മുന്നറിയിപ്പ്! ഈ വെള്ളം നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായിരിക്കാം
നിങ്ങളുടെ അടുക്കളയിൽ വെള്ളത്തൊട്ടിയിങ്കലെ റ്റാപ്പുതുറന്ന് അതിന്റെ ദ്വാരത്തിങ്കൽ ഒരു തീപ്പെട്ടിക്കോൽ കത്തിച്ചുപിടിക്കുമ്പോൾ ഭയജനകമായി തീ ആളുന്നത് കാണുന്നതിനെക്കുറിച്ച് നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? ഒരു സിഗറ്ററ് കത്തിച്ചിടുമ്പോൾ ഒരു ശുദ്ധജലനദി ആളിക്കത്തുന്നതിനെക്കുറിച്ചു നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? നിങ്ങൾ കുളിക്കുന്ന വെള്ളം കുളിക്കാൻ കഴിയാത്തവിധം കട്ടിയാകുകയും കൃഷിക്കു പറ്റാത്തവിധം നേർത്തതാകുകയും ഒരിടത്ത് അടിഞ്ഞുകൂടുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾ ഭയപ്പെടുമോ?
നിങ്ങളുടെ കൺമുമ്പിൽ ഒരു നെഗറ്റീവിൽനിന്ന് ഒരു പടം ഡവലപ്പ് ചെയ്യാൻ കഴിയുന്ന നദീജലത്തെക്കുറിച്ചു ചിന്തിക്കുന്നത് നിങ്ങളുടെ മനസ്സിൽ സംശയം ജനിപ്പിക്കുമോ? നിങ്ങളുടെ പൈപ്പുവെള്ളം ബോക്ക് ബിയർപോലെ പതയുമായി പുറത്തുവരുന്നുവെങ്കിൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? വെള്ളം റ്റാപ്പിൽനിന്ന് വീഴുമ്പോൾ വീട്ടിൽ നാറ്റമുണ്ടാകാതിരിക്കാൻ നിങ്ങളുടെ വെള്ളത്തൊട്ടിക്കടുത്തുള്ള ജന്നൽ നിങ്ങൾ തുറക്കേണ്ടിയിരിക്കുന്നുവോ? നിങ്ങളുടെ വിവാഹ ഇണ രാവിലെ കാപ്പിയുടെ അസാധാരണ കടുപ്പം നിമിത്തം തൊടാതിരുന്നിട്ട്, അപ്പോഴും പൊടി ഇട്ടിരുന്നില്ലെന്ന് പിന്നീട് കണ്ടെത്തുന്നുവോ?
അല്ലെങ്കിൽ നിങ്ങളുടെ വെള്ളം സ്ഫടികം പോലെ സ്വച്ഛവു രുചിയിൽ ശുദ്ധവുമായിരുന്നിട്ടും അതു കുടിച്ചശേഷം നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് ആവർത്തിച്ചു തലവേദനയും തലചുറ്റലും വയറുകടിയും ചൊറിച്ചിലും അനുഭവപ്പെടുന്നുവോ? അല്ലെങ്കിൽ കിടുകിടുപ്പും അന്ധതയും കേന്ദ്രനാഡീ വ്യവസ്ഥയുടെ തകരാറുമായിരിക്കുമോ ലക്ഷണങ്ങളുടെ ഏറ്റവും നല്ല വർണ്ണന?
അശുദ്ധ ജലം നിമിത്തം കുറേ കാലം മുമ്പ് മനുഷ്യരാശിയുടെ മൂന്നിലൊന്ന് സ്ഥിരം രോഗാവസ്ഥയിലായിരുന്നുവെന്നും വെള്ളത്തിന്റെ കുറവുകൊണ്ടല്ല, വെള്ളം നിമിത്തം, ഓരോ വർഷവും ഒരു കോടി ആളുകൾ മരിച്ചിരുന്നുവെന്നും നിങ്ങൾ അറിഞ്ഞിരുന്നോ? ഇതെല്ലാം കാടുകയറിയ ഭാവനാസൃഷ്ടി—കാല്പനിക ശാസ്ത്ര ചലച്ചിത്ര വിഷയം—ആയിരിക്കാൻ കഴിയുമോ? നിർഭാഗ്യവശാൽ രംഗയോജനങ്ങൾ യഥാർത്ഥമാണ്.
