സേവനയോഗ പട്ടിക
ഡിസംബർ 9-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ഡിസംബർ 8 ലക്കം ഉണരുക!യും (മാസിക അവതരണ കോളത്തിലെ ആദ്യത്തേത്) ഡിസംബർ 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക.
15 മിനി: “രാജ്യസന്ദേശം ഘോഷിക്കുക.”a 3-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ സുവാർത്താ പ്രസംഗത്തിനിടയിൽ ബൈബിളിൽനിന്ന് എങ്ങനെ നേരിട്ടു വായിക്കാൻ കഴിയും എന്നതു സംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തുക.—km 12/01 പേ. 1 ഖ. 3.
18 മിനി: സകല സത്പ്രവൃത്തികളിലും ഫലം കായ്ക്കുക. സദസ്യ പങ്കുപറ്റലോടെ ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. പ്രാദേശിക സഭയുടെ ചരിത്രവും പുരോഗതിയും പുനരവലോകനം ചെയ്യുക. സഭയുടെ രൂപീകരണത്തിനു പിന്നിലെ ശ്രമങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തുക. അന്ന് ഉണ്ടായിരുന്ന ചില സഹോദരങ്ങളെ തങ്ങളുടെ പ്രോത്സാഹജനകമായ അനുഭവങ്ങൾ പങ്കുവെക്കുന്നതിനു മുൻകൂട്ടി ക്രമീകരിക്കുക. കൂടുതലായ പുരോഗതിക്കുള്ള സാധ്യതകൾ വിശകലനം ചെയ്യുകയും സഭാ പ്രവർത്തനങ്ങളെ സതീക്ഷ്ണം പിന്തുണയ്ക്കാൻ ഏവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ഗീതം 119, സമാപന പ്രാർഥന.
ഡിസംബർ 16-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്. ഡിസംബർ 25-നും ജനുവരി 1-നും നടത്തുന്ന പ്രത്യേക വയൽസേവന ക്രമീകരണങ്ങളെ കുറിച്ച് അറിയിക്കുക.
15 മിനി: ഉൾക്കാഴ്ചയുള്ളവർ ഗ്രഹിക്കും. (ദാനീ. 12:3, 10, NW) ഒരു പ്രകടനം. താത്പര്യക്കാരൻ ഇപ്രകാരം ചോദിക്കുന്നു: “ബൈബിൾ പഠിപ്പിക്കലുകൾ സംബന്ധിച്ച നിങ്ങളുടെ ഗ്രാഹ്യം ശരിയാണെന്ന് എനിക്ക് എങ്ങനെ ഉറപ്പ് ഉണ്ടായിരിക്കാൻ കഴിയും?” ബൈബിളിനെ കുറിച്ചു ഗവേഷണം നടത്തുമ്പോൾ വിഷയാനുക്രമ രീതി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു പ്രസാധകൻ വിശദീകരിക്കുന്നു. (w96 5/15 പേ. 19-20) ന്യായവാദം പുസ്തകത്തിലെ 112-7 പേജുകളിൽനിന്നുള്ള ഒന്നോ രണ്ടോ ഉദാഹരണങ്ങൾ ഉപയോഗിച്ച്, തിരുവെഴുത്തുകളുടെ സൂക്ഷ്മമായ വിശകലനത്തിലൂടെ നാം ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം മനസ്സിലാക്കാൻ ഇടയായിരിക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം കാണിക്കുന്നു. മറ്റു ബൈബിൾ പഠിപ്പിക്കലുകൾ ശരിയായി ഗ്രഹിക്കാൻ ഇതേ മാർഗംതന്നെ എങ്ങനെ ഉപയോഗിക്കാമെന്നു പ്രസാധകൻ വിശദീകരിക്കുകയും ഒരു ബൈബിളധ്യയനം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
20 മിനി: “പ്രായമേറിയ വിശ്വസ്തരെ ഓർക്കുക.”b 1994 ആഗസ്റ്റ് 1 വീക്ഷാഗോപുരത്തിന്റെ 29-ാം പേജിലെ വിവരങ്ങൾ ഉൾപ്പെടുത്തുക. പ്രായാധിക്യത്താലോ മറ്റോ പ്രവർത്തനം പരിമിതപ്പെട്ടവർക്കു 15 മിനിട്ടിന്റെ ഗഡുക്കളായി വയൽസേവനം റിപ്പോർട്ടു ചെയ്യാൻ അനുവദിക്കുന്ന ക്രമീകരണത്തെ കുറിച്ചു പരാമർശിക്കുക. ഇങ്ങനെയുള്ളവരുമായുള്ള സഹവാസം പരസ്പര പ്രയോജനത്തിൽ കലാശിക്കുന്നത് എങ്ങനെയെന്നു കാണിക്കുന്ന അനുഭവങ്ങൾ വിവരിക്കാൻ ഏതാനും പേരെ ക്രമീകരിക്കുക.
