ശുശ്രൂഷകരെന്ന നിലയിൽ നമ്മുടെ ഫലപ്രദത്വത്തെ മെച്ചപ്പെടുത്തുക
1 രാജ്യതാൽപ്പര്യം നമ്മുടെ ജീവിതത്തിൽ ഒന്നാം സ്ഥാനത്തു വരുന്നതിനാൽ നാം തിരഞ്ഞെടുത്തിരിക്കുന്ന നമ്മുടെ ജീവിതവൃത്തി എന്ന നിലയിൽ നമ്മുടെ ശുശ്രൂഷയിൽ മികച്ചുനിൽക്കാൻ നാം പ്രേരിപ്പിക്കപ്പെടണം. (മർക്കോ. 13:10) നാം എത്രകാലം പ്രസംഗിച്ചിരിക്കാമെങ്കിലും ശുശ്രൂഷകരെന്ന നിലയിൽ നാം നമ്മുടെ ഫലപ്രദത്വം മെച്ചപ്പെടുത്തുന്നതിൽ തുടരുന്നതിന് ആഗ്രഹിക്കുന്നു. നമുക്കിതെങ്ങനെ ചെയ്യാൻ കഴിയും?
2 തൊഴിൽരംഗങ്ങളിൽ വിജയപ്രദരായ അനേകം ആളുകൾ തുടർച്ചയായി തങ്ങളുടെ അറിവും വൈദഗ്ദ്ധ്യവും പുതുക്കുന്നതിന് പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ജീവിതമാർഗ്ഗം അതിനെ ആശ്രയിച്ചിരുന്നേക്കാം. മനഃസാക്ഷിബോധമുളള ശുശ്രൂഷകരെന്ന നിലയിൽ നാമും ശിഷ്യരാക്കുന്നതിന്, ദൈവരാജ്യത്തെക്കുറിച്ചു മററുളളവരെ പഠിപ്പിക്കുന്നതിന് നമുക്കുളള പ്രാപ്തിയെ അഭിവൃദ്ധിപ്പെടുത്തുന്നതിന് ശുഷ്കാന്തിയുളളവരായിരിക്കേണ്ട ആവശ്യമുണ്ട്. നാം എല്ലാത്തരത്തിലുമുളള ആളുകൾക്ക് ആകർഷകമായ നവീനവും പുതുമയുളളതുമായ സമീപനങ്ങൾക്കുവേണ്ടി നോക്കണം.—മത്താ. 28:19, 20.
വെല്ലുവിളിയെ നേരിടുക
3 യഹോവ ഇപ്പോൾ ചെമ്മരിയാടുതുല്യരുടെ കൂട്ടിച്ചേർപ്പിനെ ത്വരിതപ്പെടുത്തുകയാണ്, നമ്മിൽ പലരും നമ്മുടെ അയൽക്കാരെ കൂടെക്കൂടെ സന്ദർശിച്ചുകൊണ്ടിരിക്കുന്നു. വളരെ കൂടുതൽ പ്രസാധകരുടെയും പയനിയർമാരുടെയും വർദ്ധിച്ച സാക്ഷീകരണപ്രവർത്തനം ലോകവയലിനെ ഉണർത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ വർദ്ധിച്ച പ്രവർത്തനം കാരണം ഒരിക്കൽ ഫലപ്രദമായിരുന്ന അവതരണങ്ങൾ നാം കണ്ടുമുട്ടുന്ന ആളുകൾക്ക് മേലാൽ ആകർഷകമല്ലായിരിക്കാം. നമ്മുടെ ശുശ്രൂഷയുടെ ഗുണം മെച്ചപ്പെടേണ്ടതാവശ്യമായിരുന്നേക്കാം.
4 നമ്മുടെ വേലയിൽ യഥാർത്ഥത്തിൽ സമർത്ഥരായിരിക്കുന്നതിന് ആളുകളോട് സംസാരിക്കുമ്പോൾ ഒരു ക്രിയാത്മകമനോഭാവം കാത്തുസൂക്ഷിക്കേണ്ട ആവശ്യമുണ്ട്. 1988 ജൂലൈ 15 വാച്ച്ടവർ ലക്കത്തിൽ കൊടുത്തിരിക്കുന്ന പ്രായോഗിക നിർദ്ദേശങ്ങളുടെ നല്ല ഉപയോഗത്തിന് ഇതിൽ നമ്മെ സഹായിക്കാൻ കഴിയും. ദൃഷ്ടാന്തത്തിന് പേജ് 16, ഖണ്ഡിക 6-ൽ നിങ്ങൾ ഓരോ വാരത്തിലും സന്ദർശിക്കുകയും നിങ്ങളെ നന്നായി അറിയുകയും ചെയ്യുന്ന പ്രദേശങ്ങളിൽ നിങ്ങളെത്തന്നെ സന്തോഷപ്രദമായും ക്രിയാത്മകമായും എങ്ങനെ പരിചയപ്പെടുത്താമെന്ന് ചർച്ചചെയ്യുന്നു. കഴിഞ്ഞവാരം, “ഞാൻ എന്റെ സ്വന്തം പളളിയിൽ ഉൾപ്പെട്ടുനിൽക്കുന്നു, അത് എന്റെ സകല ആത്മീയാവശ്യങ്ങളും നോക്കുന്നു” എന്നു പറഞ്ഞ ഒരു ആളെ സമീപിക്കുന്ന വിധത്തെക്കുറിച്ചുളള വിവരം പേജ് 16, ഖണ്ഡിക 5-ൽ കാണുന്നു.
