ജൂലൈയിലേക്കുളള സേവനയോഗങ്ങൾ
ജൂലൈ 6-നാരംഭിക്കുന്ന വാരം
ഗീതം 80 (18)
5 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും.
10 മിനി: “‘വെളിച്ചവാഹകർ’ ഡിസ്ട്രിക്ററ് കൺവെൻഷൻ 1992”—ഭാഗം 1. 1-11 വരെയുളള ഖണ്ഡികകളുടെ സദസ്യചർച്ച. വിവരങ്ങൾ വ്യക്തിപരമായും വയൽശുശ്രൂഷയിലും എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് നിശ്ചയിക്കുന്നതിനുളള ലാക്കോടെ ശ്രദ്ധിക്കാൻ എല്ലാവരെയും പ്രോൽസാഹിപ്പിക്കുക. കൺവെൻഷനിൽ സംബന്ധിക്കാനിരിക്കുന്ന തങ്ങളുടെ ബൈബിൾവിദ്യാർത്ഥികളുമായി ഉചിതമായ ആശയങ്ങൾ ചർച്ചചെയ്യാൻ പ്രസാധകർ ആഗ്രഹിച്ചേക്കാം. ചില മുന്നറിയിപ്പുകൾ മനസ്സിൽപിടിക്കുക. നമുക്കെല്ലാവർക്കും വേണ്ടത്ര വിശ്രമം ആവശ്യമുളളതുകൊണ്ട് കൺവെൻഷൻ സമയത്ത് രാത്രിയിൽ വൈകിയുളള വിനോദത്തിന് ആരും പദ്ധതിയിടരുത്. കൺവെൻഷനുകളുടെ കാര്യത്തിൽ ഉൽസാഹം ജനിപ്പിക്കുക.
15 മിനി: “ദൈവവചനത്തിൽ നിങ്ങളുടെ വിശ്വാസം കെട്ടിപ്പടുക്കുക.” ചോദ്യോത്തരങ്ങൾ. ഈ മാസം വയലിലെ നമ്മുടെ സേവനത്തിനുവേണ്ടി ഉൽസാഹം കെട്ടുപണിചെയ്യുക. പ്രസിദ്ധീകരണത്തിന് ബൈബിളിൽ വിശ്വാസം കെട്ടിപ്പടുക്കാൻ നിങ്ങളുടെ പ്രദേശത്തുളള ആളുകളെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് കാണിക്കുക.
15 മിനി: “ഈ മാസത്തെ സമർപ്പണം പരിചയപ്പെടുത്തൽ.” ലേഖനത്തിലെ ചില നിർദ്ദേങ്ങൾ ചർച്ചചെയ്ത് പ്രകടിപ്പിക്കുക. ഒരു പ്രകടനത്തിൽ അദ്ധ്യയനം ആരംഭിക്കാൻ നേരിട്ടുളള സമീപനം എങ്ങനെ ഉപയോഗിക്കാമെന്നു കാണിക്കുക. സകല തെളിവും ബൈബിളിന്റെ നിശ്വസ്തതയിലേക്ക് വിരൽചൂണ്ടുന്നതെങ്ങനെയെന്നും കാണിക്കുക.
ഗീതം 225 (44), സമാപന പ്രാർത്ഥന.
ജൂലൈ 13-നാരംഭിക്കുന്ന വാരം
ഗീതം 145 (115)
10 മിനി: അറിയിപ്പുകൾ. പ്രദേശത്തു പ്രവർത്തിക്കുമ്പോൾ തങ്ങൾ ഫലകരമെന്ന് കണ്ടെത്തിയ മുഖവുരകൾ സംബന്ധിച്ച് അഭിപ്രായം പറയാൻ രണ്ടു നിരന്തരപയനിയർമാരെയോ സഹായപയനിയർമാരെയോ മുന്നമേ ക്രമീകരിക്കുക.
