സേവനയോഗ പട്ടിക
ആഗസ്റ്റ് 13-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകളും. ആഗസ്റ്റ് 27-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗ പരിപാടിയിലെ ചർച്ചയ്ക്കുള്ള ഒരുക്കമെന്ന നിലയിൽ പുതിയലോക സമുദായം പ്രവർത്തനത്തിൽ എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
17 മിനി: ഏപ്രിൽ സേവന റിപ്പോർട്ട്. സേവന മേൽവിചാരകൻ കൈകാര്യം ചെയ്യേണ്ട പ്രസംഗവും അഭിമുഖങ്ങളും. രാജ്യത്തെയും പ്രാദേശിക സഭയുടെയും ഏപ്രിൽ വയൽസേവന റിപ്പോർട്ട് വിശേഷവത്കരിക്കുക. ആ മാസം ശുശ്രൂഷയിൽ കൂടുതലായ ശ്രമം ചെലുത്തിയ വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നുള്ള പ്രസാധകരുമായി അഭിമുഖം നടത്തുക. ശുശ്രൂഷയിൽ കൂടുതലായ ഒരു പങ്ക് ഉണ്ടായിരുന്നതിൽനിന്നും ലഭിച്ച സന്തോഷത്തെ കുറിച്ചും അതിൽ തിരക്കോടെ തുടരുന്നതിനായി എന്തു ചെയ്യുന്നുവെന്നും അവർ പറയട്ടെ.—2001 മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിന്റെ 28-30 ഖണ്ഡികകൾ കാണുക.
18 മിനി: “നിങ്ങൾ കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുന്നുവോ?”a നിങ്ങളുടെ പ്രദേശത്തുള്ള മറ്റു ഭാഷക്കാരായ ആളുകളോടു സാക്ഷീകരിക്കുന്നതിന് കൂടുതലായി എന്തു ചെയ്യാമെന്നതു സംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തുക. 1997 ജൂൺ 15 വീക്ഷാഗോപുരത്തിന്റെ 26-9 പേജുകളിൽനിന്ന് ഹ്രസ്വമായ അഭിപ്രായങ്ങൾ പറയുക.
ഗീതം 68, സമാപന പ്രാർഥന.
ആഗസ്റ്റ് 20-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: “നിങ്ങൾ ഒരു ‘കൂത്തുകാഴ്ച’യാണ്!”b യഹോവയുടെ സാക്ഷികളുടെ വേലയെയോ നടത്തയെയോ കുറിച്ച് പ്രദേശത്തുള്ള ആളുകൾ പറഞ്ഞിട്ടുള്ള ചില അനുകൂല അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.—1998 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 10-ാം പേജും 1999 ജനുവരി 15 ലക്കത്തിന്റെ 32-ാം പേജും കാണുക.
22 മിനി: “നല്ല പെരുമാറ്റരീതികൾ—ദൈവജനത്തിന്റെ ഒരു സവിശേഷത.” 1-5 ഖണ്ഡികകളെ ആധാരമാക്കി മൂപ്പൻ 5 മിനിട്ടു നേരത്തെ പ്രസംഗം നടത്തുന്നു. ലേഖനത്തിന്റെ ശേഷിച്ച ഭാഗം അദ്ദേഹം മറ്റൊരു മൂപ്പനും ശുശ്രൂഷാ ദാസനുമായി സ്റ്റേജിൽ ചർച്ചചെയ്യുന്നു. യോഗങ്ങളിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാവുന്നതും ലഭിക്കുന്ന പ്രയോജനങ്ങളെ കുറച്ചു കളഞ്ഞേക്കാവുന്നതുമായ ചിന്താശൂന്യമായ ചില ശീലങ്ങളെ എങ്ങനെ തരണം ചെയ്യാമെന്ന് അവർ ചർച്ച ചെയ്യുന്നു. മറ്റുള്ളവരുടെ താത്പര്യങ്ങൾക്കു സ്നേഹപൂർവകമായ പരിഗണന നൽകുമ്പോൾ അവരുമായുള്ള നമ്മുടെ സഹവാസം എങ്ങനെ പ്രോത്സാഹജനകം ആയിരിക്കാൻ കഴിയുമെന്ന് അവർ എടുത്തുകാട്ടുന്നു.—ഫിലി. 2:4.
ഗീതം 72, സമാപന പ്രാർഥന.
ആഗസ്റ്റ് 27-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ആഗസ്റ്റിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. സെപ്റ്റംബറിൽ ശുശ്രൂഷയിൽ സൃഷ്ടി പുസ്തകം എങ്ങനെ സമർപ്പിക്കാം എന്നതിനെ സംബന്ധിച്ച് ഒന്നോ രണ്ടോ നിർദേശങ്ങൾ പങ്കുവെക്കുക.—1995 ജൂൺ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിലെ ദൃഷ്ടാന്തങ്ങൾ കാണുക.
15 മിനി: “ഉല്ലാസത്തെ ഉചിതമായ സ്ഥാനത്തു നിറുത്തുക.” പുസ്തകാധ്യയന നിർവാഹകൻ അധ്യയനശേഷം ഒരു ദമ്പതികളുമായി സംസാരിക്കുന്നു. അടുത്തയിടെയായി അവരെ വയൽസേവനത്തിനും വാരാന്ത യോഗങ്ങൾക്കും കാണാത്തതിനെ കുറിച്ച് അദ്ദേഹം ദയാപൂർവം പരാമർശിക്കുന്നു. അവധിക്കു പോയതിനാലും മറ്റു ചില പ്രവർത്തനങ്ങളാലും തങ്ങൾ വളരെ തിരക്കിലായിരുന്നു എന്ന് അവർ പറയുന്നു. ആത്മീയ താത്പര്യങ്ങൾ എല്ലായ്പോഴും പ്രഥമസ്ഥാനത്തു വരണം എന്നു കാണാൻ ദമ്പതികളെ സഹായിച്ചുകൊണ്ട് ലേഖനത്തിലെ മുഖ്യ ആശയങ്ങൾ മൂപ്പൻ പുനരവലോകനം ചെയ്യുന്നു. ആ ഓർമിപ്പിക്കലുകൾക്ക് അവർ കൃതജ്ഞത പ്രകടിപ്പിക്കുന്നു. ഇനിമേൽ ആത്മീയ കാര്യങ്ങൾക്കു മുന്തിയ സ്ഥാനം നൽകുമെന്ന് അവർ സമ്മതിക്കുന്നു.—2000 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-20 പേജുകൾ കാണുക.
20 മിനി: “പുതിയലോക സമുദായം പ്രവർത്തനത്തിൽ—ചരിത്രപരമായ ഒരു അവലോകനം.” സദസ്യ ചർച്ചയും അഭിമുഖങ്ങളും. പ്രദാനം ചെയ്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്തശേഷം ആ ഫിലിം കണ്ടിട്ടുള്ളവരോ 1950-കളിലെ അന്താരാഷ്ട്ര കൺവെൻഷനുകൾക്ക് ഹാജരായവരോ ഉണ്ടെങ്കിൽ അവരുമായി അഭിമുഖം നടത്തുക. ആ സംഭവങ്ങളെ കുറിച്ച് തങ്ങളുടെ ഓർമയിലുള്ളതും ആത്മീയമായി അത് അവരുടെമേൽ ഉളവാക്കിയ ഫലവും ഇത് യഹോവയുടെ സംഘടനയാണ് എന്നതു സംബന്ധിച്ച അവരുടെ ബോധ്യവും അവർ വ്യക്തമാക്കട്ടെ. ഒക്ടോബറിൽ ദിവ്യ പ്രബോധനത്താൽ ഏകീകൃതർ (ഇംഗ്ലീഷ്) എന്ന വീഡിയോ പുനരവലോകനം ചെയ്യുന്നതാണ്.
ഗീതം 74, സമാപന പ്രാർഥന.
സെപ്റ്റംബർ 3-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ.
17 മിനി: “ക്രിസ്തീയ കൂട്ടായ്മ എത്ര പ്രധാനമാണ്?”c 1996 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 22-ാം പേജിലെ “സഭ മുഖാന്തരം” എന്ന ഉപതലക്കെട്ടിൻ കീഴിലുള്ള വിവരങ്ങൾ ഉൾപ്പെടുത്തുക.
20 മിനി: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ. ചർച്ചയും പ്രകടനങ്ങളും. ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കെ, ആളുകൾ തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങൾ എടുത്തിടുകയോ ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്യുമ്പോൾ വിഷയം മാറ്റുകയോ സംഭാഷണം അവിടെവെച്ച് അവസാനിപ്പിക്കുകയോ ചെയ്യുന്നതിനു പകരം അതിനു മറുപടി പറയാൻ ശ്രമിക്കണം. ഇതിന് ന്യായവാദം പുസ്തകം വലിയ സഹായമായിരിക്കും. പൊതുവായ ചില അഭിപ്രായ പ്രകടനങ്ങൾ ചൂണ്ടിക്കാണിക്കുക. ന്യായവാദം പുസ്തകത്തിലെ വിവരങ്ങൾ ഉപയോഗിച്ച് എങ്ങനെ മറുപടി പറയാമെന്ന് പ്രസാധകർ പ്രകടിപ്പിക്കട്ടെ. ഉദാഹരണത്തിന്: ‘ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല.’ (പേജ് 150-1) ‘ഈ ലോകം (സമൂഹം) കുറച്ചുകൂടി ജീവിക്കാൻ കൊള്ളാവുന്ന ഒന്നാക്കുന്നതിന് സഹായിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ ഉൾപ്പെടാത്തത് എന്തുകൊണ്ടാണ്?’ (പേജ് 207-8) ‘നിങ്ങൾ ഏതു സഭക്കാരാണ് എന്നത് പ്രശ്നമല്ല.’ (പേജ് 332) ശുശ്രൂഷയിൽ അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ ന്യായവാദം പുസ്തകത്തിന്റെ ഈ സവിശേഷത പ്രയോജനപ്പെടുത്താൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
ഗീതം 121, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട് ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.