-
ഉൽപത്തി 15:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അപ്പോൾ ദൈവം അബ്രാമിനോടു പറഞ്ഞു: “ഇത് അറിഞ്ഞുകൊള്ളുക: നിന്റെ സന്തതി* അവരുടേതല്ലാത്ത ദേശത്ത് പരദേശികളായി ജീവിക്കും. അവിടെയുള്ള ജനം അവരെ അടിമകളാക്കി 400 വർഷം കഷ്ടപ്പെടുത്തും.+ 14 എന്നാൽ അവർ സേവിക്കുന്ന ആ ജനതയെ ഞാൻ വിധിക്കും.+ പിന്നെ അവർക്കിടയിൽനിന്ന് അവർ ധാരാളം വസ്തുവകകളുമായി പുറപ്പെട്ടുപോരും.+
-
-
ആവർത്തനം 9:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 നിങ്ങൾക്കു നീതിയോ ഹൃദയശുദ്ധിയോ ഉള്ളതുകൊണ്ടല്ല നിങ്ങൾ അവരുടെ ദേശം അവകാശമാക്കാൻപോകുന്നത്. ഈ ജനതകളുടെ ദുഷ്ടത കാരണവും നിങ്ങളുടെ പൂർവികരായ അബ്രാഹാം,+ യിസ്ഹാക്ക്,+ യാക്കോബ്+ എന്നിവരോട് യഹോവ സത്യം ചെയ്‌ത വാക്കു പാലിക്കുന്നതിനുവേണ്ടിയും ആണ് നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയുന്നത്.+
-