ഓഗസ്ററിലേക്കുളള സേവനയോഗങ്ങൾ
കുറിപ്പ്: നമ്മുടെ രാജ്യശുശ്രൂഷ കൺവെൻഷൻ കാലഘട്ടത്തിലെ ഓരോ ആഴ്ചത്തേക്കും ഒരു സേവനയോഗം പട്ടികപ്പെടുത്തും. ഡിസ്ട്രിക്ററ് കൺവെൻഷനിൽ സംബന്ധിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ സഭകൾക്കു ചെയ്യാവുന്നതാണ്, അതിനുശേഷം അടുത്ത ആഴ്ചയിലെ സേവനയോഗത്തിൽ കാര്യപരിപാടിയിലെ വിശേഷ ആശയങ്ങളുടെ 30 മിനിട്ടുനേരത്തെ ഒരു പുനരവലോകനവും ക്രമീകരിക്കാവുന്നതാണ്. പ്രധാന ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിവുളള യോഗ്യരായ രണ്ടോ മൂന്നോ സഹോദരൻമാർക്ക് ഓരോ ദിവസത്തെയും പുനരവലോകനം മുന്നമേ നിയമിക്കാവുന്നതാണ്. നന്നായി തയ്യാർ ചെയ്ത ഈ പുനരവലോകനം വ്യക്തിപരമായ ബാധകമാക്കലിനും വയലിലെ ഉപയോഗത്തിനും മുഖ്യ ആശയങ്ങൾ ഓർത്തിരിക്കാൻ സഹോദരൻമാരെ സഹായിക്കും. സദസ്സിൽനിന്നുളള അഭിപ്രായങ്ങളും വിവരിക്കുന്ന അനുഭവങ്ങളും ഹ്രസ്വവും കുറിക്കുകൊളളുന്നതും ആയിരിക്കണം.
ഓഗസ്ററ് 10-നാരംഭിക്കുന്ന വാരം
ഗീതം 123 (63)
10 മിനി: നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും പ്രാദേശിക അറിയിപ്പുകൾ ഉണ്ടെങ്കിൽ അവയും. കൂടാതെ, 1992 ഓഗസ്ററ് 1-ലെ വാച്ച്ററവർ സമർപ്പിക്കുമ്പോൾ ഉപയോഗിക്കാവുന്ന രണ്ടു പ്രത്യേക സംസാര വിഷയങ്ങൾ വിശേഷവൽക്കരിക്കുക.
20 മിനി: “നിങ്ങളുടെ രാജ്യപ്രത്യാശ പങ്കുവെക്കുന്നതിന് ലഘുപത്രികകൾ വിശേഷവൽക്കരിക്കുക.” ചോദ്യോത്തരചർച്ച; പ്രകടനങ്ങൾ. ലഭ്യമായ ലഘുപത്രികകളുടെ സ്റേറാക്കു വിവരം സഭയെ അറിയിക്കുക, പ്രദേശത്തിനു വിശേഷാൽ യോജിച്ച ലഘുപത്രികകൾ സംബന്ധിച്ച് സദസ്സിന്റെ അഭിപ്രായങ്ങൾ ചോദിക്കുക. മൂന്നാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ ഒരു അനൗപചാരിക രംഗസംവിധാനത്തിൽ ഒരു അയൽക്കാരനോ ഒരു സഹജോലിക്കാരനോ മറെറവിടെയെങ്കിലുമോ നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രിക എങ്ങനെ സമർപ്പിക്കാമെന്ന് പ്രകടിപ്പിക്കുക. സമയം അനുവദിക്കുതനുസരിച്ച്, മുൻകൂട്ടി നിയമിക്കപ്പെട്ട പ്രസാധകർ ലഘുപത്രികകൾ ഉപയോഗിച്ചതിലെ അവരുടെ അനുഭവങ്ങൾ വിവരിക്കട്ടെ. ഓഗസ്ററിൽ ലഘുപത്രികകൾ സമർപ്പിക്കുന്നതിൽ പൂർണ്ണ അളവിൽ പങ്കെടുക്കാൻ സഹോദരൻമാരെ ഉൽസാഹപൂർവം പ്രോൽസാഹിപ്പിക്കുക.
