ലോകത്തെ വീക്ഷിക്കൽ
കൊല്ലാൻ വൈദഗ്ദ്ധ്യം ഉപയോഗിക്കൽ
യു.എസ്. ശാസ്ത്രജ്ഞൻമാർ ആപ്പാകൃതിയിൽ അഞ്ചടി നീളമുള്ള ഒരു ന്യൂക്ലിയർ മിസൈൽ വികസിപ്പിച്ചെടുത്തിരിക്കുന്നു. അതിന് സ്ഫോടനം ഉളവാക്കുന്നതിനു മുമ്പ് ഭൂമിയിൽ തുളച്ചുകയറാനും ഭൂഗർഭത്തിൽ ഷോക്ക് തരംഗങ്ങൾ ഉൽപ്പാദിപ്പിക്കാനും കഴിയും. അതേ ബോംബ് വായുവിൽ സ്ഫോടനം ചെയ്യുന്നതിന്റെ പത്തിരട്ടി ബൃഹത്തായ ഫലമാണ് അതിനുള്ളത്. ഈ ശാസ്ത്രീയ നേട്ടത്തെക്കുറിച്ച് റിപ്പോർട്ടുചെയ്തുകൊണ്ട് ഇംഗ്ലണ്ട്, ലണ്ടനിലെ ദി ഒബ്സേർവർ പറയുന്നു: “അഗാധമായ ഭൂഗർഭ അറകളിൽ ഒരു ന്യൂക്ലിയർ യുദ്ധത്തിൽനിന്ന് ഒഴിഞ്ഞുമാറിയിരിക്കാൻ ആസൂത്രണം ചെയ്യുന്ന ലോക നേതാക്കൾക്ക് ഞെട്ടൽ ഉണ്ടാകും.” അങ്ങനെ ദൈവം ഈ വ്യവസ്ഥിതിയെ അവസാനിപ്പിക്കുകയും ‘ഭൂമിയുടെ അറുതിയോളം യുദ്ധങ്ങളെ നിർത്തലാക്കുകയും’ ചെയ്യുന്നതു വരെ തന്റെ സമസൃഷ്ടിയെ കൊല്ലാൻ മനുഷ്യൻ തന്റെ വൈദഗ്ദ്ധ്യം ഉപയോഗിക്കുന്നതിൽ തുടരുന്നു.—സങ്കീർത്തനം 46:9.
പ്ലാസ്ററക്ക് ബാറററികൾ
സാധാരണയായി പരമ്പരാഗത പ്ലാസ്ററിക്കുകൾ വൈദ്യുത ഇൻസുലേറററുകളായി വർത്തിക്കുന്നു. എന്നാൽ പോളിപൈറോൾസ് എന്നറിയപ്പെടുന്ന ജൈവ രാസവസ്തുക്കളിൽ നിന്ന് നിർമ്മിക്കപ്പെടുന്ന ഒരു പുതിയ പ്ലാസ്ററിക്കിന് സഹജമായ വൈദ്യുത രാസ ഗുണങ്ങളുണ്ട്. ചെമ്പിന്റേതിനോടു സമാനമായ വൈദ്യുത താപീയ സ്വഭാവ വിശേഷങ്ങൾ ഉള്ളതുകൊണ്ട് എളുപ്പത്തിൽ കരുപ്പിടിപ്പിക്കാമെന്നുള്ള കൂടുതലായ പ്രയോജനം അതിനുണ്ട്. അതിന്റെ രണ്ടിരട്ടി നീളത്തിൽ വലിച്ചു നീട്ടാനും കഴിയും. ബിഎഎസ്എഫ് എന്ന പശ്ചിമ ജർമ്മൻ സ്ഥാപനത്തിന്റെ പരീക്ഷണശാലകളിലാണ് ഈ പദാർത്ഥം കണ്ടുപിടിക്കപ്പെട്ടത്. ഈ സ്ഥാപനം ഒരു പോസ്ററുകാർഡിന്റെ വലിപ്പത്തിലും അതിന്റെ വെറും മൂന്നിരട്ടി കനത്തിലും ഒരു ബാറററി വിപണിയിലിറക്കാൻ ഇപ്പോൾതന്നെ പ്ലാൻ ചെയ്യുകയാണ്. നിർദ്ദിഷ്ട ഉപയോഗങ്ങളിൽ അന്തർനിർമ്മിത ബാറററികളായിത്തീരുന്ന ക്യാമറാ കേയ്സുകളും സ്വയം ചൂടാക്കുന്ന സംവിധാനമോ പ്ലഗ്ഗുചെയ്യാവുന്ന സംവിധാനമോ സഹിതമുള്ള ഭക്ത്യ പാത്രങ്ങളും ഉൾപ്പെടുന്നു. ലണ്ടനിലെ ദി റൈറസിൽ വന്ന റിപ്പോർട്ട് ഒടുവിൽ കമ്പ്യൂട്ടറുകൾക്കും വൈദ്യുത സംവിധാനത്തിനും ഇന്ന് അസാധ്യമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് സങ്കൽപ്പിക്കുന്നു. ഒട്ടേറെ വ്യത്യസ്ത ഊഷ്മാവുകളിൽ പ്രവർത്തിക്കാനുള്ള പ്ലാസ്ററിക്കിന്റെ പ്രാപ്തിക്കു നന്ദി.
