മേയിലേക്കുള്ള സേവനയോഗങ്ങൾ
മേയ് 3-ന് ആരംഭിക്കുന്ന വാരം
8 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നു തിരഞ്ഞെടുത്ത അറിയിപ്പുകൾ. ദിവ്യാധിപത്യ വാർത്തകൾ.
17 മിനി:“പ്രയോജനം നേടാൻ ആളുകളെ പഠിപ്പിക്കുക.” മുഖവുരയ്ക്ക് ഒരു മിനിട്ടിൽ കുറഞ്ഞ സമയം മാത്രം എടുക്കുക, എന്നിട്ട് ചോദ്യോത്തര ചർച്ചയായി ഇതു നടത്തുക. പരിജ്ഞാനം പുസ്തകത്തിന്റെ 13-ാം അധ്യായം ഉപയോഗിച്ചുകൊണ്ട്, ബൈബിൾ തത്ത്വങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും ബാധകമാക്കുകയും ചെയ്യുന്നതിലൂടെ പ്രായോഗികമായ വിധത്തിൽ ആളുകൾ എങ്ങനെ പ്രയോജനം നേടുന്നു എന്നു ദൃഷ്ടാന്തീകരിക്കുക.
20 മിനി:ലഘുലേഖകൾ ഉപയോഗിച്ചുള്ള പ്രത്യേക പ്രസ്ഥാനം. പ്രകടനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു മൂപ്പൻ നടത്തുന്ന ഉത്സാഹപൂർവകമായ ചർച്ച. ഈ പരിപാടിയിൽ വിശേഷവത്കരിക്കുന്ന നാലു ലഘുലേഖകളും പ്രസംഗകൻ ഉൾപ്പെടെ എല്ലാവർക്കും ഉണ്ടെന്ന് ഉറപ്പു വരുത്തുക. യോഗത്തിനു മുമ്പായി ഈ ലഘുലേഖകകളുടെ സെറ്റുകൾ വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തിൽ സഭകൾക്ക് അവ തയ്യാറാക്കി വെക്കാവുന്നതാണ്. അനുബന്ധത്തിലെ 1-6 ഖണ്ഡികകൾ സദസ്സുമായി ചർച്ച ചെയ്യുക. അതിനുശേഷം 10-ാം ഖണ്ഡികയിലെ ആദ്യത്തെ രണ്ട് അവതരണങ്ങൾ ഉപയോഗിച്ചുകൊണ്ട് നന്നായി തയ്യാറായ രണ്ടു പ്രകടനങ്ങൾ നടത്തുക. പൊതുവായ എതിർപ്പിനെ തരണം ചെയ്യുന്നതു സംബന്ധിച്ച് 6-ാം പേജിലെ ചതുരത്തിൽ കൊടുത്തിരിക്കുന്ന ആദ്യത്തെ രണ്ട് വിധങ്ങളും അവയിൽ ഉൾപ്പെടുത്തണം. മേയിലെ ഈ പ്രത്യേക പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ ഏവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 11, സമാപന പ്രാർഥന.
മേയ് 10-ന് ആരംഭിക്കുന്ന വാരം
8 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
12 മിനി:നിങ്ങളുടെ വേനൽക്കാല ആസൂത്രണങ്ങൾ എന്തെല്ലാം? ലഘുലേഖകൾ ഉപയോഗിച്ചുള്ള പ്രസ്ഥാനം, സഹായ പയനിയറിങ്, അവധിക്കാല പരിപാടികൾ, വിനോദങ്ങൾ എന്നിവ സംബന്ധിച്ച തങ്ങളുടെ ക്രമീകരണങ്ങൾ ഒരു കുടുംബം അവലോകനം ചെയ്യുന്നു. (1998 മേയ് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 7-ാം പേജ് കാണുക.) അനൗപചാരിക സാക്ഷീകരണത്തിന് ആസൂത്രണം ചെയ്യുകയും അത് നടത്തുകയും ചെയ്യുന്ന വിധം അവർ ചർച്ച ചെയ്യുന്നു, ഒരു സംഭാഷണം ആരംഭിക്കുന്ന വിധം അവർ പ്രകടിപ്പിച്ചു കാണിക്കുന്നു. വ്യക്തിപരവും കുടുംബപരവുമായ ബൈബിൾ പഠനം നിലനിർത്തേണ്ടതിന്റെയും മറ്റ് എവിടെയെങ്കിലും ആയിരിക്കുമ്പോൾ യോഗങ്ങൾ മുടക്കാതിരിക്കേണ്ടതിന്റെയും വയൽസേവന പ്രവർത്തനം തങ്ങളുടെ സ്വന്തം സഭയിൽ റിപ്പോർട്ടു ചെയ്യേണ്ടതിന്റെയും ആവശ്യം ഊന്നിപ്പറയുക. മറ്റു സഭകൾ സന്ദർശിച്ചപ്പോൾ തങ്ങൾക്കുണ്ടായ നല്ല അനുഭവങ്ങളും സന്തോഷവും ആ കുടുംബം അയവിറക്കുന്നു. സഭയിലേക്കു വരുന്ന സന്ദർശകർക്ക് ആതിഥ്യം അരുളാനുള്ള മാർഗങ്ങളും അവർ പരിചിന്തിക്കുന്നു.
