ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ പുനരവലോകനം
ആയിരത്തിത്തൊളളായിരത്തിത്തൊണ്ണൂറ്റിയാറ് സെപ്റ്റംബർ 2 മുതൽ ഡിസംബർ 23 വരെയുളള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുളള വിവരങ്ങളുടെ പുസ്തകമടച്ചുളള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്ത് നിങ്ങൾക്ക് കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറെറാരു കടലാസ്ഷീററ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിതപുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുളള പരാമർശനങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനുവേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശനങ്ങളിലും പേജും ഖണ്ഡികനമ്പരുകളും കാണാതിരുന്നേക്കാം.]
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് ഉത്തരം നൽകുക:
1. വെളിപ്പാടു 13:1-ൽ [NW] വർണിച്ചിരിക്കുന്ന ഏഴു തലയും പത്തു കൊമ്പുമുള്ള “കാട്ടുമൃഗം” വാസ്തവത്തിൽ പിശാചായ സാത്താനാണ്. [uw പേ. 63 ഖ. 4]
2. ഒരു മനുഷ്യനെ മുഴുവനോടെ വിഴുങ്ങാൻ കഴിവുള്ള ‘മഹാമത്സ്യം’ വാസ്തവത്തിൽ ഇല്ല. (യോനാ 1:17) [si പേ. 153 ഖ. 4]
3. ലൈംഗികത സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം അനേകം വർഷങ്ങൾക്കുമുമ്പു ജീവിച്ചിരുന്ന മനുഷ്യർ വികസിപ്പിച്ചെടുത്തതാണ്. [rs പേ. 370 ഖ. 1]
4. ദാനീയേൽ 9:24, 25-ലെ പ്രവചനം യേശുവിന്റെ ജനനത്തിലേക്കു വിരൽചൂണ്ടുന്നു. [kl പേ. 36 ഖ. 8]
5. ഒരു പൂർണ മനുഷ്യൻ തെറ്റു ചെയ്യാൻ അപ്രാപ്തനായിരിക്കും. [rs പേ. 372 ഖ. 1]
6. സാത്താൻ ഒരു വെളിച്ചദൂതനായി സ്വയം രൂപാന്തരപ്പെടുത്താൻ കഴിവുള്ളവനാകയാൽ ആഭിചാരത്താൽ ചെയ്യപ്പെടുന്ന ചില കാര്യങ്ങൾ താത്കാലിക പ്രയോജനമുള്ളതായി കാണപ്പെടുന്നുവെങ്കിൽ നാം വഴിതെറ്റിക്കപ്പെടരുത്. [rs പേ. 386 ഖ. 3]
7. ഹോശേയയുടെ പ്രവചനം മുഖ്യമായി രണ്ടുഗോത്ര യഹൂദ രാജ്യത്തിലേക്കാണു തിരിച്ചുവിടപ്പെട്ടത്. [si പേ. 144 ഖ. 8]
8. യഹോവയുടെ സൗഹൃദവും സംരക്ഷണവും ആഗ്രഹിക്കുന്നവർ ആത്മവിദ്യാപരമായ യോഗങ്ങളിലുള്ള സകലവിധ പങ്കുപറ്റലും പൂർണമായി അവസാനിപ്പിക്കുകയും പ്രവൃത്തികൾ 19:19-ൽ രേഖപ്പെടുത്തിയിരിക്കുന്ന മാതൃക പിൻപറ്റുകയും ചെയ്യണം. [rs പേ. 389 ഖ. 2]
9. സെഫന്യാവു 3:9 പറയുന്ന പ്രകാരം, ദൈവജനമെല്ലാം ഒരു പൊതു ഭാഷ—എബ്രായഭാഷ—സംസാരിക്കുന്നതുകൊണ്ടു പുതിയ ലോകത്തിൽ ഏകീകൃതരായിരിക്കും. [പ്രതിവാര ബൈബിൾ വായന; w89 6/1 പേ. 30 കാണുക.]