എട്ടുകാലി ഭയം
“ഞാനാണ് അപകടം വരുത്തിക്കൂട്ടിയതെന്നുള്ളതിനെ ഞാൻ എതിർക്കുന്നില്ല,” ഇംഗ്ലണ്ട് ബർക്ക്ഷെയറിലെ ഒരു യുവ സെയിൽസ്മാൻ സമ്മതിച്ചു. “എന്നാൽ എട്ടുകാലി ഇല്ലായിരുന്നെങ്കിൽ അതു സംഭവിക്കയില്ലായിരുന്നു.” ഡെയ്ലി മെയിൽ അനുസരിച്ച് സെയിൽസുമാന്റെ കാറിന്റെ മേൽത്തട്ടിന്റെ ആവരണത്തിൽനിന്ന് ഒരു രോമാവൃതനായ വലിയ എട്ടുകാലി സ്ററിയറിംഗ് വീലിന്റെ നേരെ തൂങ്ങി ഇറങ്ങി. അതിനെ തട്ടിമാററുന്നതിനുള്ള സാഹസശ്രമത്തിൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും നേരെ വന്ന ഒരു വാഹനത്തിൽ ഇടിക്കുകയും ചെയ്തു. തനിക്ക് ഒരു ഫോബിയ, എട്ടുകാലിഭയം, ജൻമനാ ഉണ്ടെന്ന് അയാൾ അവകാശപ്പെട്ടു. എന്നിരുന്നാലും, ഒരളവിൽ സഹതാപമുണ്ടായിരുന്ന മജിസ്ട്രേററൻമാർ അശ്രദ്ധമായ ഡ്രൈവിംഗിന് 60 പവൻ (15000 രൂപ) പിഴയിട്ടു.
താപനവും പാരമ്പര്യവും
അനേകം പാശ്ചാത്യർക്ക് ശീതകാലത്ത് ഒരു റേഡിയേററർ ഓൺ ചെയ്യുന്നതിൽ അസാധാരണമായി ഒന്നുമില്ല. എന്നിരുന്നാലും ജപ്പാനിൽ അങ്ങനെയല്ല. വളരെ കുറച്ചു ജപ്പാൻകാർക്കുമാത്രമേ അവരുടെ ഭവനങ്ങളിൽ കേന്ദ്ര താപനക്രമീകരണമുള്ളു. യഥാർത്ഥത്തിൽ “പുതിയ ഭവനങ്ങളുടെ 60 ശതമാനത്തിന് ഹീററിംഗ് സിസ്ററത്തിന്റെ സജ്ജീകരണമില്ല” എന്ന് ഫ്രഞ്ചുമാസികയായ എൽ എക്സ്പ്രസ്സ് റിപ്പോർട്ടുചെയ്യുന്നു. കാരണം എന്താണ്? “സാംസ്കാരിക പാരമ്പര്യങ്ങൾ സഹനത്തിന് പ്രാമുഖ്യം കൊടുത്തിരിക്കുന്നു.” അങ്ങനെ പാശ്ചാത്യ രാജ്യങ്ങളിൽ മുറികൾ ചൂടാക്കപ്പെടുന്നു. അതേ സമയം ജപ്പാനിൽ ശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രമേ ചൂടാക്കുന്നുള്ളു (എന്നാൽ പബ്ലിക്ക് സൗകര്യങ്ങൾക്കും ആഫീസുകൾക്കും വായു താപനക്രമീകരണമുണ്ട്). യഥാർത്ഥത്തിൽ തണുപ്പനുഭവപ്പെടുന്നവർ വൈദ്യുതിയാൽ ചൂടാക്കുന്ന സോളുകളോടുകൂടിയ ചെരുപ്പുകൾ ധരിക്കുന്നു. അല്ലെങ്കിൽ അവർ വൈദ്യുത പരവതാനികളിൽ ചുരുണ്ടുകൂടിക്കിടക്കുന്നു.
