മാർച്ചിലേക്കുളള സേവനയോഗങ്ങൾ
മാർച്ച് 6-നാരംഭിക്കുന്ന വാരം
ഗീതം 25 (30)
13 മിനി: പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. ചോദ്യപ്പെട്ടി ചർച്ചചെയ്യുക.
15 മിനി: “വളരെ ലഭിച്ചിരിക്കുന്നു—വളരെ ആവശ്യപ്പെടുന്നു.” ചോദ്യോത്തരങ്ങൾ. ഏപ്രിൽ, മേയ് മാസങ്ങളിൽ സഹായ പയനിയർമാരായി പേർ ചാർത്താൻ യോഗ്യതയുളളവരെ പ്രോത്സാഹിപ്പിക്കുക.
17 മിനി: “എങ്ങനെ ‘സന്തോഷിക്കാമെന്നു’ യുവാക്കൾക്കു പറഞ്ഞുകൊടുക്കൽ.” വിശേഷാശയങ്ങൾ പുനരവലോകനം ചെയ്യുക. യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം ഉപയോഗിക്കുകയോ സമർപ്പിക്കുകയോ ചെയ്തതിലൂടെ ഉണ്ടായ അനുഭവങ്ങൾ വിവരിക്കാൻ സദസ്യരെ ക്ഷണിക്കുക. ഈ പുസ്തകം സകലരേയും ബാധിക്കുന്ന സാഹചര്യങ്ങളെപ്പററി ചർച്ചചെയ്യുന്നതുകൊണ്ട് ഇതു സമർപ്പിക്കുന്ന കാര്യത്തിൽ ക്രിയാത്മക മനോഭാവമുളളവരായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിച്ചു കാണിക്കുക.
ഗീതം 31 (51), സമാപന പ്രാർഥന.
മാർച്ച് 13-നാരംഭിക്കുന്ന വാരം
ഗീതം 24 (70)
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: “ലോകവ്യാപകമായി വിതരണം ചെയ്യപ്പെടേണ്ട കാലോചിത രാജ്യവാർത്ത.” ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. വരുന്ന ഏപ്രിലിലും മേയിലും നടക്കാൻപോകുന്ന പ്രത്യേക പ്രവർത്തനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുക. മുഴു പങ്കും ഉണ്ടായിരിക്കുന്നതിനു പുതിയവരുൾപ്പെടെ സകലരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “പുതിയ ലഘുപത്രിക ഫലപ്രദമായി ഉപയോഗിക്കൽ.” ലേഖനം സദസ്സുമായി ചർച്ചചെയ്യുക. ലഘുപത്രികയുടെ സവിശേഷതകൾ ചൂണ്ടിക്കാട്ടുക, മരണദുഃഖമനുഭവിക്കുന്നവരെ സാന്ത്വനപ്പെടുത്തുന്നതിന് ഇത് എങ്ങനെ ഉപയോഗിക്കാമെന്നതിനു നിർദേശങ്ങൾ നൽകുക. സഭയിൽ ഏതെല്ലാം ഭാഷകളിൽ അതു ലഭ്യമാണെന്ന് അറിയിക്കുക. യോഗത്തിനുശേഷം പ്രതികൾ കൈപ്പററാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
ഗീതം 36 (14), സമാപന പ്രാർഥന.
മാർച്ച് 20-നാരംഭിക്കുന്ന വാരം
ഗീതം 40 (31)
15 മിനി: പ്രാദേശിക അറിയിപ്പുകൾ. 1995-ലെ വാർഷികപുസ്തകത്തിന്റെ കുടുംബസമേതമുളള ഉപയോഗം പ്രകടിപ്പിച്ചു കാട്ടുക. കുടുംബ കൂട്ടം ഈ പുസ്തകത്തോടുളള വിലമതിപ്പു പ്രകടമാക്കുന്നു; പിതാവ് ആദ്യത്തെ 3-11 പേജുകളിലുളള ആമുഖ വിഷയത്തിന്റെ വിശേഷാശയങ്ങൾ ഹ്രസ്വമായി പുനരവലോകനം ചെയ്യുന്നു. വാർഷികപുസ്തകത്തിന്റെ ഏതാനും പേജുകൾ വാരംതോറും വായിക്കുന്നതിനും ദിനംതോറും തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കലിൽ കൊടുത്തിരിക്കുന്ന ബൈബിൾ വാക്യം പരിചിന്തിക്കുന്നതിനും എങ്ങനെ തങ്ങൾ ശ്രമിക്കുമെന്ന് അവർ ചർച്ച ചെയ്യുന്നു.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ അല്ലെങ്കിൽ 1994 നവംബർ 15 ലക്കത്തിന്റെ 26-8 പേജുകളിലുളള “നിങ്ങൾ നികുതികൾ അടയ്ക്കാൻ കടപ്പെട്ടിരിക്കുന്നുവെങ്കിൽ നികുതികൾ അടയ്ക്കുവിൻ” എന്ന ലേഖനത്തെ ആസ്പദമാക്കിയുളള പ്രസംഗം.
