സേവനയോഗ പട്ടിക
ജൂലൈ 9-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. 4-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ജൂലൈ 15 ലക്കം വീക്ഷാഗോപുരവും ജൂലൈ ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക.
15 മിനി:യഥാർഥ സന്തുഷ്ടിയുടെ അടിസ്ഥാനം. 2006 മേയ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 28-29 പേജുകളിലെ 11-12 ഖണ്ഡികകളെ ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും. തൊഴിലോ ഉല്ലാസമോ കേന്ദ്രീകരിച്ചു ജീവിതം നയിക്കുന്നതിനു പകരം ശുശ്രൂഷയ്ക്കു ജീവിതത്തിൽ പ്രമുഖസ്ഥാനം നൽകുന്ന ആരെങ്കിലുമായി ഹ്രസ്വമായ അഭിമുഖം നടത്തുക. ആത്മീയ ലക്ഷ്യങ്ങൾ പിൻപറ്റാൻ എന്താണ് അദ്ദേഹത്തെ പ്രേരിപ്പിച്ചത്? ഇത് സന്തോഷം കൈവരുത്തുന്നത് എങ്ങനെ?
20 മിനി:ചോദ്യപ്പെട്ടി. ഒരു മൂപ്പൻ നിർവഹിക്കേണ്ടത്. മുഴുലേഖനവും വായിച്ച് ചർച്ചചെയ്യുക. 2005 ജൂൺ 8 ലക്കം ഉണരുക!യുടെ 23-24 പേജുകളിലെ “വഞ്ചനയുടെയും കാര്യങ്ങൾ രഹസ്യമായി വെക്കുന്നതിന്റെയും അപകടങ്ങൾ,” “മിഥ്യക്കു പകരം യാഥാർഥ്യം തിരഞ്ഞെടുക്കൽ” എന്നീ ഉപതലക്കെട്ടുകൾക്കു കീഴെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 91, സമാപന പ്രാർഥന.
ജൂലൈ 16-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ.
20 മിനി:സഭയുടെ സമാധാനവും ശുദ്ധിയും കാത്തുസൂക്ഷിക്കൽ. യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ പുസ്തകത്തിന്റെ 144-ാം പേജുമുതൽ 150-ാം പേജിലെ ഉപതലക്കെട്ടുവരെയുള്ള ഭാഗത്തെ ആസ്പദമാക്കിയുള്ള പ്രസംഗവും സദസ്യചർച്ചയും.
15 മിനി:“എല്ലാത്തരത്തിലുമുള്ള ആളുകൾ രക്ഷിക്കപ്പെടും.”a വിവരങ്ങൾ പ്രാദേശികമായി ബാധകമാക്കുക.
ഗീതം 112, സമാപന പ്രാർഥന.
ജൂലൈ 23-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. 4-ാം പേജിലെ നിർദേശങ്ങളോ നിങ്ങളുടെ പ്രദേശത്തിനു ചേരുന്ന മറ്റ് അവതരണങ്ങളോ ഉപയോഗിച്ച് ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരവും ആഗസ്റ്റ് ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക.
20 മിനി:തമ്മിൽ അതിഥിസത്കാരം ആചരിപ്പിൻ. 2005 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 21-3 പേജുകളെ ആസ്പദമാക്കിയുള്ള പ്രസംഗം. അതിഥിസത്കാരത്തിനു പേരുകേട്ട ഒന്നോ രണ്ടോ പ്രസാധകരുമായി ഹ്രസ്വമായ അഭിമുഖം നടത്തുക. അതിഥിസത്കാരം കാണിക്കാൻ അവർ ശ്രമിക്കുന്നത് എങ്ങനെ? തത്ഫലമായി അവർക്കും കുടുംബാംഗങ്ങൾക്കും എന്ത് അനുഗ്രഹങ്ങൾ ലഭിച്ചിരിക്കുന്നു? ഒരേ പ്രദേശത്തു പല ഭാഷയിലുള്ള സഭകൾ പ്രവർത്തിക്കുന്ന നഗരത്തിലെ സഭകൾ അതിഥിസത്കാരത്തെക്കുറിച്ചുള്ള ഈ പ്രസംഗത്തിനു പകരം SB:SSB 2007 ഏപ്രിൽ 16-ലെ കത്തു ചർച്ചചെയ്യുക. സേവന മേൽവിചാരകനാണ് ഈ ചർച്ച നിർവഹിക്കേണ്ടത്. മാസിക ഓർഡറുകൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുക. ഈ കത്തിൽ നിർദേശിച്ചിരിക്കുന്നതുപോലെ, മറ്റു ഭാഷകളിൽ നടത്തപ്പെടുന്ന ബൈബിളധ്യയനങ്ങൾ കൈമാറുന്നതിന് പുസ്തകാധ്യയന മേൽവിചാരകൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക.
