-
മത്തായി 26:6-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 യേശു ബഥാന്യയിൽ കുഷ്‌ഠരോഗിയായ ശിമോന്റെ വീട്ടിലായിരിക്കുമ്പോൾ,+ 7 ഒരു സ്‌ത്രീ ഒരു വെൺകൽഭരണി നിറയെ വിലപിടിപ്പുള്ള സുഗന്ധതൈലവുമായി യേശുവിന്റെ അടുത്ത് വന്നു. യേശു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ആ സ്‌ത്രീ അതു യേശുവിന്റെ തലയിൽ ഒഴിച്ചു. 8 ഇതു കണ്ട് ശിഷ്യന്മാർ അമർഷത്തോടെ ചോദിച്ചു: “എന്തിനാണ് ഈ പാഴ്‌ചെലവ്? 9 ഇതു നല്ല വിലയ്‌ക്കു വിറ്റ് ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ.”
-
-
യോഹന്നാൻ 12:2-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 അവിടെ അവർ യേശുവിന് ഒരു അത്താഴവിരുന്ന് ഒരുക്കി. യേശുവിന്റെകൂടെ ഭക്ഷണത്തിന് ഇരുന്നവരിൽ ലാസറുമുണ്ടായിരുന്നു. മാർത്തയാണ് അവർക്കു ഭക്ഷണം വിളമ്പിയത്.+ 3 അപ്പോൾ മറിയ വളരെ വിലപിടിപ്പുള്ള ഒരു റാത്തൽ ശുദ്ധമായ ജടാമാംസി തൈലം എടുത്ത് യേശുവിന്റെ പാദങ്ങളിൽ പൂശി, തന്റെ മുടികൊണ്ട് ആ പാദങ്ങൾ തുടച്ചു.+ സുഗന്ധതൈലത്തിന്റെ സൗരഭ്യംകൊണ്ട് വീടു നിറഞ്ഞു.+ 4 എന്നാൽ യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്ന, യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായ യൂദാസ് ഈസ്‌കര്യോത്ത്+ അപ്പോൾ പറഞ്ഞു: 5 “ഈ സുഗന്ധതൈലം 300 ദിനാറെക്കു വിറ്റ് ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ.” 6 യൂദാസ് ഇതു പറഞ്ഞതു ദരിദ്രരെക്കുറിച്ച് വിചാരമുണ്ടായിട്ടല്ല, മറിച്ച് ഒരു കള്ളനായതുകൊണ്ടും തന്നെ ഏൽപ്പിച്ചിരുന്ന പണപ്പെട്ടിയിൽനിന്ന് പണം കട്ടെടുത്തിരുന്നതുകൊണ്ടും ആണ്.
-