സുവാർത്ത സമർപ്പിക്കൽ—പ്രസിദ്ധീകരണങ്ങൾ ബുദ്ധിപൂർവം ഉപയോഗിച്ചുകൊണ്ട്
1 ആയിരത്തിത്തൊളളായിരത്തി തൊണ്ണൂറെറാന്ന് സേവനവർഷത്തിലെ പ്രത്യേക സമ്മേളനദിന പരിപാടി “നമ്മുടെ ശുശ്രൂഷ—സാധാരണമായതല്ല, എന്നാൽ വിശുദ്ധമാണ്” എന്ന വിഷയത്തെപ്പററിയുളള ഒരു ചർച്ച വിശേഷവൽക്കരിച്ചു. നമ്മുടെ വേല വിശുദ്ധമാണ് എന്നും പ്രാധാന്യം കുറഞ്ഞതായി കാണരുതെന്നും അത് ഊന്നിപ്പറഞ്ഞു. അച്ചടിച്ച സാഹിത്യങ്ങളുടെ ഉപയോഗം നമ്മുടെ ശുശ്രൂഷയുടെ ഒഴിച്ചുകൂടാൻവയ്യാത്ത ഭാഗമാകയാൽ ഇതും ആദരവോടെ കൈകാര്യം ചെയ്യണം. നമുക്കോരോരുത്തർക്കും നമ്മുടെ പ്രസിദ്ധീകരണങ്ങൾ ബുദ്ധിപൂർവം ഉപയോഗിച്ചുകൊണ്ട് നമുക്കനുഭവപ്പെടുന്ന ആഴമായ ആദരവ് പ്രകടമാക്കാൻ കഴിയും.
2 സൊസൈററി 1990 സേവന വർഷത്തിൽ ലോകവ്യാപകവയലിൽ ഉപയോഗിക്കുന്നതിന് 67 കോടി 80 ലക്ഷം മാസികകളും 5 കോടി 10 ലക്ഷം ബൈബിളുകളും ബയൻറിട്ട പുസ്തകങ്ങളും ഉൽപാദിപ്പിച്ചു. ഇത് സമയവും ഊർജ്ജവും പണവും ഉൾപ്പെടെ ബൃഹത്തായ സമർപ്പിത വിഭവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അനേകം സ്വമേധയാ സേവകരുടെ കൂട്ടായ പ്രയത്നം വ്യക്തിപരമായ ഉപയോഗത്തിനും വയൽസേവനത്തിൽ വിതരണം ചെയ്യുന്നതിനുമുളള മേൻമയേറിയ സാഹിത്യങ്ങളുടെ ഉൽപ്പാദനത്തിൽ കലാശിച്ചു. നാം ആത്മാർത്ഥഹൃദയരായവരെ രാജ്യദൂത് അറിയിക്കുമ്പോൾ നമ്മുടെ സാഹിത്യങ്ങൾക്കുവേണ്ടി ഹൃദയംഗമമായ വിലമതിപ്പു പ്രകടമാക്കുന്നതിനുളള ചില വിധങ്ങൾ ഏവയാണ്?
3 വ്യക്തിപരവും കുടുംബപരവുമായ അദ്ധ്യയനം: റോമർ 2:21-ൽ അപ്പോസ്തലനായ പൗലോസ് പറയുന്നു: “എന്നാൽ, മററുളളവരെ പഠിപ്പിക്കുന്ന നിങ്ങൾ നിങ്ങളേത്തന്നെ പഠിപ്പിക്കുന്നില്ലേ?” നാം നമ്മുടെ ബൈബിളധിഷ്ഠിത സാഹിത്യങ്ങൾ പ്രാർത്ഥനാപൂർവം വായിക്കുന്നതിനും പഠിക്കുന്നതിനും ധ്യാനിക്കുന്നതിനും സമയമെടുക്കുമ്പോൾ ആ വിധത്തിൽ നാം യഹോവ തന്റെ ഗൃഹവിചാരകവർഗ്ഗത്തിലൂടെ പ്രദാനം ചെയ്യുന്ന തക്കസമയത്തെ ആത്മീയാഹാരത്തിന്റെ കരുതലുകളെ എത്രമാത്രം അമൂല്യമായി കരുതുന്നു എന്ന് വ്യക്തിപരമായി പ്രകടമാക്കുന്നു. (ലൂക്കോ. 12:42) വ്യക്തിപരമൊ കുടുംബപരമൊ ആയ അദ്ധ്യയനത്തിലൂടെ വെളിപ്പെടുത്തപ്പെട്ട സത്യങ്ങൾ അറിഞ്ഞിരിക്കുന്നത് യഹോവ നമ്മുടെ സംരക്ഷണത്തിനുവേണ്ടി കരുതിയിട്ടുളള എല്ലാററിനുംവേണ്ടി അതിയായ ആദരവ് നട്ടുവളർത്തുന്നതിന് നമ്മെ പ്രാപ്തരാക്കും. കുട്ടികളും തങ്ങളുടെ സാഹിത്യങ്ങൾ അശ്രദ്ധമായി വരക്കാനൊ വികൃതമാക്കാനൊ ഇടയാകാതെ അവയെ വിലമതിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉചിതമായി പരിശീലിപ്പിക്കപ്പെടണം. കൂടാതെ നമ്മുടെ സാഹിത്യങ്ങൾ വയലിലെ ഉപയോഗത്തിനുവേണ്ടി വൃത്തിയായും ശുചിയായും ഇരിക്കത്തക്കവണ്ണം ഉചിതമായി സംഭരിച്ചു സൂക്ഷിച്ചുവെക്കുകയും ചെയ്യണം.