വിശ്വാസ വഞ്ചന
ഫ്രാൻസിലെ കാന്നെസിലുള്ള 61-കാരനായ ഒരു മനുഷ്യൻ അടുത്ത കാലത്ത് അറസ്ററുചെയ്യപ്പെടുകയും തന്റെ നാട്ടുകാരിൽ അനേകരുടെ പണം പിടുങ്ങിയതായി കുററം ആരോപിക്കപ്പെടുകയും ചെയ്തു. അയാൾ കൈപ്പത്തിയുടെ വലിപ്പമുള്ള സുവർണ്ണ പിരമിഡുകൾ തപാൽ ഓർഡറിലൂടെ വിൽപ്പന നടത്തി 20,00,000 പവൻ സമ്പാദിച്ചു. “അവയിൽ നിന്ന് പ്രസരിക്കുന്ന ഊർജ്ജം ലോകത്തെ ഭരിക്കുന്ന വലിയ കോസ്മിക്ക് ശക്തിയുമായി സമ്പർക്കം പുലർത്തു”മെന്ന് അയാൾ അവകാശപ്പെട്ടു. അലാവുദീന്റെ വിളക്ക് എന്നു വിളിക്കപ്പെടുന്ന അയാളുടെ വേറൊരു ഉൽപ്പന്നം വാങ്ങിയവരോട് “മികച്ച ധനം” സമ്പാദിക്കുന്നതിന് “ഒരു ഇരുട്ടുമുറിയൽ തെക്കോട്ടു തിരിഞ്ഞുനിന്ന് അസംബന്ധ വാക്കുകൾ വിളിച്ചു പറയാൻ” പറയപ്പെട്ടു എന്ന് ലണ്ടനിലെ സണ്ടേ റൈറസ് റിപ്പോർട്ടുചെയ്യുന്നു. പോലീസ് പറയുന്നതനുസരിച്ച് സുവർണ്ണ പിരമിഡ് യഥാർത്ഥത്തിൽ തുണ്ടുലോഹമായിരുന്നു.
ബാക്കിൽ ആസക്തർ
സൗഹൃദമുള്ള ഡോൾഫിനുകൾ ക്ലാസിക്കൽ സംഗീതത്തിന്റെ സഹായത്താൽ കൂടുതൽ സൗഹൃദം പ്രകടമാക്കിയെന്ന് ഗവേഷകനായ ഡാൻ വാഗ്നർ അവകാശപ്പെടുന്നു. ബഹാമാസിന്റെ വടക്ക് അററ്ലാൻറിക്ക് സമുദ്രത്തിൽ താഴ്ത്തിയ ഒരു ഹൈഡ്രോഫോൺ ഉപയോഗിച്ചതിനാൽ വന്യ ഡോൾഫിനുകൾ ‘തന്റെ അടുത്തേക്ക് നീന്തിവന്നുകൊണ്ടും അവയുടെ വയറുകളിൽ മൃദുവായി സ്പർശിക്കാൻ തന്നെ അനുവദിച്ചുകൊണ്ടും’ സംഗീതത്തോടു പ്രതികരിച്ചതായി വാഗ്നർ കണ്ടെത്തിയെന്ന് ന്യൂയോർക്ക് പോസ്ററ റിപ്പോർട്ടുചെയ്യുന്നു. മററു തരം സംഗീതങ്ങളോട് അവ പ്രതികരിച്ചു എന്നിരിക്കെ ബാക്കിനോടും ഫ്ളൂട്ടിൽ വായിക്കുന്ന റാംപെനിനോടും [ജീൻ പിയറി] അവക്ക് കൂടുതൽ ഇഷ്ടമുള്ളതായി തോന്നി. “അത് കേൾക്കാൻ അവ വെള്ളത്തിൽനിന്ന് പുറത്തു ചാടു”മെന്ന് വാഗ്നർ പറയുന്നു.
