-
സംഖ്യ 35:33, 34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 “‘നിങ്ങൾ താമസിക്കുന്ന ദേശം നിങ്ങൾ മലിനമാക്കരുത്. രക്തം ദേശത്തെ മലിനമാക്കുന്നതിനാൽ,+ രക്തം ചൊരിഞ്ഞവന്റെ രക്തത്താലല്ലാതെ ദേശത്ത് ചൊരിഞ്ഞ രക്തത്തിനു പാപപരിഹാരമില്ല.+ 34 ഞാൻ വസിക്കുന്നതും നിങ്ങൾ താമസിക്കുന്നതും ആയ ദേശം നിങ്ങൾ അശുദ്ധമാക്കരുത്. യഹോവ എന്ന ഞാൻ ഇസ്രായേൽ ജനത്തിന്റെ ഇടയിൽ താമസിക്കുന്നല്ലോ.’”+
-
-
യിരെമ്യ 3:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ജനം ഇങ്ങനെ ചോദിക്കുന്നു: “ഒരാൾ ഭാര്യയെ പറഞ്ഞയയ്ക്കുകയും അവൾ അവനെ വിട്ട് മറ്റൊരുവന്റെ ഭാര്യയാകുകയും ചെയ്യുന്നെന്നിരിക്കട്ടെ. പിന്നെ അവൻ അവളുടെ അടുത്ത് ചെല്ലുന്നതു ശരിയാണോ?”+
ആ ദേശം അങ്ങേയറ്റം മലിനമായിരിക്കുകയല്ലേ?
“അനേകം പങ്കാളികളുമായി വേശ്യാവൃത്തി ചെയ്‌തിട്ട്+
നീ ഇപ്പോൾ എന്റെ അടുത്തേക്കു മടങ്ങിവരുന്നതു ശരിയാണോ” എന്ന് യഹോവ ചോദിക്കുന്നു.
-
-
യിരെമ്യ 23:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ദേശം മുഴുവനും വ്യഭിചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നല്ലോ.+
ശാപം കാരണം ദേശം വിലപിക്കുന്നു.+
വിജനഭൂമിയിലെ മേച്ചിൽപ്പുറങ്ങൾ വരണ്ടുണങ്ങിയിരിക്കുന്നു.+
അവരുടെ വഴികളിൽ ദുഷ്ടത നിറഞ്ഞിരിക്കുന്നു; അവരുടെ അധികാരം അവർ ദുരുപയോഗപ്പെടുത്തുന്നു.
11 “പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ കളങ്കിതരാണ്.*+
എന്റെ സ്വന്തഭവനത്തിൽപ്പോലും അവരുടെ ദുഷ്ടത ഞാൻ കണ്ടിരിക്കുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
-