4 പാഴാക്കൽ ഒഴിവാക്കുക: യഥാർത്ഥ പ്രയോജനം ലഭിക്കുന്നതിന് നമ്മുടെ സാഹിത്യങ്ങൾ സത്യാന്വേഷികളുടെ, അതായത്, നമ്മുടെ ദൂതിലും വേലയിലും യഥാർത്ഥതാൽപ്പര്യമുളളവരുടെ കൈകളിൽ എത്തിച്ചേരണം. (മത്താ. 10:11) അതുകൊണ്ട് നാം അസാധാരണ സാഹചര്യങ്ങളിലല്ലാതെ സാഹിത്യം വെറുതെ കൊടുക്കുന്നതിനെ ഒഴിവാക്കണം. നാം മാസികകളൊ പുസ്തകങ്ങളൊ മററു സാഹിത്യങ്ങളൊ ഭവനത്തിൽ കുന്നുകൂടിയിരിക്കാൻ അനുവദിച്ചാലും പാഴാകലിനിടയാകാൻ കഴിയും.
5 മാസികകൾ തീയതി വെച്ചവയാകയാൽ അവ പുതിയ ലക്കങ്ങളായി സമർപ്പിക്കാൻ നമുക്ക് പരിമിതമായ സമയമേയുളളു. അതുകൊണ്ട് ശുശ്രൂഷയിൽ ഏർപ്പെടുന്നതിനും ഈ മാസികകൾ താൽപ്പര്യമുളളവർക്ക് ലഭ്യമാക്കുന്നതിനും നമ്മുടെ ഭാഗത്ത് ഒരു സംഘടിത യത്നം ആവശ്യമാണ്. എന്നിട്ടും നമ്മുടെ മാസികകൾ കെട്ടിക്കിടക്കുന്നായി കാണപ്പെടുന്നെങ്കിൽ ഒരുപക്ഷേ മാസികാവേലക്ക് കൂടുതൽ സമയം ചെലവഴിക്കാൻ നമ്മുടെ പട്ടിക ക്രമീകരിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ന്യായമായി ഇതു ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നാം നമ്മുടെ ഓർഡർ ക്രമീകരിക്കണം. ഈ നിർദ്ദേശങ്ങൾ പിൻപററിക്കൊണ്ട് നാം ദൈവത്തിന്റെ അനർഹ ദയയുടെ വിശ്വസ്തരായ ഗൃഹവിചാരകരാണെന്ന് നമ്മേത്തന്നെ കാണിക്കുന്നു.—1 കൊരി. 4:2; 1 പത്രോ. 4:10, 11; ലൂക്കോസ് 16:1, 10 താരതമ്യം ചെയ്യുക.
6 യഹോവ തന്റെ സമർപ്പിത ജനത്തെ വളരെ ഘനമായ ഒരു ഉത്തരവാദിത്വവും വേലയും “സൂക്ഷിപ്പുധനമായി ഭരമേൽപ്പിച്ചിരിക്കുന്നു.” അതിൽ തന്റെ വിശ്വസ്ത “ഗൃഹവിചാരകന്” അധികാരമുളള “സ്വത്തുക്കൾ” ഉൾപ്പെടുന്നു. (2 തിമൊ. 1:12; ലൂക്കോ. 12:42-44, 48ബി; 1 തിമൊ. 6:20) ദൈവസേവനത്തിലെ നമ്മുടെ പദവികളെക്കുറിച്ചുളള ആഴമായ വിലമതിപ്പോടെ മററുളളവർക്ക് സുവാർത്ത സമർപ്പിക്കുന്നതിൽ നമുക്കു നമ്മുടെ സാഹിത്യങ്ങൾ ബുദ്ധിപൂർവം ഉപയോഗിക്കുന്നതിൽ തുടരാം.