15 മിനി:ആത്മത്യാഗം യഹോവയുടെ അനുഗ്രഹങ്ങൾ കൈവരുത്തുന്നു. 2005 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 8-9 പേജുകളെ ആസ്പദമാക്കിയുള്ള പ്രസംഗം.
ഗീതം 204, സമാപന പ്രാർഥന.
ജൂലൈ 30-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ജൂലൈയിലെ വയൽസേവന റിപ്പോർട്ടു നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക.
15 മിനി:നമ്മുടെ വേല തെറ്റിദ്ധരിക്കപ്പെടുമ്പോൾ. യോഗ്യതയുള്ള മൂപ്പൻ കൈകാര്യം ചെയ്യേണ്ടത്. SA:LLC 2003 ഏപ്രിൽ 28-ലെ കത്തിനോടൊപ്പം നൽകിയ ബാഹ്യരേഖ പുനരവലോകനം ചെയ്യുക. വിവരങ്ങൾ പ്രാദേശികമായി ബാധകമാക്കുക. പ്രസാധകർ സാധാരണ നടത്താറുള്ള എന്തു പ്രസ്താവനകളാണ് മറ്റു മതത്തിൽപ്പെട്ടവരെ വൃണപ്പെടുത്തിയേക്കാവുന്നത്? കൂട്ടങ്ങളായി പോകുന്നത് ഒഴിവാക്കിക്കൊണ്ട് ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുക.
20 മിനി:“പരീക്ഷ സഹിക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.”b 3-ാമത്തെ ഖണ്ഡിക പരിചിന്തിക്കുമ്പോൾ, പെട്ടെന്നുണ്ടായ പരീക്ഷകളെ നേരിടാൻ ശക്തമായ വിശ്വാസം എങ്ങനെ സഹായിച്ചു എന്നു പറയാൻ സദസ്സിനെ ക്ഷണിക്കുക. അഭിപ്രായം പറയാൻ ഒന്നോ രണ്ടോ പേരെ മുന്നമേ നിയമിക്കാവുന്നതാണ്.
ഗീതം 13, സമാപന പ്രാർഥന.
ആഗസ്റ്റ് 6-ന് ആരംഭിക്കുന്ന വാരം
10 മിനി:പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ.
15 മിനി:പ്രാദേശിക ആവശ്യങ്ങൾ.
20 മിനി:“വീണ്ടും വീണ്ടും മടങ്ങിച്ചെല്ലുന്നതിന്റെ കാരണം.”c 5-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, ആദ്യം എതിർപ്പു പ്രകടിപ്പിക്കുകയോ താത്പര്യമില്ലാതിരിക്കുകയോ ചെയ്തെങ്കിലും പിന്നീടു സത്യത്തോടു താത്പര്യം കാണിക്കാൻ തങ്ങളെ പ്രേരിപ്പിച്ചത് എന്താണെന്നു സദസ്സിനോടു ചോദിക്കുക.
ഗീതം 211, സമാപന പ്രാർഥന.
[അടിക്കുറിപ്പുകൾ]
a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.
c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് ആമുഖ പ്രസ്താവനകൾ നടത്തിയിട്ട്, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.