ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ഓഗസ്ററ് 5-നാരംഭിക്കുന്ന വാരം
ഗീതം 173 (45)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. ഈ ശനിയാഴ്ചത്തെ മാസികാവേലയിൽ ഉപയോഗിക്കാവുന്ന പുതിയ മാസികകളിലെ ലേഖനങ്ങൾ പ്രദീപ്തമാക്കുക.
15 മിനി: “ഒരു രോഗിയെ സന്ദർശിക്കൽ—സഹായിക്കാവുന്ന വിധം.” മാർച്ച് 8, 1991ലെ എവേക്ക്!-ലെ വിവരത്തെ അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം. പ്രായം ചെന്നവരെയും ദുർബ്ബലരെയും അല്ലെങ്കിൽ വീട്ടിൽ അടയ്ക്കപ്പെട്ടവരെയും സഹായിക്കുന്നതിനുളള സഭാക്രമീകരണങ്ങൾ വിശദീകരിക്കുക. ഉചിതമായി വസ്ത്രധാരണം ചെയ്യുന്നതിന്റെ പ്രയോജനം സംബന്ധിച്ച് 11-ാം പേജിൽ 4-ാം ഖണ്ഡികയിലെ ആശയം ഊന്നിപ്പറയുക. (നാട്ടുഭാഷ: രാ.ശു. 12⁄88 പേജ് 1)
20 മിനി: “ശുശ്രൂഷയിൽ ക്ഷമയും പൂർണ്ണതയും പ്രകടമാക്കുക.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. പ്രത്യേകിച്ച് വളരെ സാധാരണമായി പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ, ക്ഷമയുടെ ആവശ്യം ഊന്നിപ്പറയുക. 6-ാം ഖണ്ഡിക ചർച്ചചെയ്തശേഷം പ്രസാധകൻ “നോക്കൂ!” ലഘുപത്രിക സമർപ്പിക്കുമ്പോൾ സംഭാഷണവിഷയം ഉപയോഗിക്കുന്ന വിധം പ്രകടിപ്പിക്കുക.
ഗീതം 156 (10), സമാപന പ്രാർത്ഥന.
ഓഗസ്ററ് 12-നാരംഭിക്കുന്ന വാരം
ഗീതം 162 (89)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. കണക്കുറിപ്പോർട്ട്. ദിവ്യാധിപത്യ വാർത്തകൾ. വാരാന്ത വയൽസേവന ക്രമീകരണങ്ങൾ സംബന്ധിച്ച് സഭയെ ഓർമ്മിപ്പിക്കുക.
15 മിനി: “പൂർണ്ണദേഹിയോടെ വയൽശുശ്രൂഷയിലേർപ്പെടുക:—ഭാഗം 1.” സേവനമേൽവിചാരകനാലുളള ചോദ്യോത്തര ചർച്ച. വായിക്കേണ്ട തിരഞ്ഞെടുത്ത മുഖ്യ തിരുവെഴുത്തുകൾ മുൻകൂട്ടി നിയമിക്കുക, പ്രായോഗികമായ പ്രാദേശിക ബാധകമാക്കൽ വ്യക്തമാക്കുക. പഞ്ചഭാഗ പരമ്പരയിൽ താൽപ്പര്യം ഉളവാക്കുക.
