വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
സ്വാഗതം.
യഹോവയുടെ സാക്ഷികള്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഗവേഷണം ചെയ്യാനുള്ള ഒരു ഉപകരണമാണ് ഇത്.
പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍, ദയവായി jw.org സന്ദര്‍ശിക്കുക.
അറിയിപ്പ്
ലഭ്യമായ പുതിയ ഭാഷ: Betsileo
  • ഇന്ന്

ഒക്ടോബർ 27 തിങ്കൾ

“ഭർത്താ​ക്ക​ന്മാ​രും ഭാര്യ​മാ​രെ സ്വന്തം ശരീര​ത്തെ​പ്പോ​ലെ സ്‌നേ​ഹി​ക്കണം.”—എഫെ. 5:28.

ഒരു ഭർത്താവ്‌ തന്റെ ഭാര്യയെ സ്‌നേ​ഹി​ക്കു​ക​യും അവളുടെ നല്ലൊരു സുഹൃ​ത്താ​യി​രി​ക്കു​ക​യും അവളുടെ ആവശ്യ​ങ്ങൾക്കാ​യി കരുതു​ക​യും അവളെ ആത്മീയ​മാ​യി സഹായി​ക്കു​ക​യും ചെയ്യാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. ചിന്താ​ശേഷി വളർത്തി​യെ​ടു​ക്കു​ന്ന​തും സ്‌ത്രീ​കളെ ബഹുമാ​നി​ക്കു​ന്ന​തും ആശ്രയ​യോ​ഗ്യ​രാ​യി​രി​ക്കു​ന്ന​തും നല്ലൊരു ഇണയാ​യി​രി​ക്കാൻ നിങ്ങളെ സഹായി​ക്കും. വിവാഹം കഴിഞ്ഞാൽ നിങ്ങൾ ചില​പ്പോൾ ഒരു പിതാ​വാ​യി​ത്തീർന്നേ​ക്കാം. ഒരു നല്ല അപ്പനാ​കുന്ന കാര്യ​ത്തിൽ യഹോ​വ​യു​ടെ മാതൃ​ക​യിൽനിന്ന്‌ നിങ്ങൾക്കു പലതും പഠിക്കാ​നുണ്ട്‌. (എഫെ. 6:4) തന്റെ മകനായ യേശു​വി​നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അംഗീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും യഹോവ തുറന്നു​പ​റഞ്ഞു. (മത്താ. 3:17) നിങ്ങൾ ഒരു പിതാ​വാ​യാൽ മക്കളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ നിങ്ങളും അവർക്ക്‌ എപ്പോ​ഴും ഉറപ്പു​കൊ​ടു​ക്കണം. അവർ ചെയ്യുന്ന നല്ല കാര്യ​ങ്ങൾക്ക്‌ അവരെ അഭിന​ന്ദി​ക്കാൻ ഒരിക്ക​ലും മടിക്ക​രുത്‌. യഹോ​വയെ അനുക​രി​ക്കുന്ന പിതാ​ക്ക​ന്മാർ തങ്ങളുടെ മക്കളെ പക്വത​യുള്ള ക്രിസ്‌തീയ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും ആയിത്തീ​രാൻ സഹായി​ക്കും. നല്ലൊരു പിതാ​വാ​കാൻ നിങ്ങൾക്ക്‌ ഇപ്പോഴേ ഒരുങ്ങാം. അതിനാ​യി കുടും​ബ​ത്തി​ലും സഭയി​ലും ഉള്ളവർക്ക്‌ ആവശ്യ​മായ സഹായങ്ങൾ ചെയ്‌തു​കൊ​ടു​ക്കുക. അവരോ​ടുള്ള സ്‌നേ​ഹ​വും വിലമ​തി​പ്പും തുറന്നു​പ​റ​യാൻ പഠിക്കുക.—യോഹ. 15:9. w23.12 28–29 ¶17-18

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2025

ഒക്ടോബർ 28 ചൊവ്വ

“നിന്റെ നാളു​കൾക്കു സ്ഥിരത നൽകു​ന്നത്‌ (യഹോ​വ​യാണ്‌).”—യശ. 33:6.

