സേവനയോഗ പട്ടിക
ആഗസ്റ്റ് 12-ന് ആരംഭിക്കുന്ന വാരം
13 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച്, ആഗസ്റ്റ് 8 ലക്കം ഉണരുക!യും (മാസികാ അവതരണ കോളത്തിലെ ആദ്യത്തേത്.) ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരവും സമർപ്പിക്കാനുള്ള ഓരോ പ്രകടനം നടത്തുക. ഓരോന്നിലും “നിങ്ങൾ ഇത്ര കൂടെക്കൂടെ സന്ദർശിക്കുന്നത് എന്തിനാണ്?” എന്നു ചോദിക്കുന്ന ഒരു സംഭാഷണം മുടക്കിയോടു പ്രതികരിക്കേണ്ട വ്യത്യസ്ത വിധങ്ങൾ അവതരിപ്പിക്കുക.—ന്യായവാദം പുസ്തകത്തിന്റെ 20-ാം പേജ് കാണുക.
20 മിനി: “ആത്മീയ ലാക്കുകൾ വെക്കുക.”a 5-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ സംഘടിതർ പുസ്തകത്തിന്റെ 114, 116 പേജുകളെ ആധാരമാക്കി സാധാരണ പയനിയറിങ്, ബെഥേൽ സേവനം എന്നിവയെ കുറിച്ചുള്ള പ്രോത്സാഹജനകമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
12 മിനി: പ്രാദേശിക അനുഭവങ്ങൾ. ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ ഉപയോഗിച്ചപ്പോൾ ലഭിച്ച അനുഭവങ്ങൾ പറയാൻ സദസ്യരെ ക്ഷണിക്കുക. ഒരു ബൈബിൾ അധ്യയനം എങ്കിലും ആരംഭിക്കാൻ കഴിഞ്ഞോ? കഴിഞ്ഞെങ്കിൽ എങ്ങനെയെന്നു വിശദീകരിക്കുകയോ ഒന്നോ രണ്ടോ അനുഭവങ്ങൾ പുനരവതരിപ്പിക്കുകയോ ചെയ്യുക. 2001 നവംബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 4-ാം പേജിലെ “ലഘുലേഖ വിതരണം ചെയ്യുന്നതിനുള്ള അവസരങ്ങൾ” എന്ന ചതുരം പരിചിന്തിക്കുക.
ഗീതം 123, സമാപന പ്രാർഥന.
ആഗസ്റ്റ് 19-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
17 മിനി: അവരെ തടയുന്നത് എന്ത്? സദസ്യ ചർച്ചയും പ്രകടനവും. തങ്ങളുടെ വിശ്വാസങ്ങളെ കുറിച്ചു സംസാരിക്കാൻ മടിയുള്ള ആളുകളെ നാം ശുശ്രൂഷയിൽ കണ്ടുമുട്ടാറുണ്ട്. അവരുമായി രാജ്യ സന്ദേശം പങ്കുവെക്കുന്നതിന് ഇത് ഒരു തടസ്സമായിത്തീർന്നേക്കാം. ഒരു വ്യക്തി മടിച്ചുനിൽക്കുന്നതിന്റെ കാരണം മനസ്സിലാക്കിയാൽ, തന്റെ അഭിപ്രായങ്ങൾ പറയാൻ ആ വ്യക്തിയെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള ഒരു സമീപനരീതി കൈക്കൊള്ളാൻ നമുക്കു സാധിക്കും. പിൻവരുന്ന തരത്തിലുള്ള ആളുകളെ കണ്ടുമുട്ടുമ്പോൾ നമ്മുടെ അവതരണം എപ്രകാരം പൊരുത്തപ്പെടുത്താമെന്നു ചർച്ച ചെയ്യുക: (1) മതത്തോട്, സ്വന്തം