ദിവ്യാധിപത്യ വാർത്തകൾ
അംഗോള: മഹത്തായ വർദ്ധനവ് തുടർന്നും റിപ്പോർട്ടു ചെയ്യപ്പെടുന്നു. ജൂലൈയിൽ 18,911 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചമുണ്ടായിരുന്നു, 6,075 ബൈബിളദ്ധ്യയനങ്ങളും നടത്തപ്പെട്ടു.
ഓസ്ട്രേലിയ: ഓഗസ്ററിൽ അവരുടെ മുൻ അത്യുച്ചത്തേക്കാൾ 1,541 പ്രസാധകരുടെ വർദ്ധനവോടെ സേവനവർഷം പൂർത്തിയാക്കിക്കൊണ്ട് 57,272 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിൽ എത്തുകയുണ്ടായി. 31,712 ബൈബിളദ്ധ്യയനങ്ങളുടെ ഒരു സർവ്വകാല അത്യുച്ചം റിപ്പോർട്ടു ചെയ്യപ്പെട്ടു.
സൈപ്രസ്: ഓഗസ്ററ് 1,433 പേർ റിപ്പോർട്ടു ചെയ്തുകൊണ്ട് സേവന വർഷത്തിലെ അവരുടെ എട്ടാമത്തെ അത്യുച്ചത്തിൽ എത്തി. കഴിഞ്ഞ വർഷത്തെ ശരാശരിയേക്കാൾ ഇത് 9 ശതമാനം വർദ്ധനവായിരുന്നു.
ഡൊമിനിക്കൻ റിപ്പബ്ലിക്ക്: ഓഗസ്ററിൽ 15,418 പേർ റിപ്പോർട്ടു ചെയ്തുകൊണ്ട് അവർ കഴിഞ്ഞ വർഷത്തേക്കാൾ പ്രസാധകരുടെ എണ്ണത്തിൽ 20 ശതമാനത്തിന്റെ വർദ്ധനവു നേടി. പ്രസാധകരുടെ 20 ശതമാനത്തിലധികവും മുഴുസമയ സേവനത്തിലാണ്.
ഘാന: കഴിഞ്ഞ വർഷത്തെ പ്രസാധകരുടെ ശരാശരി എണ്ണത്തേക്കാൾ ഓഗസ്ററിൽ 37,676 പേർ വയൽസേവനം റിപ്പോർട്ടു ചെയ്തുകൊണ്ട് 18 ശതമാനം വർദ്ധനവിൽ എത്തി.
മ്യാൻമാർ: ജൂലൈയിൽ 1,958 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തിലെത്തി.
പ്യൂർട്ടോ റിക്കോ: ഓഗസ്ററിൽ 25,315 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്തു.