10. ദാനീയേൽ 12:1-ന്റെ നിവൃത്തിയായി 1914-ൽ ദൈവത്തിന്റെ സ്വർഗീയരാജ്യത്തിന്റെ രാജാവായിത്തീർന്നതു മുതൽ മീഖായേൽ ‘എഴുന്നേറ്റു’ നിൽക്കുകയാണ്; ഈ ദുഷ്ടവ്യവസ്ഥിതിയുടെമേൽ നാശം വരുത്തിക്കൊണ്ടു പെട്ടെന്നുതന്നെ അജയ്യനായ ഒരു യോദ്ധാവും രാജാവുമെന്ന നിലയിൽ അവൻ യഹോവയുടെ നാമത്തിൽ “എഴുന്നേല്ക്കും.” [പ്രതിവാര ബൈബിൾ വായന; w93 11/1 പേ. 23 ഖ. 23 കാണുക.]
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
11. ഹഗ്ഗായി 2:7-ൽ പരാമർശിച്ചിരിക്കുന്ന “സകല ജാതികളുടെയും മനോഹരവസ്തു” ആരാണ്, ഏതു വിധേനയാണ് അവർ ‘വരുന്നത്’? [പ്രതിവാര ബൈബിൾ വായന; w89 6/1 പേ. 31 ഖ. 5 കാണുക.]
12. മൂന്ന് എബ്രായരുടെ ഏതു തിരുവെഴുത്തു പ്രസ്താവന ദൈവത്തോടുളള തങ്ങളുടെ അനുസരണം ദിവ്യ സംരക്ഷണത്തിലും വിടുതലിലുമല്ല ആശ്രയിച്ചിരുന്നത് എന്നു വെളിപ്പെടുത്തുന്നു? (ദാനീ. 3:16-18) [si പേ. 141 ഖ. 19]
13. മിശിഹായുടെ ജന്മസ്ഥലത്തെക്കുറിച്ചു മുൻകൂട്ടിപ്പറയുന്ന തിരുവെഴുത്ത് ഏത്? [si പേ. 156 ഖ. 6]
14. യേശുവിന്റെ നാമത്തിൽ ചെയ്യപ്പെടുന്ന വീര്യപ്രവൃത്തികൾ, ദൈവത്തിന്റെ പ്രീതിയോ പിന്തുണയോ ഉണ്ടെന്നതിനു സുനിശ്ചിതമായ തെളിവല്ലാത്തത് എന്തുകൊണ്ട്? [kl പേ. 46 ഖ. 6-7]
15. ദേഹിയെക്കുറിച്ച് എബ്രായ തിരുവെഴുത്തുകൾ പറയുന്നതിനെ ഏതു വിധത്തിലാണ് 1 കൊരിന്ത്യർ 15:45 ഉയർത്തിപ്പിടിക്കുന്നത്? [rs പേ. 376 ഖ. 1]
16. “എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്ന് യേശു നിലവിളിച്ചു പറഞ്ഞപ്പോൾ അവൻ എന്തിനെക്കുറിച്ചായിരുന്നു പരാമർശിച്ചത്? (ലൂക്കൊസ് 23:46) [rs പേ. 383 ഖ. 2]
17. ഒരു വ്യക്തിയിലെ ജീവശക്തിയുടെ പ്രവർത്തനം മരണത്തിൽ നിലച്ചുപോകുന്നു എന്നു സൂചിപ്പിക്കാൻ സങ്കീർത്തനം 146:4 ഏതു പദപ്രയോഗമാണ് ഉപയോഗിക്കുന്നത്? [rs പേ. 385 ഖ. 2]
18. മനുഷ്യർ യഥാർഥത്തിൽ മരിക്കുന്നില്ല എന്ന ആശയം കണ്ടുപിടിച്ചതാര്, ആ വ്യാജ പഠിപ്പിക്കലുമായി ബന്ധപ്പെട്ട ആദ്യ നുണ ബൈബിളിൽ എവിടെ കാണാം? [rs പേ. 385 ഖ. 5]
19. ഹഗ്ഗായി 2:9-ൽ, ഏത് ആലയമായിരുന്നു ‘പിന്നത്തെത്,’ ഏതായിരുന്നു ‘മുമ്പിലേത്തത്’? “പിന്നത്തെ” ആലയം “മുമ്പിലേത്തതി”നെക്കാൾ വലുതായിരിക്കാൻ കാരണമെന്തായിരുന്നു? [പ്രതിവാര ബൈബിൾ വായന; w89 6/1 പേ. 30 കാണുക.]
20. ഹോശേയ 14:2 എന്തു ചെയ്യാനാണ് ഇസ്രായേല്യരെ ഉദ്ബോധിപ്പിച്ചത്, ആ പ്രവചനം ഇന്നു യഹോവയുടെ സാക്ഷികൾ നിവർത്തിക്കുന്നതെങ്ങനെ? (എബ്രാ. 13:15) [പ്രതിവാര ബൈബിൾ വായന; w94 9/15 പേ. 10 ഖ. 1-2 കാണുക.]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാനാവശ്യമായ വാക്കോ വാക്കുകളോ പദപ്രയോഗമോ ചേർക്കുക:
21. _________________________ തന്റെ ദൈവദത്ത വേല പൂർത്തിയാക്കി എതാണ്ട് 200 വർഷത്തിനു ശേഷം _________________________ നഗരത്തെ പ്രവാചകനായ _________________________ രക്തപാതകങ്ങളുടെ നഗരം എന്നു വിളിച്ചു. [si പേ. 154 ഖ. 10, പേ. 160 ഖ. 10]
22. നാം ദൈവത്തെ, വിശ്വാസവും സ്നേഹവും നിറഞ്ഞ ഹൃദയങ്ങളാൽ പ്രേരിതരായി _________________________ ആരാധിക്കേണ്ടതുണ്ട്. നാം അവനെ, അവന്റെ വചനം പഠിച്ചുകൊണ്ടു _________________________ ആരാധിക്കേണ്ടതുണ്ട്. [kl പേ. 45 ഖ. 4]
23. ആത്മീയമായി സംരക്ഷിക്കപ്പെടുന്നതിനു നാം ദൈവത്തിൽനിന്നുള്ള പടച്ചട്ടയിലെ ഏതൊരു ഭാഗവും ധരിക്കുന്ന കാര്യത്തിൽ അശ്രദ്ധ കാട്ടരുത്. അതിൽ _________________________, _________________________ മാർച്ചട്ട,” “സമാധാന _________________________ സജ്ജീകരണം,” _________________________ വലിയ പരിച,” ____________________________ പടത്തൊപ്പി,” “ആത്മാവിന്റെ _________________________ എന്നിവ അടങ്ങിയിരിക്കുന്നു. [uw പേ. 68 ഖ. 14]
24. യേശു മിശിഹാ ആയിരുന്നുവെന്നു തെളിയിക്കുന്ന മൂന്നു വശങ്ങളാണ് (1) ______________________________________ (2) _________________________________ (3) __________________________. [kl പേ. 34-8 ഖ. 6-10]
25. റോമാക്കാരാലുളള _________________________ യെരൂശലേമിന്റെ നാശത്തെ തുടർന്ന്, ഓബദ്യാവ് മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ, ഒരു ജനതയെന്നനിലയിൽ _________________________ ചരിത്രത്തിൽനിന്ന് അപ്രത്യക്ഷരായി. [si പേ. 152 ഖ. 12]
പിൻവരുന്ന ഓരോ പ്രസ്താവനകളിലും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. ആമോസ് (8:11; 9:2, 3; 9:11, 12)-ന്റെ ഗ്രാഹ്യം ക്രിസ്തീയ സഭയിലേക്ക് ഇസ്രായേല്യേതരരെ കൂട്ടിച്ചേർക്കണമെന്നതു ദൈവഹിതമാണെന്നു മനസ്സിലാക്കാൻ ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തെ സഹായിച്ചു. (പ്രവൃ. 15:13-19) [si പേ. 150 ഖ. 16]