15 മിനി: “‘യൌവനകാലത്തു തങ്ങളുടെ സ്രഷ്ടാവിനെ ഓർക്കു’വാൻ യുവാക്കളെ സഹായിക്കൽ.” മുഖ്യാശയങ്ങൾ പുനരവലോകനം ചെയ്യുക, പിന്നീട്, ഒന്നോ രണ്ടോ മടക്കസന്ദർശനങ്ങൾ പ്രകടിപ്പിക്കുക.
ഗീതം 52 (59), സമാപന പ്രാർഥന.
മാർച്ച 27-നാരംഭിക്കുന്ന വാരം
ഗീതം 205 (118)
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: “മാനവചരിത്രത്തിലെ ഏററവും സുപ്രധാന സംഭവം.” സദസ്സുമായുളള ചർച്ച. സ്മാരകത്തിനുവേണ്ടിയുളള പ്രാദേശിക ക്രമീകരണങ്ങൾ പുനരവലോകനം ചെയ്യുക. നാം താത്പര്യക്കാരെ ക്ഷണിക്കുകയും ഹാജരാകാൻ അവരെ സഹായിക്കുകയും ചെയ്യേണ്ടത് എന്തുകൊണ്ടെന്നു വിശദീകരിക്കുക.
15 മിനി: വീക്ഷാഗോപുരത്തിന്റെ 1995 ഫെബ്രുവരി 15-ാം ലക്കത്തിന്റെ 26-ാം പേജിലുളള “പ്രശ്നങ്ങൾ പരിഹരിക്കുന്ന വിധത്തിൽ ഒരു പാഠം” എന്ന ലേഖനത്തെ ആസ്പദമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം. ദയാപുരസ്സരമായ വിധത്തിൽ നടത്തണം. പ്രായോഗികമായി ബാധകമാക്കുക, എന്നാൽ പ്രാദേശികമായി നിലനിൽക്കുന്നതോ നിലനിന്നതോ ആയി അറിയാവുന്ന പ്രശ്നങ്ങളെ വിമർശിക്കുന്നതായി തോന്നാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടു നടത്തണം.
10 മിനി: ഏപ്രിലിൽ വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും വരിസംഖ്യകൾ സമർപ്പിക്കൽ. വീടുതോറുമുളള സാക്ഷീകരണത്തിലും അനൗപചാരിക സാക്ഷീകരണത്തിലും വരിസംഖ്യ സമർപ്പിക്കുന്നതു സംബന്ധിച്ചു ക്രിയാത്മക മനോഭാവമുളളവരായിരിക്കാൻ സദസ്യരെ പ്രോത്സാഹിപ്പിക്കുക. വീടുതോറും വരിസംഖ്യ സമർപ്പിക്കുന്നതിനു പിൻവരുന്ന നിർദേശങ്ങൾ പുനരവലോകനം ചെയ്യുക: സൗഹൃദപൂർവം പുഞ്ചിരിക്കുക. ഉത്സാഹമുളളവരായിരിക്കുക. സാവധാനം സംസാരിക്കുക. ഒരു മാസികയിലുളള ഒരു ലേഖനം മാത്രം ചർച്ചചെയ്യുക, എന്നാൽ മാസിക ക്രമമായി കൈപ്പററുന്നതിന്റെ പ്രയോജനം വിശദീകരിക്കുക. മാസിക വീട്ടുകാരന്റെ കയ്യിൽ കൊടുക്കുക. വരിസംഖ്യ നിരസിക്കുന്നപക്ഷം വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒന്നോ അതിലധികമോ പ്രതികൾ തീർച്ചയായും കൊടുക്കുക. മാസികകൾ നിരസ്സിക്കുന്നപക്ഷം ക്രിയാത്മകമായി ഉപസംഹരിക്കുക. ഒററ പ്രതി സ്വീകരിക്കുന്നപക്ഷം അടുത്ത ലക്കവുമായി തിരിച്ചെത്തുമെന്ന് അറിയിക്കുക. മടക്കസന്ദർശത്തിൽ വീണ്ടും വരിസംഖ്യ വാഗ്ദാനം ചെയ്യുക. അതുകൊണ്ട് എല്ലാ താത്പര്യക്കാരുടെയും സമർപ്പണങ്ങളുടെയും രേഖ സൂക്ഷിക്കുക. ഒടുവിൽ മാസികകളുടെ നിലവിലുളള ലക്കങ്ങൾ ഉപയോഗിച്ചുകൊണ്ട് വരിസംഖ്യ സമർപ്പിക്കുന്നതിനുളള ഒന്നോ രണ്ടോ ഹ്രസ്വമായ അവതരണങ്ങൾ പ്രകടിപ്പിക്കുക.
ഗീതം 176 (16), സമാപന പ്രാർഥന.