സുവാർത്ത സമർപ്പിക്കൽ—ശ്രദ്ധിക്കുന്നതിനാൽ കൂടുതൽ ഫലപ്രദമായി
1 നമ്മുടെ ശുശ്രൂഷയിൽ ഫലപ്രദരായിരിക്കുന്നതിന് രണ്ടു വ്യക്തികൾ ഒരിക്കലും ഒരുപോലെയല്ല എന്ന് നാം തിരിച്ചറിയണം. ഓരോരുത്തനും ജീവിതത്തിൽ വ്യത്യസ്ത അനുഭവങ്ങളുണ്ട്, വ്യക്തിപരമായ വ്യത്യസ്ത പരിഗണനകളും അഭിലാഷങ്ങളും ഉണ്ട്. രാജ്യസന്ദേശത്തെ വ്യക്തിഗതമാക്കുക, അതായത് ഒരു വ്യക്തിയെന്ന നിലയിൽ നാം സംസാരിക്കുന്ന ആൾക്ക് അത് എന്തർത്ഥമാക്കുന്നു എന്ന് കാണിക്കുക എന്നതാണ് വെല്ലുവിളി. ഇത് ഫലപ്രദമായി ചെയ്യുന്നതിന് നാം സൂക്ഷ്മമായി ശ്രദ്ധിക്കുകയും വേണം.
2 അനേകം പ്രസാധകർ തങ്ങളുടെ മുഖവുരയിൽ നയപൂർവം ചോദ്യങ്ങൾ ഉപയോഗിക്കുന്നു, ഇത് വീട്ടുകാരനെ സംഭാഷണത്തിൽ ഉൾപ്പെടുത്തുന്നതിന് സഹായിക്കുന്നു. വീട്ടുകാരനെ ബുദ്ധിമുട്ടിപ്പിക്കാത്ത വീക്ഷണചോദ്യങ്ങളാണ് ഏററവും ഫലപ്രദം. എന്നാൽ ഒരു വീട്ടുകാരൻ
സംസാരിക്കുമ്പോൾ അയാൾ പറയുന്നത് നാം ശ്രദ്ധിക്കുകയെന്നത് ജീവൽപ്രധാനമാണ്. ശ്രദ്ധകൊടുക്കുന്നത് അയൽസ്നേഹവും ആദരവും പ്രകടമാക്കുകയും അപ്രകാരം ചെയ്യുന്നതിനാൽ നമുക്ക് ആ വ്യക്തിയുടെ വിചാരം സംബന്ധിച്ച് ഉൾക്കാഴ്ച ലഭിക്കുകയും ചെയ്യും. ഒരു വ്യക്തിയുടെ സാഹചര്യങ്ങൾ അറിയുന്നതിനാൽ നാം അനുകമ്പയുളളവരായിരിക്കുന്നതിന്, നമ്മെ അയാളുടെ സ്ഥാനത്ത് നിർത്തുന്നതിന് സാധ്യമാക്കിത്തീർക്കുന്നു. പിന്നീട് നമുക്ക് അയാളുമായി ബൈബിളിലെ ആശ്വാസവും പ്രത്യാശയും പങ്കുവെക്കാൻ കഴിയും.
വഴക്കമുളളവരായിരിക്കുക
3 അപ്പോസ്തലനായ പൗലോസ് ഇപ്രകാരം ഉപദേശിച്ചു: “നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയോടും ഏററം മെച്ചമായി സംസാരിക്കാൻ പഠിക്കുക.” (കൊലോ. 4:6, ന്യൂ ഇംഗ്ലീഷ് ബൈബിൾ) ഒരു വ്യക്തി പറഞ്ഞേക്കാവുന്നതെന്തെന്ന് മുൻകൂട്ടി കൃത്യമായി നമുക്ക് അറിയാൻപാടില്ലെങ്കിലും ഇന്ന് അനേകം ആളുകളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നമുക്ക് പരിചിതമാണ്. അതുകൊണ്ട് നമുക്ക് “പഠിക്കുന്നതിനും” വിവിധ സാഹചര്യങ്ങൾക്ക് പ്രതികരണം നടത്തുന്നതിന് മാനസികമായി തയ്യാറായിരിക്കുന്നതിനും കഴിയും.
4 ദൃഷ്ടാന്തത്തിന്, നാം ലോകസമാധാനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറായിരുന്നേക്കാം, എന്നാൽ വീട്ടുകാരൻ തന്റെ ജോലി നഷ്ടപ്പെട്ടുവെന്ന് പറയുന്നു. നാം ഈ അഭിപ്രായത്തെ അവഗണിക്കുമോ? നിസ്സംശയമായും അയാളുടെ വീട്ടുകാർക്കുവേണ്ടി കരുതുന്നതിനേക്കുറിച്ച് അയാളുടെ മനസ്സും ഹൃദയവും ഭാരപ്പെടുന്നുണ്ട്. നിങ്ങൾ അയാളുടെ ആവശ്യങ്ങൾക്ക് എങ്ങനെ പ്രതികരണം നടത്തും? നിങ്ങൾക്ക് അയാളുടെ സാഹചര്യത്തിന് യഥാർത്ഥ പരിഗണന കാണിച്ചുകൊണ്ട് അയാളോട് സഹതാപം പ്രകടമാക്കാൻ കഴിയും. പിന്നീട് ദയാപൂർവം, ദൈവത്തിന്റെ ഗവൺമെൻറ് എങ്ങനെ തൃപ്തികരമായ തൊഴിൽ പ്രദാനംചെയ്യുമെന്നും നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേററുമെന്നും കാണിക്കുന്ന തിരുവെഴുത്തുകളിലേക്ക് അയാളുടെ ശ്രദ്ധ തിരിക്കുക.—യെശ. 65:17, 21, 22, 24.
5 ഒരുപക്ഷേ ആ വ്യക്തിയൊ അയാളുടെ കുടുംബത്തിലെ ഒരു വ്യക്തിയൊ അടുത്തകാലത്ത് ഒരു കുററകൃത്യത്തിന്റെ ഇരയായിത്തീരുകയൊ ഏതെങ്കിലും അനീതി സഹിക്കുകയൊ ചെയ്തിട്ടുണ്ടെന്ന് നാം അറിയുന്നു. ഈ സാഹചര്യങ്ങളെ സംബന്ധിച്ച നമ്മുടെ അനുകമ്പാപൂർവകമായ പരിഗണനയും വ്യക്തിപരമായ താൽപ്പര്യവും, യഹോവയാം ദൈവം ഈ വേദനാജനകമായ പ്രശ്നങ്ങളെക്കുറിച്ച് അറിവുളളവനാണെന്നും എല്ലാ ദുഷ്ടതയും നീക്കുന്നതിന് സത്വരം നടപടിയെടുക്കുമെന്നും അയാളെ കാണിക്കത്തക്കവണ്ണം അയാളുടെ ഹൃദയത്തെ മയപ്പെടുത്തിയേക്കാം.—തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ, പേജ് 10, 12, 229-31 കാണുക.
6 ആളുകൾ തമ്മിൽ നന്നായി ആശയവിനിയമം ചെയ്യാത്തതിനാൽ മിക്കപ്പോഴും അവർ തമ്മിലുളള ബന്ധം മോശമാകുന്നു. ഒരാൾ സംസാരിക്കുമ്പോൾ മറെറയാൾ യഥാർത്ഥത്തിൽ അയാളുടെ മനസ്സും ഹൃദയവും കൊണ്ട് ശ്രദ്ധിക്കുന്നില്ലായിരിക്കാം. അത്തരം മോശമായ ശ്രദ്ധിക്കൽശീലങ്ങൾ തെററിദ്ധാരണകൾക്കൊ ചിലരെ സഹായിക്കുന്നതിനുളള അവസരങ്ങളുടെ നഷ്ടത്തിനൊ ഇടയാക്കിയേക്കാം. ആദരപൂർവം ശ്രദ്ധിക്കുന്ന നല്ല ശീലം നട്ടുവളർത്തുന്നതിനാൽ നമുക്ക് കൂടുതൽ ഫലകരമായി സുവാർത്ത സമർപ്പിക്കുന്നതിനും മററുളളവരോടുളള യഹോവയുടെ നിസ്വാർത്ഥമായ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതിനും മററുളളവരെ നമ്മുടെ സ്നേഹവാനായ സ്രഷ്ടാവിനോടും അവന്റെ ജനത്തോടുമുളള നല്ല ബന്ധം വികസിപ്പിക്കുന്നതിന് സഹായിക്കുന്നതിനും കഴിയും.—യാക്കോ. 1:19; g74 11⁄22 പേ. 21-3.