ഇന്ന് മനുഷ്യന് ഭൂമുഖത്തെ സകല ജീവികളെയും വെള്ളത്തിനടിയിലെ സകല ജീവികളെയും വിഷമയമാക്കാനുള്ള ഭീതിജനകമായ വൈദഗ്ദ്ധ്യമുണ്ടെന്ന് സ്പഷ്ടമായിരിക്കുന്നു. ഇതിൽ മിക്കതും കൈവന്നിട്ടുള്ളത് വേദനയേയും രോഗത്തെയും കുറച്ചുകൊണ്ടും വാർത്താവിനിമയത്തിലൂടെ ലോകത്തെ തന്റെ ഇരിപ്പുമുറിയോടു കൂടുതൽ അടുപ്പിച്ചുകൊണ്ടും ജീവിതത്തെ കൂടുതൽ സുകരമാക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങളുടെയും അവന്റെ ബഹിരാകാശപര്യവേക്ഷണങ്ങളുടെയും വിനാശകരമായ യുദ്ധായുധങ്ങളുടെ നിർമ്മാണത്തിന്റെയും ഫലമായിട്ടാണ്.
ഇതിൽ അധികത്തിനും കാരണം മനുഷ്യൻ പുതിയ മാരക രാസമിശ്രിതങ്ങൾ സൃഷ്ടിച്ചിരിക്കുന്നതാണ്. ആറുവർഷം മുമ്പ് അത്തരം 60000—ത്തിൽപരം രാസസംയുക്തങ്ങൾ വിപണിയിൽ ലഭ്യമായിരുന്നു—അവയിൽ 35000 ഒന്നുകിൽ മാരകമോ അല്ലെങ്കിൽ നമ്മുടെ ആരോഗ്യത്തിന് അത്യന്തം ഹാനികരമോ ആയി തരംതിരിക്കപ്പെട്ടിരുന്നു. ഓരോ വർഷവും ആയിരങ്ങൾകൂടെ നിർമ്മിക്കപ്പെടുന്നുമുണ്ട്. ഈ രാസകൂട്ടുമദ്യങ്ങളിൽനിന്ന് അത്രതന്നെ അപകടകരവും അത്യന്തം വിഷമയവുമായ പാഴ്വസ്തുക്കൾ ഉണ്ടായിരിക്കുന്നു, ആളുകളുടെമേലോ പരിസരത്തിൻമേലോ അവയ്ക്കുള്ള പരിണതഫലങ്ങളെക്കുറിച്ച് അശേഷം ചിന്തയില്ലാതെ അവയെ ഭൂമിയിലും നദികളിലും അരുവികളിലും തള്ളുകയാണ്.