20 മിനി: മുഴുസമയസേവനം—ദൈവത്തോടൊത്ത് നടക്കുന്നതിനുളള ഒരു അത്യുത്തമ സന്ദർഭം. (മീഖാ 6:8) യോഗ്യതയുളള മൂപ്പൻ അല്ലെങ്കിൽ ശുശ്രൂഷാദാസൻ ഊഷ്മളവും പ്രോത്സാഹജനകവുമായ പ്രസംഗം ചെയ്യുന്നു, മുഴുസമയസേവനത്തിലുളള ഒരുവൻ അഭികാമ്യം. (മെയ് 15, 1989 വാച്ച്ടവർ പേ. 21-3 കാണുക.) (നാട്ടുഭാഷ: രാ.ശു. 8⁄89 പേ. 1-2; 11⁄89 പേ. 1-2) സഭാപ്രസാധകരെ തങ്ങളുടെ സാഹചര്യങ്ങൾക്കനുസരണമായി മുഴുസമയ വേല ഏറെറടുക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതിന് സഹായിക്കാൻ പ്രായോഗികമായ നിർദ്ദേശങ്ങൾ വിവരിക്കുക. രണ്ടൊ മൂന്നൊ പയനിയർമാരെ അഭിമുഖം നടത്തുകയും മുഴുസമയസേവനത്തിന്റെ അനേകം പ്രയോജനങ്ങൾ വിശദീകരിക്കുകയും ചെയ്യുക. പുതിയ സേവനവർഷം പയനിയറിംഗ് തുടങ്ങുന്നതിനുളള ഒരു നല്ല സമയം. സെപ്ററംബർ 1, 1991-ൽ തുടങ്ങുന്നവർ അടുത്ത പയനിയർസേവന സ്കൂളിൽ പോകുന്നതിന് യോഗ്യരായേക്കാം.
ഗീതം 204 (109), സമാപന പ്രാർത്ഥന.
ഓഗസ്ററ് 19-നാരംഭിക്കുന്ന വാരം
ഗീതം 32 (81)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. സഭയുടെ ഏററവും ഒടുവിലത്തെ വയൽസേവനറിപ്പോർട്ടിൽനിന്നുളള സവിശേഷതകൾ പുനരവലോകനം ചെയ്യുക. വയലിലെ നേട്ടങ്ങൾക്കുവേണ്ടി പ്രസാധകരെ അഭിനന്ദിക്കുക.
20 മിനി: സുവാർത്ത സമർപ്പിക്കൽ—വിവേചനയോടെ.” ചോദ്യോത്തര പരിചിന്തനം. 5-ാം ഖണ്ഡികയിലെ ആശയങ്ങൾ പ്രകടിപ്പിക്കുക. വിദഗ്ദ്ധനായ പ്രസാധകൻ പ്രാരംഭത്തിൽ തർക്കക്കാരനായ വീട്ടുകാരനോട് നയപൂർവം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടും വിഷയം സംബന്ധിച്ച് ബൈബിൾ പറയുന്നത് എന്തെന്ന് പറഞ്ഞുകൊണ്ടും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് കാണിക്കുക. പ്രകടനം നന്നായി തയ്യാറായതായിരിക്കണം.
15 മിനി: എനിക്ക് സത്യം ലഭിച്ച വിധം. അനുഭവങ്ങൾ. മൂപ്പൻ രണ്ടോ മൂന്നോ വ്യക്തികളെ അഭിമുഖം നടത്തുന്നു. ദൈവത്തിന്റെ വചനവും സ്ഥാപനവും സമർപ്പണവും സ്നാപനവും എന്ന പടിയിലേക്ക് തങ്ങളെ നയിച്ച വിധത്തിൽ കേന്ദ്രീകരിക്കുക. സത്യത്തിലായിരിക്കുന്നതിൽനിന്ന് തങ്ങൾ അനുഭവിക്കുന്ന പ്രയോജനങ്ങൾ ഊന്നിപ്പറയുക.
ഗീതം 67 (38), സമാപന പ്രാർത്ഥന.
ഓഗസ്ററ് 26-നാരംഭിക്കുന്ന വാരം
ഗീതം 210 (31)
15 മിനി: മൂപ്പനൊ യോഗ്യതയുളള ശുശ്രൂഷാദാസനൊ സ്ഥലപരമായ അറിയിപ്പുകൾ കൈകാര്യം ചെയ്യുന്നു. ലഭ്യമായ ലഘുപത്രികകളിൽനിന്ന് സംസാരാശയങ്ങൾ പറയുന്നതിന് സദസ്സിനോട് ആവശ്യപ്പെടുക. സംഭാഷണവിഷയത്തിന് യോജിച്ചതും ലഘുപത്രിക വായിക്കുന്നതിന് വീട്ടുകാരന്റെ ആകാംക്ഷയെ കെട്ടുപണിചെയ്യുന്നതുമായ ആശയങ്ങൾ തിരഞ്ഞെടുക്കുക. ലഘുപത്രികയിലേക്കുളള മാററത്തിന്റെയും ഒരു ഉചിതമായ സംസാരാശയത്തിന്റെയും ഹ്രസ്വമായ പ്രകടനം.
