ച്‌ സംസാ​രി​ക്കു​മ്പോൾ ദൈവ​വ​ചനം എന്ന ശരിയായ അടിസ്ഥാ​ന​ത്തിൽ നമ്മൾ അവരുടെ വിശ്വാ​സം പണിയു​ക​യാണ്‌.

5. സൗമ്യ​ത​യു​ള്ള​വ​രാ​യി​രി​ക്കുക. നമ്മൾ പറയു​ന്ന​താണ്‌ ശരി എന്നു സ്ഥാപി​ക്കാ​നാ​യി തർക്കി​ക്കാൻ നിൽക്ക​രുത്‌. ശാന്തരാ​യി ഇടപെ​ടു​മ്പോ​ഴും സാഹച​ര്യം മനസ്സി​ലാ​ക്കി അവി​ടെ​നിന്ന്‌ പോരു​മ്പോ​ഴും നമ്മൾ താഴ്‌മ കാണി​ക്കു​ക​യാണ്‌. (സുഭാ. 17:14; തീത്തോ. 3:2) സൗമ്യ​ത​യോ​ടെ ഇടപെ​ട്ടാൽ പിന്നീട്‌ ഒരു അവസര​ത്തിൽ വീട്ടു​കാ​രൻ നമ്മുടെ സന്ദേശം ശ്രദ്ധി​ച്ചേ​ക്കാം.

ഇവയും​കൂ​ടെ കാണുക

റോമ. 12:16-18; 1 കൊരി. 8:1; 2 കൊരി. 3:5

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക