ജനുവരിയിലേക്കുളള സേവനയോഗങ്ങൾ
ജനുവരി 4-നാരംഭിക്കുന്ന വാരം
ഗീതം 23 (119)
10 മിനി:സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും.
25 മിനി:“യഹോവയുടെ സാക്ഷികളുടെ ‘ദിവ്യ ബോധന’ ഡിസ്ട്രിക്ററ് കൺവെൻഷൻ 1993.” സെക്രട്ടറി നടത്തുന്ന അനുബന്ധത്തിന്റെ ചോദ്യോത്തര പരിചിന്തനം. കൺവെൻഷനിൽ സംബന്ധിക്കാൻ ഉടൻ ആസൂത്രണം ചെയ്തു തുടങ്ങുന്നതിന് എല്ലാവരെയും ഊഷ്മളമായി പ്രോത്സാഹിപ്പിക്കുക. കൺവെൻഷനിലും താമസസ്ഥലത്തുമുളള നമ്മുടെ നല്ല പെരുമാററം ഒരു നല്ല സാക്ഷ്യം നൽകുന്നതെങ്ങനെയെന്നു ഊന്നിപ്പറയുക. ലേഖനത്തിൽനിന്ന് സത്യസന്ധതയും അനുസരണവും മററുളളവരോടുളള സ്നേഹപൂർവ്വകമായ താത്പര്യവും പോലുളള ബൈബിൾതത്വങ്ങൾ ഊന്നിപ്പറയുക. കൺവെൻഷനുകളിൽ സംബന്ധിക്കാൻ ശ്രമം ചെയ്യുന്നതിനും സൊസൈററിയുടെ ക്രമീകരണങ്ങളോടു സഹകരിക്കുന്നതിനും എല്ലാവരെയും അഭിനന്ദിക്കുക.
10 മിനി:“ദൈവികഭക്തി ലാക്കാക്കി നിങ്ങളെത്തന്നെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുക.” ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ മേൽവിചാരകൻ നടത്തുന്ന പ്രോത്സാഹജനകമായ പ്രസംഗം. രണ്ടാം നമ്പർ പ്രസംഗം എങ്ങനെ നടത്തണമെന്ന് വ്യക്തമായി വിശദമാക്കുക, ബൈബിൾ സവിശേഷ ആശയങ്ങൾ നിയമിച്ചുകിട്ടുന്നവർ 2-ാം നമ്പർ പ്രസംഗത്തിനു നിയമിച്ചിട്ടുളള ഭാഗത്തുനിന്ന് വിപുലമായ അഭിപ്രായങ്ങൾ പറയരുതെന്ന് അവരെ ഓർമ്മപ്പെടുത്തുക.
ഗീതം 139 (74), സമാപന പ്രാർത്ഥന.
ജനുവരി 11-നാരംഭിക്കുന്ന വാരം
ഗീതം 162 (89)
10 മിനി:സ്ഥലപരമായ അറിയിപ്പുകൾ. ജനുവരി 18-ന് വയൽസേവനത്തിനുളള എന്തെങ്കിലും പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടെങ്കിൽ പറയുക.
20 മിനി:“സമാധാനത്തിനും സുരക്ഷിതത്വത്തിനുമുളള ദൈവത്തിന്റെ മാർഗ്ഗം പ്രസംഗിക്കുക.” ലേഖനത്തിന്റെ ചോദ്യോത്തര പരിചിന്തനം. വയൽസേവനത്തിൽ ലഘുലേഖകൾ ഉപയോഗിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക. നാലാം ഖണ്ഡിക ചർച്ചചെയ്തശേഷം നന്നായി തയ്യാർ ചെയ്ത പ്രസാധകൻ ആദ്യസന്ദർശനത്തിലോ മടക്കസന്ദർശനത്തിലോ സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ ഉപയോഗിച്ച് ഒരു ബൈബിളദ്ധ്യയനം എങ്ങനെ തുടങ്ങാമെന്നു പ്രകടിപ്പിക്കട്ടെ. പ്രസാധകൻ: “നമസ്ക്കാരം. ഞങ്ങൾ ഇന്ന് ജീവിതത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ആളുകളോടു സംസാരിക്കുകയാണ്. ആളുകളുടെ ജീവിതത്തിൽ ഇന്നു സംഭവിക്കുന്നതായി കാണുന്ന കാര്യങ്ങളിൽ താങ്കൾ തൃപ്തനാണോ?” വീട്ടുകാരൻ: “യഥാർത്ഥത്തിൽ അല്ല.” പ്രസാധകൻ: “അവസ്ഥ മെച്ചപ്പെടുമെന്നു നിങ്ങൾ വിചാരിക്കുന്നുവോ?” വീട്ടുകാരൻ: “എനിക്കറിയില്ല.” പ്രസാധകൻ ലഘുലേഖ കൊടുത്തുകൊണ്ടു പറയുന്നു: “സംഭവിച്ചുകൊണ്ടിരിക്കുന്നത് ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയായിട്ടാണെന്നും മെച്ചപ്പെട്ട ഒരു ലോകം വരാൻ പോകുന്നുവെന്നും ചിലർ വിചാരിക്കുന്നു. നിങ്ങൾ എന്തു വിചാരിക്കുന്നു?” വീട്ടുകാരൻ: “എനിക്കറിയില്ല. അങ്ങനെയാകാമെന്നു ഞാൻ കരുതുന്നു.” അപ്പോൾ പ്രസാധകൻ ലഘുലേഖയിലേക്കു തിരിയുകയും യഹോവ പെട്ടെന്നുതന്നെ ഭൂമിയിൽ പറുദീസാ അവസ്ഥകൾ സ്ഥാപിക്കുമെന്ന് ബൈബിൾ വാഗ്ദത്തം ചെയ്യുന്നതായി വിശദീകരിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അന്ത്യം അടുത്തിരിക്കുന്നതിന്റെ ബൈബിൾ തെളിവു പരിചിന്തിക്കാൻ പ്രസാധകൻ മറെറാരു സന്ദർശനം ക്രമീകരിക്കുന്നു.