18 മിനി: “സഭാപുസ്തകാദ്ധ്യയനക്രമീകരണം—ഭാഗം 1.” അനുഭവസമ്പന്നനായ മൂപ്പൻ സഭാപുസ്തകാദ്ധ്യയന നിർവാഹകരായ വേറെ ഒന്നോ രണ്ടോ മൂപ്പൻമാരുമായോ ശുശ്രൂഷാദാസൻമാരുമായോ നടത്തുന്ന ചർച്ച. സ്വന്തവാചകത്തിൽ ഉത്തരം പറയുന്നതൊ പരിചിന്തിക്കപ്പെടുന്ന വിഷയം പ്രാവർത്തികമാക്കുന്നതൊ പോലെ സഭയിൽ പ്രത്യേകാൽ ആവശ്യമുളള രണ്ടൊ മൂന്നൊ കാര്യങ്ങൾക്ക് പ്രത്യേകമായ ഊന്നൽ കൊടുക്കുക.
12 മിനി: സ്ഥലപരമായ ആവശ്യങ്ങൾ. സഭക്ക് സഹായം ആവശ്യമെന്ന് മൂപ്പൻമാർ വിചാരിക്കുന്ന ആശയങ്ങൾ പരിചിന്തിക്കുക. സർക്കിട്ട്മേൽവിചാരകന്റെ കഴിഞ്ഞ സന്ദർശനസമയത്ത് സഭയുടെ ശ്രദ്ധയിൽപെടുത്തിയ ചില ഇനങ്ങൾ തിരുവെഴുത്തനുസൃതമായി പരിചിന്തിക്കുക.
ഗീതം 42 (18), സമാപന പ്രാർത്ഥന.
സെപ്ററംബർ 2-നാരംഭിക്കുന്ന വാരം
ഗീതം 56 (37)
15 മിനി: സ്ഥലപരമായ അറിയിപ്പുകളും ചോദ്യപ്പെട്ടിയുടെ പരിചിന്തനവും. ലഘുപത്രികകൾ സമർപ്പിച്ചതിന്റെയും ബൈബിൾ അദ്ധ്യയനങ്ങൾ തുടങ്ങിയതിന്റെയും അനുഭവങ്ങൾ ചോദിക്കുക.
15 മിനി: “മടക്കസന്ദർശനങ്ങൾക്ക് ശ്രദ്ധകൊടുക്കുക.” മടക്കസന്ദർശനങ്ങളുടെ കാര്യത്തിൽ സഭ കഴിഞ്ഞ ആറുമാസം ചെയ്തത് സേവനമേൽവിചാരകൻ അപഗ്രഥനം ചെയ്യുന്നു. താൽപ്പര്യക്കാരെ വീണ്ടും കാണുന്നതിന് എന്തു ക്രമമായ ക്രമീകരണങ്ങൾ ഉണ്ട്? ഈ ജീവൽപ്രധാനമായ പ്രവർത്തനത്തെ കെട്ടുപണിചെയ്യുന്നതിൽ എന്തു പുരോഗതി വരുത്താൻ സാധിക്കും?
15 മിനി: “ചീത്ത ശീലങ്ങളുടെ തിരിച്ചുവരവിനെ തടയുക.” ഏപ്രിൽ 8, 1991 എവേക്ക്!-ൽ പ്രത്യക്ഷപ്പെടുന്ന ലേഖനത്തിന്റെ ചർച്ച. (നാട്ടുഭാഷ: “ധാർമ്മിക ശുദ്ധി യുവത്വത്തിന്റെ മനോഹാരിത.” മെയ്യ് 1, 1990-ലെ വീക്ഷാഗോപുരം.)
ഗീതം 132 (70), സമാപന പ്രാർത്ഥന.