നമ്മൾ യഹോ​വ​യു​ടെ വിശ്വസ്‌ത ദാസരാ​ണെ​ങ്കി​ലും, നമുക്കും മറ്റുള്ള​വ​രെ​പ്പോ​ലെ പ്രശ്‌ന​ങ്ങ​ളും രോഗ​ങ്ങ​ളും ഒക്കെ ഉണ്ടാകും. അതുകൂ​ടാ​തെ, ദൈവ​ജ​ന​മാ​യ​തി​ന്റെ പേരി​ലുള്ള എതിർപ്പോ ഉപദ്ര​വ​മോ നമുക്കു നേരി​ട്ടേ​ക്കാം. ആ പ്രശ്‌ന​ങ്ങ​ളെ​ല്ലാം ദൈവം തടയു​ന്നി​ല്ലെ​ങ്കി​ലും നമ്മളെ സഹായി​ക്കു​മെന്നു വാക്കു​ത​ന്നി​ട്ടുണ്ട്‌. (യശ. 41:10) സാഹച​ര്യം എത്ര കഠിന​മാ​ണെ​ങ്കി​ലും യഹോ​വ​യു​ടെ സഹായ​മു​ണ്ടെ​ങ്കിൽ നമുക്കു സന്തോഷം നിലനി​റു​ത്താ​നും നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും വിശ്വ​സ്‌ത​രാ​യി തുടരാ​നും കഴിയും. “ദൈവ​സ​മാ​ധാ​നം” നമുക്കു തരു​മെന്നു യഹോവ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. (ഫിലി. 4:6, 7) എന്താണ്‌ ആ സമാധാ​നം? യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധമു​ള്ള​തു​കൊണ്ട്‌ ഒരാളു​ടെ ഹൃദയ​ത്തി​നും മനസ്സി​നും തോന്നുന്ന സ്വസ്ഥത​യും ശാന്തത​യും ആണ്‌ അത്‌. ഈ സമാധാ​നം ‘മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മാണ്‌;’ അതായത്‌ നമുക്കു ചിന്തി​ക്കാൻ കഴിയു​ന്ന​തി​നും അപ്പുറം! നിങ്ങൾ യഹോ​വ​യോ​ടു തീവ്ര​മാ​യി പ്രാർഥി​ച്ച​ശേഷം എപ്പോ​ഴെ​ങ്കി​ലും ഇത്തരത്തിൽ മനസ്സിനു വളരെ ശാന്തത തോന്നി​യി​ട്ടു​ണ്ടോ? അതാണ്‌ “ദൈവ​സ​മാ​ധാ​നം.” w24.01 20 ¶2; 21 ¶4

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2025

ഒക്ടോബർ 29 ബുധൻ

“ഞാൻ യഹോ​വയെ സ്‌തു​തി​ക്കട്ടെ; എന്നുള്ളം മുഴുവൻ വിശു​ദ്ധ​മായ തിരു​നാ​മം വാഴ്‌ത്തട്ടെ.”—സങ്കീ. 103:1.

യഹോ​വയെ സ്‌നേ​ഹി​ക്കുന്ന ആളുകൾ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കും. യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കുക എന്നു പറഞ്ഞാൽ യഹോ​വ​യെ​ത്തന്നെ സ്‌തു​തി​ക്കുക എന്നാ​ണെന്നു ദാവീദ്‌ മനസ്സി​ലാ​ക്കി. യഹോ​വ​യു​ടെ പേരി​നെ​ക്കു​റിച്ച്‌ കേൾക്കു​മ്പോൾ യഹോ​വ​യു​ടെ വ്യക്തി​ത്വ​മാ​ണു മനസ്സി​ലേ​ക്കു​വ​രു​ന്നത്‌. അതായത്‌, യഹോ​വ​യു​ടെ മനോ​ഹ​ര​മായ ഗുണങ്ങ​ളും അതിശ​യ​ക​ര​മായ പ്രവൃ​ത്തി​ക​ളും എല്ലാം. തന്റെ പിതാ​വി​ന്റെ പേരിനെ പരിശു​ദ്ധ​മാ​യി കാണാ​നും അതിനെ സ്‌തു​തി​ക്കാ​നും ദാവീദ്‌ ആഗ്രഹി​ച്ചു. ‘ഉള്ളം മുഴു​വ​നോ​ടെ,’ അതായത്‌ മുഴു​ഹൃ​ദ​യ​ത്തോ​ടെ​യാണ്‌ ദാവീദ്‌ അതു ചെയ്‌തത്‌. ഇതു​പോ​ലെ ലേവ്യ​രും യഹോ​വയെ സ്‌തു​തി​ക്കു​ന്ന​തിൽ നേതൃ​ത്വ​മെ​ടു​ത്തു. എത്രതന്നെ സ്‌തു​തി​ച്ചാ​ലും യഹോ​വ​യു​ടെ അതിപ​രി​ശു​ദ്ധ​നാ​മം അർഹി​ക്കുന്ന അത്രയും സ്‌തുതി കൊടു​ക്കാൻ തങ്ങൾക്കു കഴിയി​ല്ലെന്ന്‌ അവർ താഴ്‌മ​യോ​ടെ അംഗീ​ക​രി​ച്ചു. (നെഹ. 9:5) ഇത്തരത്തിൽ താഴ്‌മ​യോ​ടെ, ഹൃദയ​പൂർവം നമ്മൾ യഹോ​വയെ സ്‌തു​തി​ക്കു​മ്പോൾ അത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും. w24.02 9 ¶6

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2025
സ്വാഗതം.
യഹോവയുടെ സാക്ഷികള്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഗവേഷണം ചെയ്യാനുള്ള ഒരു ഉപകരണമാണ് ഇത്.
പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍, ദയവായി jw.org സന്ദര്‍ശിക്കുക.
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക