ദിവ്യാധിപത്യ വാർത്തകൾ
ഗ്രീൻലാൻഡ്: ഒക്ടോബർ മാസത്തിൽ ആൾപാർപ്പുളള ചെറിയ വിദൂരസ്ഥലങ്ങൾ പലത് സന്ദർശിക്കുകയും വളരെ സാഹിത്യം സമർപ്പിക്കപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ വടക്കെ അററത്തുളള രണ്ടുസഭകളിലെ പ്രസാധകർ ആ മാസം സേവനത്തിൽ ശരാശരി 22 മണിക്കൂറിലധികം റിപ്പോർട്ടുചെയ്തു.
ററുവാലു: ഒക്ടോബറിൽ 27 ശതമാനം പ്രസാധകരുടെ ഒരു വർദ്ധനവുകണ്ടു, 62 പേർ വയൽസേവനം റിപ്പോർട്ടുചെയ്തുകൊണ്ടുതന്നെ.
എത്യോപ്യ: എത്യോപ്യൻ ഗവൺമെൻറ് ഒരു രജിസ്ററർ ചെയ്ത സംഘടനയെന്നനിലയിൽ യഹോവയുടെ സാക്ഷികൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയിരിക്കുന്നു. നിയമാംഗീകാരം ലഭിച്ചതിൽ സഹോദരങ്ങൾ സന്തോഷിക്കുകയും രാജ്യവേലയുമായി മുന്നേറുകയും ചെയ്യുന്നു. സാഹിത്യം ലഭിച്ചുതുടങ്ങി, സമ്മേളനങ്ങൾ നടത്തപ്പെട്ടുകൊണ്ടിരിക്കുന്നു.