വീക്ഷാഗോപുര വരിസംഖ്യാപ്രസ്ഥാനത്തിന് തയ്യാറായിരിക്കുക
1 ഏപ്രിലിലെയും മെയ്യിലെയും ഒരു മുന്തിയ വീക്ഷാഗോപുര വരിസംഖ്യാപ്രസ്ഥാനത്തിന്റെ പ്രതീക്ഷയിൽ സൊസൈററി വീക്ഷാഗോപുരത്തിനും ഉണരുക!ക്കും പ്രത്യേക താത്പര്യമുളള ലക്കങ്ങൾ തയ്യാറാക്കുകയാണ്. സവിശേഷലേഖനങ്ങൾ എല്ലായിടത്തുമുളള ആളുകളുടെ മനസ്സിൽ പ്രമുഖമായി നിൽക്കുന്ന വിവിധ വിഷയങ്ങൾ കൈകാര്യംചെയ്യും.
ഇംഗ്ലീഷ് വീക്ഷാഗോപുരം പിൻവരുന്ന വിഷയങ്ങൾ കൈകാര്യംചെയ്യും: “കാലം നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ വൈകിയോ?” (ഏപ്രിൽ 1), “യഥാർത്ഥത്തിൽ എപ്പോൾ സമാധാനമുണ്ടാകും?” (ഏപ്രിൽ 15) “കുഴഞ്ഞുമറിഞ്ഞ ഒരു ലോകത്തിൽ കുററകൃത്യങ്ങളെ നേരിടൽ” (മെയ് 1), “നിങ്ങളുടെ കുടുംബജീവിതത്തിൽ ദൈവത്തെ ഒന്നാമതു നിർത്തുക” ((മെയ് 15) ഇംഗ്ലീഷ് ഉണരുക! പിൻവരുന്ന വിഷയങ്ങൾ കൈകാര്യംചെയ്യും: “മനുഷ്യനും മൃഗങ്ങളും സമാധാനത്തിൽ ജീവിക്കുമ്പോൾ” (ഏപ്രിൽ 8), “വിവാഹമോചനത്തിലെ കുട്ടികൾക്ക് സഹായം” (ഏപ്രിൽ 22), “ഭാഗ്യക്കുറിജ്വരം—ആർ വിജയിക്കുന്നു? ആർ നഷ്ടമനുഭവിക്കുന്നു? (മെയ് 8), “റെറലിവിഷൻ—ലോകത്തിനു മാററം വരുത്തിയ പെട്ടി” (മെയ് 22). നാട്ടുഭാഷ: വീക്ഷാഗോപുരം: “സന്തോഷമുളള ജനത” (ഏപ്രിൽ 1), “സമാധാനം—അതു നിരായുധീകരണത്താൽ വരുമോ?” (മെയ് 1), “അത്യാഗ്രഹമില്ലാത്ത ഒരു ലോകം—അതു സാദ്ധ്യമോ?” (ജൂൺ 1). നാട്ടുഭാഷ ഉണരുക!: “ഭവനരഹിതരായ കുട്ടികൾ—ഒരു പരിഹാരമുണ്ടോ?” (ഏപ്രിൽ 8), “തോക്കുകളില്ലാത്ത ഒരു ലോകം—അതു സാദ്ധ്യമോ?” (മെയ് 8)
എല്ലാ പ്രസാധകരും, വിശേഷാൽ പയനിയർമാർ, വരിസംഖ്യകൾ വാങ്ങുകയും മാസികകളുടെ ഒററപ്രതികൾ വിതരണംചെയ്യുകയും ചെയ്യുന്നതിലെ വർദ്ധിച്ച പ്രവർത്തനത്തിൽ തങ്ങളുടെ വ്യക്തിഗതമായ ആവശ്യങ്ങൾ പരിചിന്തിക്കണം. വീക്ഷാഗോപുര പ്രസ്ഥാനത്തിന്റെ ആരംഭം മുതലേ വേണ്ടത്ര മാസികകളുണ്ടായിരിക്കത്തക്കവണ്ണം കൂടുതൽ പ്രതികൾക്കുവേണ്ടി തീർച്ചയായും അപേക്ഷിക്കുക.