യഥാർഥ സന്തുഷ്ടിയുടെ ഒരു താക്കോൽ
1 ലൂക്കൊസ് 11:28-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുക്രിസ്തുവിന്റെ വാക്കുകൾ നമുക്കു സുവാർത്തയാണ്, കാരണം എങ്ങനെ സന്തുഷ്ടി കണ്ടെത്താമെന്ന് അവൻ നമ്മോടു പറയുന്നു. അവൻ പറഞ്ഞു: “ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാൻമാർ [“സന്തുഷ്ടർ,” NW].” നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്നീ പുസ്തകങ്ങൾ സന്തുഷ്ടി കണ്ടെത്താൻ അനേകരെ സഹായിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് അവ സമർപ്പിക്കാൻ നമുക്കു നല്ല കാരണങ്ങൾ ഉണ്ട്.
2 വർധിച്ചു വരുന്ന കുറ്റകൃത്യവും അക്രമവും സംബന്ധിച്ച് അനേകരും ഉത്കണ്ഠാകുലരായിരിക്കുന്നതിനാൽ ഇതു കുറച്ചു താത്പര്യം ഉളവാക്കിയേക്കാം:
◼“നമ്മുടെ ഏറ്റവും വലിയ ആവശ്യം എന്താണെന്നാണു താങ്കൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] തികച്ചും സമാധാനത്തോടെ ജീവിക്കുന്നതിനു സുരക്ഷിതത്വമാണ് നമുക്കാവശ്യമായിരിക്കുന്നതെന്ന് അനേകർക്കും ബോധ്യം വന്നിട്ടുണ്ട്.” എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 14-ാം പേജിലുള്ള 16-ാം ഖണ്ഡികയിലെ ആദ്യ വാചകം വായിക്കുക. തുടർന്ന് ഇപ്രകാരം പറയുക: “എന്നിരുന്നാലും, ദുഷ്ടതയെ നശിപ്പിക്കുമെന്നും ഭൂമിയുടെ അധികാരം ഏറ്റെടുക്കുമെന്നും ലോകവ്യാപകമായി സമാധാനം സ്ഥാപിക്കുമെന്നും ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വിപത്കരമായ മാറ്റത്തെ അതിജീവിക്കുന്നതിന് യഥാർഥ പരിജ്ഞാനമാണു നമുക്കു വാസ്തവത്തിൽ ആവശ്യമായിരിക്കുന്നത്. എന്നാൽ എന്തിനെക്കുറിച്ചുള്ള പരിജ്ഞാനം?” ബൈബിളിൽനിന്നോ അല്ലെങ്കിൽ പുസ്തകത്തിന്റെ അടുത്ത പേജിലുള്ള 19-ാം ഖണ്ഡികയിൽനിന്നോ യോഹന്നാൻ 17:3 വായിക്കുക. എന്നിട്ട്, ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം നിത്യജീവനിലേക്കു നയിക്കുന്നതെങ്ങനെയെന്നു വിശദമാക്കുക. പുസ്തകം സമർപ്പിക്കുക. മനുഷ്യവർഗത്തിന്റെ എല്ലാ ആവശ്യങ്ങളും തൃപ്തിപ്പെടുത്തുന്നതിനുള്ള ദൈവോദ്ദേശ്യത്തെ സംബന്ധിച്ച മഹത്തായ വിവരങ്ങൾ ഇതു വെളിപ്പെടുത്തുന്നത് എങ്ങനെയെന്നു കാണിക്കാൻ മടങ്ങിവരാമെന്നു പറയുക.
3 ലോകത്തിലെ അരിഷ്ടത സംബന്ധിച്ച് അനേകർ ഉത്കണ്ഠാകുലരായതിനാൽ നിങ്ങൾക്ക് ഇതു പരീക്ഷിക്കാവുന്നതാണ്:
◼“ഞാൻ ആരോടൊക്കെ സംസാരിക്കുന്നുവോ അവരെല്ലാം ഭാവിയെ സംബന്ധിച്ച് ഉത്കണ്ഠാകുലരാണ്. ഒരു പുതിയ സമാധാനയുഗത്തിന്റെ കവാടത്തിലാണു നാം എന്നു ചില ലോകനേതാക്കൾ വിചാരിക്കുന്നു. ഇതു സംബന്ധിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] മനുഷ്യശ്രമങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും ലോകവ്യാപകമായി അരിഷ്ടത വർധിക്കുന്നതിൽ തുടരുന്നു. ഈ പ്രശ്നങ്ങൾക്കുള്ള നിലനിൽക്കുന്ന ഏക പരിഹാരം ബൈബിൾ വെളിപ്പെടുത്തുന്നു. [2 പത്രൊസ് 3:13 വായിക്കുക. 156 മുതൽ 162 വരെയുള്ള പേജുകളിലെ ചിത്രങ്ങളിലേക്കു തിരിയുക. എന്നിട്ട്, ദൈവത്തിന്റെ സ്വർഗീയ രാജ്യം ഭൂമിയിൽ നിലനിൽക്കുന്ന സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരുന്നതെങ്ങനെയെന്നു വിശദീകരിക്കുക.] ദൈവരാജ്യ ഭരണത്തിൻ കീഴിൽ നിത്യജീവൻ ആസ്വദിക്കാൻപോകുന്ന ആളുകളുടെ പുതിയ സമുദായത്തിന്റെ ഭാഗമായിരിക്കാൻ നിങ്ങൾക്കു കഴിയുന്ന വിധം മനസ്സിലാക്കുന്നതിന് ഈ പ്രസിദ്ധീകരണം നിങ്ങളെ സഹായിക്കും.”