5 നിങ്ങൾ നിങ്ങളുടെ പ്രദേശത്ത് നേരിട്ടുളള ഒരു സൗജന്യ ഭവനബൈബിളദ്ധ്യയനം വാഗ്ദാനം ചെയ്തുകൊണ്ട് പ്രവർത്തിച്ചിട്ടുണ്ടോ? നിങ്ങൾ നിങ്ങളുടെ സഭയുടെ ബിസ്സിനസ്സ്പ്രദേശത്ത് പ്രവർത്തിച്ചിട്ടുണ്ടോ? ഉചിതവും ഫലപ്രദവുമായ മണിക്കൂറുകളിൽ തെരുവുസാക്ഷീകരണം നടത്തുക സാധ്യമാണോ? തീർച്ചയായും, 1988 ജൂലൈ 15ലെ വാച്ച്ടവറിൽ നൽകപ്പെട്ടിരിക്കുന്ന നല്ലനിർദ്ദേശങ്ങൾ പുനരവലോകനം ചെയ്യുക. അത്തരം നിർദ്ദേശങ്ങളുടെ ബാധകമാക്കലിന് ശുശ്രൂഷകരെന്ന നിലയിലുളള നമ്മുടെ ഫലപ്രദത്വത്തെ മെച്ചപ്പെടുത്താൻ നമ്മെ സഹായിക്കാൻ കഴിയും.
6 ഫലപ്രദരായിരിക്കുന്നതിൽ പൂർണ്ണതയും ഉൾപ്പെടുന്നു. (എഫേ. 6:13) ഒരു ഭവനത്തിൽ ഒന്നിൽകൂടുതൽ കുടുംബങ്ങൾ താമസിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നതിനും ജാഗ്രതയുളളവരായിരിക്കുക. ചിലയാളുകൾ നേരിട്ട് മുൻവശത്തെ വാതിലിലൂടെ പ്രവേശിക്കാനാവാത്ത, അടിയിലത്തെ മുറികളിലോ ഗരാജിനു മുകളിലോ മററു സ്ഥലങ്ങളിലോ താമസിക്കുന്നു. വിവിധ കുടുംബാംഗങ്ങളെ—സാധാരണയായി വാതിൽക്കൽ വരാത്ത പ്രായമുളള ഒരാളെയോ അല്ലെങ്കിൽ സാധാരണ സന്ദർശനങ്ങൾ നടത്തുമ്പോൾ ജോലിയിലായിരുന്നേക്കാവുന്ന ആരെയെങ്കിലുമോ—കാണാൻ ശ്രമിക്കുക. മറെറാരു സമയത്ത് സന്ദർശിക്കുന്നതിനാൽ മററു കുടുംബാംഗങ്ങളെ കണ്ടുമുട്ടിയേക്കാം. മിക്കപ്പോഴും സായാഹ്നസാക്ഷീകരണം അത്തരം അവസരങ്ങൾ പ്രദാനം ചെയ്യുന്നു.
അതു നമ്മുടെ ലാക്കാക്കുക
7 ശുശൂഷയിലെ നമ്മുടെ ഫലപ്രദത്വത്തെ മെച്ചപ്പെടുത്തുകയെന്നത് നമ്മിൽ മിക്കവർക്കും നേടാൻകഴിയുന്ന ഒരു മൂല്യവത്തായ ലാക്കാണ്. അതിന് ഹൃദയപൂർവകമായ പ്രാർത്ഥനയും മുൻകൂട്ടിയുളള തയ്യാറാകലും ആവശ്യമാണ്. വയൽസേവനത്തിൽ നമ്മുടെ ഫലപ്രദത്വം മെച്ചപ്പെടുമ്പോൾ നമുക്ക് മററാരെയെങ്കിലും അതേ പുരോഗതി നേടുന്നതിന് സഹായിക്കാൻ കഴിഞ്ഞേക്കും.—ഗലാ. 6:6.
8 നമ്മുടെ പഠിപ്പിക്കൽവേല “മഹോപദ്രവ”ത്തോടെ അവസാനിക്കുകയില്ലെന്ന് ഓർമ്മിക്കുക. (മത്താ. 24:21) ഉയിർപ്പിക്കപ്പെടുന്നവരെ യഹോവയുടെ വഴികൾ പഠിക്കുന്നതിന് വർഷങ്ങളോളം സഹായിക്കുന്നതിന് നാം പ്രതീക്ഷിക്കുന്നു. സഹസ്രാബ്ദവാഴ്ചയിൽ പഠിപ്പിക്കപ്പെടുന്നവർ ക്രിസ്തുവിന്റെ വാഴ്ചക്ക് വിശ്വസ്തതയോടെ കീഴ്പെടുന്നത് കാണുമ്പോൾ നമ്മുടെ സന്തോഷം നിശ്ചയമായും വളരെയധികം വർദ്ധിക്കും. പ്രസംഗവും പഠിപ്പിക്കലുമാകുന്ന വേലയിലെ നമ്മുടെ ഫലപ്രദത്വം മെച്ചപ്പെടുത്തുന്നതിനാൽ നമുക്ക് നമ്മുടെ ശുശ്രൂഷയിൽ കൂടുതൽ നേട്ടം കൈവരിക്കാൻ കഴിയും—യഹോവയുടെ മഹത്വത്തിനും സ്തുതിക്കുമായിത്തന്നെ.