ജൂലൈ 14-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 14-ന് ആരംഭിക്കുന്ന വാരം
ഗീതം 20, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
jl ഭാഗം 8-10 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലേവ്യപുസ്തകം 21-24 (10 മിനി.)
നമ്പർ1: ലേവ്യപുസ്തകം 23:1-14 (4 മിനിട്ടുവരെ)
നമ്പർ2: സാർവത്രികരക്ഷ തിരുവെഴുത്തധിഷ്ഠിതമല്ല (rs പേ. 356 ¶3) (5 മിനി.)
നമ്പർ3: കഷ്ടപ്പാടുനിറഞ്ഞ ജീവിതം തുടങ്ങുന്നു (Smy കഥ 5) (5 മിനി.)
❑ സേവനയോഗം:
10 മിനി: ആഗസ്റ്റിലെ പ്രത്യേക പ്രചാരണ പരിപാടിക്കായി തയ്യാറാകുക. ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? എന്ന ലഘുലേഖയുടെ കോപ്പി സദസ്സിൽ ആർക്കെങ്കിലും ഇല്ലെങ്കിൽ കൊടുക്കുക. 8-ാം പേജിലെ മാതൃകാവതരണം ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത അവതരണങ്ങൾ നടത്തുക. മിക്ക വീട്ടുകാർക്കും ലഘുലേഖ എങ്ങനെ നൽകാമെന്നു കാണിക്കുന്നതാണ് ആദ്യത്തേത്. അതിനുശേഷം വീട്ടുകാരൻ താത്പര്യം കാണിക്കുകയോ സംസാരിക്കാൻ ആഗ്രഹിക്കുകയോ ആണെങ്കിൽ ഇതെങ്ങനെ സമർപ്പിക്കാം എന്ന് അവതരിപ്പിക്കുക, തുടർന്ന് ഇന്റർനെറ്റ് ഉപയോഗിക്കാൻ അറിയാത്തവർക്ക് മരിച്ചവർ വീണ്ടും ജീവിക്കുമോ? (T-35) ലഘുലേഖയോ മറ്റ് ഉചിതമായ ഏതെങ്കിലും ലഘുലേഖയോ സമർപ്പിക്കുക. ഈ പ്രചാരണവേലയിൽ പൂർണപങ്കുണ്ടായിരിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
5 മിനി: തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന പുസ്തകത്തിൽനിന്നു പ്രയോജനം നേടുക. ചർച്ച. ഓരോ ദിവസവും തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന പുസ്തകം എപ്പോഴാണ് ചർച്ച ചെയ്യുന്നതെന്നും അതിൽനിന്നുള്ള പ്രയോജനം എന്താണെന്നും പറയാൻ സദസ്യരെ ക്ഷണിക്കുക.
15 മിനി: “ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—അനൗപചാരിക സാക്ഷീകരണത്തിലേക്കു നയിക്കുന്ന സംഭാഷണത്തിനു മുൻകൈയെടുത്തുകൊണ്ട്.” ചർച്ച. ഒരു അവതരണം ഉൾപ്പെടുത്തുക.
ഗീതം 107, പ്രാർഥന