കർഷകർക്ക് ഒരു അനുഗ്രഹം, ഭൂമിയിലെ വെള്ളത്തിന് ഒരു ബോംബ്
കീടനാശിനികളും സസ്യനാശിനികളും രാസവളങ്ങളും ലോകത്തിലെ കർഷകർക്ക് ഒരു അനുഗ്രഹമാണ്, എന്നാൽ അവ ഭൂമിയിലെ വെള്ളത്തിന് ഒരു ബോംബാണ്. കാലിഫോർണിയായിലെ സാൻജോവാക്കിൻവാലിയിലെ കർഷകർ വർഷങ്ങളായി തങ്ങളുടെ മുന്തിരിക്കും പഴത്തിനും തക്കാളിക്കും ഡിബിസിപി എന്ന കീടനാശിനി തളിച്ചുപോന്നു. അതിന് മനുഷ്യരിൽ കാൻസറും വന്ധ്യതയും ഉളവാക്കാൻ കഴിയുമെന്ന് സമീപവർഷങ്ങളിൽ കണ്ടുപിടിക്കപ്പെട്ടു. തളിക്കൽ നിർത്തിയെങ്കിലും ഭൂമിയുടെ പാളികളിലൂടെ ഭൂഗർഭജല പദ്ധതിയിലേക്കുള്ള വിഷത്തിന്റെ ഊറൽ നിന്നിട്ടില്ല. “ആ താഴ്വരയിലെ കിണറുകളുടെ മുപ്പത്തഞ്ചു ശതമാനത്തിൽ ഡിബിസിപിയുണ്ടെന്ന്” ആരോഗ്യവകുപ്പിന്റെ ഒരു വക്താവ് പറയുകയുണ്ടായി. കാലിഫോർണിയായിലെ ഒരു കൗണ്ടിയിൽ 250000 ആളുകൾക്ക് ഡിബിസിപിയാലുള്ള മലിനീകരണത്തിന്റെ അപകടമുണ്ടെന്ന് ന്യൂസ് വീക്ക് മാസിക റിപ്പോർട്ടു ചെയ്തു. മറ്റ് കീടനാശിനികൾ നാഡീവ്യവസ്ഥയെ ബാധിക്കുന്നു. വേറെ ചിലത് മറ്റു വിവിധരോഗങ്ങൾ വരുത്തിക്കൂട്ടുന്നതായി സംശയിക്കപ്പെടുന്നു. ചില സസ്യനാശിനികൾക്ക് ഇരയെ സ്തംഭിപ്പിക്കുമാറ് തലച്ചോറിൻമേൽ ഗുരുതരമായ ഫലങ്ങളുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. പല കാർഷിക പ്രദേശങ്ങളിൽ രാസവളങ്ങൾ ചില രാജ്യങ്ങളിൽ വെച്ചിരിക്കുന്ന ആരോഗ്യനിലവാരങ്ങളിൽ കവിഞ്ഞ് നൈട്രേറ്റ് കേന്ദ്രീകരണം ഉയർത്തിയിട്ടുണ്ട്. ഈ രാസവസ്തുക്കളും ജലവാഹിസ്തരങ്ങളിലേക്ക് ഊർന്നിറങ്ങിയിട്ടുണ്ട്.
ഡിറ്റജൻറുകൾ, ലായകങ്ങൾ, ഡ്രൈക്ലീനിംഗ് ദ്രാവകങ്ങൾ, സെപ്റ്റിക്റ്റാങ്ക് ശുചീകരണവസ്തുക്കൾ എന്നിവ രസതന്ത്ര പുരോഗതിയാൽ അത്യന്തം വികസിതമായിട്ടുണ്ട്—ഇവ ചുരുക്കം ചിലതുമാത്രമാണ്. മനുഷ്യവർഗ്ഗത്തിന് അത്ഭുതകരമായ പ്രയോജനങ്ങൾ കൈവന്നിട്ടുണ്ടെന്നുള്ളതാണ് ഫലം. എന്നിരുന്നാലും, ഈ ഉല്പന്നങ്ങൾ ഭൂമിയിലൂടെ ഊർന്നിറങ്ങുമ്പോൾ വരും തലമുറകൾക്കായുള്ള ഭൂമിയിലെ വെള്ളം മലിനമാകുന്നു. “നാം നമ്മിൽത്തന്നെയും നമ്മുടെ സന്താനങ്ങളിലും വിഷം കലർത്തുന്നു”വെന്ന് ഒരു പരിസ്ഥിതി ശാസ്ത്രജ്ഞൻ പറയുകയുണ്ടായി.
