ദിവ്യാധിപത്യ വാർത്തകൾ
◆ ബലിസ് ആഗസ്ററിൽ മൊത്തം പ്രസാധകരിൽ 900 എന്ന ലക്ഷ്യം കവിഞ്ഞു, 902 പേർ റിപ്പോർട്ടുചെയ്തു. ഇത് കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ 11 ശതമാനം വർദ്ധനവാണ്.
◆ ഇക്വഡോർ 40,799 എന്ന മൊത്തം ഹാജരോടെ തങ്ങളുടെ “നിർമ്മലഭാഷാ” ഡിസ്ട്രിക്ററ് കൺവെൻഷനുകളുടെ പരമ്പര പൂർത്തിയാക്കി. ആഗസ്ററിലെ 18,069 പ്രസാധകരുടെ അത്യുച്ചം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വർദ്ധനവായിരുന്നു.
◆ ഹെയ്ററിയിലെ ഡിസ്ട്രിക്ററ് കൺവെൻഷനുകൾക്ക് 13,236 പേർ ഹാജരായി. 396 പേർ സ്നാപനമേററു. വർഷത്തിലെ അവരുടെ പ്രസാധക അത്യുച്ചം 6,427 ആയിരുന്നു.
◆ ന്യൂ കാലഡോണിയാ ആഗസ്ററിൽ 1,165 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിലെത്തി, 15 ശതമാനം വർദ്ധനവ്.
◆ ന്യൂസീലാണ്ടിന് ആഗസ്ററിൽ 10 ശതമാനം വർദ്ധനവോടെ 11,515 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിലെത്തി.
◆ വാനുവാററുവിന് ആഗസ്ററിൽ 189 പ്രസാധകരോടെ 83 ശതമാനം വർദ്ധനവു ലഭിച്ചു. സഭാപ്രസാധകർക്ക് ശരാശരി രണ്ടു ബൈബിളദ്ധ്യയനം ഉണ്ടായിരുന്നു.