താല്പര്യത്തെ വൈകാതെ പിൻതുടരുക
1 “നിങ്ങൾക്ക് ഇന്ന് ചെയ്യാൻകഴിയുന്നത് ഒരിക്കലും നാളേക്ക് നീട്ടിവെക്കരുത്.” ആവശ്യമായ കാര്യങ്ങൾ കൃത്യസമയത്ത് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഈ പഴമൊഴി അനേകർക്കും സുപരിചിതമാണ്. ഈ തത്വം നമ്മുടെ ശുശ്രൂഷയിൽ ബാധകമാക്കാൻ കഴിയുമെന്നുളളത് പിൻവരുന്ന അനുഭവത്താൽ പ്രകടമാക്കപ്പെടുന്നു.
2 ഒരു സഹോദരി ഒരു മനുഷ്യന് ഒരു പുസ്തകം സമർപ്പിക്കുകയും തിരിച്ചുചെല്ലാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ഒരു മണിക്കൂർ കഴിഞ്ഞ് മറെറാരു സഹോദരി പിശകി അതേ വീട് സന്ദർശിച്ചു. ആ മനുഷ്യൻ പുസ്തകവുമായി വാതിൽക്കൽ വന്ന് അവളോടുപറഞ്ഞു: “തിരിച്ചുവരും എന്ന് നിങ്ങൾ പറഞ്ഞപ്പോൾ ഇത്ര പെട്ടെന്നായിരിക്കുമെന്ന് ഞാൻ കരുതിയില്ല, എന്നാൽ അകത്തേക്കു വരൂ, ഞാൻ അദ്ധ്യയനത്തിന് തയ്യാറാണ്.”
3 അത്തരം പെട്ടെന്നുളള ഒരു മടക്കസന്ദർശനം സാധാരണ സംഗതിയല്ലായെന്നിരിക്കെ നമ്മുടെ ശുശ്രൂഷയിൽ നാം കണ്ടെത്തുന്ന താല്പര്യത്തെ അനാവശ്യമായ താമസം കൂടാതെ പിൻപററുന്നതിലുളള ജാഗ്രതയുടെ ആവശ്യത്തെ ഈ അനുഭവം ഊന്നിപ്പറയുന്നു. ഏപ്രിലിൽ നാം യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം സമർപ്പിക്കുന്നതായിരിക്കും. ഇന്ന് ലോകത്തിലെ യുവജനങ്ങളുടെയിടയിലുളള അധ:പതിച്ച മൂല്യങ്ങൾ, അവരുടെ പ്രശ്നങ്ങൾ നേരിടുന്നതിന് ബൈബിളിൽനിന്നുളള പ്രായോഗിക ബുദ്ധ്യുപദേശത്തിന്റെ ആവശ്യത്തെ സാക്ഷ്യപ്പെടുത്തുന്നു.(2തിമൊ. 3:16,17) യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം യഥാർത്ഥത്തിൽ പ്രായോഗികമായ ബൈബിളധിഷ്ഠിത ഉത്തരങ്ങൾ അവതരിപ്പിക്കുന്നു!
4 ആളുകൾക്ക് കൂടുതലായ സഹായം ആവശ്യമാണ്: ഈ പ്രസിദ്ധീകരണത്തിലെ വിവരങ്ങൾ ഗ്രഹിക്കാനും അത് അവരുടെ ജീവിതത്തിനും ഭാവിക്കും അനുയോജ്യമാണെന്ന് വിലമതിക്കാനും ആളുകളെ സഹായിക്കുന്നതിന് നാം ഒരു മടക്കസന്ദർശനം ക്രമീകരിക്കേണ്ടതുണ്ട്, ആദ്യസന്ദർശനശേഷം ഏതാനും ദിവസങ്ങൾക്കുളളിലായിരിക്കുന്നത് ഏറെനല്ലത്. നാം ഇത് എങ്ങനെ ചെയ്യും? നിങ്ങൾ തിരിച്ചുചെല്ലുമെന്ന് വ്യക്തിയെ അറിയിക്കുന്നത് അയാളുടെ താല്പര്യത്തിന്റെ അളവ് മനസ്സിലാക്കാൻ സഹായിച്ചേക്കാം.
5 മടക്കസന്ദർശനത്തിന് പശ്ചാത്തലം ഒരുക്കുക: ഇന്നത്തെ ലോകത്തിൽ ഒരു നിശ്ചിതസമയത്തേക്ക് നിയമനം ലഭിക്കുക എല്ലായ്പ്പോഴും എളുപ്പമല്ല, നിയമനം പാലിക്കാൻ വീട്ടുകാരൻ ഓർമ്മിച്ചില്ലെന്നും വരാം. എന്നുവരികിലും, അത്തരം ഒരു മടക്കസന്ദർശനത്തിന്റെ സമയം നിങ്ങൾ കൃത്യമായി കുറിച്ചിടുകയും സാദ്ധ്യമെങ്കിൽ ഏതാനും ദിവസത്തിനുളളിൽ സന്ദർശനം നടത്തിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നെങ്കിൽ നിയമനം ഗൗരവമായെടുക്കാനുളള നിങ്ങളുടെ ഉത്തരവാദിത്വം നിറവേററുകയായിരിക്കും. വ്യക്തി വീട്ടിലില്ലെങ്കിൽ അയാളെ കണ്ടുമുട്ടാൻ തുടർച്ചയായി ശ്രമിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. അയാളെ വീട്ടിൽ കണ്ടെത്താനുളള നിങ്ങളുടെ നിശ്ചയം അയാൾ കാണുമ്പോൾ നിങ്ങളുടെ സന്ദർശനം ഗൗരവമായെടുക്കാൻ അയാൾ പ്രോൽസാഹിതനായേക്കാം.
6 നാം ആദ്യസന്ദർശനം നടത്തുമ്പോൾ വ്യക്തിയുടെ ഭാഗത്ത് പ്രത്യക്ഷമായ താൽപര്യം സംബന്ധിച്ച് നമുക്ക് തീർത്തും നിശ്ചയമുളളവരായിരിക്കാൻ കഴിയാത്തതുകൊണ്ട് അല്പം താല്പര്യമേ പ്രത്യക്ഷമാകുന്നുളളുവെങ്കിലും വീണ്ടും സന്ദർശിക്കാൻ ശ്രദ്ധിക്കുക. അത്തരം താല്പര്യത്തെ വൈകാതെ പിന്തുടരുന്നത് പ്രയോജനകരമാണ്. യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിൽ നിങ്ങൾ വ്യക്തിയുടെ താല്പര്യത്തെ ഉണർത്തിയിട്ടുണ്ടായിരിക്കണം. തിരിച്ചുചെല്ലുമ്പോൾ നിങ്ങൾക്കു ലഭിക്കുന്ന നല്ല സ്വീകരണത്തിൽ നിങ്ങൾ അതിശയിച്ചുപോയേക്കാം. അതുകൊണ്ട് താല്പര്യത്തെ വൈകാതെ പിന്തുടരുന്നതിന് നിശ്ചയമുളളവരായിരിക്കുക!