മതത്തോടു പോലും, വിരക്തിയുള്ളവർ. (2) തങ്ങളുടെ കുടുംബക്കാരും പൂർവികരും പിൻപറ്റിപ്പോരുന്ന മതാചാരങ്ങളോടു വൈകാരിക അടുപ്പമുള്ളവർ. (3) തിരുവെഴുത്തു പിന്തുണ ഇല്ലാത്തതിനാൽ തങ്ങളുടെ വിശ്വാസങ്ങളെ കുറിച്ചു സംസാരിക്കുന്നതിൽ വിമുഖതയുള്ളവർ. (4) എതിരാളികൾ നമുക്കെതിരെ നുണ പ്രചാരണങ്ങൾ നടത്തുന്നതു നിമിത്തം നമ്മെക്കുറിച്ചു മുൻവിധിയുള്ളവർ. ഈ പട്ടികയിൽ ആവശ്യാനുസരണം പൊരുത്തപ്പെടുത്തൽ വരുത്തിക്കൊണ്ട് നിങ്ങളുടെ പ്രദേശത്തു സാധാരണ അഭിമുഖീകരിക്കാറുള്ള പ്രതികരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു വ്യക്തിയെ എപ്രകാരം ഒരു തിരുവെഴുത്തു സംഭാഷണത്തിലേക്കു കൊണ്ടുവരാം എന്നു കാണിക്കുന്ന ഒരു ഹ്രസ്വ പ്രകടനം ഉൾപ്പെടുത്തുക.
18 മിനി: “ഒരു കുടുംബാംഗമോ ബന്ധുവോ പുറത്താക്കപ്പെടുമ്പോൾ ക്രിസ്തീയ വിശ്വസ്തത പ്രകടമാക്കുക.”b (ഖണ്ഡികകൾ 1-8) നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് നല്ല യോഗ്യതയുള്ള ഒരു മൂപ്പൻ നിർവഹിക്കേണ്ടത്. നല്ല വായനാപ്രാപ്തിയുള്ള ഒരു സഹോദരനെക്കൊണ്ട് ഓരോ ഖണ്ഡികയും ഉച്ചത്തിൽ വായിപ്പിക്കുക.
ഗീതം 136, സമാപന പ്രാർഥന.
ആഗസ്റ്റ് 26-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച്, ആഗസ്റ്റ് 8 ലക്കം ഉണരുക! (മാസികാ അവതരണ കോളത്തിലെ മൂന്നാമത്തേത്.) സമർപ്പിക്കുന്ന വിധം ഒരു പ്രസാധകൻ പ്രകടിപ്പിക്കുന്നു. സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരം സമർപ്പിക്കുന്ന വിധം ഒരു സാധാരണ പയനിയർ അല്ലെങ്കിൽ ഒരു സഹായ പയനിയർ പ്രകടിപ്പിക്കുന്നു. അവതരണത്തിൽ ഒരു തിരുവെഴുത്ത് ഉൾപ്പെടുത്താൻ എല്ലാ പ്രസാധകരെയും പ്രോത്സാഹിപ്പിക്കുക.
17 മിനി: “ഫലപ്രദമായി ആശയവിനിമയം നടത്തുക!”c ഉപസംഹാരത്തിൽ, സ്കൂൾ ഗൈഡ്ബുക്കിന്റെ 5-9 പേജുകളിലെ വിവരങ്ങൾ അവലോകനം ചെയ്യാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക.
18 മിനി: “ഒരു കുടുംബാംഗമോ ബന്ധുവോ പുറത്താക്കപ്പെടുമ്പോൾ ക്രിസ്തീയ വിശ്വസ്തത പ്രകടമാക്കുക.”d (ഖണ്ഡികകൾ 9-14) നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് നല്ല യോഗ്യതയുള്ള ഒരു മൂപ്പൻ നിർവഹിക്കേണ്ടത്. നല്ല വായനാപ്രാപ്തിയുള്ള ഒരു സഹോദരനെക്കൊണ്ട് ഓരോ ഖണ്ഡികയും ഉച്ചത്തിൽ വായിപ്പിക്കുക.
ഗീതം 125, സമാപന പ്രാർഥന.
സെപ്റ്റംബർ 2-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ആഗസ്റ്റിലെ വയൽസേവന റിപ്പോർട്ട് ഇടാൻ എല്ലാ പ്രസാധകരെയും ഓർമിപ്പിക്കുക. 1999 മേയ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 25-ാം പേജിലെ “നിങ്ങളുടെ കുട്ടികളോടൊപ്പം വായിക്കുക” എന്ന ലേഖനത്തിലെ ആശയങ്ങൾ ഹ്രസ്വമായി വിശേഷവത്കരിക്കുക.
20 മിനി: പുറപ്പെടുന്നതിനു മുമ്പ് തയ്യാറാകുക. ചർച്ചയും പ്രകടനവും. നല്ല ആസൂത്രണം ശുശ്രൂഷയിലെ നമ്മുടെ ഫലപ്രദത്വം വർധിപ്പിക്കുന്നു. അതുകൊണ്ട് മുന്നമേതന്നെ: (1) നിങ്ങൾക്ക് ആവശ്യമുള്ള പ്രസിദ്ധീകരണങ്ങൾ വാങ്ങുക. (2) വേണ്ടത്ര വീടുതോറുമുള്ള രേഖയും പെൻസിലോ പേനയുമോ നിശ്ചയമായും ഉണ്ടായിരിക്കുക. (3) യാത്ര ചെയ്യേണ്ടതുണ്ടെങ്കിൽ, ഉചിതമായ ക്രമീകരണങ്ങൾ ചെയ്യുക. (4) നടത്താൻ ഉദ്ദേശിക്കുന്ന മടക്കസന്ദർശനങ്ങളെ കുറിച്ചു ചിന്തിക്കുക. (5) പറയാൻ ഉദ്ദേശിക്കുന്ന ആശയം തയ്യാറാകുക. നിങ്ങൾ ഒരു വയൽസേവനയോഗമാണ് നടത്താൻ പോകുന്നതെങ്കിൽ, ആവശ്യത്തിനുള്ള പ്രദേശമുണ്ടെന്ന് ഉറപ്പുവരുത്തുക. സെപ്റ്റംബറിൽ സൃഷ്ടി, മഹാനായ മനുഷ്യൻ, യുവജനങ്ങൾ ചോദിക്കുന്നു എന്നീ പുസ്തകങ്ങളിൽ ഏതെങ്കിലും ശുശ്രൂഷയിൽ സമർപ്പിക്കാൻ കഴിയുന്ന രണ്ടോ മൂന്നോ വിധങ്ങൾ സദസ്സുമായി ചർച്ച ചെയ്യുക. ഒരു അവതരണം പ്രകടിപ്പിച്ചു കാണിക്കുക, ചർച്ചയിൽ ഒരു തിരുവെഴുത്ത് ഉൾപ്പെടുത്തുക.—നമ്മുടെ രാജ്യ ശുശ്രൂഷയുടെ പിൻവരുന്ന ലക്കങ്ങളിലെ നിർദേശങ്ങൾ കാണുക: 1995 ജൂൺ, പേജ് 4; 1998 ജൂൺ, പേജ് 8; 1994 മാർച്ച്, പേജ് 8.
15 മിനി: “സുവാർത്ത അവതരിപ്പിക്കുക—നയത്തോടെ.”e സ്കൂൾ ഗൈഡ്ബുക്കിന്റെ 70-2 പേജുകളിലെ 4-8 ഖണ്ഡികകളിൽ നിന്നുള്ള പ്രസക്ത ആശയങ്ങൾ അവലോകനം ചെയ്യുക. വയൽ ശുശ്രൂഷയിൽ ഉയർന്നുവന്നേക്കാവുന്ന സാഹചര്യങ്ങളെ എങ്ങനെ നയപൂർവം കൈകാര്യം ചെയ്യാമെന്നതു സംബന്ധിച്ചു സദസ്യരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 99, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.