20 മിനി: “‘വെളിച്ചവാഹകർ’ ഡിസ്ട്രിക്ററ് കൺവെൻഷൻ 1992”—ഭാഗം 2. 12-21 വരെയുളള ഖണ്ഡികകളുടെ സദസ്യചർച്ചയും സമയം അനുവദിക്കുന്നതനുസരിച്ച് “ഡിസ്ട്രിക്ററ് കൺവെൻഷൻ ഓർമ്മിപ്പിക്കലു”കളുടെ ഒരു ഹ്രസ്വ പുനരവലോകനവും. കൺവെൻഷനിൽ സംബന്ധിക്കുന്നതിനുമുമ്പ് 1989 ജൂൺ 15-ലെ വാച്ച്ററവറിന്റെ 10-20 പേജുകളിലെ ആശയങ്ങൾ പുനരവലോകനം നടത്താൻ കുടുംബക്കൂട്ടങ്ങളെ പ്രോൽസാഹിപ്പിക്കുക. യാത്രചെയ്യാനും താമസിക്കാനുമുളള ക്രമീകരണങ്ങൾ ഉണ്ടെന്ന് അന്തിമമായി പരിശോധിച്ചു തിട്ടപ്പെടുത്തേണ്ടതിന്റെ ആവശ്യം പ്രസാധകരെ ഓർമ്മിപ്പിക്കുക. ബാഡ്ജ് കാർഡുകൾ ധരിക്കാനും യാത്രാവേളയിലും റെസ്റേറാറൻറുകളിലും ഹോട്ടലുകളിലും മററും സാക്ഷ്യം കൊടുക്കാനും എല്ലാവരെയും പ്രോൽസാഹിപ്പിക്കുക.
15 മിനി: പുതുക്കിയ മെഡിക്കൽ ഡയറക്ടീവ്⁄റിലീസ് കാർഡ് സംബന്ധിച്ച് 1991 ഒക്ടോബർ 15-ലെ സൊസൈററിയുടെ കത്തു വായിച്ച് ചർച്ചചെയ്യുക. ഈ പുതിയ കാർഡ് കൊണ്ടുനടക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ സാഹിത്യ കൗണ്ടറിൽനിന്ന് ഒന്നു സംമ്പാദിക്കാനും കൃത്യമായി പൂരിപ്പിച്ച് നിയമപരമായ രണ്ടു സാക്ഷികളേക്കൊണ്ട് ഒപ്പിടുവിക്കാനും പ്രോൽസാഹിപ്പിക്കുക. സമയം അനുവദിക്കുന്നതനുസരിച്ച് 1991 ജൂൺ 15-ലെ വാച്ച്ററവർ, വിശേഷിച്ചും 15-18 പേജുകളിലെ “യഹോവയാൽ പഠിപ്പിക്കപ്പെട്ടവരെപ്പോലെ നടക്കുക” എന്ന ലേഖനം പുനരവലോകനം നടത്തുക.
ഗീതം 61 (59), സമാപനപ്രാർത്ഥന.
ജൂലൈ 20-നാരംഭിക്കുന്ന വാരം
ഗീതം 34 (8)
10 മിനി: അറിയിപ്പുകൾ. മാർച്ച് വയൽസേവന റിപ്പോർട്ടിന്റെ വിശേഷാശയങ്ങൾ പറയുക. മാർച്ചിലെ വയൽസേവന റിപ്പോർട്ടിൽ പ്രാദേശിക സഭക്ക് എന്തു പങ്കുണ്ടായിരുന്നു എന്ന് പ്രകടമാക്കുക. കണക്കുറിപ്പോർട്ട് അവതരിപ്പിക്കുക. വയൽസേവനത്തിൽ ചെയ്ത വേലക്കും നൽകിയ ഉദാരമായ സാമ്പത്തിക പിന്തുണക്കും സഭയെ അഭിനന്ദിക്കുക.
20 മിനി: “നിങ്ങൾ അനൗപചാരിക സാക്ഷീകരണത്തിൽ പങ്കെടുക്കുമോ?” ലേഖനത്തിലെ ആശയങ്ങൾ ചർച്ചചെയ്ത് പ്രകടിപ്പിക്കുക. നാം എല്ലായ്പ്പോഴും യഹോവയുടെ സാക്ഷികളാണെന്നുളള വസ്തുത ഊന്നിപ്പറയുക, അതുകൊണ്ട് ഒരു സാക്ഷ്യം നൽകാനുളള അവസരങ്ങൾക്കായി നാം നോക്കണം. നല്ല ഫലങ്ങളോടെ അനൗപചാരിക സാക്ഷീകരണത്തിൽ ഏർപ്പെട്ട വ്യക്തികളുടെയോ സഭയിൽ അനൗപചാരിക സാക്ഷീകരണത്തിന്റെ ഫലമായി സത്യത്തിൽ തൽപരനായിത്തീർന്ന ആരുടെയെങ്കിലുമോ ഹ്രസ്വമായ രണ്ട് അനുഭവങ്ങൾ ഉണ്ടായിരിക്കാൻ തയ്യാർചെയ്യുക.
