രണ്ടാം വിവാഹത്തിലുള്ള കുടുംബസമാധാനം
● ‘റിപ്പോർട്ടനുസരിച്ച് ചിറ്റപ്പൻ ക്ഷമയറ്റ് ഭാര്യയുടെ പുത്രനെ അടിച്ചുകൊല്ലന്നു’
● ‘കുമാരി ചിറ്റപ്പനെ നിറയൊഴിച്ചുകൊല്ലുന്നതായി’ പോലിസ് റിപ്പോർട്ടു ചെയ്യുന്നു
● ‘റിപ്പോർട്ടനുസരിച്ച്, രണ്ടാനമ്മ പതിന്നാലു വയസ്സുകാരന്റെ പെരുമാറ്റത്തിൽ അരിശം പൂണ്ട് അവനെ വെടിവെച്ചു കൊന്നു.’
“രണ്ടാം വിവാഹത്തിലെ കുടുംബങ്ങൾ അത്യന്തം സംഘർഷാത്മക സ്ഥലങ്ങളായിരിക്കാൻ കഴിയും” എന്ന് അമേരിക്കയിലെ സ്റ്റെപ് ഫാമിലി അസോസിയേഷൻ സഹസ്ഥാപകനായ ഡോ. ജോൺ വിഷർ വിശദീകരിക്കുന്നു: “ആളുകൾ അപ്രായോഗിക പ്രതീക്ഷകളുമായി ബന്ധത്തിൽ പ്രവേശിക്കുമ്പോൾ അവർ ഗണ്യമായ സമ്മർദ്ദത്തിൻ കീഴിലാണെന്ന് അവർ പരാതി പറയാനിടയുണ്ട്.” പെരുകിവരുന്ന വിവാഹമോചന നിരക്കുകൾ നിമിത്തം രണ്ടാം വിവാഹ കുടുംബങ്ങൾ നാടകീയമായി വർദ്ധിച്ചിരിക്കുന്നു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അമേരിക്കയിൽ ഇവയിൽ 44 ശതമാനം ആദ്യത്തെ അഞ്ചു വർഷത്തിനുള്ളിൽ പരാജയമടയുന്നു! എന്നിരുന്നാലും, അനേകർ ഇരു കുടുംബങ്ങളെയും ഒന്നാക്കിത്തീർക്കുന്നതിലെ അസാധാരണ പ്രശ്നങ്ങൾ തരണം ചെയ്തിരിക്കുന്നു. ചുവടെ ചേർക്കുന്ന ബൈബിൾ തത്വങ്ങളുടെ ബാധകമാക്കൽ മർമ്മപ്രധാനമായിരുന്നു.
“ഒരു സംഗതിയുടെ പിന്നീടുള്ള അന്ത്യം അതിന്റെ ആരംഭത്തേക്കാൾ മെച്ചമാണ്. മനോഭാവത്തിൽ അഹങ്കാരിയായവനെക്കാൾ ക്ഷമയുള്ളവൻ മെച്ചമാണ്. . . . നീരസപ്പെടാൻ ധൃതികൂട്ടരുത്.” (സഭാപ്രസംഗി 7:8, 9) ക്ഷമ നിർണ്ണായകമാണ്! സ്വാഭാവിക കുടുംബങ്ങളിൽ സാധാരണമെന്നു കാണപ്പെടുന്ന ബന്ധങ്ങൾ ഇവിടെ സ്ഥാപിക്കപ്പെടേണ്ടിയിരിക്കുന്നു. നിങ്ങൾ ഒരു “തൽക്തണകുടുംബ”മല്ല. ഒരു “നമ്മൾ” ബോധം വളർത്തിയെടുക്കുന്നതിന് നാലു മുതൽ ഏഴുവരെ വർഷം വേണ്ടിവരുമെന്ന് വിദഗ്ദ്ധൻമാർ പറയുന്നു. ആരംഭഘട്ടത്തിൽ രണ്ടാം മാതാപിതാക്കൾ ഗൗരവം ഭാവിക്കരുത്. തങ്ങളുടേതല്ലാത്ത മക്കളോട് സൗഹൃദം സ്ഥാപിക്കാനുള്ള പ്രാരംഭശ്രമങ്ങൾ നിരസിക്കപ്പെട്ടാൽ പെട്ടെന്നു മുഷിയാതിരിക്കാൻ ശ്രമിക്കുക.