15 മിനി:രക്തപ്പകർച്ചാ പ്രശ്നങ്ങൾ ഒഴിവാക്കുക—നമ്മുടെ അഡ്വാൻസ് മെഡിക്കൽ ഡയറക്ടീവ് പുതുക്കാനുളള സമയം. ഈ ഭാഗം കൈകാര്യം ചെയ്യുന്ന മൂപ്പൻ ഈ കാർഡുകളുടെ ഉപയോഗം വിശദീകരിക്കുന്ന 1991 ഒക്ടോബർ 15-ലെ കത്ത് ശ്രദ്ധാപൂർവ്വം പരിചിന്തിക്കുക. തയ്യാറാകുമ്പോൾ, 1990 ജനുവരി 1-ലെ സൊസൈററിയുടെ കത്ത് സമഗ്രമായി പുനരവലോകനം നടത്തുക. സാക്ഷികളായി ഒപ്പിടുന്നവർ കാർഡിന്റെ ഉടമസ്ഥൻ പ്രമാണത്തിൽ ഒപ്പിടുന്നത് യഥാർത്ഥത്തിൽ കണ്ടിരിക്കണം. ഈ യോഗത്തിൽ പുതിയ കാർഡുകൾ വാങ്ങാനും രാജ്യഹോളിൽനിന്നു പോകുന്നതിനുമുമ്പ് അവ പൂരിപ്പിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. തങ്ങളുടെ അഡ്വാൻസ് മെഡിക്കൽ ഡയറക്ടീവ്⁄റിലീസ് കാർഡില്ലാതെ സ്നാപനമേററ പ്രസാധകർ ഒരിക്കലും ഭവനത്തിനു വെളിയിൽ പോകരുത്. മാതാവോ പിതാവോ സാക്ഷിയായിരിക്കുന്ന സ്നാപനമേൽക്കാത്ത മൈനർ കുട്ടികൾ എല്ലായ്പ്പോഴും ഒരു തിരിച്ചറിയൽ കാർഡ് കൊണ്ടുനടക്കണം. ഒരു സഭായോഗത്തിൽ ഈയിടെ നടത്തിയ ഒരു പരിശോധനയിൽ 5 പ്രസാധകരിൽ ഒരാൾക്കുവീതം ഈ കാർഡ് കൈവശം ഇല്ലാതിരുന്നതായും കുട്ടികൾക്കാർക്കും അവരുടെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തതായും കണ്ടെത്തി. ഉപസംഹാരത്തിൽ, സദൃശവാക്യങ്ങൾ 22:3 വായിച്ചു ബാധകമാക്കുക.
ഗീതം 151 (25), സമാപന പ്രാർത്ഥന.
ജനുവരി 18-നാരംഭിക്കുന്ന വാരം
ഗീതം 130 (58)
10 മിനി:സ്ഥലപരമായ അറിയിപ്പുകളും ദിവ്യാധിപത്യ വാർത്തകളും. കണക്കുറിപ്പോർട്ടും സൊസൈററി സംഭാവന സ്വീകരിച്ചതായുളള അറിയിപ്പുകളും വായിക്കുക. പ്രാദേശിക സഭക്കും സൊസൈററിയുടെ ലോകവ്യാപകമായ വേലക്കും വിശ്വസ്തമായ സാമ്പത്തിക പിന്തുണ നൽകിയതിനു സഭയെ അഭിനന്ദിക്കുക.