4 തിരക്കുള്ള ആരെയെങ്കിലും കണ്ടെത്തുകയും ഹ്രസ്വമായി സംസാരിക്കുകയും ചെയ്യേണ്ടതുണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്രകാരം പറയാവുന്നതാണ്:
◼“നിങ്ങൾക്ക് ഒറ്റ നിമിഷമേ ഉള്ളൂവെങ്കിൽ ഈ ലഘുലേഖ [അല്ലെങ്കിൽ മാസികാ ലേഖനം, ഉചിതമായ ലഘുലേഖയോ ലേഖനമോ തിരഞ്ഞെടുക്കുക] തന്നിട്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു. [6-ാം പേജിൽനിന്നു വെളിപ്പാടു 21:3, 4 വായിക്കുക.] ഇതു വായിക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഞാൻ അടുത്ത തവണ വരുമ്പോൾ ഇതു സംബന്ധിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു എന്നറിയാൻ ആഗ്രഹിക്കുന്നു.”
5 “നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ” എന്ന പുസ്തകം ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഇപ്രകാരം എന്തെങ്കിലും പറയാവുന്നതാണ്:
◼“മുൻതലമുറക്ക് അജ്ഞാതമായിരുന്ന വെല്ലുവിളികൾ ആധുനിക കുടുംബങ്ങൾ അഭിമുഖീകരിക്കുന്നു എന്നതിനോടു നിങ്ങൾ യോജിക്കുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] നിങ്ങളുടെ അഭിപ്രായത്തിൽ, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? [പ്രതികരണം അംഗീകരിക്കുക. 2 തിമൊഥെയൊസ് 3:1-3-ലേക്കു തിരിഞ്ഞ് അതു വായിക്കുക.] ‘അമ്മയപ്പൻമാരെ അനുസരിക്കാത്തവർ’ എന്നും ‘വാത്സല്യമില്ലാത്തവർ’ എന്നുമുള്ള പദപ്രയോഗങ്ങൾ നമ്മുടെ നാളിലെ പലരെയും കൃത്യമായി വർണിക്കുന്നു. എന്നാൽ ഈ പ്രശ്നങ്ങളെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞ അതേ ദൈവംതന്നെ ഒരു കുടുംബത്തെ എങ്ങനെ യോജിപ്പിൽ കൊണ്ടുവരാമെന്നതു സംബന്ധിച്ച് ഈടുറ്റ മാർഗനിർദേശങ്ങളും തന്നിട്ടുണ്ട്.” 2-ാം പേജിലെ ‘പ്രസാധകരി’ൽ നിന്നുള്ള ഖണ്ഡിക വായിക്കുക. 15 രൂപ സംഭാവനക്കു പുസ്തകം സമർപ്പിക്കുക. (തെലുങ്ക് പതിപ്പ് പ്രത്യേക നിരക്കിൽ സമർപ്പിക്കാവുന്നതാണ്.)
6 ഫെബ്രുവരിയിൽ ഈ പ്രസിദ്ധീകരണങ്ങളിൽ ഏതെങ്കിലുമൊന്നോ അല്ലെങ്കിൽ രണ്ടുംകൂടെയോ സമർപ്പിക്കുന്നതിനാൽ നമുക്ക്, ബൈബിളിൽ കാണുന്ന ശരിയായ മാർഗനിർദേശങ്ങൾ പിൻപറ്റുന്നതു യഥാർഥ സന്തുഷ്ടിയുടെ ഒരു താക്കോലാണെന്നു മനസ്സിലാക്കാനുള്ള അവസരം ആളുകൾക്കു കൊടുക്കാം.—സങ്കീ. 119:105.