-
2 ദിനവൃത്താന്തം 36:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 എന്നാൽ അവരുടെ പൂർവികരുടെ ദൈവമായ യഹോവയ്ക്കു സ്വന്തം ജനത്തോടും വാസസ്ഥലത്തോടും അനുകമ്പ തോന്നിയതുകൊണ്ട് സന്ദേശവാഹകരെ അയച്ച് ദൈവം അവർക്കു പല തവണ മുന്നറിയിപ്പു കൊടുത്തു. 16 പക്ഷേ സുഖപ്പെടുത്താൻ പറ്റാത്ത അളവോളം,+ യഹോവയുടെ ഉഗ്രകോപം സ്വന്തം ജനത്തിനു നേരെ ജ്വലിക്കുവോളം, അവർ സത്യദൈവത്തിന്റെ സന്ദേശവാഹകരെ പരിഹസിക്കുകയും+ ദൈവത്തിന്റെ വാക്കുകൾ പുച്ഛിച്ചുതള്ളുകയും+ ദൈവത്തിന്റെ പ്രവാചകന്മാരെ നിന്ദിക്കുകയും+ ചെയ്തുകൊണ്ടിരുന്നു.
-
-
യശയ്യ 65:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 തന്നിഷ്ടക്കാരായി+ തെറ്റായ വഴികളിൽ നടക്കുന്ന,
ദുശ്ശാഠ്യക്കാരായ ഒരു ജനത്തെ+ സ്വീകരിക്കാൻ
ദിവസം മുഴുവൻ ഞാൻ എന്റെ കൈകൾ വിരിച്ചുപിടിച്ചു.
-
യിരെമ്യ 7:24-26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 എന്നാൽ അവർ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്‌തില്ല.+ പകരം, അവർ ശാഠ്യപൂർവം തങ്ങളുടെ ദുഷ്ടഹൃദയത്തെ അനുസരിച്ച് തങ്ങൾക്കു തോന്നിയ വഴികളിൽ* നടന്നു;+ അവർ മുന്നോട്ടല്ല, പിന്നോട്ടാണു പോയത്. 25 നിങ്ങളുടെ പൂർവികർ ഈജിപ്ത് ദേശത്തുനിന്ന് പോന്ന അന്നുമുതൽ ഇന്നുവരെ കാര്യങ്ങൾക്ക് ഒരു മാറ്റവുമില്ല.+ അതുകൊണ്ട്, ഞാൻ എന്നും മുടങ്ങാതെ* എന്റെ ദാസന്മാരായ പ്രവാചകന്മാരെ നിങ്ങളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരുന്നു.+ 26 പക്ഷേ അവർ എന്നെ ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല; അവരുടെ ചെവി ചായിച്ചതുമില്ല.+ പകരം, അവർ ദുശ്ശാഠ്യം കാണിച്ചു;* അവരുടെ പെരുമാറ്റം അവരുടെ പൂർവികരുടേതിനെക്കാൾ മോശമായിരുന്നു!
-
-
യിരെമ്യ 35:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരെയെല്ലാം ഈ സന്ദേശവുമായി നിങ്ങളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരുന്നു: ‘ദയവുചെയ്ത് നിങ്ങൾ എല്ലാവരും ദുഷിച്ച കാര്യങ്ങൾ ചെയ്യുന്നതു നിറുത്തി ശരിയായതു ചെയ്യ്!+ മറ്റു ദൈവങ്ങളുടെ പുറകേ പോയി അവയെ സേവിക്കരുത്. അങ്ങനെയെങ്കിൽ, ഞാൻ നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും തന്ന ദേശത്തുതന്നെ നിങ്ങൾക്കു താമസിക്കാം.’+ വീണ്ടുംവീണ്ടും*+ ഞാൻ ഇങ്ങനെ ചെയ്തിട്ടും നിങ്ങൾ ചെവി ചായിക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്‌തില്ല.
-
-
-