ഗീതം 154, സമാപന പ്രാർഥന.
ഡിസംബർ 23-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് ഡിസംബർ 8 ലക്കം ഉണരുക!യും (മാസിക അവതരണ കോളത്തിലെ മൂന്നാമത്തേത്) ജനുവരി 1 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ജനുവരി 6-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗത്തിൽ നടക്കുന്ന ചർച്ചയ്ക്കുള്ള തയ്യാറെടുപ്പ് എന്ന നിലയിൽ രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു എന്ന വീഡിയോ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: “കൃത്യമായ ഒരു റിപ്പോർട്ടു സമാഹരിക്കാൻ നിങ്ങൾ സഹായിക്കുന്നുവോ?”c 2-ാം ഖണ്ഡിക ചർച്ച ചെയ്യുമ്പോൾ നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 106-8 പേജുകളിലെ ആശയങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 165, സമാപന പ്രാർഥന.
ഡിസംബർ 30-ന് ആരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. ഡിസംബറിലെ വയൽസേവന റിപ്പോർട്ട് ഇടാൻ പ്രസാധകരെ ഓർമിപ്പിക്കുക. പുതിയ വർഷത്തിൽ നിങ്ങളുടെ സഭയുടെ യോഗസമയങ്ങളിൽ മാറ്റം വരുത്തുന്നുണ്ടെങ്കിൽ, പുതിയ സമയത്ത് ക്രമമായി ഹാജരാകാൻ എല്ലാവരെയും ദയാപൂർവം പ്രോത്സാഹിപ്പിക്കുക. ജനുവരിയിലെ സാഹിത്യ സമർപ്പണം പരാമർശിക്കുകയും സഭയിൽ സ്റ്റോക്കുള്ള പുസ്തകങ്ങൾ വിശേഷവത്കരിക്കുകയും ചെയ്യുക.
12 മിനി: വിശ്വാസ രാഹിത്യം എന്തുകൊണ്ട്? സദസ്യ ചർച്ച. വിശ്വാസം ഇല്ലാത്ത ആളുകളെ നാം കൂടെക്കൂടെ കണ്ടുമുട്ടാറുണ്ട്. (2 തെസ്സ. 3:2) യഹോവയെ കുറിച്ചുള്ള സത്യം അവരുമായി പങ്കുവെക്കണമെങ്കിൽ ദൈവത്തെ കുറിച്ചുള്ള അവരുടെ ചിന്താഗതിയെ സ്വാധീനിച്ചിരിക്കുന്നത് എന്താണെന്ന് അറിയാൻ നാം ആദ്യം ശ്രമിക്കേണ്ടതാണ്. ന്യായവാദം പുസ്തകത്തിന്റെ 129-30 പേജുകളിൽ പരാമർശിച്ചിരിക്കുന്ന, വിശ്വാസം ഉണ്ടായിരിക്കുന്നതിൽനിന്നു വ്യക്തികളെ തടഞ്ഞേക്കാവുന്ന നാലു ഘടകങ്ങൾ പരിചിന്തിക്കുക. ഓരോന്നിന്റെയും കാര്യത്തിൽ ഏതു സമീപനം ഉപയോഗിക്കാമെന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക. ഫലകരമായിരുന്ന ഒരു സമീപനം ഉപയോഗിച്ചതിന്റെ ഒരു അനുഭവം വിവരിക്കുക. അല്ലെങ്കിൽ 1993 ആഗസ്റ്റ് 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 14-5 പേജുകളിൽ കാണുന്നത് ഉപയോഗിക്കുക.