15 മിനി: അവധിക്കാലത്തെ നിങ്ങളുടെ സമയം ബുദ്ധിപൂർവം ഉപയോഗിക്കുക. അവധിക്കാലത്തെയും കൺവെൻഷൻ മാസങ്ങളിലെയും അധികസമയം ദിവ്യാധിപത്യ താൽപര്യങ്ങൾ പുരോഗമിപ്പിക്കാൻ ഉപയോഗിക്കുന്നതിന് ഇപ്പോൾത്തന്നെ ആസൂത്രണം ചെയ്യാൻ പ്രസാധകരെ പ്രോൽസാഹിപ്പിക്കുക. യാത്ര ചെയ്യുമ്പോൾ അനൗപചാരിക സാക്ഷീകരണത്തിനുളള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുക. വാരം തോറുമുളള ബൈബിൾ വായന കൃത്യമായി നടത്തുന്നതും സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതും ഉൾപ്പെടെ വ്യക്തിപരമായ ലാക്കുകൾ വെക്കാനും അവധിക്കാലത്തെ അധികസമയം ജ്ഞാനപൂർവം ഉപയോഗിക്കാനും എല്ലാവരെയും പ്രോൽസാഹിപ്പിക്കുക.
ഗീതം 165 (81), സമാപന പ്രാർത്ഥന.
ഓഗസ്ററ് 17-നാരംഭിക്കുന്ന വാരം
ഗീതം 193 (103)
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കുറിപ്പോർട്ട്. ദിവ്യാധിപത്യ വാർത്തകൾ. വയൽസേവന ക്രമീകരണങ്ങൾ സഭയെ ഓർമ്മപ്പെടുത്തുക.
20 മിനി: “നമ്മുടെ മുഖവുര സമർപ്പണവുമായി ബന്ധിപ്പിക്കൽ.” ഹ്രസ്വമായ പ്രസംഗവും പ്രകടനങ്ങളും. രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ ഉപയോഗിച്ച് യുവപ്രസാധകൻ തിരുവെഴുത്തവതരണം പ്രകടിപ്പിക്കാൻ ക്രമീകരിക്കുക. യെശയ്യാവ് 65:21-23 പരിചയപ്പെടുത്തുമ്പോൾ 6-ാം ഖണ്ഡികയിൽ രേഖപ്പെടുത്തിയിരിക്കുന്ന സമീപനം ഉപയോഗിക്കുക. മറെറാരു പ്രസാധകന് 3-ാം ഖണ്ഡികയിലെ നിർദ്ദേശങ്ങൾ ബാധകമാക്കിക്കൊണ്ട് നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രിക സമർപ്പിക്കുന്നത് പ്രകടിപ്പിക്കാവുന്നതാണ്. രണ്ടു പ്രകടനങ്ങളിലും അവതരണം സാഹിത്യ സമർപ്പണത്തോട് എങ്ങനെ ബന്ധിപ്പിച്ചുവെന്ന് അദ്ധ്യക്ഷൻ ഊന്നിപ്പറയണം. ലഘുപത്രികകളും മാസികകളും എടുക്കാൻ സഭയെ ഓർമ്മപ്പെടുത്തുക.
15 മിനി: അർമ്മഗെദ്ദോനെ സംബന്ധിച്ചുളള ചോദ്യങ്ങൾ. ന്യായവാദം പുസ്തകം 44-9 പേജുകളിലെ വിവരത്തെ ആസ്പദമാക്കി പ്രസംഗം.
ഗീതം 137 (105), സമാപന പ്രാർത്ഥന.