25 മിനി:ലഘുലേഖകൾ ഉപയോഗിച്ചുള്ള പ്രത്യേക പ്രസ്ഥാനം. പ്രകടനങ്ങളും അനുഭവങ്ങളും സഹിതം ഒരു മൂപ്പൻ നടത്തുന്ന ചർച്ച. വിശേഷവത്കരിക്കുന്ന നാലു ലഘുലേഖകളും ഹാജരായ എല്ലാവർക്കും ഉണ്ടെന്ന് ഉറപ്പു വരുത്തുക. കഴിഞ്ഞ വാരത്തിൽ ചർച്ച ചെയ്ത വിവരങ്ങളുടെ ഹ്രസ്വ അവലോകനം. ശുശ്രൂഷയിൽ ലഘുലേഖകൾ ഉപയോഗിച്ചപ്പോൾ ഉണ്ടായ നല്ല അനുഭവങ്ങൾ ഒന്നോ രണ്ടോ പ്രസാധകർ വിവരിക്കട്ടെ. 7-9, 11, 12 എന്നീ ഖണ്ഡികകൾ സദസ്യ പങ്കുപറ്റലോടെ ചർച്ച ചെയ്യുക. അനുബന്ധത്തിന്റെ 10-ാം ഖണ്ഡികയിലെ അവസാനത്തെ രണ്ട് അവതരണങ്ങൾ ഉപയോഗിച്ച് നന്നായി തയ്യാറായ രണ്ടു പ്രകടനങ്ങൾ നടത്തുക. പൊതുവായ എതിർപ്പിനെ തരണം ചെയ്യുന്നതു സംബന്ധിച്ച് 6-ാം പേജിലെ ചതുരത്തിൽ നിർദേശിച്ചിരിക്കുന്ന അവസാനത്തെ രണ്ടു വിധങ്ങളും അവയിൽ ഉൾപ്പെടുത്തണം. ലഘുലേഖകൾ ഉൾപ്പെടെ സമർപ്പണങ്ങൾ നടത്തിയ ഇടങ്ങളിൽ മടക്കസന്ദർശനങ്ങൾ നടത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 19, സമാപന പ്രാർഥന.
മേയ് 17-ന് ആരംഭിക്കുന്ന വാരം
10 മിനി:മൂപ്പൻ പ്രാദേശിക അറിയിപ്പുകൾ കൈകാര്യം ചെയ്യുന്നു. “രാജ്യഹാൾ വായ്പകൾ” ചർച്ച ചെയ്യുക. വ്യക്തിപരമായി പോലും ആരും പണാഭ്യർഥന നടത്തരുതെന്ന് ഊന്നിപ്പറയുക.
12 മിനി:“മുന്നമേ ആസൂത്രണം ചെയ്യുക!” വരുന്ന കുറേ മാസങ്ങളിലേക്കു പ്രാദേശികമായി ക്രമീകരിച്ചിരിക്കുന്ന എല്ലാ ദിവ്യാധിപത്യ പ്രവർത്തനങ്ങളും അവലോകനം ചെയ്തുകൊണ്ടുള്ള ഒരു പ്രസംഗം. തങ്ങളുടെ കലണ്ടറിൽ തീയതികൾ അടയാളപ്പെടുത്താനും മറ്റു കാര്യങ്ങൾ വിലങ്ങുതടി ആകാതിരിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
23 മിനി:“നിങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ.” സദസ്സിലെ പലരും ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരമായി രണ്ടു മൂപ്പന്മാർ ലേഖനം ചർച്ച ചെയ്യുന്നു. തങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാവുന്ന മാർഗങ്ങളെക്കുറിച്ച് ഒരു യുവ പ്രസാധകനും ഒരു ദമ്പതികളും തൊഴിലിൽ നിന്നു വിരമിച്ച ഒരു സഹോദരനും മൂപ്പന്മാരോടു ചോദിക്കുന്നു. പ്രസ്തുത ലേഖനത്തിൽ നിന്നും നമ്മുടെ ശുശ്രൂഷ (1997-ലെ പതിപ്പ്) പുസ്തകത്തിന്റെ 9-ാം അധ്യായത്തിലെ 116-18 പേജുകളിലുള്ള “ഭാവിയിലേക്കുള്ള നിങ്ങളുടെ ആത്മീയ ലാക്കുകൾ എന്താണ്?” എന്ന ഭാഗത്തെയും കേന്ദ്രീകരിച്ച് പ്രായോഗിക നിർദേശങ്ങൾ നൽകുന്നു. ആസന്ന ഭാവിയിൽ വർധിച്ച സേവന പ്രവർത്തനങ്ങൾക്കായി ആസൂത്രണം ചെയ്യേണ്ടത് എങ്ങനെയെന്നു കാണിച്ചുകൊണ്ട് സൊസൈറ്റി പ്രദാനം ചെയ്യുന്ന സഹായകരമായ വിവരങ്ങൾക്കു പ്രസാധകർ വിലമതിപ്പു പ്രകടിപ്പിക്കുന്നു.
