മററുളളവർക്ക് നൻമചെയ്യാനുളള നമ്മുടെ ഉത്തരവാദിത്വം കയ്യേൽക്കൽ
1 “നൻമചെയ്യലും മററുളളവർക്കായുളള വസ്തുക്കളുടെ പങ്കുവെക്കലും മറക്കരുത്” എന്ന് അപ്പോസ്തലനായ പൗലോസ് ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളെ ബുദ്ധിയുപദേശിച്ചു. (എബ്രാ. 13:16) പ്രതികൂല സാഹചര്യങ്ങളിൽപോലും തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാനുളള അവരുടെ ശ്രമങ്ങൾ ദൈവത്തോടും അന്യോന്യവുമുളള സ്നേഹത്തെ പ്രബലിതമാക്കും. (യോഹന്നാൻ 13:35) നാമും നൻമചെയ്യാനും മററുളളവർക്കു പങ്കുവെക്കാനും പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നു.
2 ഈ ലക്ഷ്യത്തിൽ നാം ആത്മീയമായി നന്നായി പോഷിപ്പിക്കപ്പെടുന്നതിനും സുസജ്ജരാകുന്നതിനും യഹോവ കരുതൽ ചെയ്തിട്ടുണ്ട്. ഓരോ വീക്ഷാഗോപുരത്തിലും ഉണരുക!യിലും വിവരങ്ങളുടെ എന്തോരു വിഭവങ്ങളാണ് അടങ്ങിയിരിക്കുന്നത്. കിട്ടിയ ശേഷം എത്രയും വേഗം ഓരോ ലക്കവും വായിക്കുന്നതിൽ നാം എന്തു സന്തോഷമാണ് കണ്ടെത്തുന്നത്! തിരുവെഴുത്തുപരമായ വിവരങ്ങളെക്കുറിച്ചു ധ്യാനിച്ചുകൊണ്ട്, വയൽശുശ്രൂഷയിലും അതുപോലെതന്നെ മററുളളവരുമായുളള നമ്മുടെ സംഭാഷണങ്ങളിലും ഉപയോഗിക്കുന്നതിനുളള ആശയങ്ങൾ നമുക്ക് കുറിക്കൊളളാവുന്നതാണ്. അതുപോലെതന്നെ, ഓരോ യോഗത്തിനും, വിശേഷാൽ വീക്ഷാഗോപുരത്തിന്റെ പ്രതിവാരപരിചിന്തനത്തിന്, തയ്യാറാകുന്നതിന് നാം സമയം വിലക്കുവാങ്ങേണ്ടതാണ്. ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനം “ക്രിസ്തുവിന്റെ മനസ്സ്” വളർത്തിയെടുക്കുന്നതിന് നമ്മെ സഹായിക്കുകയും നാം കണ്ടുമുട്ടുന്നവർക്ക് ഗുണകരമായതു പ്രദാനംചെയ്യുന്നതിന് നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.—1 കൊരി. 2:14-16; സങ്കീ. 19:14.
3 സ്വീകരിക്കാനർഹമായ ഉത്തരവാദിത്വങ്ങൾ: യഹോവയെ സ്നേഹിക്കാനിടയാകുന്ന എല്ലാവരും അവന് തങ്ങളുടെ ജീവൻ സമർപ്പിക്കുന്നു. സമർപ്പണത്തോടു ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ സ്വീകരിക്കുന്നതിനാൽ നാം യഹോവയുടെ പക്ഷത്താണെന്നും സാത്താന്റെ ലോകത്തിൽനിന്നും അതിന്റെ ഹാനികരമായ വഴികളിൽനിന്നും നമ്മേത്തന്നെ വേർപെടുത്തിയിരിക്കുന്നുവെന്നും നാം പ്രകടമാക്കുന്നു. ക്രിസ്തു വെച്ച മാതൃക പിന്തുടരുന്നതിനാൽ നാം മററുളളവർക്ക് വിശിഷ്ടമായ ഒരു ദൃഷ്ടാന്തം വെക്കുന്നു. (1 പത്രോ. 2:21) 1992-ലെ സേവനവർഷത്തിനായി ബാഹ്യരൂപംകൊടുത്തിട്ടുളള സർക്കിട്ട് സമ്മേളന പരിപാടികൾ നമ്മുടെ സമർപ്പണത്തിനനുസരണമായി ജീവിക്കാൻ നമ്മെ പ്രോൽസാഹിപ്പിക്കുന്നു. അതിന്റെ വിഷയം: “നമ്മുടെ സ്വന്തം ഉത്തരവാദിത്വത്തിന്റെ ചുമടു വഹിക്കൽ” എന്നാണ്.
4 സഭാമീററിംഗുകളിലെ ക്രമമായ ഹാജർ പരിപുഷ്ടിപ്പെടുത്തുന്ന ആശയങ്ങൾ അന്യോന്യം പങ്കുവെക്കുന്നതിന് നമ്മെ അനുവദിക്കുന്നു. നമ്മുടെ വ്യക്തിപരമായ പഠനവും യോഗങ്ങൾക്കുവേണ്ടിയുളള തയ്യാറാകലും നമുക്കു പങ്കുവെക്കാൻ കഴിയുന്ന നല്ല വളരെയധികം വിവരങ്ങൾ നൽകുന്നു. മററുളളവരിൽ അങ്ങനെയുളള വ്യക്തിപരമായ താത്പര്യം പ്രകടമാക്കുന്നത് ഊഷ്മളവും സൗഹാർദ്ദപൂർവകവുമായ കുടുംബാത്മാവിനെ പുരോഗമിപ്പിക്കുന്നു. യോഗങ്ങൾക്കു സംഭാവന ചെയ്യുന്നതിനാൽ എബ്രായർ 10:24, 25ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലോസിന്റെ വാക്കുകളോട് നാം യഥാർത്ഥത്തിൽ യോജിക്കുന്നുവെന്നും മററുളളവരെ പ്രോൽസാഹിപ്പിക്കാനുളള ഉത്തരവാദിത്വം സ്വീകരിക്കുന്നുവെന്നും നാം പ്രകടമാക്കുന്നു.
5 കൂടുതലായ ഉത്തരവാദിത്വങ്ങൾ എത്തിപ്പിടിക്കുക: 1992-ലെ സേവനവർഷത്തിൽ സഹായപയനിയർസേവനമോ നിരന്തരപയനിയർസേവനമോ പോലെയുളള കൂടുതലായ ഉത്തരവാദിത്വങ്ങൾ എത്തിപ്പിടിക്കാൻ നമുക്കു കഴിയുമോ? മണിക്കൂർ വ്യവസ്ഥക്ക് അനുചിതമായ ഊന്നൽ കൊടുക്കാതെ കൂട്ടിച്ചേർക്കൽവേലയിൽ പങ്കെടുക്കുന്നതിനുളള വർദ്ധിച്ച അവസരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കരുതോ? (യോഹന്നാൻ 4:35, 36) യോഗ്യതയുളള മററു പ്രസാധകരോടും പയനിയർമാരോടുംകൂടെയുളള ക്രമമായ പ്രവർത്തനം ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിന് നമ്മെ സഹായിക്കും. സഹായപയനിയർമാരുടെ വർദ്ധിച്ച സംഖ്യയും സഭക്ക് ആരോഗ്യാവഹമായ പ്രചോദനമായി ഉതകുന്നു. സാദ്ധ്യമെങ്കിൽ, ഒരു നിരന്തരപയനിയറായിരിക്കാൻ എന്തുകൊണ്ട് അപേക്ഷിച്ചുകൂടാ? അല്ലെങ്കിൽ ഒരു നിരന്തര അടിസ്ഥാനത്തിലോ ഈ വർഷം സാധിക്കുമ്പോഴൊക്കെയോ സഹായപയനിയറായിരിക്കാൻ ക്രമീകരിച്ചുകൂടാ?
6 സമർപ്പിതരും സ്നാപനമേററവരുമായ യോഗ്യതയുളള പ്രസാധകർക്ക് ഉത്തരവാദിത്വങ്ങൾ അനായാസം നീട്ടിക്കൊടുക്കപ്പെടുന്നു. (1 തിമൊ. 3:1-10, 12, 13) തങ്ങളുടെ യോഗങ്ങളിലെ സുചിന്തിത അഭിപ്രായങ്ങളാലും ദിവ്യാധിപത്യശ്രുശ്രൂഷാസ്കൂളിലെ പങ്കുപററലിനാലും ഒരു പ്രകടനം അവതരിപ്പിക്കുന്നതിനോ സേവനയോഗത്തിലെ മററു ഭാഗങ്ങൾ കൈകാര്യംചെയ്യാനോ ഉളള നിയമനങ്ങളുടെ സ്വീകരിക്കലിനാലും എല്ലാവർക്കും സേവിക്കുന്നതിനുളള തങ്ങളുടെ മനസ്സൊരുക്കം പ്രകടമാക്കാൻ കഴിയും. കുട്ടികൾക്കുപോലും ഈ വിധങ്ങളിലും രാജ്യഹാളിലെ തങ്ങളുടെ നടത്തയാലും മാതൃകായോഗ്യരായിരിക്കാൻ കഴിയും. അവർക്ക് രാജ്യഹാൾ ശുചീകരിക്കുന്നതിനോ അതുപോലെയുളള മററു കാര്യങ്ങൾ നിർവഹിക്കുന്നതിനോ നിയമിതരാകുമ്പോൾ തങ്ങളുടെ പുസ്തകാദ്ധ്യയന കൂട്ടത്തോടുകൂടെ പ്രവർത്തിച്ചുകൊണ്ട് സഹായമേകുന്നവരായിരിക്കാൻ കഴിയും.—രാ.ശു. 4⁄76 പേ. 1, 8.
7 “എനിക്ക് ആഗ്രഹമുണ്ട്” എന്ന വാക്കുകളോടെ മററുളളവർക്കു നൻമചെയ്യുന്നതിനുളള ഉത്തരവാദിത്വം സ്വീകരിക്കാനുളള തന്റെ മനസ്സൊരുക്കം യേശു പ്രകടമാക്കുകയുണ്ടായി. (ലൂക്കോ. 5:12, 13) അവന്റെ മാതൃക പിന്തുടർന്നുകൊണ്ട് നമുക്കും യഹോവയുടെ സ്ഥാപനത്തോട് ക്രമമായി സഹവസിക്കുന്നതിന് നമ്മുടെ സഹോദരൻമാരെയും താത്പര്യക്കാരെയും നാം വയൽസേവനത്തിൽ കണ്ടുമുട്ടുന്ന ആത്മാർത്ഥതയുളളവരെയും പ്രോൽസാഹിപ്പിക്കാനും സഹായിക്കാനും കഴിയും. “എല്ലാവർക്കും നൻമ ചെയ്യാനുളള” നമ്മുടെ ഉത്തരവാദിത്വം സ്വീകരിക്കുന്നതിന് ഒരു സുനിശ്ചിതശ്രമവും ഒരുപക്ഷേ നമ്മുടെ ഭാഗത്തെ വ്യക്തിപരമായ ത്യാഗവും ആവശ്യമാണ്. (ഗലാ. 6:10) എന്നാൽ നിർവഹിക്കപ്പെടുന്ന നൻമ നാം കാണുമ്പോൾ “അങ്ങനെയുളള യാഗങ്ങളിൽ ദൈവം നന്നായി പ്രസാദിക്കുന്നു” എന്നു പറഞ്ഞ പൗലോസിനോടു നമുക്കു യോജിക്കാൻ കഴിയും.—എബ്രാ. 13:16.