അന്ധർക്കുവേണ്ടി “ചിത്രങ്ങൾ”
“അന്ധർക്കുവേണ്ടിയുള്ള പുസ്തകങ്ങളിൽ ചിത്രങ്ങൾ ചേർക്കുന്ന ആശയം ബധിരർക്കുവേണ്ടി സംഗീതം രചിക്കുന്നതുപോലെയാണെന്ന് ചിലർക്കു തോന്നിയേക്കാം” എന്ന് ഫ്ളോറിഡാ ഓർലൻഡോയിലെ സെൻറിനലിൽ വന്ന ഒരു റിപ്പോർട്ടു പറയുന്നു. എന്നാൽ ഒരു കാലിഫോർണിയാ പബ്ലീഷിംഗ് ഹൗസ് അതുതന്നെയാണ് ചെയ്യുന്നത്. “കുട്ടികളുടെയെല്ലാം പുസ്തകങ്ങളിൽ ചിത്രങ്ങൾ ഉള്ളതുകൊണ്ട് കാഴ്ചയുള്ള കുട്ടികൾ അതു പ്രതീക്ഷിക്കുന്നു” എന്ന് സ്ഥാപകനായ ജീൻ നോറിസ് പറയുന്നു. “എന്നാൽ ഒരു അന്ധനായ കുട്ടി ഒരു പക്ഷിയെക്കുറിച്ച് ബ്രെയ്ലിൽ ഒരു കഥ വായിക്കുകയാണെങ്കിൽ കുട്ടി ഒരിക്കലും കണ്ടിട്ടില്ലാത്ത ഒന്നിനെ എങ്ങനെ വിഭാവന ചെയ്യാൻ കഴിയും?” ആ പ്രശ്നം തരണം ചെയ്യുന്നതിന് “ഏറെയും പ്ലാസ്ററിക്കിലുള്ള എഴുന്നുനിൽക്കുന്ന സ്ഥലാകൃതിക ഭൂപടങ്ങൾ പോലെയുള്ള ചിത്രങ്ങൾ” അടങ്ങുന്ന പുസ്തകങ്ങളാണ് നോറിസിന്റെ സ്ഥാപനം ഉൽപ്പാദിപ്പിക്കുന്നത്. “ജിജ്ഞാസയുള്ള കൊച്ചു വിരലുകളെ മനസ്സിൽ വെച്ചുകൊണ്ടാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.” ഇതു മുഖേന അന്ധരായ കുട്ടികൾ മൃഗങ്ങളെയും വസ്തുക്കളെയും തിരിച്ചറിയിക്കുന്ന സവിശേഷതകൾ തിരിച്ചറിയാൻ സഹായിക്കപ്പെടുന്നു. അവയെ വ്യാഖ്യാനിക്കാൻ അവർ പഠിച്ചുകഴിഞ്ഞാൽ കാഴ്ചയുള്ള ആളുകൾക്ക് ചിത്രങ്ങളിൽനിന്ന് ലഭിക്കുന്ന അതേ ആസ്വാദനം അവർക്കും ലഭിക്കുമെന്ന് പറയപ്പെടുന്നു.
