സേവനയോഗ പട്ടിക
മാർച്ച് 13-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 4-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് മാർച്ച് 15 ലക്കം വീക്ഷാഗോപുരവും മാർച്ച് ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. ഓരോ അവതരണത്തിന്റെയും ഒടുവിൽ, വിശേഷവത്കരിക്കുന്ന മാസികയുടെ അവസാന പേജ് ഉപയോഗിച്ചുകൊണ്ട് പ്രസാധകൻ വീട്ടുകാരനെ സ്മാരകത്തിനു ക്ഷണിക്കട്ടെ.
15 മിനി:“മറുവിലയിൽനിന്നു പ്രയോജനം നേടാൻ മറ്റുള്ളവരെ സഹായിക്കുക.”a ആളുകളെ സ്മാരകത്തിനു ക്ഷണിക്കുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ 206-8 പേജുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് കൂടുതലായി അടുത്ത പരിപാടിയിൽ കാണാവുന്നതാണ്.
20 മിനി:കർത്താവിന്റെ സന്ധ്യാഭക്ഷണം—ദൈവത്തിനു മഹത്ത്വം കൈവരുത്തുന്ന ഒരു ആചരണം. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ 206-8 പേജുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തര ചർച്ച. ഒരു മിനിട്ടിൽ കുറഞ്ഞ ആമുഖ പ്രസ്താവനയിൽ ആദ്യ ഖണ്ഡിക വീട്ടുകാരനെ വായിച്ചു കേൾപ്പിച്ചുകൊണ്ട് ഈ വിഷയം എങ്ങനെ അവതരിപ്പിക്കാമെന്നു പറയുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക, ഖണ്ഡികകൾ വായിക്കേണ്ടതില്ല: (ഖ. 2) യേശു തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയത് എപ്പോൾ? (ഖ. 3) കർത്താവിന്റെ സന്ധ്യാഭക്ഷണം എത്ര കൂടെക്കൂടെ ആചരിക്കണം? (ഖ. 4) സ്മാരകാചരണത്തെക്കുറിച്ചുള്ള ഏതു വിവരണം ബൈബിളിൽ കാണാം? (ഖ. 5) യേശു അപ്പത്തെയും വീഞ്ഞിനെയും അക്ഷരീയ ശരീരവും രക്തവും ആക്കി മാറ്റിയില്ലെന്ന് നമുക്ക് എങ്ങനെ അറിയാം? (ഖ. 6) പുളിപ്പില്ലാത്ത അപ്പം എന്തിനെ പ്രതീകപ്പെടുത്തുന്നു? (ഖ. 7) ചുവന്ന വീഞ്ഞ് എന്തിന്റെ പ്രതീകമാണ്? (ഖ. 8) അപ്പത്തിലും വീഞ്ഞിലും ആർ മാത്രമേ പങ്കുപറ്റാവൂ? (ഖ. 9) ഓരോ വർഷവും സ്മാരകം ആചരിക്കുന്നത് എപ്പോഴാണ്, നാം അതിനു ഹാജരാകേണ്ടത് എന്തുകൊണ്ട്? സമയം അനുവദിക്കുന്നതനുസരിച്ച് മുഖ്യ തിരുവെഴുത്തുകൾ വിശേഷവത്കരിക്കുക. ബൈബിൾ വിദ്യാർഥികൾ ഉൾപ്പെടെ സ്മാരകത്തിനു ക്ഷണിക്കുന്ന എല്ലാവരുമൊത്ത്, ഖണ്ഡികകൾ വായിക്കുകയും മുഖ്യാശയങ്ങൾ ചർച്ചചെയ്യുകയും മേൽപ്പറഞ്ഞതുപോലുള്ള ലളിതമായ ചോദ്യങ്ങൾ ഉപയോഗിക്കുകയും ചെയ്തുകൊണ്ട്, ഈ വിവരങ്ങൾ പരിചിന്തിക്കാൻ സദസ്സിനെ പ്രോത്സാഹിപ്പിക്കുക.
ഗീതം 134, സമാപന പ്രാർഥന.
മാർച്ച് 20-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. “സ്മാരക ഓർമിപ്പിക്കലുകൾ” എന്ന ചതുരത്തിൽനിന്നുള്ള മുഖ്യാശയങ്ങൾ പുനരവലോകനം ചെയ്യുക.
23 മിനി:ദൈവത്തിന്റെ ക്രമീകരണത്തിൽ ക്രിസ്തുവിന്റെ പങ്ക്. യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ പുസ്തകത്തിന്റെ 10-13 പേജുകളെ ആസ്പദമാക്കിയുള്ള പ്രസംഗം. “ക്രിസ്തുവിന്റെ പങ്ക്” എന്ന ഉപശീർഷകത്തിൻകീഴിലെ ആദ്യത്തെ രണ്ടു ഖണ്ഡികകൾ ചർച്ചചെയ്യുമ്പോൾ മൂന്നോ നാലോ മിനിട്ടുകൊണ്ട് സ്മാരകക്ഷണക്കത്ത് എങ്ങനെ ഉപയോഗിക്കാം എന്ന് പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുക. 2006 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജിലെ 3-ാം ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പുനരവലോകനം ചെയ്യുക.