റിപ്പോർട്ടുകൾ പ്രകടമാക്കുന്ന പ്രകാരം, പെരുവഴികളിലും നഗരവീഥികളിലും അങ്ങിങ്ങായുള്ള സേർവീസ് സ്റ്റേഷനുകളിലെ ദശലക്ഷക്കണക്കിന് ഭൂഗർഭ പെട്രോൾ റ്റാങ്കുകൾക്ക് ചോർച്ചയുണ്ടാകുന്നു. അവയിലെ അത്യന്തം സ്ഫോടകമായ വസ്തുക്കൾ ഭൂമിയിൽ താഴുകയും കിണറുകളിലേക്ക് ഊറിയിറങ്ങുകയും ചെയ്യുന്നു. പുക കത്തിച്ച ഒരു തീപ്പെട്ടിക്കോലിലെത്തുമ്പോൾ അവയ്ക്ക് വീടുകളെയും ധാന്യപ്പുരകളെയും ആളിക്കത്തിക്കാൻ കഴിയും. ജലപദ്ധതിയിലേക്ക് ഊർന്നിറങ്ങുന്ന മരണകരമായ ഈ ഭൂഗർഭ മാന്ത്രിക രാസദ്രവത്തിന്റെ ഫലമായി വാട്ടർറ്റാപ്പുകളിൽ തീ ആളുന്നത് വളരെ സാധാരണമായ ഒരു കാഴ്ചയാണ്.
ഭൂമിയുടെ പാളികളിലൂടെ ഇറ്റിറ്റിറങ്ങുമ്പോൾ ഭൂമിതന്നെ ഈ രാസവസ്തുക്കളെ ശുദ്ധീകരിച്ച് നിരുപദ്രവകരമാക്കുമെന്ന് വിചാരിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ ദശാബ്ദത്തിൽ, അപകടകരമായ ഈ രാസവസ്തുക്കളിലനേകവും അരിച്ചുനീക്കപ്പെടാതെ ജലവാഹിസ്തരങ്ങളിലേക്കുതന്നെ ചെല്ലുകയും വരാനിരിക്കുന്ന തലമുറകൾക്ക് അവയെ മലിനീകരിക്കുകയും ചെയ്തതായി കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. “ഭൗമജലമലിനീകരണം ദീർഘനാൾ മുമ്പു ചെയ്യപ്പെട്ട പാപങ്ങളുടെ ഫലമാണ്” എന്ന് അമേരിക്കൻ വാട്ടർവർക്സ് അസോസിയേഷനിലെ ജയിംസ് ഗ്രോഫ് പറയുകയുണ്ടായി. “അതു മുൻകൂട്ടിപ്പറയുന്നതിനുള്ള ദീർഘദൃഷ്ടി ആർക്കും ഇല്ലായിരുന്നു.”
എന്നിരുന്നാലും, ഇന്നോളം ഈ പാപങ്ങൾ തുടരുകയാണ്. ഐക്യനാടുകളിൽതന്നെ ഓരോ വർഷവും 1.5 ട്രില്യൻ ഗ്യാലൻമാലിന്യങ്ങൾ ഭൂഗർഭ ജലപദ്ധതിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടെന്ന് പരിസ്ഥിതി സംരക്ഷണ ഏജൻസി കണക്കാക്കുന്നു.a അതിലധികവും തത്വദീക്ഷയില്ലാത്ത അത്യാഗ്രഹികൾ മനുഷ്യന്റെ വെള്ളത്തിനും ആരോഗ്യത്തിനും നേരിടുന്ന ഭയങ്കരമായ തകരാറ് ഗണ്യമാക്കാതെ മനഃപൂർവ്വം കൂനകൂട്ടിയിടുന്നതാണ്. “വെറും 1 ഗ്യാലൻ ലായകം 2 കോടി ഗ്യാലൻ ഭൗമജലത്തെ മലിനീകരിക്കുകയും മിക്ക സംസ്ഥാനങ്ങളും വച്ചിരിക്കുന്ന സുരക്ഷിത തോതുകളെ അതിലംഘിക്കുകയും ചെയ്യുന്നു”വെന്ന് ഒരു ശാസ്ത്രജ്ഞൻ പറയുകയുണ്ടായി. ഒരു ട്രില്യൻ (പതിനായിരം കോടി) ഗ്യാലൻ കണക്കിന് മാലിന്യത്തെക്കുറിച്ചു ഒരുവൻ ചിന്തിക്കുമ്പോൾ ‘വെള്ളം, വെള്ളം, സർവ്വത്ര, തുള്ളി കുടിപ്പാനില്ലത്രെ’ എന്ന പദക്കൂട്ട് ഭയജനക സാദ്ധ്യമായ ഒരു യാഥാർത്ഥ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങുകയാണ്.
