വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwyp ലേഖനം 69
  • ഞാൻ എന്തിനു പ്രാർഥി​ക്ക​ണം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഞാൻ എന്തിനു പ്രാർഥി​ക്ക​ണം?
  • യുവജനങ്ങൾ ചോദിക്കുന്നു
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്താണ്‌ പ്രാർഥന?
  • ദൈവം പ്രാർഥന കേൾക്കു​ന്നു​ണ്ടോ?
  • എനിക്ക്‌ എന്തി​നെ​ക്കു​റിച്ച്‌ പ്രാർഥി​ക്കാൻ കഴിയും?
  • പ്രാർഥ​ന​യി​ലൂ​ടെ ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാം
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • പ്രാർഥന എന്ന പദവി
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • നിങ്ങൾക്കു ദൈവത്തോട്‌ അടുക്കാൻ കഴിയുന്ന വിധം
    നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
  • പ്രാർഥനയിലൂടെ ദൈവത്തോട്‌ അടുത്തുചെല്ലുക
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
കൂടുതൽ കാണുക
യുവജനങ്ങൾ ചോദിക്കുന്നു
ijwyp ലേഖനം 69
ഒരു കൗമാരക്കാരി ഒരു തടാകക്കരയിൽ ഇരിക്കുന്നു

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഞാൻ എന്തിനു പ്രാർഥി​ക്ക​ണം?

ഒരു പഠനറി​പ്പോർട്ട്‌ അനുസ​രിച്ച്‌ അമേരി​ക്ക​യിൽ 80% യുവജ​ന​ങ്ങ​ളും പ്രാർഥി​ക്കാ​റുണ്ട്‌. പക്ഷേ അതിൽ പകുതി പേരേ ദിവസ​വും പ്രാർഥി​ക്കാ​റു​ള്ളൂ. അതു​കൊണ്ട്‌ അവരിൽ ചിലർ ഇങ്ങനെ സ്വയം ചോദി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നി​ല്ല: ‘പ്രാർഥി​ക്കു​മ്പോൾ നമുക്ക്‌ ഒരു മനസ്സമാ​ധാ​നം കിട്ടു​മെ​ന്നേ ഉള്ളോ? അതോ അതിൽ കവിഞ്ഞ എന്തെങ്കി​ലും ആണോ പ്രാർഥന?’

  • എന്താണ്‌ പ്രാർഥന?

  • ദൈവം പ്രാർഥന കേൾക്കു​ന്നു​ണ്ടോ?

  • എനിക്ക്‌ എന്തി​നെ​ക്കു​റിച്ച്‌ പ്രാർഥി​ക്കാൻ കഴിയും?

  • സമപ്രാ​യ​ക്കാർ പറയു​ന്നത്‌

എന്താണ്‌ പ്രാർഥന?

സകലത്തി​ന്റെ​യും സ്രഷ്ടാ​വി​നോട്‌ ഭക്തിപൂർവം സംസാ​രി​ക്കു​ന്ന​താണ്‌ പ്രാർഥന. അത്‌ എത്ര വലിയ പദവി​യാണ്‌! യഹോവ മനുഷ്യ​രെ​ക്കാൾ എല്ലാ വിധത്തി​ലും ഉന്നതനാ​ണെ​ങ്കി​ലും “നമ്മിൽ ആരിൽനി​ന്നും അകന്നി​രി​ക്കു​ന്നി​ല്ല.” (പ്രവൃ​ത്തി​കൾ 17:27) അതെ, ബൈബിൾ മനോ​ഹ​ര​മാ​യ ഒരു ക്ഷണം വെച്ചു​നീ​ട്ടു​ന്നു: “ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും.”—യാക്കോബ്‌ 4:8.

നിങ്ങൾക്ക്‌ എങ്ങനെ ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലാ​നാ​കും?

  • ഒരു വിധം പ്രാർഥ​ന​യി​ലൂ​ടെ​യാണ്‌. നിങ്ങൾക്ക്‌ ദൈവ​ത്തോട്‌ സംസാ​രി​ക്കാ​നാ​കു​ന്നത്‌ അങ്ങനെ​യാണ്‌.