വീഡിയോ വൽസല മൃഗങ്ങൾ
തീററികൊടുക്കാതെയും, നടക്കുമ്പോൾ കൂടെ കൊണ്ടുപോകാതെയും, ചപ്പുചവറുകൾ നീക്കേണ്ടതില്ലാതെയും ഒരു വൽസല മൃഗത്തിന്റെ ഉടമ ആയിരിക്കണമോ? അതാണ് വീഡിയോ ടെയ്പ്പുനിർമ്മാതാക്കൾക്ക് ഇപ്പോൾ സമർപ്പിക്കാനുള്ളത്. ടൈം മാസിക അനുസരിച്ച് ഏതാണ്ട് 300 രൂപക്ക് കമ്പനി അവ വിൽക്കുന്നു. ഈ ടേപ്പുകൾ “യഥാർത്ഥ മൃഗത്തിന്റെ ശല്യവും അസൗകര്യവും കൂടാതെ നിങ്ങളുടെ സ്വന്തം വൽസല മൃഗം ഉണ്ടായിരിക്കുന്നതിന്റെ തികച്ചും സമ്പന്നമായ അനുഭവം” പ്രദാനം ചെയ്യുന്നു. ഉടമ സ്ക്രീനിൽ തന്റെ വൽസല മൃഗത്തെ നിഷ്ക്രിയമായി വീക്ഷിക്ക മാത്രമല്ല ചെയ്യുന്നത്, എന്നാൽ അയാൾക്ക് അതിന് ആജ്ഞകൾ കൊടുക്കാൻ കഴിയും. വീഡിയോ ടേപ്പ് പരസ്പരപ്രവർത്തകമാണ്, വൽസല മൃഗം “(ഒരു മുൻനിശ്ചിതമായ ക്രമത്തിൽ കൊടുക്കപ്പെട്ടാൽ) ചുരുക്കം ചില ആജ്ഞകളോട് ‘പ്രതിവർത്തിക്കുന്നു.’” അടുത്തതായി എന്ത്? “ഇപ്പോൾതന്നെ ഒരു വീഡിയോ ശിശു ഉണ്ട്” എന്ന് ടൈം പ്രഖ്യാപിച്ചു.
“ന്യൂയോർക്കിൽ മാത്രം”
“ന്യൂയോർക്കിൽ മാത്രമേ ഇതിന് സംഭവിക്കാൻ കഴിയൂ” എന്ന് ന്യൂയോർക്ക് പോസ്ററ പറഞ്ഞു. “ബോസ്ററണിൽനിന്നുള്ള ഒരു സന്ദർശകൻ ഒരു ‘സ്ത്രീയാൽ’ അനുഗതനായി,” അവൾ “അയാളുടെ പോക്കററിൽ കൈയിട്ട് പണം തട്ടിയെടുത്തു.” തുടർന്ന് ഒരു പിടിയും വലിയും നടന്നു. അയാൾ അതിശയിച്ചുപോകുമാറ് ആക്രമണകാരിയുടെ കൃത്രിമ മുടി താഴെ വീണു, മെയ്ക്കപ്പും കാതിപ്പൂവും ഉണ്ടായിരുന്നിട്ടും ‘അവൾ’ ഒരു ‘പുരുഷൻ’ ആണെന്ന് അയാൾ തിരിച്ചറിഞ്ഞു. രണ്ടു പോലീസുകാർ ഒരു റേഡിയോ കാറിൽ വന്നെത്തുകയും കുററപ്പുള്ളിയെ വിലങ്ങു വെക്കുകയും കാറിന്റെ പിറകിൽ അയാളെ ഇടുകയും ചെയ്തു. തുപ്പുകയും ശപിക്കുകയും അലറുകയും ചെയ്തുകൊണ്ട് അയാൾ ഉള്ളിൽ അടയ്ക്കപ്പെട്ടുകിടന്നു. പോലീസ് വാതിൽ തുറന്നപ്പോൾ അയാൾ തനിക്ക് എയിഡ്സ് ഉണ്ടെന്ന് പ്രഖ്യാപിക്കുകയും അവരെ കടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് പോലീസുകാർ അയാളെ പോലീസ് കാറിനകത്തിട്ട് ഒരു ട്രക്കുകൊണ്ട് പോലീസ് സ്റേറഷനിലേക്ക് കെട്ടി വലിച്ചു.