ഗീതം 29, സമാപന പ്രാർഥന.
മേയ് 24-ന് ആരംഭിക്കുന്ന വാരം
15 മിനി:പ്രാദേശിക അറിയിപ്പുകൾ. ‘ദയവായി മടങ്ങിച്ചെല്ലുക’ (S-43) ഫാറത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒക്ടോബർ 15, 1998-ലെ സൊസൈറ്റിയുടെ കത്തു പുനരവലോകനം ചെയ്യുക. തങ്ങളുടേതല്ലാത്ത ഭാഷ സംസാരിക്കുന്ന ആളുകളുമായും അനൗപചാരിക സാക്ഷീകരണം നടത്തുമ്പോൾ കണ്ടെത്തുന്ന താത്പര്യക്കാരുമായും സമ്പർക്കം പുലർത്താൻ ഇത് എങ്ങനെ സഹായിക്കുന്നു എന്നു വിശദീകരിക്കുക. ഈ ഫാറങ്ങൾ നന്നായി പ്രയോജനപ്പെടുത്താൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
12 മിനി:ചോദ്യപ്പെട്ടി. മൂപ്പൻ നടത്തുന്ന പ്രസംഗം.
18 മിനി:നാം വേർതിരിക്കൽ വേലയിൽ പങ്കെടുക്കുകയാണോ? 1997 ജൂലൈ 1 വീക്ഷാഗോപുരത്തിന്റെ 30-1 പേജുകളിലെ വിവരങ്ങളെ ആസ്പദമാക്കി സേവന മേൽവിചാരകൻ നടത്തുന്ന പ്രചോദനാത്മക പ്രസംഗം.
ഗീതം 32, സമാപന പ്രാർഥന.
മേയ് 31-ന് ആരംഭിക്കുന്ന വാരം
15 മിനി:പ്രാദേശിക അറിയിപ്പുകൾ. മേയിലെ വയൽസേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക. ജൂണിലെ സാഹിത്യ സമർപ്പണം അവലോകനം ചെയ്യുക. പരിജ്ഞാനം പുസ്തകത്തിന്റെ കൂടെ സഭയുടെ സ്റ്റോക്കിൽ അധികമുള്ള ഒരു പഴയ 192 പേജ് പുസ്തകവും സമർപ്പിക്കാവുന്നതാണ്. ഒരു മാതൃകാ അവതരണം പ്രകടിപ്പിക്കുക.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ.
15 മിനി:“എന്റെ മതത്തിന് എന്താണു കുഴപ്പം?” രണ്ടു ശുശ്രൂഷാദാസന്മാർ നടത്തുന്ന ചർച്ച. യഹോവയുടെ സാക്ഷികളോട് അനുഭാവമുള്ളവരും അവരെ പ്രശംസിക്കുന്നവരുമായ അനേകം ആളുകളെ നാം കണ്ടുമുട്ടാറുണ്ട്. എന്നിരുന്നാലും, തങ്ങളുടെ മതവുമായുള്ള ബന്ധമാണ് ബൈബിൾ പഠിക്കുന്നതിൽനിന്ന് അവരെ തടഞ്ഞുനിർത്തുന്നത്. നമ്മുടേതാണ് ഏക സത്യമതമെന്നും അവരുടെ ആരാധനാരീതി വ്യാജമാണെന്നും വിശ്വസിക്കുക അവർക്കു ബുദ്ധിമുട്ടാണ്. ഇത് അവരുടെ ആത്മീയ പുരോഗതിക്കു പ്രധാന തടസ്സമായിത്തീരുന്നു. മറ്റു മതങ്ങൾ ബൈബിൾ അനുസരിച്ചു പോകുന്നില്ല എന്നതിനു ന്യായവാദം പുസ്തകത്തിന്റെ 204-ാം പേജിൽ കൊടുത്തിരിക്കുന്ന ആറു ഘടകങ്ങൾ ആ സഹോദരന്മാർ ചർച്ച ചെയ്യുന്നു. തങ്ങളുടെ മതവിശ്വാസങ്ങൾ തൂക്കിനോക്കാൻ ആത്മാർഥതയുള്ളവരെ സഹായിക്കുന്നതിന് ഈ ആശയങ്ങൾ നയപൂർവം ഉപയോഗിക്കാൻ സദസ്യരെ പ്രോത്സാഹിപ്പിക്കുക.
ഗീതം 50, സമാപന പ്രാർഥന.