  • മറ്റൊരു വിധം ബൈബിൾ പഠിക്കു​ന്ന​തി​ലൂ​ടെ​യാണ്‌. ദൈവം നിങ്ങ​ളോ​ടു “സംസാ​രി​ക്കു​ന്നത്‌” ഈ വിധത്തി​ലാണ്‌.

ഇങ്ങനെ അങ്ങോ​ട്ടും ഇങ്ങോ​ട്ടും ഉള്ള ആശയവി​നി​മ​യം, അതായത്‌ പ്രാർഥ​ന​യും ബൈബിൾപ​ഠ​ന​വും, ദൈവ​വു​മാ​യി ശക്തമായ ഒരു സുഹൃ​ദ്‌ബ​ന്ധം കെട്ടി​പ്പ​ടു​ക്കാൻ നിങ്ങളെ സഹായി​ക്കു​ന്നു.

“ദൈവ​വു​മാ​യി സംസാ​രി​ക്കു​ന്നത്‌, അതായത്‌ ഏറ്റവും ഉന്നതനായ വ്യക്തി​യു​മാ​യി ആശയവി​നി​മ​യം ചെയ്യു​ന്നത്‌, ഒരു മനുഷ്യന്‌ ആസ്വദി​ക്കാ​നാ​കു​ന്ന ഏറ്റവും വലിയ ഒരു പദവി​യാണ്‌.”​—ജെറമി.

“എന്റെ ഉള്ളിന്റെ ഉള്ളിലെ വികാ​ര​ങ്ങൾ യഹോ​വ​യോ​ടു പ്രാർഥ​ന​യി​ലൂ​ടെ പറയു​ന്നത്‌ എന്നെ യഹോ​വ​യു​മാ​യി അടുപ്പി​ക്കു​ന്നു.”​—മിറാൻഡ.

ദൈവം പ്രാർഥന കേൾക്കു​ന്നു​ണ്ടോ?

ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ക​യും ദൈവ​ത്തിൽ വിശ്വ​സി​ക്കു​ക​യും ചെയ്യുന്ന ഒരു വ്യക്തിക്കുപോലും, ദൈവം നമ്മുടെ പ്രാർഥ​ന​കൾ ശരിക്കും കേൾക്കു​ന്നുണ്ട്‌ എന്ന കാര്യം ഉൾക്കൊ​ള്ളാൻ ബുദ്ധി​മുട്ട്‌ തോന്നി​യേ​ക്കാം. എന്നാൽ ബൈബിൾ യഹോ​വ​യെ “പ്രാർഥന കേൾക്കു​ന്ന​വ​നേ” എന്നു വിളി​ക്കു​ന്നു. (സങ്കീർത്ത​നം 65:2) “എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക“ എന്നു ബൈബിൾ പറയുന്നു. എന്തു​കൊണ്ട്‌? കാരണം ‘ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാണ്‌.’​—1 പത്രോസ്‌ 5:7.

ചിന്തി​ക്കാൻ: നിങ്ങൾ നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളോ​ടു മിക്ക​പ്പോ​ഴും​ത​ന്നെ സംസാ​രി​ക്കാ​റു​ണ്ടോ? ദൈവ​ത്തോ​ടും നിങ്ങൾക്ക്‌ അങ്ങനെ സംസാ​രി​ക്കാം. പ്രാർഥ​ന​യിൽ യഹോ​വ​യു​ടെ പേര്‌ ഉപയോ​ഗിച്ച്‌ വിളി​ച്ച​പേ​ക്ഷി​ക്കു​ക. (സങ്കീർത്ത​നം 86:5-7; 88:9) “ഇടവി​ടാ​തെ പ്രാർഥി​ക്കു​ക” എന്ന്‌ ബൈബിൾ പറയുന്നു.​—1 തെസ്സ​ലോ​നി​ക്യർ 5:17.

