സേവനയോഗ പട്ടിക
മാർച്ച് 10-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ച് മാർച്ച് 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിൽ ആദ്യത്തേത്) മാർച്ച് 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോ പ്രകടനത്തിലും ഒരു മാസിക മാത്രമാണ് വിശേഷവത്കരിക്കുന്നതെങ്കിലും മാസികകൾ ജോഡിയായി സമർപ്പിക്കുക.
15 മിനി: വാർഷികപുസ്തകം 2003-ൽനിന്ന് പ്രയോജനം നേടൽ. പ്രസംഗവും സദസ്യ ചർച്ചയും. 3-5 പേജുകളിൽ കൊടുത്തിരിക്കുന്ന “ഭരണസംഘത്തിന്റെ കത്ത്” എന്നതിലെ വിശേഷാശയങ്ങൾ ചർച്ച ചെയ്യുക. പ്രത്യേകാൽ പ്രോത്സാഹജനകവും വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതുമായി തങ്ങൾ കണ്ടെത്തിയ റിപ്പോർട്ടുകളും അനുഭവങ്ങളും വിവരിക്കാൻ ഏതാനും പ്രസാധകരെ മുന്നമേ നിയമിക്കുക. ലോകവ്യാപക റിപ്പോർട്ടിലെ സവിശേഷതകൾ പരാമർശിക്കുക. ഈ വർഷംകൊണ്ട് പുസ്തകം മുഴുവൻ വായിച്ചുതീർക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുക. പുതിയവരെ യഹോവയുടെ സംഘടനയിലേക്കു നയിക്കാനും യോഗങ്ങൾക്കു സംബന്ധിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനുമായി ഈ പുസ്തകം ഏതെല്ലാം വിധങ്ങളിൽ ഉപയോഗിക്കാനാകുമെന്നു നിർദേശിക്കുക.
20 മിനി: “നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആയിരിക്കുക!”a (1-12 ഖണ്ഡികകൾ) 6-ാമത്തെ ഖണ്ഡിക പരിചിന്തിച്ചശേഷം, അച്ചടിച്ച ക്ഷണക്കത്ത് ഉപയോഗിച്ച് പ്രസാധകൻ ഒരു ബന്ധുവിനെയോ അയൽക്കാരനെയോ സഹപാഠിയെയോ സഹജോലിക്കാരനെയോ സ്മാരകത്തിനു ക്ഷണിക്കുന്ന വിധം പ്രകടിപ്പിച്ചു കാണിക്കുക. ക്ഷണക്കത്ത് ഇതുവരെ സഭയിൽ വിതരണം ചെയ്തിട്ടില്ലെങ്കിൽ യോഗത്തിനുശേഷം അതു ചെയ്യേണ്ടതാണ്.
ഗീതം 19, സമാപന പ്രാർഥന.
മാർച്ച് 17-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: നിങ്ങളുടെ സഹകാരികളെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക. 1997 ഫെബ്രുവരി 22 ലക്കം ഉണരുക!യുടെ 13-ാം പേജിനെയും ന്യായവാദം പുസ്തകത്തിന്റെ 189-ാം പേജിലെ “ചീത്ത സഹവാസങ്ങൾ” എന്ന തലക്കെട്ടിനു കീഴിലുള്ള വിവരങ്ങളെയും അടിസ്ഥാനപ്പെടുത്തി ഒരു മൂപ്പൻ നിർവഹിക്കുന്ന പ്രസംഗം. അതുമായി ബന്ധപ്പെട്ട തത്ത്വങ്ങൾ ചെറുപ്പക്കാർക്കും പ്രായമായവർക്കും ഒരുപോലെ ബാധകമാകുന്നത് എങ്ങനെയെന്നു കാണിക്കുക. യഹോവയെ സ്നേഹിക്കുകയും അവന്റെ തത്ത്വങ്ങളോടു പറ്റിനിൽക്കാൻ ശ്രമിക്കുന്നതായി പ്രവൃത്തികളിലൂടെ തെളിയിക്കുകയും ചെയ്യുന്നവരെ കൂട്ടുകാരായി തിരഞ്ഞെടുക്കുന്നതിന്റെ പ്രയോജനങ്ങൾ എടുത്തു പറയുക.