27. (ആമോസിനെ; യോവേലിനെ; ഹബക്കൂക്കിനെ) യഹോവ വിളിച്ചപ്പോൾ അവൻ ഒരു പ്രവാചകനോ പ്രവാചക പുത്രനോ ആയിരുന്നില്ല. മറിച്ച്, ഒരു ആട്ടിടയനും (ഈന്തപ്പഴങ്ങൾ; കാട്ടത്തിപ്പഴങ്ങൾ; ഒലിവുപഴങ്ങൾ) പറിക്കുന്നവനും ആയിരുന്നു. [si പേ. 148 ഖ. 1]
28. പരിശുദ്ധാത്മാവിന്റെ ശരിയായ തിരിച്ചറിയിക്കൽ അത് ആ ആത്മാവിനെ പരാമർശിക്കുന്ന (മതവിശ്വാസങ്ങളോട്; ക്രൈസ്തവലോകത്തിന്റെ പാരമ്പര്യങ്ങളോട്; എല്ലാ തിരുവെഴുത്തുകളോടും) യോജിപ്പിലായിരിക്കണം. പരിശുദ്ധാത്മാവ് (ഒരു വ്യക്തിയാണ്; ത്രിത്വത്തിന്റെ ഭാഗമാണ്; ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണ്) എന്ന യുക്തിസഹമായ നിഗമനത്തിലെത്തുന്നതിലേക്ക് അതു നയിക്കുന്നു. [rs പേ. 381 ഖ. 1]
29. യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടു (പത്രൊസ്; യോഹന്നാൻ; പൗലോസ്) (പ്രവൃത്തികൾ 2:40; റോമർ 10:13; 1 തിമൊഥെയൊസ് 2:4)-ൽ യോവേൽ 2:32 ഉദ്ധരിക്കുകയുണ്ടായി. [പ്രതിവാര ബൈബിൾ വായന; w96 4/1 പേ. 20 ഖ. 16 കാണുക.]
30. (മതതീക്ഷ്ണതയുടെ ആവേശത്തള്ളൽ പ്രകടിപ്പിച്ചുകൊണ്ടും; വിറയ്ക്കുകയും ഉരുളുകയും ചെയ്തുകൊണ്ടും; തീക്ഷ്ണതാപൂർവം സാക്ഷീകരിച്ചുകൊണ്ടും) ദൈവാത്മാവിന്റെ (അഞ്ച്; ഏഴ്; ഒമ്പത്) ഫലങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടും നമുക്കു ദൈവാത്മാവുണ്ടെന്നതിനു നാം തെളിവു നൽകുന്നു. [rs പേ. 381 ഖ. 5-പേ. 382 ഖ. 1]
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക: ആവ. 18:10-12; ഹോശേ. 10:12; സെഫ. 2:3; യാക്കോ. 1:26, 27; 1 യോഹ. 3:4, 8
31. നമ്മുടെ ആരാധന ദൈവത്തിനു സ്വീകാര്യമായിരിക്കുന്നതിന്, അതു ലൗകിക ആചാരങ്ങളാൽ മലിനപ്പെടാതിരിക്കുക മാത്രമല്ല ദൈവം മർമപ്രധാനമായി കരുതുന്ന സകലകാര്യങ്ങളും അതിൽ ഉൾപ്പെടുകയും വേണം. [kl പേ. 51 ഖ. 20]
32. നമ്മുടെ അനുദിന ജീവിതത്തിൽ ശരിയായതു ചെയ്യുന്നതിലൂടെ നാം യഹോവയുടെ സ്നേഹദയ കൊയ്യും. [പ്രതിവാര ബൈബിൾ വായന; w96 3/15 പേ. 23 ഖ. 2-3 കാണുക.]
33. എല്ലാത്തരം ആഭിചാരവും അശുദ്ധാത്മാക്കളുമായി ആശയവിനിമയത്തിലേർപ്പെടുന്നതിനോ അവരാൽ ബാധിക്കപ്പെടുന്നതിനോ ഉള്ള ഒരു ക്ഷണമാണ്. അത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നതു യഹോവയാം ദൈവത്തോടുള്ള കടുത്ത അവിശ്വസ്തതയായിരിക്കും. [rs പേ. 387 ഖ.4]
34. പാപം ചെയ്യുന്നത് ഒരു പതിവാക്കിക്കൊണ്ടു പാപത്തിന്റെ ഒരു ഗതി മനഃപൂർവം തിരഞ്ഞെടുക്കുന്നവരെ കുറ്റപ്പുള്ളികളായി ദൈവം വീക്ഷിക്കുന്നു. [rs പേ. 374 ഖ. 2]
35. നമുക്കു ദൈവത്തിന്റെ കരുണയെ അവമതിക്കാനാവില്ല. [si പേ. 165 ഖ. 11]