25 മിനി: “പ്രാദേശിക ആചാരങ്ങളും സത്യാരാധനയും”d പ്രാപ്തനായ ഒരു മൂപ്പൻ കൈകാര്യം ചെയ്യേണ്ടത്. ഹ്രസ്വമായ രണ്ട് പ്രകടനങ്ങൾ ഉൾപ്പെടുത്തുക. ഒന്നാമത്തേതിൽ ഉചിതമായ ഒരു സന്ദർഭത്തിൽ ഒരു സഹോദരി വിശ്വാസിയല്ലാത്ത ഭർത്താവിനോട് നാമകരണം, ചോറൂണ് എന്നിങ്ങനെയുള്ള കുടുംബ ചടങ്ങുകളോടു ബന്ധപ്പെട്ടുള്ള തന്റെ നിലപാട് നയപൂർവം വിശദീകരിക്കുന്നു. രണ്ടാമത്തേതിൽ, ചില ശവസംസ്കാര ചടങ്ങുകളിലോ ശ്രാദ്ധത്തോടുള്ള ബന്ധത്തിൽ നടത്തപ്പെടുന്ന കർമങ്ങളിലോ തനിക്കു പങ്കെടുക്കാൻ സാധിക്കാത്തതിന്റെ കാരണം വിശ്വാസത്തിലല്ലാത്ത മാതാപിതാക്കളോടു വിശദീകരിക്കുന്ന വിധം ഒരു ശുശ്രൂഷാദാസൻ പ്രകടിപ്പിക്കുന്നു.
ഗീതം 203, സമാപന പ്രാർഥന.
ജനുവരി 6-ന് ആരംഭിക്കുന്ന വാരം
13 മിനി: പ്രാദേശിക അറിയിപ്പുകൾ. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം എങ്ങനെ സമർപ്പിക്കാം എന്നു കാണിക്കുന്ന നന്നായി തയ്യാർ ചെയ്ത ഒരു പ്രകടനം അവതരിപ്പിക്കുക. സ്വയം പരിചയപ്പെടുത്തിയ ശേഷം പ്രസാധകന് ഇങ്ങനെ പറയാവുന്നതാണ്: “യേശുക്രിസ്തുവിനെ കുറിച്ചു കേൾക്കുമ്പോൾ അനേകരുടെയും മനസ്സിലേക്കു വരുന്നത് ഒന്നുകിൽ ശിശുവായ യേശുവിന്റെ അല്ലെങ്കിൽ അതിവേദന അനുഭവിക്കുന്ന മരണാസന്നനായ യേശുവിന്റെ ചിത്രമാണ്. യേശുവിന്റെ ജനനം, മരണം എന്നിവയിൽ മാത്രം ഒതുങ്ങുന്നതാണ് അവനെക്കുറിച്ചുളള അവരുടെ ധാരണ. തന്റെ ജീവിതകാലത്ത് അവൻ പറഞ്ഞതും ചെയ്തതുമായ ആശ്ചര്യകരമായ സംഗതികൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ള ഓരോ വ്യക്തിയെയും ബാധിക്കുന്നതാണ് അവന്റെ പ്രവർത്തനങ്ങൾ. അതുകൊണ്ട് അവൻ നമുക്കായി ചെയ്തിരിക്കുന്ന അത്ഭുതകരമായ കാര്യങ്ങളെ കുറിച്ചു നമുക്കു സാധിക്കുന്നത്രയും പഠിക്കുന്നതു ജീവത്പ്രധാനമാണ്.” യോഹന്നാൻ 17:3 വായിക്കുക. ഏററവും മഹാനായ മനുഷ്യൻ പുസ്തകത്തിന്റെ ആമുഖത്തിലെ ആദ്യ പേജിലേക്കു മറിച്ച് നാലാമത്തെ ഖണ്ഡിക വായിക്കുക. വീട്ടുകാരൻ യഥാർഥ താത്പര്യം പ്രകടിപ്പിക്കുന്നെങ്കിൽ പ്രസാധകന് ഇങ്ങനെ പറയാവുന്നതാണ്: “ഈ പുസ്തകത്തിന്റെ ഒരു പ്രതി നിങ്ങൾക്കു തരാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിന്റെ വായന നിങ്ങൾ ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വായിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്കിത് എടുത്തുവെക്കാവുന്നതാണ്.” വീടുതോറുമുള്ള ശുശ്രൂഷയിലും അനൗപചാരികമായി സാക്ഷീകരിക്കുമ്പോഴും താത്പര്യം കാണിക്കുന്നവർക്ക് ഏററവും മഹാനായ മനുഷ്യൻ പുസ്തകം സമർപ്പിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
15 മിനി: രക്തം സംബന്ധിച്ച ദൈവ നിയമം അനുസരിക്കുന്നതിനുള്ള സഹായം. ബ്രാഞ്ച് ഓഫീസിൽനിന്നുള്ള ബാഹ്യരേഖയെ അടിസ്ഥാനമാക്കി യോഗ്യതയുള്ള ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡിന്റെയും തിരിച്ചറിയിക്കൽ കാർഡിന്റെയും വേണ്ടത്ര ശേഖരം സെക്രട്ടറിയുടെ കൈവശം വിതരണത്തിനായി ഉണ്ടായിരിക്കണം. ഇന്ന് യോഗത്തിനുശേഷം, സ്നാപനമേറ്റ പ്രസാധകർക്ക് ഈ കാർഡുകൾ ലഭിക്കുന്നതായിരിക്കും. എന്നാൽ അത് ഇന്നുതന്നെ പൂരിപ്പിക്കരുത്. അടുത്ത സഭാ പുസ്തകാധ്യയനത്തിനു കൂടിവരുമ്പോഴാണ് കാർഡുകളിൽ വ്യക്തിയുടെയും സാക്ഷികളുടെയും ഒപ്പും അതുപോലെതന്നെ തീയതിയും വെക്കേണ്ടത്. ആവശ്യമെങ്കിൽ പുസ്തകാധ്യയന മേൽവിചാരകൻ അതിനു സഹായിക്കും. [കുട്ടികൾക്കുള്ള തിരിച്ചറിയിക്കൽ കാർഡുകൾ അവരുടെ മാതാപിതാക്കൾക്കു ലഭ്യമാക്കേണ്ടതാണ്.] സാക്ഷികളായി ഒപ്പു വെക്കുന്നവർ വ്യക്തി ഒപ്പിടുന്നത് നേരിട്ടു കാണണം. സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകർക്ക്, തങ്ങൾക്കും തങ്ങളുടെ കുട്ടികൾക്കും വേണ്ടി ഈ കാർഡുകളുടെ മാതൃക അനുസരിച്ച് സ്വന്തം സാഹചര്യങ്ങൾക്കും ബോധ്യങ്ങൾക്കും യോജിച്ച വിധത്തിൽ സ്വന്തമായി കാർഡ് എഴുതി ഉണ്ടാക്കാവുന്നതാണ്.
17 മിനി: “രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു എന്ന വീഡിയോ കാണുക.” യോഗ്യതയുള്ള ഒരു മൂപ്പൻ കൈകാര്യം ചെയ്യേണ്ടത്. 7-ാം പേജിലെ ചതുരത്തിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് നേരെ സദസ്യ ചർച്ചയിലേക്കു കടക്കുക. പിന്നീട് ചതുരത്തിലെ അവസാന ഖണ്ഡിക വായിക്കുക.
ഗീതം 79, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.