ഒരു “റ്റൈം ബോംബ്, സാവധാനത്തിൽ പ്രവർത്തിക്കുന്നത്”
“ഭൗമ ജലവും അതിന്റെ പ്രദൂഷകങ്ങളും സാവധാനത്തിൽ പ്രവർത്തിക്കുന്ന ഒരു ശക്തമായ റ്റൈം ബോംബിനെ പ്രതിനിധാനം ചെയ്യുന്നു”വെന്ന് എൻവൈറൻമെൻറ്, എനർജി ആൻഡ് നാച്ചുറൽ റിസോഴ്സസ് ഹൗസ് കമ്മിറ്റി ചെയർമാൻ പറഞ്ഞു. “ഈ പ്രശ്നം 1980-കളിലെ അടുത്ത വലിയ പ്രതിസന്ധിയായിരിക്കുമെന്നുള്ള വർദ്ധിച്ച വിശ്വാസമുണ്ട്.” ദ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “എന്നിരുന്നാലും, ഭൗമജല മലിനീകരണം കുടിവെള്ളത്തിന്റെ ഗുണത്തെ ബാധിക്കുന്ന അത്യന്തം ഗരുതരവും പ്രയാസകരവുമായ പ്രശ്നമാണെന്നും അതിപ്പോൾ ഒരു ഭൂഗർഭ റ്റൈം ബോംബാണെന്നുമുള്ളതിനോട് വ്യാപകമായ യോജിപ്പുണ്ട്.” “നമ്മുടെ കൈകളിൽ ഒരു റ്റൈംബോംബ് ഉണ്ടെന്നുള്ളതിനു സംശയമില്ല. സ്ഫോടനം എത്ര വലുതായിരിക്കുമെന്നുള്ളതാണു പ്രശ്നം” എന്ന് ആരിസോണാ യൂണിവേഴ്സിറ്റിയിലെ ഒരു ശാസ്ത്രജ്ഞൻ മുന്നറിയിപ്പു നൽകി.
“സ്ഫോടനം എത്ര വലുതായിരിക്കു”മെന്നറിയാൻ ഒരു വ്യക്തി തന്റെ ചെവി ഭൂമിയിൽ ചേർത്തുവെക്കേണ്ടതില്ല. ഇപ്പോൾത്തന്നെ ആസന്നമായിരിക്കുന്ന സ്ഫോടനത്തെ ഭയന്ന് ലോകം വിറകൊള്ളുകയാണ്. ദൃഷ്ടാന്തത്തിന്, 2000-ാമാണ്ടാകുമ്പോഴേക്ക് ലോകത്തിൽ ലഭ്യമായ ജലത്തിന്റെ നാലിലൊന്ന് കുടിക്കാൻ പറ്റാത്തതായിത്തീരാമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.
