ചോദ്യപ്പെട്ടി
▪ ഒരു സഹായപയനിയറായി സേവിക്കുന്നതിനെ എങ്ങനെ വീക്ഷിക്കണം?
സഹായപയനിയറിംഗിനെ ഒരു പദവിയായും ഗൗരവമുളള ഒരു ഉത്തരവാദിത്വമായും വീക്ഷിക്കണം. ലോകവ്യാപകമായി ഓരോ മാസവും ലക്ഷക്കണക്കിനു പ്രസാധകർ സഹായപയനിയർമാരായി സേവിക്കുന്നതിനു നിയമിക്കപ്പെടുന്നു, ചിലർ തുടർച്ചയായി അങ്ങനെ ചെയ്യുന്നു. ഓരോ മാസവും വയൽസേവനത്തിൽ നിർദ്ദിഷ്ട 60 മണിക്കൂർ ചെലവഴിക്കാൻ സാഹചര്യങ്ങൾ അനുവദിക്കുന്ന, സഹായപയനിയർമാരായി സേവിക്കുന്ന ഈ തീക്ഷ്ണതയുളള പ്രസാധകരെ നാം അഭിനന്ദിക്കുന്നു. തങ്ങളുടെ നിയമനം ഗൗരവമായി എടുക്കാനും അശ്രദ്ധാ മനോഭാവത്തിലേക്കുളള ഏതൊരു ചായ്വും ഒഴിവാക്കാനും മൂപ്പൻമാരും അതുപോലെതന്നെ മററുളളവരും സഹായപയനിയറിംഗിന് അപേക്ഷിക്കുന്ന പ്രസാധകരെ പ്രോത്സാഹിപ്പിക്കണം.
ഒന്നോ അതിലധികമോ മാസങ്ങൾ സഹായപയനിയറിയർമാരായി സ്വമേധാ സേവിക്കുന്നവർ നിരന്തരപയനിയർമാരെപ്പോലെ, ആദ്യം ചെലവു കണക്കാക്കേണ്ടതുണ്ട്. (ലൂക്കൊ. 14:28) മററു ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ അവഗണിച്ചുകളയാതെ വയൽശുശ്രൂഷയിൽ ആവശ്യപ്പെട്ടിരിക്കുന്ന അളവു സമയം ചെലവഴിക്കാൻ തങ്ങൾക്കു ന്യായമായി പ്രതീക്ഷിക്കാൻ കഴിയുമോ എന്നു കാലേകൂട്ടി തീരുമാനിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. സഹായപയനിയറായി പേർചാർത്താനുളള ഒരു വ്യക്തിയുടെ തീരുമാനം തന്റെ വ്യക്തിപരമായ സാഹചര്യങ്ങൾ പ്രാർത്ഥനാപൂർവ്വം പരിഗണിച്ചതിനുശേഷം നടത്തിയതായിരിക്കണം. അതു മററുളളവർ അപേക്ഷിക്കുന്നുവെന്ന ഇളക്കപ്പെട്ട വികാരങ്ങളാൽ പ്രേരിതമായിരിക്കരുത്. വ്യവസ്ഥകൾ നിവർത്തിക്കുന്നതിന് എഴുതിയുണ്ടാക്കിയ ഒരു പട്ടികയോടൊപ്പം നന്നായി ചിന്തിച്ചെടുത്ത ഒരു തീരുമാനമായിരിക്കണം അത്. അപേക്ഷാ ഫാറം ശ്രദ്ധാപൂർവ്വം വായിക്കുന്നതും ആവശ്യപ്പെട്ടിരിക്കുന്നതിന് ഉവ്വ് എന്നു സത്യസന്ധമായി തനിക്കു പറയാൻ കഴിയുമെന്ന് ഒരുവന്റെ ഹൃദയത്തിൽ തീരുമാനിക്കുന്നതും പ്രധാനമാണ്.
തീർച്ചയായും, കൂടുതലായ പ്രയത്നം ഉൾപ്പെട്ടിരിക്കുന്നു. വർഷത്തിലെ ചില മാസങ്ങൾ സുവാർത്ത പ്രസംഗിച്ചുകൊണ്ട് “ശുഷ്ക്കാന്തിപൂണ്ട”വനായിത്തീരാൻ പററിയവയായിത്തീരുന്നു. (പ്രവൃത്തികൾ. 18:5) ഇവയിൽ സ്മാരക കാലമായ മാർച്ചും ഏപ്രിലും സർക്കിട്ട്മേൽവിചാരകൻ സഭ സന്ദർശിക്കുന്ന മാസങ്ങളും ഉൾപ്പെടുന്നു. പ്രത്യേക പ്രവർത്തനത്തിന്റെ ഈ കാലയളവിൽ പ്രസംഗവേലയിൽ ഒരു അധിക പങ്കുണ്ടായിരിക്കാൻ കഴിയത്തക്കവിധം അനേകം പ്രസാധകരും എതാണ്ട് കർശനമായ ഒരു പട്ടിക പിന്തുടരാൻ സന്തോഷപൂർവ്വം തങ്ങളെത്തന്നെ അഭ്യസിപ്പിക്കുന്നു, മിക്കപ്പോഴും സമൃദ്ധമായ അനുഗ്രഹങ്ങളാണ് ഫലമെന്നു വിലമതിച്ചുകൊണ്ടുതന്നെ. (2 കൊരി. 9:6) അനേകം പ്രസാധകർ അവധിക്കാല മാസങ്ങളിലും അഞ്ചു പൂർണ്ണവാരാന്തങ്ങൾ ഉണ്ടാകാനിടയുളള വർഷത്തിലെ ഏതൊരു മാസത്തിലും പയനിയറായിരിക്കാൻ പ്രത്യേക ശ്രമങ്ങൾ നടത്തുന്നു. എന്നാൽ ഒപ്പിടുമ്പോൾ, തങ്ങൾ സഹായപയനിയർമാരായി സേവിക്കുന്ന ഓരോ മാസവും 60-തോ അതിൽ കൂടുതലോ മണിക്കൂർ റിപ്പോർട്ടു ചെയ്യാൻ തങ്ങളുടെ ഏററവും മെച്ചമായതു ചെയ്തുകൊണ്ട് ‘നിങ്ങളുടെ ഉവ്വ് ഉവ്വ് എന്നർത്ഥമാക്കട്ടെ’ എന്ന തത്ത്വത്തോടു പററിനിൽക്കുന്നതിന്റെ ആവശ്യം അവർ വിലമതിക്കുന്നു.—മത്താ. 5:37, NW.
ഒരുപക്ഷേ പയനിയർമാരായി സേവിക്കാൻ കഴിയാത്ത പ്രസാധകർക്കു സഹായപയനിയർമാരോടൊപ്പം പ്രവർത്തിക്കാൻ തങ്ങളെത്തന്നെ ലഭ്യമാക്കിക്കൊണ്ടു സഹായിക്കാൻ കഴിയും, അവരെ കൂടിക്കാണാൻ സുനിശ്ചിതമായ ക്രമീകരണങ്ങൾ ചെയ്തുകൊണ്ടുതന്നെ. സാദ്ധ്യമാകുമ്പോൾ പയനിയർമാരോടൊപ്പം സേവനത്തിൽ ദീർഘസമയം ചെലവഴിക്കുന്നതു സഹായകമാണ്. അതിരാവിലെയും ഉച്ചതിരിഞ്ഞും സായാഹ്ന സമയത്തും മററു പ്രസാധകരുടെ പിന്തുണ ഉണ്ടായിരിക്കുന്നതു പയനിയർമാർ വിശേഷാൽ വിലമതിക്കും. മടക്കസന്ദർശനങ്ങൾ നടത്തുന്നതിലും ഭവന ബൈബിളദ്ധ്യയനം തുടങ്ങുന്നതിലും മററുളളവരോടൊപ്പം പ്രവർത്തിക്കാനുളള ക്ഷണം സ്വീകരിക്കാൻ സഹായപയനിയർമാർ സന്തോഷമുളളവരായിരിക്കും. അങ്ങനെ സഹായപയനിയർമാരെ പിന്തുണക്കാൻ സാധിക്കുന്നവർ കൊടുക്കുന്നതിൽനിന്ന് ഉണ്ടാകുന്ന വലിയ സന്തുഷ്ടി കൊയ്യുമെന്ന് ഉറപ്പാണ്.—പ്രവൃത്തി 20:35.
അനേകം സഹായപയനിയർമാരുടെയും ഭാഗത്തെ ഉത്സാഹത്തെ ആഴമായി വിലമതിക്കുന്നു. അവരോടൊപ്പം ചേരാൻ സാധിക്കുന്നവർക്കു സമൃദ്ധമായ അനുഗ്രഹങ്ങൾ പ്രതീക്ഷിക്കാൻ കഴിയും. (സദൃ. 10:4) ഒരു സഹായപയനിയർ എന്നനിലയിലുളള വർദ്ധിച്ച പ്രവർത്തനത്തിന്റെ സന്തോഷത്തിൽ നിങ്ങൾക്ക് ഇനി എന്നു പങ്കെടുക്കാൻ കഴിയും?