പ്രതികാര ബുദ്ധിയായ കുമാരി
ഇംഗ്ലീഷ് ചാനലിലെ ഗ്വേൺസി ദ്വീപിലെ അനേകം നിവാസികൾക്ക് ഭയം പിടിപെട്ടിരിക്കയാണ്. സൗത്ത് ചൈന മോണിംഗ് പോസ്ററലെ ഒരു റിപ്പോർട്ടനുസരിച്ച് എയ്ഡ്സ് ബാധിച്ച 18 കാരിയായ ഒരു ഫ്രഞ്ചു സ്ത്രീ തനിക്ക് എയിഡ്സ് വൈറസ് ബാധിച്ചിരുന്നതു നിമിത്തം പ്രതികാര ദാഹത്തോടുകൂടിയ ഒരു പെരുമാററത്തിൽ ഡസൻകണക്കിനു പുരുഷൻമാരോടുകൂടെ ഉറങ്ങിയതായി ഏററുപറഞ്ഞു. ഈ പെൺകുട്ടി “സംശയഹീനരായ സ്കൂൾകുട്ടികളുമായും സ്ഥലത്തെ മീൻപിടുത്തക്കാരുമായും വിവാഹിതരായ പുരുഷൻമാരുമായും” താൻ ഒരു എയിഡ്സ് വാഹിയാണെന്ന് വെളിപ്പെടുത്താതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി പറയപ്പെടുന്നു. ആ ദ്വീപിലെ 51,000 നിവാസികളിൽ 4 പേർക്ക് ഇപ്പോൾതന്നെ ഈ കൊലയാളിയായ രോഗം ബാധിച്ചതായി പറയപ്പെടുന്നു.
വെള്ളമാണ് ഏററവും നല്ലത്
നിങ്ങളുടെ വേനൽക്കാല ദാഹം ശമിപ്പിക്കുന്നതിന് നിങ്ങൾ കുടിക്കേണ്ടത് എന്താണ്? വെള്ളമാണ് ഏററവും നല്ലതെന്ന് വിദഗ്ദ്ധൻമാർ പറയുന്നു. പഞ്ചസാര ഇട്ട പാനീയങ്ങളും പഴച്ചാറുകളും അവയിലെ പഞ്ചസാര നിമിത്തം (സ്വാഭാവികമായുള്ളതൊ ചേർത്തതൊ) വെള്ളത്തിനുവേണ്ടിയുള്ള ശരീരത്തിന്റെ ആവശ്യത്തെ വർദ്ധിപ്പിക്കുന്നു. പാലും മററ് ക്ഷീരോല്പന്ന പാനീയങ്ങളും യഥാർത്ഥത്തിൽ ആഹാരങ്ങളാണ്—സാധാരണയായി ദാഹത്തെ ശമിപ്പിക്കാത്ത വിധം പഞ്ചസാരയും പ്രോട്ടീനും കൊഴുപ്പും വളരെ കൂടുതലുള്ളവയാണ്. ആൽക്കഹോളൊ കാഫീനൊ അടങ്ങിയ പാനീയങ്ങൾ മൂത്ര വർദ്ധകങ്ങളായി വർത്തിക്കുകയും യഥാർത്ഥത്തിൽ ശരീരത്തിൽ വെള്ളം നഷ്ടപ്പെടാനിടയാക്കുകയും ചെയ്യും. നിങ്ങളുടെ ശരീരത്തിന് വെള്ളം ആവശ്യമുള്ളതെപ്പോഴെന്ന് എങ്ങനെ അറിയാൻ കഴിയും? ഭക്ഷിച്ച ചില ആഹാരങ്ങളൊ ചില വിററാമിനുകളൊ മരുന്നുകളൊ നിറം കൊടുക്കാത്ത പക്ഷം മൂത്രം ഇളം മഞ്ഞയായിരിക്കണം. കടുപ്പമുള്ള നിറങ്ങൾ സാന്ദ്രതയെയും വെള്ളം പ്രദാനം ചെയ്ത് വൃക്കകളുടെ സമ്മർദ്ദത്തെ ലഘൂകരിക്കേണ്ടതിന്റെ ആവശ്യത്തെയും സൂചിപ്പിക്കുന്നു. (g88 8/8)