ചൈനയിലെ വൻനദികളിലെ വെള്ളത്തിന്റെ മൂന്നിലൊന്ന് മനുഷ്യ ഉപഭോഗത്തിന്റെ സുരക്ഷിതപരിധികൾക്കതീതമായി മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് വേൾഡ് വാച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറയുകയുണ്ടായി. സോവ്യറ്റ് യൂണിയൻ കാര്യങ്ങളുടെ ഒരു സ്പെഷ്യലിസ്റ്റായ തെയ്ൻ ഗസ്റ്റാഫ്സൺ പറയുന്നതനുസരിച്ച്, ഇന്നത്തെ ജലമലിനീകരണം നിമിത്തം സോവ്യറ്റ് യൂണിയനു പ്രദാനം ചെയ്യാൻ കഴിയുന്നതിനെക്കാൾ കൂടുതൽ വെള്ളം 2000-ാമാണ്ടോടെ ആ രാജ്യത്തിന് ആവശ്യമായിവരും. തെക്കെ അമേരിക്കയും സമാനമായ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു—അവിടത്തെ ജനങ്ങൾക്കു കുടിക്കാൻ കഴിയാത്തവിധം മലിനീകൃതമാണ് ജലവിതരണം. “ഒന്നുകിൽ നാം ജലത്തിന്റെ പാഴാക്കൽ പരിമിതപ്പെടുത്തണം അല്ലെങ്കിൽ 2000-ാമാണ്ടോടെ നാം ദാഹത്താൽ മരിക്കുന്നതായിരിക്കും” എന്ന് ജലത്തെ സംബന്ധിച്ച ഐക്യരാഷ്ട്രലോകസമ്മേളനം പ്രഖ്യാപിച്ചു. “ഒന്നുകിൽ മലിനീകരണത്തിന്റെ ഫലമായോ അല്ലെങ്കിൽ ഇപ്പോഴത്തെ ധൂർത്തിന്റെ ഫലമായോ അതിസമീപഭാവിയിൽ ലോകം അക്ഷരീയമായി ദാഹത്താൽ മരിക്കുന്നതായിരിക്കുമെന്ന് അതിശയോക്തി കൂടാതെ മുൻകൂട്ടിക്കാണുക എളുപ്പമാണ്” എന്ന് സമ്മേളനം പ്രസ്താവിച്ചു.
ലോകരംഗത്ത് ഇപ്പോൾത്തന്നെ പൊട്ടിത്തെറിച്ചതായി തോന്നുന്ന റ്റൈംബോംബിന്റെ വിനാശകഫലങ്ങൾ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ആളുകൾക്ക് അനുഭവപ്പെടുന്നുണ്ട്. ദൃഷ്ടാന്തമായി, ഇൻഡ്യയിലെ കുടിവെള്ളത്തിന്റെ 70 ശതമാനം മലിനീകരിക്കപ്പെട്ടതാണെന്നും രാജ്യത്തെ രോഗത്തിലധികത്തിനും അതാണു കാരണമെന്നും ഒരുവൻ പരിചിന്തിക്കുമ്പോൾ അതിലെ വെള്ളത്തിനും അതിലാശ്രയിക്കുന്ന സകല ജീവനും സൗഖ്യം അത്യാവശ്യമാണെന്നുള്ളത് അതിശയോക്തിയല്ല. മൂന്നാം ലോകരാജ്യങ്ങളെക്കുറിച്ചും ശുദ്ധജലത്തിനായി അന്വേഷിക്കുന്ന മൃതപ്രായരായ ആളുകളെക്കുറിച്ചും എന്തു പറയാൻ കഴിയും? സത്യത്തിൽ, മുമ്പുണ്ടായിട്ടില്ലാത്ത അളവിലുള്ള വിഷമാവസ്ഥയെയാണ് ലോകം അഭിമുഖീകരിക്കുന്നത്.
വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ ഓരോ ദിവസവും 30000 പേരെ കൊല്ലുന്നുവെന്ന് സ്വിസ്സ് ജലശുദ്ധീകരണവിദഗ്ദ്ധനായ ഡോ. മാർട്ടൻ ഷാലേകാംപ് പ്രസ്താവിച്ചു. മനുഷ്യരാശിയിൽ മൂന്നിലൊന്നിനു മാത്രമേ “അനിന്ദ്യമായ” കുടിവെള്ള സൗകര്യങ്ങൾ എന്ന് അദ്ദേഹം വിളിച്ചത് ലഭ്യമായിരിക്കുന്നുള്ളു. ഭൂവാസികളിൽ മറ്റൊരു മൂന്നിലൊന്ന് മലിനജലമാണു കുടിക്കുന്നത്. ശേഷിച്ച മൂന്നിലൊന്നിന് ഏതെങ്കിലും തരം വെള്ളം കിട്ടുന്നതു വളരെ കുറച്ചാണ്.
