ഏപ്രിലിലേക്കുളള സേവനയോഗങ്ങൾ
ഏപ്രിൽ 6-നാരംഭിക്കുന്ന വാരം
ഗീതം 139 (74)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. ശനിയാഴ്ചത്തെ മാസികാവേലയിൽ പുതിയ മാസികകളിലെ വിശേഷലേഖനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിക്കുക. സ്മാരകകാലത്തെ പ്രത്യേക വയൽസേവനക്രമീകരണം ഊന്നിപ്പറയുക.
20 മിനി: “യഹോവയുടെ ഇടപെടലുകൾ പ്രസിദ്ധമാക്കുക.” ചോദ്യോത്തര ചർച്ച. ഏപ്രിൽ പ്രവർത്തനത്തിന്റെ ഒരു പ്രത്യേക മാസമാക്കിത്തീർക്കുന്നതിന് സഹകരിക്കുവാൻ എല്ലാവരെയും ഊഷ്മളമായി പ്രോത്സാഹിപ്പിക്കുക.
15 മിനി: “ഇത് എന്റെ ഓർമ്മക്കായി ചെയ്തുകൊണ്ടിരിപ്പിൻ”. സദസ്യപങ്കുപററലോടെയുളള അദ്ധ്യക്ഷമേൽവിചാരകന്റെ പ്രസംഗം. ബോക്സിലെ വിവരങ്ങൾ ഉൾപ്പെടുത്തുക. സ്മാരക ക്ഷണക്കത്തുകൾ നന്നായി ഉപയോഗിച്ചുകൊണ്ട് താല്പര്യക്കാരെ സ്മാരകത്തിനു ക്ഷണിക്കുവാൻ സകല ശ്രമവും ചെയ്യുന്നതിന് സഹോദരങ്ങളെ ഉത്സാഹിപ്പിക്കുക.
ഗീതം 15 (98), സമാപനപ്രാർത്ഥന.
ഏപ്രിൽ 13-നാരംഭിക്കുന്ന വാരം
ഗീതം 101 (23)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ഏപ്രിലിൽ സഹായപയണിയറിംഗ് ചെയ്യാൻ ആസൂത്രണം ചെയ്യുന്നവർ അപേക്ഷ വാങ്ങി ഉടൻ പൂരിപ്പിച്ചുനൽകാൻ പ്രോത്സാഹിപ്പിക്കുക.
20 മിനി: “നമ്മുടെ പ്രദേശത്തുളള യുവജനങ്ങളെ സഹായിക്കൽ.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം സമർപ്പിക്കുമ്പോൾ പ്രദേശത്ത് പ്രായോഗികമായ ഒരു അവതരണം വിശേഷവൽക്കരിക്കുക. സാധാരണ തടസ്സവാദങ്ങളെ എങ്ങനെ മറികടക്കാമെന്ന് കാണിക്കുന്ന ഹ്രസ്വപ്രകടനങ്ങൾ ഉൾപ്പെടുത്തുക. ‘ഞങ്ങൾക്ക് ഞങ്ങളുടേതായ മതമുണ്ട്’ എന്ന് വീട്ടുകാരൻ പറയുന്നെങ്കിൽ നയപൂർവം ചോദിക്കുക: ‘ഇന്ന് യുവജനങ്ങളെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഈയിടെ പളളിയിൽ എന്തെങ്കിലും ചർച്ചകൾ ഉണ്ടായോ?’ യിരെമ്യാവ് 10:23-ന്റെ വായനയിലേക്ക് ചർച്ചയെ നയിക്കുക. ചോദിക്കാവുന്ന മറെറാരു ചോദ്യം ഇതാണ്: ‘മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചും ക്രിസ്തീയ യുവജനങ്ങളുടെമേലുളള അതിന്റെ ഫലത്തെക്കുറിച്ചും നിങ്ങളുടെ സഭ പറയുന്നതെന്താണ്?’
15 മിനി: “പ്രതികരണം ലഭിക്കുന്ന അവതരണങ്ങൾ.” രണ്ടോ മൂന്നോ പയണിയർമാരുമായോ പ്രസാധകരുമായോ അനുഭവപരിചയമുളള മൂപ്പൻ നടത്തുന്ന ചർച്ച. പ്രദേശത്ത് പ്രായോഗികമായിരിക്കാവുന്ന വിവിധസമീപനങ്ങൾ പരിചിന്തിക്കുക.
