-
സംഖ്യ 22:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 വാൾ ഊരിപ്പിടിച്ച് യഹോവയുടെ ദൂതൻ വഴിയിൽ നിൽക്കുന്നതു കണ്ടപ്പോൾ ബിലെയാമിന്റെ കഴുത വഴിയിൽനിന്ന് വയലിലേക്കു തിരിഞ്ഞു. എന്നാൽ കഴുതയെ വഴിയിലേക്കു തിരിച്ചുകൊണ്ടുവരാനായി ബിലെയാം അതിനെ അടിക്കാൻതുടങ്ങി.
-
-
സംഖ്യ 22:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത മതിലിനോടു ചേർന്നുനടക്കാൻ ശ്രമിച്ചു. അപ്പോൾ ബിലെയാമിന്റെ കാൽ മതിലിൽ ഉരഞ്ഞ് ഞെരിഞ്ഞമർന്നതുകൊണ്ട് അയാൾ വീണ്ടും അതിനെ അടിച്ചു.
-
-
സംഖ്യ 22:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 യഹോവയുടെ ദൂതനെ കണ്ട കഴുത നിലത്ത് കിടന്നുകളഞ്ഞു. അതിന്റെ പുറത്ത് ഇരിക്കുകയായിരുന്ന ബിലെയാം വല്ലാതെ കോപിച്ച് തന്റെ വടികൊണ്ട് അതിനെ പൊതിരെ തല്ലി.
-