20 മിനി: “നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആയിരിക്കുക!”b (ഖണ്ഡികകൾ 13-26) അധ്യക്ഷ മേൽവിചാരകൻ നിർവഹിക്കേണ്ടത്. 14-ാമത്തെ ഖണ്ഡിക പരിചിന്തിക്കുമ്പോൾ, രോഗിയായ ഒരു സഹോദരന്റെ അടുത്ത് ഒരു മൂപ്പൻ നടത്തുന്ന പ്രോത്സാഹജനകമായ സന്ദർശനം ഹ്രസ്വമായി പ്രകടിപ്പിക്കുക. സ്മാരകകാലത്ത് സഭയുടെ വർധിച്ച പ്രവർത്തനത്തിൽ ആ സഹോദരന് എങ്ങനെ ഒരു പങ്കുണ്ടായിരിക്കാമെന്നു മൂപ്പൻ ദയാപുരസ്സരം വിശദീകരിക്കുന്നു.
ഗീതം 53, സമാപന പ്രാർഥന.
മാർച്ച് 24-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ ഉപയോഗിച്ചുകൊണ്ട് മാർച്ച് 8 ലക്കം ഉണരുക!യും (മാസികാവതരണ കോളത്തിൽ മൂന്നാമത്തേത്) ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരവും സമർപ്പിക്കുന്ന വിധം പ്രകടിപ്പിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: യഹോവയുടെ സാക്ഷികൾ—സമൂഹത്തിനു നന്മ ചെയ്യുന്നവർ. പ്രസംഗവും സദസ്യ ചർച്ചയും. നമ്മുടെ ശുശ്രൂഷയും മാതൃകയും സമൂഹത്തിന് എങ്ങനെ പ്രയോജനം ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടാനുള്ള അവസരങ്ങൾ പലപ്പോഴും നമുക്കു ലഭിക്കാറുണ്ട്. പിൻവരുന്നവ സംബന്ധിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക: (1) ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ അനുസരിച്ചു ജീവിക്കാൻ നാം ആളുകളെ പഠിപ്പിക്കുന്നു. (2) സത്യസന്ധരും അധികാരികളോട് ആദരവു പ്രകടിപ്പിക്കുന്നവരും ആയിരിക്കാൻ നാം പഠിപ്പിക്കുന്നു. (3) വിവിധ വംശങ്ങൾക്കിടയിലും ദേശക്കാർക്കിടയിലും സാമൂഹിക കൂട്ടങ്ങൾക്കിടയിലും ഐക്യം ഉണ്ടായിരിക്കാൻ നാം പഠിപ്പിക്കുന്നു. (4) ബൈബിൾ തത്ത്വങ്ങൾ പ്രാവർത്തികമാക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് തങ്ങളുടെ കുടുംബജീവിതം മെച്ചപ്പെടുത്താൻ മറ്റുള്ളവരെ നാം സഹായിക്കുന്നു. (5) നാം ആയിരങ്ങളെ എഴുത്തും വായനയും പഠിപ്പിച്ചിരിക്കുന്നു. (6) ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മറ്റുള്ളവരെ സഹായിക്കാൻ നാം നിസ്വാർഥമായി പ്രവർത്തിക്കുന്നു. (7) പലയിടങ്ങളിലും സകലർക്കും പ്രയോജനം ചെയ്യുന്ന മതസ്വാതന്ത്ര്യം നേടിയെടുക്കുന്നതിൽ നാം സുപ്രധാന പങ്കു വഹിച്ചിരിക്കുന്നു.—ഘോഷകർ പുസ്തകം (ഇംഗ്ലീഷ്) പേജ് 699 കാണുക.
ഗീതം 121, സമാപന പ്രാർഥന.
മാർച്ച് 31-ന് ആരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. മാർച്ചിലെ വയൽസേവന റിപ്പോർട്ട് ഇടാൻ എല്ലാവരെയും ഓർമിപ്പിക്കുക. ഏപ്രിലിലെ സാഹിത്യസമർപ്പണത്തെ കുറിച്ച് പറയുക. “ബൈബിളധ്യയനങ്ങൾക്കായി ദൈവത്തെ ആരാധിക്കുക പുസ്തകം ഉപയോഗിക്കുക” എന്ന ലേഖനം ചർച്ച ചെയ്യുക. “സ്മാരക ഓർമിപ്പിക്കലുകൾ” എന്നതിനു കീഴിലെ മുഖ്യ ആശയങ്ങൾ ചർച്ച ചെയ്യുക.