ഗീതം 19 (29), സമാപനപ്രാർത്ഥന.
ഏപ്രിൽ 20-നാരംഭിക്കുന്ന വാരം
ഗീതം 197 (22)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. കണക്കുറിപ്പോർട്ട്. സൊസൈററി സംഭാവനകൾ സ്വീകരിച്ചതിന്റെ അറിയിപ്പുകൾ ഉൾപ്പെടുത്തുക. ആവർത്തനം 16:17-ലെ തത്വം അനുസരിച്ചതിന് സഹോദരങ്ങളെ അഭിനന്ദിക്കുക.
15: മിനി: “താല്പര്യത്തെ വൈകാതെ പിന്തുടരുക.” ചോദ്യോത്തര ചർച്ച.
20 മിനി: മെയ്യിൽ സഹായപയണിയറിംഗ് ചെയ്യുന്നവരോ മുമ്പ് അങ്ങനെ ചെയ്തിട്ടുളളവരോ ആയ മൂന്നോ നാലോ പ്രസാധകരുമൊത്ത് മൂപ്പൻ ചർച്ച നടത്തുന്നു. പയണിയറിംഗ് നടത്താൻ അവരെ പ്രേരിപ്പിച്ചതെന്താണെന്നും മെയ്യിലേക്ക് അവർ എന്തു പദ്ധതികൾ ഇട്ടിരിക്കുന്നുവെന്നും കഴിഞ്ഞകാലത്ത് സാഹായപയണിയറിംഗ് നടത്തിയപ്പോൾ അവർക്കുണ്ടായ അനുഭവങ്ങളും പറയിക്കുക. മെയ്യിലേക്ക് സഹായപയണിയർമാരായിരിക്കാൻ അനുവാദം കൊടുക്കപ്പെട്ടവരുടെ പേരുകൾ പറയുക.
ഗീതം123 (63), സമാപനപ്രാർത്ഥന.
ഏപ്രിൽ 27-നാരംഭിക്കുന്ന വാരം
ഗീതം 193 (103)
10 മിനി: സ്ഥലപരമായ അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. മെയ്യിൽ സഹായപയണിയറിംഗിനേക്കുറിച്ച് ചിന്തിക്കുവാനുളള പ്രോത്സാഹനം.
20 മനി: “കൂടുതലായ താതപര്യം ഉണർത്താൻ എനിക്ക് എന്തുപറയാൻ കഴിയും?” നന്നായി റിഹേഴ്സൽ എടുത്ത രണ്ടോ മൂന്നോ പ്രകടനങ്ങൾ അവതരിപ്പിക്കുക. ഓരോ പ്രകടനത്തിനും ശേഷം, വീട്ടുകാരന്റെ താല്പര്യം വർദ്ധിപ്പിക്കാൻ അവതരണം ഫലകരമായിരിക്കുമെന്ന് തങ്ങൾ കരുതുന്നതെന്തുകൊണ്ടെന്ന് സദസ്സിനെക്കൊണ്ട് പറയിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ, അല്ലെങ്കിൽ “ദൃഷ്ടാന്തങ്ങൾ—ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന്റെ താക്കോൽ” എന്ന 1991 സെപ്ററംബർ 15-ലെ വാച്ച്ററവർ ലേഖനത്തെ അടിസ്ഥാനമാക്കിയുളള ഉൽസാഹപൂർവകമായ പ്രസംഗം. പ്രദേശത്ത് നിലവിലുളള സംഭാഷണത്തിനു യോജിച്ച ദൃഷ്ടാന്തങ്ങൾ നിർദ്ദേശിക്കുക. (പ്രാദേശികഭാഷ: “വിശ്വസ്തനായ അടിമയും അതിന്റെ ഭരണസംഘവും.” 1990 ഒക്ടോബർ 1-ലെ വീക്ഷാഗോപുരം.)
ഗീതം 213 (85), സമാപനപ്രാർത്ഥന.
മെയ് 4-നാരംഭിക്കുന്ന വാരം
ഗീതം 209 (84)
8 മിനി: സ്ഥലപരമായ അറിയിപ്പുകൾ. മെയ്യിലെയും ജൂണിലെയും വീക്ഷാഗോപുര വരിസംഖ്യാപ്രസ്ഥാനകാലം എല്ലാവരെയും ഓർമ്മപ്പെടുത്തുക. ഒരു വരിസംഖ്യ ലഭിക്കാത്തടത്ത് യഥാർത്ഥതാല്പര്യം പ്രകടമാകുന്നെങ്കിൽ രണ്ടുമാസികകളും ഏതെങ്കിലും ലഘുപത്രികയുടെ ഒരു കോപ്പിയും (സ്കൂൾ ലഘുപത്രിക ഒഴികെ) സമർപ്പിക്കാം.