“ധിക്കാരത്താൽ ഒരുവൻ ഒരു വഴക്കുണ്ടാക്കുക മാത്രമേ ചെയ്യുന്നുള്ളു, എന്നാൽ കൂടിയാലോചിക്കുന്നവരിൽ ജ്ഞാനമുണ്ട്.” (സദൃശവാക്യങ്ങൾ 13:10) മക്കളുടെയോ മാതാപിതാക്കളുടെയോ ഭാഗത്തെ ഉദ്ധതമായ, ധിക്കാരപൂർവ്വകമായ, മനോഭാവം ശണ്ഠയിലേക്കു നയിക്കുന്നു. ഒരു കുടുംബമെന്ന നിലയിൽ നിങ്ങൾക്കു കൂടിയാലോചിക്കാൻ കഴിയുമെങ്കിൽ അതിന് നിരന്തരം ക്രമീകരണം ചെയ്യുകയും പ്രശ്നങ്ങൾ പറഞ്ഞുതീർക്കുകയും ചെയ്യുക. മറ്റുള്ളവരോട് സംവേദനം പ്രകടമാക്കുന്ന വിധത്തിൽ നിങ്ങളുടെ വിചാരങ്ങൾ പ്രകടിപ്പിക്കാൻ പഠിക്കുക. “പുതിയ” കുടുംബാംഗങ്ങളെ നിങ്ങൾ എത്രയധികം അറിയുന്നുവോ അത്രയധികമായി നിങ്ങൾ അടുക്കുന്നതായിരിക്കും.
“ഒരു കാര്യത്തിൽ ഉൾക്കാഴ്ച പ്രകടമാക്കുന്നവൻ നൻമ കണ്ടെത്തും, യഹോവയിൽ ആശ്രയിക്കുന്നവൻ സന്തുഷ്ടനാകുന്നു.” (സദൃശവാക്യങ്ങൾ 16:20) ഉൾക്കാഴ്ചയിൽ പുറമേ കാണുന്നതിനതീതമായി നോക്കുന്നതും ചില മനോഭാവങ്ങളുടെയും പെരുമാറ്റത്തിന്റെയും കാരണങ്ങൾ തിരിച്ചറിയുന്നതിനുള്ള പ്രാപ്തിയും ഉൾപ്പെടുന്നു. (മറുവശത്തെ അഭിമുഖ സംഭാഷണം കാണുക.) ഈ ഗുണത്തിന് മറ്റുള്ളവരിലെ നൻമ കാണാൻ നിങ്ങളെ സഹായിക്കാൻ കഴിയും
ഉദാഹരണത്തിന്, ഒരു സ്ഫോടനാത്മകമായ ചർച്ചയിൽ, ഒരു രണ്ടാനമ്മ ഇടയ്ക്കു കയറി ഇങ്ങനെ നിർദ്ദേശിച്ചു: “നമുക്കെല്ലാവർക്കും അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമില്ലാത്ത ഒരു കാര്യം പറയാം. പിന്നീട് പെട്ടെന്നുതന്നെ നമുക്ക് യഥാർത്ഥത്തിൽ ഇഷ്ടമുള്ള എന്തെങ്കിലും പറയാം.” പിന്നീട് അവർ എഴുതി: “ഞങ്ങൾ അന്യോന്യം വിലമതിച്ച എല്ലാ നല്ല വശങ്ങളിലും ഞങ്ങൾ അത്ഭുതപ്പെട്ടുപോയി.” കണ്ണുനീരും ആശ്ലേഷവും പിന്തുടർന്നു. മറ്റൊരു ഭവനത്തിൽ ഒരു കൗമാരപ്രായക്കാരൻ അവന്റെ അമ്മ പുനർവിവാഹം ചെയ്തപ്പോൾ മത്സരിച്ചു. എന്നാൽ ഉൾക്കാഴ്ച സമാധാനം കൈവരുത്തി. “ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ, എന്റെ അമ്മയെ സന്തോഷിപ്പിക്കുന്ന മനുഷ്യൻ ഇതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു” എന്ന് ജേഫ് പറയുകയുണ്ടായി. പ്രാധാന്യമർഹിക്കുന്നത് അതു മാത്രമാണ്.”
എന്നാൽ നിങ്ങൾ ഈ തത്വങ്ങൾ ബാധകമാക്കുമോയെന്നത് നിങ്ങളുടെ ആത്മീയതയെ ആശ്രയിച്ചിരിക്കുന്നു. യഹോവയെ പ്രസാദിപ്പിക്കാനാഗ്രഹിച്ചുകൊണ്ട് “യഹോവയിൽ ആശ്രയിക്കു”ന്നതാണ് അത്തരം കുടുംബങ്ങളിലെ സമാധാനത്തിന്റെ താക്കോൽ. (g86 1/8)