-
മത്തായി 10:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 മനുഷ്യരെ സൂക്ഷിച്ചുകൊള്ളുക; അവർ നിങ്ങളെ കോടതിയിൽ ഹാജരാക്കുകയും+ അവരുടെ സിനഗോഗുകളിൽവെച്ച് നിങ്ങളെ ചാട്ടയ്‌ക്ക് അടിക്കുകയും ചെയ്യും.+ 18 എന്നെപ്രതി നിങ്ങളെ ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ ഹാജരാക്കും.+ അങ്ങനെ അവരോടും ജനതകളോടും നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പറയാൻ നിങ്ങൾക്ക് അവസരം കിട്ടും.+
-
-
പ്രവൃത്തികൾ 25:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 അങ്ങനെ പിറ്റേന്ന് അഗ്രിപ്പയും ബർന്നീക്കയും ആഡംബരത്തോടെ സൈന്യാധിപന്മാരോടും നഗരത്തിലെ പ്രമുഖരോടും ഒപ്പം കോടതിയിൽ എത്തി. ഫെസ്തൊസിന്റെ ആജ്ഞയനുസരിച്ച് പൗലോസിനെ അവിടെ കൊണ്ടുവന്നു.
-
-
വെളിപാട് 2:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 സഹിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓർത്ത് നീ പേടിക്കേണ്ടാ.+ ഇതാ, പിശാച് നിങ്ങളിൽ ചിലരെ തടവിലാക്കാൻപോകുന്നു! അങ്ങനെ നിങ്ങൾ പൂർണമായി പരിശോധിക്കപ്പെടും. പത്തു ദിവസം നിങ്ങൾക്കു കഷ്ടത ഉണ്ടാകും. മരിക്കേണ്ടിവന്നാൽപ്പോലും വിശ്വസ്തരായിരിക്കുക. അപ്പോൾ ഞാൻ നിനക്കു ജീവകിരീടം തരും.+
-