15 മിനി: “നിങ്ങൾ യഹോവയുടെ ഭൗമിക സ്ഥാപനത്തെ വിലമതിക്കുന്നുവോ?” എന്ന 1991 നവംബർ 1-ലെ വാച്ച്ററവർ ലേഖനത്തെ അടിസ്ഥാനമാക്കിയുളള പ്രസംഗം. സ്ഥാപനത്തിലെ സഭായോഗത്തിൽ വിശ്വാസവും ഉറപ്പും കെട്ടുപണിചെയ്യുക. (പ്രാദേശികഭാഷ: “ഇന്ന് ഭരണസംഘത്തോട് സഹകരിക്കൽ.” 1990 ഒക്ടോബർ 1-ലെ വീക്ഷാഗോപുരം.)
12 മിനി: ന്യായവാദം പുസ്തകം 29-32 പേജുകളിൽ നിന്ന് “പൂർവികാരാധന”യെ സംബന്ധിച്ച ചർച്ച. പാശ്ചാത്യലോകത്തിൽ ഭൂരിപക്ഷം ആളുകളും പൂർവികരെ ആരാധിക്കുന്നില്ലെന്നുപറഞ്ഞ് അനേകർ എതിർത്തേക്കാമെന്നിരിക്കെ മരിച്ചവരെ ആദരിക്കാൻ ആധുനിക സമുദായത്തിൽ വളരെയധികം കാര്യങ്ങൾ ചെയ്യപ്പെടുന്നു. ചിലയാളുകൾ ജീവിച്ചിരിക്കുന്നുവെന്നപോലെ ആദരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു. പ്രതിമകളും പെയ്ൻറിംഗുകളും ജീവചരിത്രങ്ങളും ശ്രദ്ധാർഹരായ വ്യക്തികളെ അനുസ്മരിക്കുന്നു. പിതാവ് കൗമാരപ്രായത്തിലുളള കുട്ടിയോട് സംസാരിക്കുന്നതിന്റെ രംഗം അവതരിപ്പിക്കുക. പിതാവ് ന്യായവാദം പുസ്തകം 30-ാം പേജിലെ വിവരം ഉപയോഗിക്കുന്നു. ആത്മവിദ്യയെ അഥവാ മരിച്ചവർ തിരിച്ചുവന്ന് ജീവനുളളവരെ ഉപദ്രവിക്കുന്നു എന്ന ആശയത്തെ ഉന്നമിപ്പിക്കുന്നതായ ഭീതിപ്പെടുത്തുന്ന ചലച്ചിത്രങ്ങൾ വീക്ഷിക്കുന്നത് അപകടകരമായിരിക്കുന്നതെന്തുകൊണ്ടെന്ന് പ്രകടമാക്കുവാൻ ആദ്യത്തെ രണ്ട് ഉപതലക്കെട്ടുകളിലെ വിവരം വിശേഷവൽക്കരിക്കുക. മരിച്ചവരുടെ അവസ്ഥയും പുനരുത്ഥാന പ്രത്യാശയും വിശദീകരിക്കുകയും മരിച്ചവരോടുളള നമ്മുടെ വീക്ഷണത്തെ ഇത് എങ്ങനെ ബാധിക്കണമെന്ന് കാണിച്ചുകൊടുക്കുകയും ചെയ്യുക. കുട്ടി ആത്മവിദ്യയെ ഉന്നമിപ്പിക്കുന്ന വിനോദം ഒഴിവാക്കാനുളള ആഗ്രഹം പ്രകടമാക്കുന്നു.
10 മിനി: ഏപ്രിലിൽ യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം ഉപയോഗിച്ചതിന്റെ അനുഭവങ്ങൾ. സമയമനുവദിക്കുന്നതനുസരിച്ച് തിരഞ്ഞെടുത്ത നല്ല അനുഭവങ്ങൾ പറയാൻ പ്രസാധകരെ ക്ഷണിക്കുക.
ഗീതം 72 (58), സമാപനപ്രാർത്ഥന.