13 മിനി: പ്രാദേശിക അനുഭവങ്ങൾ. മാർച്ചിൽ നടന്ന വർധിച്ച പ്രവർത്തനത്തിനിടയിൽ ആസ്വദിച്ച അനുഭവങ്ങൾ പറയാൻ സഹോദരങ്ങളെ ക്ഷണിക്കുക. ചെയ്ത എല്ലാ ശ്രമങ്ങൾക്കും സഹോദരങ്ങളെ അഭിനന്ദിക്കുകയും ഏപ്രിൽ മാസം സാഹചര്യം അനുവദിക്കുന്നിടത്തോളം പൂർണമായി ശുശ്രൂഷയിൽ ഏർപ്പെടാൻ സഭയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
20 മിനി: “യഹോവ അത്യന്തം സ്തുത്യനാകുന്നു.”c സ്മാരകത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുക. സ്മാരകത്തിനു സന്നിഹിതരാകാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ എല്ലാവർക്കും എങ്ങനെ ഒരു പങ്കുണ്ടായിരിക്കാനാകുമെന്നു കാണിക്കുക. നിഷ്ക്രിയരായിത്തീർന്നവരുടെ തണുത്തുപോയ താത്പര്യം വീണ്ടെടുക്കാൻ കഴിയുംവിധം അവരുമായി ബന്ധപ്പെടുന്നതിന് എന്തു ചെയ്യാനാകുമെന്നു വിശദീകരിക്കുക. കഴിഞ്ഞവർഷത്തെ സ്മാരകാചരണത്തോട് അനുബന്ധിച്ച് പ്രോത്സാഹജനകമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ പറയാൻ സദസ്യരോട് ആവശ്യപ്പെടുക.
ഗീതം 173, സമാപന പ്രാർഥന.
ഏപ്രിൽ 7-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യേണ്ട വിധം. സദസ്യ ചർച്ച. ശുശ്രൂഷയിൽ ഫലകരമായി ന്യായവാദം ചെയ്യാനുള്ള പ്രാപ്തി നമുക്ക് എങ്ങനെ വളർത്തിയെടുക്കാം? (1) നിരന്തരമായ വ്യക്തിഗത പഠനത്തിലൂടെയും യോഗഹാജരിലൂടെയും തിരുവെഴുത്തുകൾ സംബന്ധിച്ച നല്ല പരിജ്ഞാനം നേടിയെടുക്കുക. (2) വ്യത്യസ്ത വീക്ഷണകോണിൽനിന്ന് സത്യത്തെ നന്നായി വിശകലനം ചെയ്തുകൊണ്ട്, പഠിക്കുന്ന കാര്യങ്ങളെ കുറിച്ച് ധ്യാനിക്കുക. (3) തിരുവെഴുത്തുകളെ സംബന്ധിച്ച വിശദീകരണങ്ങൾ മാത്രമല്ല അതിനുള്ള തിരുവെഴുത്തു കാരണങ്ങൾ കൂടെ ആരായുക. (4) നാനാതരക്കാരോട് നിങ്ങൾ തിരുവെഴുത്തുകൾ എങ്ങനെ വിശദീകരിച്ചുകൊടുക്കുമെന്ന് പരിചിന്തിക്കുക. (5) ചില ആശയങ്ങൾ എങ്ങനെ ദൃഷ്ടാന്തീകരിക്കാൻ കഴിഞ്ഞേക്കുമെന്ന് ചിന്തിക്കുക.
20 മിനി: “സത്യം നമ്മെ സ്വതന്ത്രരാക്കുന്ന വിധം.”d 1998 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 6-ാം പേജിലുള്ള ചതുരത്തിലെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക. ദൈവവചനത്തിലെ സത്യം തങ്ങൾക്ക് എപ്രകാരം സ്വാതന്ത്ര്യം കൈവരുത്തിയിരിക്കുന്നു എന്നതു സംബന്ധിച്ച് അഭിപ്രായം പറയാൻ സദസ്യരെ ക്ഷണിക്കുക.
ഗീതം 217, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.