ദിവ്യാധിപത്യ വാർത്തകൾ
◼ അൽബേനിയ: ജനുവരിയിൽ 1,556 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ 20 ശതമാനം വർധനവാണിത്.
◼ ബലോ: ഡിസംബറിൽ മൊത്തം 73 പ്രസാധകർ ഉണ്ടായിരുന്നു, കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ 20 ശതമാനവും ആ വർഷം ഡിസംബറിലെ ശരാശരിയെക്കാൾ 22 ശതമാനവും വർധനവ് ആയിരുന്നു അത്.
◼ കാനഡ: 1999 ജനുവരി 1-ന് 460 പുതിയ സാധാരണ പയനിയർമാരെ നിയമിച്ചു.
◼ ഐക്യനാടുകൾ: ദക്ഷിണ ഐക്യനാടുകളിൽ കൊടുങ്കാറ്റു നിമിത്തം നാശനഷ്ടം നേരിട്ടവരെ സഹായിക്കാൻ സൊസൈറ്റി ദുരിതാശ്വാസ കമ്മിറ്റികളെ നിയമിച്ചു. ഈ കെടുതികളിൽ ടെക്സാസിലെ വെള്ളപ്പൊക്കവും ഫ്ളോറിഡാ ദ്വീപനിരകളിൽ ജോർജ് ചുഴലിക്കാറ്റു വിതച്ച നാശവും ഉൾപ്പെടുന്നു. സഹോദരങ്ങളുടെ സഹായാർഥമുള്ള സൊസൈറ്റിയുടെ ക്രമീകരണങ്ങളും ദുരിതാശ്വാസ പ്രവർത്തനം നിർവഹിക്കപ്പെട്ട വിധവും നിരീക്ഷിച്ച സമീപവാസികൾ അത്ഭുതം കൂറി.