15 മിനി: 2 തിമൊഥെയോസ് 3:16-ഉം സങ്കീർത്തനം 119:159, 160-ഉം ഉപയോഗിച്ച് ബൈബിൾചർച്ച നടത്തുന്നതിന്റെയും ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകം സമർപ്പിക്കുന്നതിന്റെയും ചർച്ചയും പ്രകടനവും. പുതിയവർക്കും ചെറുപ്പക്കാർക്കും 2 തിമൊഥെയോസ് 3:16 മാത്രം ഉപയോഗിച്ചുകൊണ്ട് ലളിതമായ ഒരു അവതരണം എങ്ങനെ ഉപയോഗിക്കാമെന്ന് കാണിക്കുക. അച്ചടിച്ചെലവിലേക്ക് ഒരു ചെറിയ സംഭാവന മാത്രം സ്വീകരിച്ചുകൊണ്ട് നാം സാഹിത്യം വിതരണം നടത്തുന്നുവെന്നും ഇതൊരു വിൽപനയല്ലെന്നും പ്രകടനങ്ങളിൽ വ്യക്തമാക്കുക. ഇത് സ്വമേധയാ സംഭാവനകളാൽ പിന്താങ്ങപ്പെടുന്ന ഒരു ലോകവ്യാപക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമാണെന്ന് വീട്ടുകാരനോടു പറയാൻ കഴിയും. കഴിവതും വേഗത്തിൽ സാഹിത്യം വായിച്ചുതുടങ്ങാൻ വീട്ടുകാരനെ പ്രോൽസാഹിപ്പിക്കുകയും ഒരു മടക്ക സന്ദർശനത്തിന് അടിത്തറ പാകുകയും ചെയ്യുക.
ഗീതം 154 (72), സമാപനപ്രാർത്ഥന.
ജൂലൈ 27-നാരംഭിക്കുന്ന വാരം
ഗീതം 173 (15)
5 മിനി: അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ. അതു ചർച്ചചെയ്യുമ്പോൾ ഇപ്പോഴത്തെ റിപ്പോർട്ട് ആ ബ്രാഞ്ചിലെ 1986 സേവന വർഷത്തിലെ റിപ്പോർട്ടുമായി താരതമ്യം ചെയ്യുക, 1987 വാർഷികപുസ്തകത്തിലെ വാർഷിക സേവന റിപ്പോർട്ടിൽ അത് കണ്ടെത്താൻ കഴിയും.
20 മിനി: “പയനിയറിംഗ്—ഒരു സ്നേഹപ്രകടനം”. ചോദ്യോത്തരങ്ങൾ. മൂന്നും നാലും ഖണ്ഡികകൾ ചർച്ചചെയ്തശേഷം ലഭ്യമെങ്കിൽ സ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ പയനിയറിംഗ് ആരംഭിച്ച ഒരു യുവ നിരന്തരപയനിയർ ഉൾപ്പെടെ മൂന്നു നിരന്തര പയനിയർമാരെ (അല്ലെങ്കിൽ ക്രമമായോ ഇടക്കിടക്കോ സഹായപയനിയറിംഗ് നടത്താറുളള പ്രസാധകരെ) അഭിമുഖം നടത്തുക. പയനിയറിംഗ് നടത്താൻ അവർ തങ്ങളുടെ കാര്യാദികൾ എങ്ങനെ ക്രമീകരിച്ചുവെന്നും അതിന് അവരെ എന്തു പ്രേരിപ്പിച്ചുവെന്നും അവർ എന്തു ഭൗതിക ത്യാഗങ്ങൾ സഹിക്കേണ്ടിവന്നുവെന്നും നിരന്തര പയനിയർസേവനത്തിൽനിന്ന് അവർക്ക് എന്ത് അനുഗ്രഹങ്ങൾ ലഭിച്ചുവെന്നും ചോദിക്കുക.