“ഞാനും എന്റെ സ്വർഗീ​യ​പി​താ​വും ആയിട്ടുള്ള സംസാ​ര​മാണ്‌ പ്രാർഥന. അപ്പോൾ എന്റെ ഹൃദയം മുഴുവൻ ഞാൻ ദൈവ​മു​മ്പാ​കെ പകരും.”​—മോയിസസ്‌.

“എന്റെ മമ്മി​യോ​ടോ അടുത്ത കൂട്ടു​കാ​ര​നോ​ടോ ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ വിശദ​മാ​യി സംസാ​രി​ക്കു​ന്ന​തു​പോ​ലെ ഞാൻ യഹോ​വ​യോട്‌ കാര്യ​ങ്ങ​ളൊ​ക്കെ വളരെ വിശദ​മാ​യി​ത്ത​ന്നെ സംസാ​രി​ക്കും.”​—കാരെൻ

എനിക്ക്‌ എന്തി​നെ​ക്കു​റിച്ച്‌ പ്രാർഥി​ക്കാൻ കഴിയും?

ബൈബിൾ പറയുന്നു: “ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ടാ. കാര്യം എന്തായാ​ലും പ്രാർഥ​ന​യി​ലൂ​ടെ​യും ഉള്ളുരു​കി​യു​ള്ള യാചന​യി​ലൂ​ടെ​യും നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​ക​ളോ​ടെ ദൈവത്തെ അറിയിക്കുക.” (ഫിലിപ്പിയർ 4:6)

അതിനർഥം നിങ്ങളു​ടെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രാർഥി​ക്കു​ന്ന​തിൽ കുഴപ്പ​മി​ല്ലെ​ന്നാ​ണോ? അതെ. ബൈബിൾ പറയുന്നു: “നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും.” (സങ്കീർത്തനം 55:22)

എന്നാൽ, ദൈവ​ത്തോ​ടു​ള്ള പ്രാർഥ​ന​യിൽ നിങ്ങളു​ടെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ മാത്രമല്ല മറ്റു ചില കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും സംസാ​രി​ക്കേ​ണ്ട​തുണ്ട്‌. “എന്നെ സഹായി​ക്കേ​ണ​മേ എന്നു മാത്രം യഹോ​വ​യോട്‌ പറയുന്ന സുഹൃ​ദ്‌ബ​ന്ധം ഒരു നല്ല സുഹൃ​ദ്‌ബ​ന്ധ​മാ​യി​രി​ക്കില്ല,” ചാൻറ്റി​ലി എന്ന യുവ​പ്രാ​യ​ക്കാ​രി പറയുന്നു. “നമ്മൾ ആദ്യം ദൈവ​ത്തോ​ടു നന്ദി പറയണ​മെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌. ദൈവ​ത്തിന്‌ നന്ദി കൊടു​ക്കാ​നു​ള്ള കാര്യ​ങ്ങ​ളു​ടെ നമ്മുടെ പട്ടിക വളരെ നീണ്ടതാ​യി​രി​ക്ക​ണം.”

ചിന്തി​ക്കാൻ: നിങ്ങളു​ടെ ജീവി​ത​ത്തി​ലെ ഏതൊക്കെ കാര്യ​ങ്ങൾക്ക്‌ നിങ്ങൾ നന്ദി പറയും? ഇന്ന്‌ യഹോ​വ​യ്‌ക്കു നന്ദി കൊടു​ക്കാൻ കഴിയുന്ന മൂന്നു കാര്യങ്ങൾ എന്തൊക്കെ?

“വളരെ ചെറിയ കാര്യ​ത്തിൽപ്പോ​ലും, ഒരു മനോ​ഹ​ര​മാ​യ പൂവ്‌ കാണു​മ്പോൾപ്പോ​ലും, യഹോ​വ​യ്‌ക്ക്‌ നിറഞ്ഞ ഹൃദയ​ത്തോ​ടെ നന്ദി നൽകാൻ നമ്മൾ പ്രേരി​ത​രാ​കും.”​—അനിത.

“ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽ നിങ്ങൾക്കു മതിപ്പു തോന്നിയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കാൻ കഴിഞ്ഞ​തു​കൊ​ണ്ടോ അല്ലെങ്കിൽ നിങ്ങളെ വളരെ​യ​ധി​കം സ്‌പർശി​ച്ച ഒരു ബൈബിൾവാക്യ​ത്തി​നു വേ​ണ്ടി​യോ യഹോ​വ​യ്‌ക്കു നന്ദി പറയാൻ കഴിയും​—ബ്രയാൻ.

മോയിസസ്‌

“സമു​ദ്ര​ത്തി​ന്റെ ആഴം പോലെ അഗാധ​മാ​യി​രി​ക്ക​ണം നമ്മുടെ പ്രാർഥ​ന​യു​ടെ ആഴം. അല്ലാതെ ഒരു ചെറു​കു​ഴി​യിൽ കെട്ടി​കി​ട​ക്കു​ന്ന വെള്ളത്തി​ലേ​തു പോലെ ആയിരി​ക്ക​രുത്‌. നമ്മളെ സഹായി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. നമ്മൾ ഒരു കാര്യം ആവശ്യ​പ്പെ​ടു​ന്ന​തി​നു മുമ്പേ യഹോവ അക്കാര്യ​ങ്ങൾ മനസ്സി​ലാ​ക്കു​ന്നു. നമ്മുടെ പ്രാർഥ​ന​യു​ടെ ആഴത്താൽ ആ ദൈവത്തെ നമ്മൾ എന്തു മാത്രം ആശ്രയം വെക്കുന്നു എന്ന്‌ കാണി​ക്കാം.”—മോയി​സസ്‌.

മിറാൻഡ

“പ്രാർഥന ഒരു ബലമുള്ള കയർ പോ​ലെ​യാണ്‌. ഒരറ്റത്ത്‌ യഹോവ പിടി​ക്കു​ന്നു. മറുവ​ശത്ത്‌ ഞാൻ. എന്റെ മനസ്സിന്റെ ആഴത്തി​ലു​ള്ള കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രാർഥി​ക്കു​മ്പോൾ ആ കയറിൽ വളരെ ബലത്തോ​ടെ പിടി​ക്കു​ന്ന​തു​പോ​ലെ എനിക്ക്‌ അനുഭ​വ​പ്പെ​ടു​ന്നു. എന്റെ പ്രാർഥ​ന​യോട്‌ യഹോവ പ്രതി​ക​രി​ക്കു​മ്പോൾ ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാ​കു​ന്നു.”—മിറാൻഡ.

ജെറമി

“ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ നമ്മുടെ പ്രാർഥ​ന​കൾ ആവശ്യ​ങ്ങ​ളു​ടെ വെറും പട്ടിക മാത്ര​മാ​കും. എന്നാൽ യഹോ​വ​യ്‌ക്കു നന്ദി കൊടു​ക്കു​മ്പോൾ ദൈവം നൽകി​യി​ട്ടു​ള്ള പല കാര്യ​ങ്ങ​ളോ​ടും നമ്മൾ വിലമ​തി​പ്പു കാണി​ക്കു​ക​യാണ്‌. അങ്ങനെ പ്രാർഥന നമുക്കു വേണ്ടി​യു​ള്ള​തു മാത്ര​മാ​യി​രി​ക്കി​ല്ല.”—ജെറമി.

ഷെൽബി

“നമ്മൾ യഹോ​വ​യ്‌ക്കു എത്ര നന്ദി കൊടു​ക്കു​ന്നു​വോ നമ്മൾ അത്ര കൂടുതൽ നന്ദിയു​ള്ള​വ​രാ​കും. പ്രാർഥ​ന​യിൽ യഹോ​വ​യ്‌ക്കു നന്ദി കൊടു​ക്കു​മ്പോൾ നമ്മൾ നേരി​ടു​ന്ന പ്രശ്‌ന​ങ്ങ​ളെ​ക്കാൾ അധികം നമുക്കു ലഭിച്ചി​രി​ക്കു​ന്ന അനു​ഗ്ര​ഹ​ങ്ങ​ളിൽ കൂടുതൽ ശ്രദ്ധ കൊടു​ക്കാൻ നമുക്കാ​കും.”—ഷെൽബി.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക