വയൽശുശ്രൂഷയിൽ പൂർണ്ണദേഹിയോടെ പ്രവർത്തിക്കുക
ഭാഗം 2: ഉത്സാഹം കെട്ടുപണിചെയ്യൽ
1 ഒരു പ്രവർത്തനം നാം ആസ്വദിക്കുമ്പോൾ അതിൽ ഉത്സാഹഭരിതരായിരിക്കുക കൂടുതൽ എളുപ്പമാണ്. താൻ തയ്യാറായിട്ടുളള എന്തെങ്കിലും ചെയ്യുന്നത് ഒരു വ്യക്തി ആസ്വദിക്കുന്നുവെന്നതും പൊതുവേ സത്യമാണ്. അത് തീർച്ചയായും നമ്മുടെ ശുശ്രൂഷ പൂർണ്ണമായി നിറവേററുന്നതിൽ സത്യമാണ്.—2 തിമൊ. 4:5.
തയ്യാറാകൽ അത്യന്താപേക്ഷിതം
2 വയൽശുശ്രൂഷയിലെ നമ്മുടെ ഉത്സാഹം നാം എത്ര നന്നായി തയ്യാറായിരിക്കുന്നുവെന്നതിനോടും നാം എത്ര കൂടെക്കൂടെ സേവനത്തിന് പോകുന്നുവെന്നതിനോടും നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ദൃഷ്ടാന്തത്തിന്, നാം വീടുതോറുമുളള ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആരെങ്കിലും തന്നേത്തന്നെ ഒരു മുസ്ലീം ആയി തിരിച്ചറിയിക്കുന്നുവെങ്കിൽ നമുക്ക് എന്തു പറയാൻ കഴിയും? നന്നായി തയ്യാറായ ഒരു പ്രസാധകന് ഇങ്ങനെ പ്രതിവചിക്കാവുന്നതാണ്: “അത് താത്പര്യജനകമാണ്. ഞാൻ അനേകം മുസ്ലീങ്ങളോടു സംസാരിച്ചിട്ടുണ്ട്. അടുത്ത കാലത്ത് നിങ്ങളുടെ മതത്തിന്റെ ഉപദേശങ്ങളിൽ ചിലത് ഞാൻ ഈ കൈപുസ്തകത്തിൽ വായിച്ചു. [ന്യായവാദം പുസ്തകത്തിന്റെ 23-ാം പേജിലേക്കു തിരിയുക.] അതിൽ യേശു പ്രവാചകനായിരുന്നുവെന്നും മുഹമ്മദ് അവസാനത്തെയും ഏററം പ്രധാനിയുമായ പ്രവാചകനായിരുന്നുവെന്നും പറയുന്നു. അതങ്ങനെയല്ലേ? [മറുപടിക്ക് അനുവദിക്കുക.] മുഹമ്മദ് ഒരു സത്യപ്രവാചകനായിരുന്നുവെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? [ഉവ്വ് എന്നായിരിക്കാനിടയുളള പ്രതിവചനത്തിന് അനുവദിക്കുക.] ദൈവത്തിന്റെ വ്യക്തിപരമായ നാമത്തെക്കുറിച്ച് മോശ മനസ്സിലാക്കിയത് ഞാൻ വിശുദ്ധ എഴുത്തുകളിൽ നിങ്ങളെ കാണിക്കട്ടെയോ?” അനന്തരം നിങ്ങൾക്ക് പുറപ്പാട് 6:3 വായിക്കാം. ഈ വിധത്തിൽ നിങ്ങൾക്ക് രസകരമായ ഒരു സംഭാഷണം തുടങ്ങാവുന്നതാണ്.
3 കൃത്യമായ പേജുനമ്പരുകൾ ഓർക്കുക നമ്മിലനേകർക്ക് പ്രയാസമാണ്. എന്നാൽ അല്പം തയ്യാറാകലിനാലും പരിശീലനത്താലും ന്യായവാദം പുസ്തകത്തിന്റെ തുടക്കത്തോടടുത്തുളള “സംഭാഷണംമുടക്കികൾ” എന്ന വിഭാഗം നമുക്ക് ഉപയോഗിക്കാൻ കഴിയും. ആ വിഭാഗത്തിൽ ഒരു പ്രത്യേക മതത്തിൽപെട്ടവരെന്ന് തിരിച്ചറിയിക്കുന്നവരോട് മറുപടി പറയാൻ നമ്മെ സഹായിക്കുന്നതിനുളള വിവരങ്ങൾ പല പേജുകളിലുണ്ട്.
4 ന്യായവാദം പുസ്തകത്തിന് മുഖവുരകൾ സംബന്ധിച്ചുളള ഒരു നല്ല വിഭാഗവുമുണ്ട്. നമുക്ക് ഇവക്കനുയോജ്യമായി നമ്മുടെ മുഖവുരകൾക്ക് രൂപംകൊടുക്കാൻ പാടില്ലേ? നാം നമ്മുടെ അവതരണം സാഹചര്യത്തിന് അനുയോജ്യമാക്കേണ്ടതുണ്ടായിരിക്കാം. ന്യായവാദംപുസ്തകത്തിലെ അനേകം വിഷയങ്ങളുടെ അവസാനത്തിൽ “ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ” എന്ന ഒരു വിഭാഗത്തിൽ വിഷയത്തോടു ബന്ധപ്പെട്ട പ്രത്യേക ചോദ്യങ്ങൾക്കോ തടസ്സവാദങ്ങൾക്കോ ഉത്തരമായി കുറിക്കുകൊളളുന്ന വിവരങ്ങൾ പ്രദാനംചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഈ നല്ല വിവരങ്ങളെല്ലാം നമ്മുടെ തയ്യാറാകലിൽ നാം ഉപയോഗിക്കുന്നടത്തോളം മാത്രമേ വിലയുളളതായിരിക്കുന്നുളളു.
തയ്യാറാകുന്ന വിധം
5 സേവനയോഗത്തിൽ ചർച്ചചെയ്യപ്പെടുന്ന ഏതു പ്രസിദ്ധീകരണം സംബന്ധിച്ചും ഉണർവുളളവരായിരിക്കുകയും ചർച്ചകളും പ്രകടനങ്ങളും നടക്കുമ്പോൾ എടുത്തുനോക്കാൻ നിങ്ങളുടെ കൈവശം സൂക്ഷിക്കുകയും ചെയ്യുക. ഈ വിധത്തിൽ നിങ്ങൾക്ക് മററുളളവരുടെ തയ്യാറാകലിൽനിന്ന് കൂടുതൽ പൂർണ്ണമായി പ്രയോജനം നേടാൻ കഴിയും.
6 സേവനത്തിനു തയ്യാറാകാൻ കുറെ സമയം ചെലവഴിക്കുന്നത് പ്രയോജനകരമാണ്. നിങ്ങൾക്കാവശ്യമുളള സാഹിത്യം വാങ്ങിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. സംഭാഷണവിഷയം നോക്കുന്നതിന് ചുരുക്കം ചില മിനിററുകൾ എടുക്കുക. ഉപയോഗിക്കപ്പെട്ടിരിക്കുന്ന തിരുവെഴുത്തുകൾ പുനരവലോകനംചെയ്യുകയും വിശേഷവൽക്കരിക്കേണ്ട സാഹിത്യത്തിലെ പ്രത്യേക സംസാരാശയങ്ങൾ പരിശോധിക്കുകയും ചെയ്യുക. ഇത് ഒരു കുടുംബമെന്ന നിലയിൽ ഒരുമിച്ചുചെയ്യുന്നത് സഹായകമായിരിക്കാൻ കഴിയും.
7 പരിശീലനയോഗങ്ങൾ നടത്തുക. നിങ്ങൾക്ക് വിവിധ സമയങ്ങളിൽ—സഭാപുസ്തകാദ്ധ്യയനത്തിനുശേഷവും സാമൂഹികകൂട്ടങ്ങളിലും കാർഗ്രൂപ്പുകളിലും ഒരു വീട്ടിൽനിന്ന് അടുത്തതിലേക്കു പോകുമ്പോഴും—പരിശീലിക്കാൻ കഴിയും. അവതരണങ്ങൾ നടത്തുന്നതും തടസ്സവാദങ്ങൾ കൈകാര്യംചെയ്യുന്ന വിധം ചർച്ചചെയ്യുന്നതും പ്രകടിപ്പിക്കുന്നതും വളരെ ആസ്വാദ്യകരമായിരിക്കാൻ കഴിയും, നമ്മുടെ വൈദഗ്ദ്ധ്യങ്ങൾ മൂർച്ചയേറിയതാക്കാൻ നല്ല അവസരങ്ങൾ പ്രദാനംചെയ്യുകയും ചെയ്യുന്നു.
8 ഉത്സാഹപൂർവകമായ തയ്യാറാകൽ ശുശ്രൂഷക്കുവേണ്ടിയുളള നമ്മുടെ തീക്ഷ്ണതയെ വർദ്ധിപ്പിക്കും, തന്നിമിത്തം നമുക്ക് വിദഗ്ദ്ധവേലക്കാരായിത്തീരുന്നതിനും സന്തോഷകരമായ സംതൃപ്തി കൊയ്യുന്നതിനും കഴിയും.—യോഹ. 2:17.