12 മിനി:തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കുന്നതിലൂടെ ശക്തി ആർജിക്കുക. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2006-ന്റെ ആമുഖത്തെ ആസ്പദമാക്കിയുള്ള പ്രസംഗവും പ്രകടനവും. ഇന്നത്തേക്കുള്ള വാക്യവും അഭിപ്രായങ്ങളും ഒരു കുടുംബം ഒത്തൊരുമിച്ചു പരിചിന്തിക്കുന്നത് പ്രകടിപ്പിക്കുക.
ഗീതം 103, സമാപന പ്രാർഥന.
മാർച്ച് 27-ന് ആരംഭിക്കുന്ന വാരം
15 മിനി:പ്രാദേശിക അറിയിപ്പുകൾ. മാർച്ചിലെ വയൽസേവന റിപ്പോർട്ടുകൾ നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. കണക്കുറിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. 4-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരവും ഏപ്രിൽ ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. താത്പര്യക്കാരെ സ്മാരകത്തിനു ക്ഷണിക്കുന്നതിന് ക്ഷണക്കത്ത് ഉപയോഗിക്കുന്ന വിധവും കാണിക്കുക.
10 മിനി:“കാര്യങ്ങൾ ഇപ്പോഴും ദൈവത്തിന്റെ നിയന്ത്രണത്തിലോ?” 2006 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 32-ാം പേജിലെ ലേഖനത്തെ ആസ്പദമാക്കിയുള്ള പ്രസംഗവും പ്രകടനവും. പ്രത്യേക പരസ്യപ്രസംഗത്തിന് ആളുകളെ ക്ഷണിക്കാൻ എല്ലാ അവസരവും ഉപയോഗപ്പെടുത്തുക. എല്ലാ ബൈബിൾ വിദ്യാർഥികളെയും അവരുടെ കുടുംബാംഗങ്ങളെയും ക്ഷണിക്കുക, അവർ അധ്യയനത്തിൽ സംബന്ധിക്കുന്നില്ലെങ്കിൽപ്പോലും. നമുക്കറിയാവുന്ന എല്ലാ താത്പര്യക്കാരെയും വയൽസേവനത്തിൽ കണ്ടുമുട്ടുന്നവരെയും പ്രത്യേകം ക്ഷണിക്കണം. നിഷ്ക്രിയരെയും ഇപ്പോൾ യോഗങ്ങൾക്ക് ഹാജരാകാതിരിക്കുന്നവരെയും ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരം ഉപയോഗിച്ച് എങ്ങനെ ക്ഷണിക്കാമെന്നു പ്രകടിപ്പിക്കുക.
20 മിനി:പ്രാദേശിക അനുഭവങ്ങൾ. മാർച്ച് മാസത്തിൽ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിച്ചതിന്റെ അനുഭവം വിവരിക്കാൻ സദസ്സിനെ ക്ഷണിക്കുക. ആരംഭിച്ച ബൈബിളധ്യയനങ്ങളെക്കുറിച്ചു പറയുക. സാധ്യമെങ്കിൽ ശ്രദ്ധേയമായ ഒന്നോ രണ്ടോ അനുഭവങ്ങൾ പുനരവതരിപ്പിക്കുക.
ഗീതം 170, സമാപന പ്രാർഥന.
ഏപ്രിൽ 3-ന് ആരംഭിക്കുന്ന വാരം
15 മിനി:പ്രാദേശിക അറിയിപ്പുകൾ. 2006 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 6-ാം പേജിലെ “ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ പഠനം ആസ്വദിക്കുക” എന്ന ലേഖനത്തിന്റെ ഹ്രസ്വ പുനരവലോകനം. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ അധ്യയനപട്ടികയിലേക്കു ശ്രദ്ധ ക്ഷണിക്കുക. താത്പര്യക്കാരെ സ്മാരകത്തിനു ക്ഷണിക്കുന്നതിന് ക്ഷണക്കത്ത് ഉപയോഗിക്കുന്ന വിധവും കാണിക്കുക.
10 മിനി:പ്രാദേശിക ആവശ്യങ്ങൾ.
20 മിനി:18 മിനി:“സൗമ്യതയുള്ളവരെ ദൈവത്തിന്റെ വഴികളിൽ നടക്കാൻ പഠിപ്പിക്കുക.”b 2004 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 16-ാം പേജിലെ 9-ാം ഖണ്ഡികയെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 93, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.