20 മിനി: “ഒരു ബൈബിളദ്ധ്യയനം തുടങ്ങാനുളള ലാക്കോടെ തിരിച്ചുചെല്ലുന്നു.” ചർച്ചയും പ്രകടനങ്ങളും. മൂന്നാം ഖണ്ഡികയിൽ നിർദ്ദേശിച്ചിരിക്കുന്ന ബൈബിൾ ചർച്ച പ്രകടിപ്പിക്കുക. ഒരു ബൈബിളദ്ധ്യയനം തുടങ്ങാനുളള അടിസ്ഥാനമെന്ന നിലയിൽ ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകത്തിന്റെ 170-2 പേജുകളിൽ 23-26 ഖണ്ഡികകൾ ഉപയോഗിക്കുക.
ഗീതം 135 (72), സമാപനപ്രാർത്ഥന.
ഓഗസ്ററ് 3-നാരംഭിക്കുന്ന വാരം
ഗീതം 90 (42)
10 മിനി: അറിയിപ്പുകൾ. ഈ വാരാന്തത്തിലെ വയൽസേവനത്തിൽ മാസികകൾ സമർപ്പിക്കുമ്പോൾ എങ്ങനെ ഒരു തിരുവെഴുത്തു ചർച്ച നടത്താമെന്നു കാണിക്കുന്ന രണ്ടു ഹ്രസ്വ പ്രകടനങ്ങൾ നടത്തുക.
15 മിനി: “അപ്പോസ്തലിക പിൻതുടർച്ച.” “പാപ്പാ അപ്പോസ്തലനായ പത്രോസിന്റെ ഒരു പിൻഗാമിയല്ലേ?” എന്ന ചോദ്യം ഉന്നയിച്ച ഒരു വ്യക്തിക്ക് മടക്കസന്ദർശനം നടത്തുന്ന ഒരു പയനിയറോടുകൂടെ സേവനമേൽവിചാരകൻ പോകുന്നു. ന്യായവാദം പുസ്തകത്തിന്റെ 37-ാം പേജുമുതൽ 39-ാം പേജിൽ ആദ്യതലക്കെട്ടു വരെയുളള ഭാഗത്തെ അടിസ്ഥാനമാക്കി ചർച്ച നടത്തുന്നു.
20 മിനി: “ആത്മത്യാഗപരമായ ഒരു ആത്മാവുണ്ടായിരിക്കുക!” ഫെബ്രുവരി 1, 1992, വാച്ച്ററവർ 25-8 പേജുകളിലെ ലേഖനത്തെ ആസ്പദമാക്കിയുളള പ്രസംഗം. (പ്രാദേശിക ഭാഷകളിലെ അർദ്ധമാസപതിപ്പുകളിൽ വീക്ഷാഗോപുരത്തിന്റെ 1992 മേയ് 1 ലക്കം, 25-28 പേജുകളിൽ ഈ ലേഖനം വന്നിട്ടുണ്ട്.) ആത്മത്യാഗത്തിന്റെ ഒരു ആത്മാവുണ്ടായിരിക്കുന്നത് ഐച്ഛികമല്ല പിന്നെയോ ഒരു ക്രിസ്തീയ വ്യവസ്ഥയാണെന്ന് ഊന്നിപ്പറയുക. ഒന്നാമത് രാജ്യതാൽപര്യങ്ങൾ പിന്തുടരുന്നതിന് ഭൗതിക വസ്തുക്കളോ വിനോദ പ്രവർത്തനങ്ങളോ ത്യജിക്കുന്നതുകൊണ്ട് നമുക്ക് നഷ്ടമുണ്ടാകുന്നില്ല. (മാസത്തിൽ ഒന്നുവീതം വീക്ഷാഗോപുരം പ്രസിദ്ധീകരിക്കുന്ന ഒരു ഭാഷ ഉപയോഗിക്കുന്ന സഭകൾക്ക് 1992 ജൂൺ 1, വാച്ച്ററവറന്റെ 29-ാം പേജിൽ “സൗമ്യത ധരിക്കുന്നതെന്തിന്” എന്ന ലേഖനം ഉപയോഗിക്കാവുന്നതാണ്.)
ഗീതം 167 (110), സമാപനപ്രാർത്ഥന.