മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ജനു. 8
“ഇന്നത്തെ അക്രമാസക്ത വിനോദങ്ങൾ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതു സംബന്ധിച്ച് മാതാപിതാക്കൾ ശ്രദ്ധയുള്ളവർ ആയിരിക്കണമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഒട്ടേറെ മാതാപിതാക്കൾ ഈ ബൈബിൾ വാക്യം മനസ്സിൽ പിടിക്കുന്നു. [സങ്കീർത്തനം 11:5 വായിക്കുക.] ഇലക്ട്രോണിക് ഗെയിമുകളിൽ പതിയിരിക്കുന്ന അപകടം മനസ്സിലാക്കാൻ ഉണരുക! മാസികയുടെ ഈ ലക്കം കുടുംബങ്ങളെ സഹായിക്കുന്നു.”
വീക്ഷാഗോപുരം ജനു. 15
“ഇന്നുവരെ നടന്നിരിക്കുന്ന രക്തച്ചൊരിച്ചിലുകളെ കുറിച്ചു ചിന്തിക്കുമ്പോൾ തിന്മ നന്മയെ കീഴടക്കിയിരിക്കുന്നതായി നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിൾ ദൈവത്തെ കുറിച്ചു പറയുന്നതു ശ്രദ്ധിക്കുക. [സങ്കീർത്തനം 83:18 വായിക്കുക.] ദൈവം സർവഭൂമിക്കുംമീതെ അത്യുന്നതൻ ആയിരിക്കുന്നതിനാൽ തിന്മയ്ക്കു വാസ്തവത്തിൽ വിജയിക്കാൻ കഴിയുമോ? [പ്രതികരിക്കാൻ അനുവദിക്കുക.] വീക്ഷാഗോപുരത്തിന്റെ ഈ ലക്കം അതിനുള്ള തൃപ്തികരമായ ഉത്തരം നൽകുന്നു.”
ഉണരുക! ജനു. 8
“എന്തെങ്കിലും ദുശ്ശീലങ്ങൾ ഇല്ലാത്തവർ ഇന്നു ചുരുക്കമാണ്. ഈ ദുശ്ശീലങ്ങളെ മറികടക്കാൻ നാം ശ്രമിക്കേണ്ടതാണെന്നു താങ്കൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] മിക്കവർക്കും അതിന് ആഗ്രഹമുണ്ട്, പക്ഷേ പലരുടെയും സ്ഥിതി ഇവിടെ പറയുന്നതു പോലെയാണ്. [റോമർ 7:18, 19 വായിക്കുക.] ഉണരുക!യുടെ ഈ ലക്കത്തിൽ [20-ാം പേജിലേക്കു ശ്രദ്ധ ക്ഷണിക്കുക] ഇതു സംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്ഷണം വിശദീകരിക്കുന്നുണ്ട്. ദുശ്ശീലങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കുന്നതിന് ഇതു തീർച്ചയായും വലിയ സഹായമായിരിക്കും.”
വീക്ഷാഗോപുരം ഫെബ്രു. 1
“തൊഴിലില്ലായ്മ നിമിത്തം ഇന്ന് അനേകരും ഉത്കണ്ഠാകുലരാണ്. മറ്റുചിലരാകട്ടെ ജോലിഭാരം നിമിത്തം സമ്മർദം അനുഭവിക്കുന്നു. തൊഴിൽ ഭദ്രമാണെന്ന ഉറപ്പോടെ സന്തോഷത്തോടു കൂടെ അതിൽ ഏർപ്പെടാൻ കഴിയുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് യെശയ്യാവു 65:21-23 വായിക്കുക.] സകലർക്കും പ്രതിഫലദായകമായ വേല ഉണ്ടായിരിക്കുന്ന ഒരു സമയത്തെ കുറിച്ച് വീക്ഷാഗോപുരത്തിന്റെ ഈ ലക്കം ചർച്ച ചെയ്യുന്നു.”