ജനുവരിയിൽ ഒരു സഹായ പയനിയറായിരിക്കുക
1 നാമെല്ലാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കുന്നതു നന്നായിരിക്കും: ‘ജനുവരിയിൽ ഞാൻ ഏതളവിൽ ഒരു പ്രകാശവാഹകനായിരിക്കും? എനിക്കൊരു സഹായ പയനിയറായിരിക്കാൻ കഴിയുമോ?’—മത്താ. 5:14, 16.
2 സ്നാപനമേററ ചെറുപ്രായക്കാർക്കു സ്കൂൾ കഴിഞ്ഞുളള അധിക സമയമുണ്ടായിരുന്നേക്കാം. ഈ മാസത്തിൽ വിപുലമായ വയൽസേവനത്തിൽ ഇവരോടു ചേരാൻ ചില മാതാപിതാക്കൾക്കും മററു മുതിർന്ന പ്രസാധകർക്കും കഴിഞ്ഞേക്കാം. മുഴുസമയ ജോലി ചെയ്യുന്ന അനേകർക്കും അതുപോലെ ഈ ജീവരക്ഷാകരമായ ശുശ്രൂഷക്കായി വിനിയോഗിക്കുന്നതിനു കൂടുതലായി കുറെ സമയമുണ്ടായിരുന്നേക്കാം.
3 ഒരു സഹായപയനിയറായി സേവിക്കാൻ പ്രാപ്തരായിരിക്കുന്നതിലെ ഒരു മുഖ്യ ഘടകം ആവശ്യമായ അധികശ്രമം ചെലുത്താനുളള നമ്മുടെ മനസ്സൊരുക്കമാണ്. (ലൂക്കോസ് 13:24) നാം കുടുംബപരവും സഭാപരവുമായ കാര്യങ്ങൾ ഉൾപ്പെടെ നമ്മുടെ പ്രവർത്തനം ശ്രദ്ധാപൂർവ്വം ക്രമീകരിക്കയാണെങ്കിൽ ഒരു സഹായപയനിയർ എന്ന നിലയിൽ സേവിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുന്നതിനു സമയം ലഭ്യമാക്കാൻ കഴിയും.
4 ജനുവരിയിൽ നിങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാൻ നിങ്ങൾക്കു സാധിക്കുമോ? അങ്ങനെ ചെയ്യുന്നതു വീട്ടുവാതിൽക്കൽ കൂടുതൽ ആത്മവിശ്വാസം തോന്നാൻ നിങ്ങളെ സഹായിക്കുകയും കെട്ടുപണി ചെയ്യുന്ന അനുഭവങ്ങളിൽ കലാശിക്കുകയും ചെയ്തേക്കാം. അങ്ങനെ വർദ്ധിച്ച സന്തോഷം നിങ്ങളുടേതായിരിക്കാൻ കഴിയും.—പ്രവൃത്തികൾ 20:35.