ഓഗസ്ററ് 24-നാരംഭിക്കുന്ന വാരം
ഗീതം 8 (88)
15 മിനി: പ്രാദേശിക അറിയിപ്പുകൾ. സഭയുടെ ജൂലൈ വയൽസേവന റിപ്പോർട്ട് ചർച്ചചെയ്യുക, പുരോഗതിക്കാവശ്യമായ പ്രോൽസാഹനം സഹിതം അഭിനന്ദനം നൽകിക്കൊണ്ട് നടത്തുക. പശ്ചാത്തലവിവരത്തോടൊപ്പം വാർഷിക വാക്യം ധ്യാനിക്കുന്നത് നാം വയൽസേവനത്തിൽ ഏർപ്പെടുകയും സഭയോടൊത്ത് സഹവസിക്കുകയും ചെയ്യുമ്പോൾ യഥാർത്ഥ സന്തുഷ്ടി കണ്ടെത്താൻ നമ്മെ സഹായിക്കുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാണിക്കുക. (റോമ. 12:9-16) സമയം അനുവദിക്കുന്നെങ്കിൽ ഈ വാരാന്തത്തിൽ വയൽസേവനത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒന്നോ രണ്ടോ സംസാര ആശയങ്ങൾ നിർദ്ദേശിക്കുക.
15 മിനി: “നിങ്ങൾ ബൈബിളദ്ധ്യയനങ്ങൾ വാഗ്ദാനം ചെയ്യുന്നുവോ?” ചോദ്യോത്തര ചർച്ചയെ തുടർന്ന് ആദ്യസന്ദർശനത്തിലോ മടക്കസന്ദർശനത്തിലോ ബൈബിളദ്ധ്യയനങ്ങൾ എങ്ങനെ ആരംഭിക്കാൻ കഴിയുമെന്ന് കാണിക്കുന്ന തെരഞ്ഞെടുത്ത അനുഭവങ്ങളും.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ, അല്ലെങ്കിൽ അവരെ സത്യത്തിലേക്ക് ആകർഷിച്ചത് എന്തായിരുന്നു എന്നതു സംബന്ധിച്ച് മൂന്നോ നാലോ പ്രസാധകരെ അഭിമുഖം നടത്തുക. അവർക്ക് തരണം ചെയ്യേണ്ടിവന്ന ഏതെങ്കിലും തടസ്സങ്ങളും ഉൾപ്പെടുത്താവുന്നതാണ്.
ഗീതം 184 (41), സമാപന പ്രാർത്ഥന.
ഓഗസ്ററ് 31-നാരംഭിക്കുന്ന വാരം
ഗീതം 180 (100)
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ചോദ്യപ്പെട്ടി. ഈ ഭാഗം കൈകാര്യം ചെയ്യാൻ സേവനമേൽവിചാരകനെ നിയമിക്കാവുന്നതാണ്.
20 മിനി: “നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രികയിൽനിന്ന് അദ്ധ്യയനങ്ങൾ ആരംഭിക്കൽ.” ഹ്രസ്വമായ മുഖവുരക്കുശേഷം മടക്കസന്ദർശനം പ്രകടിപ്പിക്കുക, (1) നമ്മുടെ പ്രശ്നങ്ങൾ ലഘുപത്രിക സ്വീകരിച്ച വ്യക്തിക്ക്, (2) താൽപര്യം കാണിച്ചെങ്കിലും സാഹിത്യം സ്വീകരിക്കാത്ത വ്യക്തിക്ക്. രണ്ടു സന്ദർഭത്തിലും മറെറാരു മടക്കസന്ദർശനത്തിന് അടിത്തറ പാകുക.
15 മിനി: “അംഗീകരിച്ച്, ബാധകമാക്കി, ദൈവവചനത്തിൽനിന്ന് പ്രയോജനം അനുഭവിക്കൽ.” പൊതുവിൽ സർക്കിട്ട് സമ്മേളനങ്ങളോടുളള വിലമതിപ്പിന്റെ തയ്യാർ ചെയ്ത ചുരുങ്ങിയ അഭിപ്രായങ്ങൾ ക്ഷണിക്കുക. മുൻ സർക്കിട്ട് സമ്മേളനത്തിൽനിന്ന് പഠിച്ച വിലപ്പെട്ട ആശയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാവുന്നതാണ്. തുടർന്ന് 1-ാം പേജിലെ ലേഖനം ചോദ്യോത്തരരീതിയിൽ ചർച്ചചെയ്യുക. അറിയാമെങ്കിൽ അടുത്ത സർക്കിട്ട് സമ്മേളനത്തിന്റെ തീയതി അറിയിക്കുകയും ഹാജരാകാൻ എല്ലാവരെയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുക.
ഗീതം 157 (73), സമാപന പ്രാർത്ഥന.