അങ്ങനെ കഥ നീളുന്നു. വിഷം കലർന്ന വെള്ളം ഭൂമിയിലൂടെ ഊറിവരുമ്പോൾ, അതിലെ നദികളിലൂടെ പാഞ്ഞൊഴുകുമ്പോൾ, അതിലെ അരുവികളിലൂടെ വളഞ്ഞൊഴുകുമ്പോൾ, അതിലെ വെള്ളച്ചാട്ടങ്ങളിലൂടെ പ്രവഹിക്കുമ്പോൾ, മനുഷ്യവർഗ്ഗത്തിലെ ഒരു വലിയ പങ്ക് അനിവാര്യമായി അതു കുടിക്കുന്നതിലൂടെ മരണമടയുകയാണ്. വാസ്തവത്തിൽ മനുഷ്യന്റെ സ്വന്തം നിർമ്മിതിയായ ഒരു റ്റൈംബോംബ്!
ഭൂമിയുടെയും മനുഷ്യന്റെയും ജീവദായകമായ സകല വെള്ളങ്ങളുടെയും സ്രഷ്ടാവായ യഹോവയാം ദൈവം തന്റെ സ്വന്തം റ്റൈംബോംബ് പ്രവർത്തന സജ്ജമാക്കിയിരിക്കുകയാണ്, അതു മുഖേന അവൻ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും.” (വെളിപ്പാട് 11:18) തന്റെ നിയമിത സമയത്ത് അത് സ്ഫോടനം ചെയ്യാൻ ക്രമീകരിച്ചിരിക്കുകയാണ്. ഭൂമിയെയും വായുവിനെയും വെള്ളത്തെയും നശിപ്പിച്ചിരിക്കുന്നവർക്ക് അതിനെ നിർവീര്യമാക്കാൻ കഴികയില്ല, അല്ലെങ്കിൽ അതിന്റെ വിനാശകശക്തിയിൽനിന്ന് രക്ഷപ്പെടാൻ കഴികയില്ല. മനുഷ്യൻ ഒരു നിർണ്ണായക സമയമെന്ന നിലയിൽ 2000-ാമാണ്ടിലേക്കു വിരൽ ചൂണ്ടുന്നതിൽ തുടരുകയാണ്. ആ ഭയപ്പെടുന്ന വർഷം കാണാൻ കുറ്റക്കാർ ജീവിച്ചിരിക്കുമോയെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. യഹോവ മാത്രം അറിയുന്നു. യഹോവ ഇപ്പോൾ കണക്കു ചോദിക്കുന്നവരുടെ നാശത്തെ തുടർന്ന് ഭൂമി ഒരു പരദീസായായി പുനഃസ്ഥിതീകരിക്കപ്പെടും. നിർമ്മലവും ശുദ്ധവുമായ ജീവജലനദികൾ സകല ജീവികൾക്കും സമൃദ്ധമായിരിക്കും.
അപ്പോൾ ശുദ്ധജലത്തെക്കുറിച്ചു ‘വെള്ളം, വെള്ളം, സർവ്വത്ര—ഓരോ തുള്ളിയും കുടിക്കാൻ കൊള്ളാം’ എന്ന് പറയപ്പെട്ടേക്കാം. (g86 11/22)
[അടിക്കുറിപ്പുകൾ]
a 1 ഗ്യാ.=3.8ലി.
[10-ാം പേജിലെ ആകർഷകവാക്യം]
‘വെള്ളം, വെള്ളം സർവ്വത്ര, തുള്ളി കുടിക്കാനില്ലത്രെ’ എന്നത് മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച് പുതുതും ഭീഷണവുമായ അർത്ഥത്തോടെ തെളിഞ്ഞുവരികയാണ്
[9-ാം പേജിലെ ചിത്രം]
(For fully formatted text, see publication.)
കീടനാശിനികൾ
സസ്യനാശിനികൾ
രാസവളങ്ങൾ
ഡിബിസിപി
ലായകങ്ങൾ
ഡിറ്റജൻറ്സ്