20 മിനി:“അതിപ്രധാനമായ ഉപകരണങ്ങൾ ജ്ഞാനപൂർവ്വം ഉപയോഗിക്കൽ.” അദ്ധ്യക്ഷന്റെ ഹ്രസ്വമായ മുഖവുരക്കുശേഷം, 2 മുതൽ 5 വരെയുളള ഖണ്ഡികകളെ ആസ്പദമാക്കി രണ്ടു പ്രകടനങ്ങൾ ഉണ്ടായിരിക്കും. ആദ്യത്തെ പ്രകടനത്തിന്റെ ഒടുവിൽ വീട്ടുകാരൻ രണ്ടു മാസികകൾ സ്വീകരിക്കുന്നു. ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതെന്തുകൊണ്ട്? എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ വീണ്ടും ചെല്ലാമെന്ന് പ്രസാധകൻ വാഗ്ദാനം ചെയ്യുന്നു. രണ്ടാമത്തെ പ്രകടനത്തിന്റെ ഒടുവിൽ ഉചിതമായ ഒരു ലഘുലേഖയുപയോഗിച്ച് ഒരു ബൈബിളദ്ധ്യയനം തുടങ്ങുന്നു. ഈ വാരാന്ത്യത്തിൽ വയൽസേവനത്തിൽ ഏർപ്പെടുമ്പോൾ വീട്ടുകാരെ ഒരു തിരുവെഴുത്തുചർച്ചയിൽ ഉൾപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി:ക്രിസ്ത്യാനികൾ രക്തത്തിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതെന്തുകൊണ്ട്. ന്യായവാദം പുസ്തകത്തിന്റെ 70-2 പേജുകളിൽ “രക്തം” എന്നതിനുകീഴിലുളള നിർവ്വചനത്തെയും ആദ്യത്തെ മൂന്ന് ഉപതലക്കെട്ടുകളെയും ആസ്പദമാക്കിയുളള പ്രസംഗം.
ഗീതം 177 (163), സമാപന പ്രാർത്ഥന.
ജനുവരി 25-നാരംഭിക്കുന്ന വാരം
ഗീതം 128 (10)
10 മിനി:സ്ഥലപരമായ അറിയിപ്പുകളും “ചോദ്യപ്പെട്ടി”യും. തങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താൻ സ്വന്തമായി ഗവേഷണം നടത്തുന്നതിനു സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക, എന്നാൽ തിരുവെഴുത്തുപരമായ ഉത്തരങ്ങൾ ലഭിക്കുന്നതിന് തങ്ങളുടെ സഭയിലെ മൂപ്പൻമാരെയും ആവശ്യമെങ്കിൽ സൊസൈററിയെയും സമീപിക്കാൻ അവർക്ക് എല്ലായ്പ്പോഴും സ്വാഗതമുണ്ടെന്നു അറിയിക്കുക.
15 മിനി:“നിങ്ങൾക്ക് ഒരു പയനിയറെന്ന നിലയിൽ യഹോവയെ സേവിക്കാൻ കഴിയുമോ?” സദസ്യചർച്ച. നിരന്തര പയനിയറായ ഒരു ചെറുപ്പക്കാരനെയോ ചെറുപ്പമായിരിക്കുമ്പോൾ പയനിയറിംഗ് നടത്തിയിട്ടുളള ഒരു പ്രസാധകനെയോ അഭിമുഖം നടത്തുക. മാതാപിതാക്കൾക്കും മററുളളവർക്കും പയനിയർ ലക്ഷ്യം പ്രാപിക്കാൻ യുവാക്കളെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് വിശേഷവൽക്കരിക്കുക. മുഴുസമയ സേവനത്തിൽ ഏർപ്പെടുന്നതിനുളള തങ്ങളുടെ സാദ്ധ്യതകൾ ഗൗരവപൂർവ്വം പരിചിന്തിക്കാൻ എല്ലാവരോടും ഊഷ്മളമായി അഭ്യർത്ഥിക്കുക. ഏപ്രിലിൽ സഹായപയനിയറിംഗ് നടത്താൻ ഇപ്പോൾ ആസൂത്രണം ചെയ്യുക.
20 മിനി:“ഫലകരമായ മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ട് താത്പര്യം പരിപുഷ്ടിപ്പെടുത്തുക.” ഹ്രസ്വമായ പ്രസംഗത്തെ തുടർന്ന് 3-ാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന സംഭാഷണം പ്രകടിപ്പിക്കുക. സമയം അനുവദിക്കുന്നതനുസരിച്ച്, മുഖവുരയോ തിരുവെഴുത്തിലേക്കുളള മാററമോ പോലെ അവതരണത്തിലെ ചില പ്രധാന ഘടകങ്ങൾ ആവർത്തിക്കാവുന്നതാണ്.
ഗീതം 160 (88), സമാപന പ്രാർത്ഥന.