ഈ മാസത്തെ സമർപ്പണം പരിചയപ്പെടുത്തൽ
1 ബൈബിൾ ഒരു ഐതിഹ്യഗ്രന്ഥമാണെന്നും അതിൽ കാലാനുസൃതമല്ലാത്ത ധാർമ്മിക ഉപദേശങ്ങൾ അടങ്ങുന്നുവെന്നും ഇന്ന് അനേകമാളുകൾ കരുതുന്നു. അതുകൊണ്ട് ആളുകളിൽ ദൈവവചനത്തോടുളള ആദരവ് കെട്ടുപണിചെയ്യുന്നത് വെല്ലുവിളിയായിരിക്കാവുന്നതാണ്. എന്നാൽ, ബൈബിൾ യഥാർത്ഥത്തിൽ ദൈവനിശ്വസ്തമായ ഒരു ഗ്രന്ഥമാണെന്ന് ആളുകളെ കാണിച്ചുകൊടുക്കുന്നതിന് അമൂല്യമായ ഒരു സഹായമെന്ന് തെളിഞ്ഞിട്ടുളള ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകം നമുക്കുണ്ട്.
2 ഈ പുസ്തകം വായിക്കുന്നതിന് വീട്ടുകാരന്റെ താൽപര്യം ഉണർത്താൻ നിങ്ങൾ എന്തു പറയും? ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരെ ആകർഷിക്കുന്ന ഏത് ആശയങ്ങൾ അഥവാ സവിശേഷതകൾ നിങ്ങൾ ഊന്നിപ്പറയും? ക്രിസ്തേതര വിശ്വാസങ്ങൾ ഉളളവരോട്? അല്ലെങ്കിൽ ഒരു വിശ്വാസവും ഇല്ലാത്തവരോട്? യഥാർത്ഥത്തിൽ, “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ച് തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുളളതാകുന്നു” എന്ന് നമ്മുടെ അയൽക്കാരെ കാണിച്ചുകൊടുക്കാൻ ഒരുക്കമുളളവരായിരിക്കുന്നതിന് പിൻവരുന്ന നിർദ്ദേശങ്ങൾ നമ്മെ സഹായിക്കും. (2 തിമൊ. 3:16, 17) നിർദ്ദേശങ്ങൾ പ്രാദേശിക സാഹചര്യങ്ങളോട് പൊരുത്തപ്പെടുത്താൻ കഴിയും.
3 നമുക്ക് പറയാനുളളത് പരിശോധിക്കേണ്ടത് എന്തുകൊണ്ട്?: അനേകർക്കും ബൈബിളിനെക്കുറിച്ച് ഒരു നിശ്ചിതവിശ്വാസം ഉളളതുകൊണ്ടും കാര്യങ്ങൾ ഒന്നുകൂടെ അന്വേഷിക്കാൻ അവർ തൽപരരല്ലാത്തതുകൊണ്ടും ഒരു തുറന്ന മനസ്സോടെ നമുക്കു പറയാനുളളത് പരിശോധിക്കാൻ വീട്ടുകാരനെ സഹായിക്കുന്നതിന് നാം നമ്മുടെ മുഖവുര അയാൾക്ക് അനുയോജ്യമാക്കേണ്ടതുണ്ടായിരിക്കാം.
4 ഉചിതമായ ഒരു ആശംസക്കുശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും:
▪“നമ്മുടെ അയൽക്കാരോടു സംസാരിക്കുകയിൽ ബൈബിൾ ഇന്നു നമുക്ക് പ്രായോഗികമല്ലെന്ന് അനേകരും വിചാരിക്കുന്നതായി ഞങ്ങൾ കണ്ടെത്തുന്നു. എന്നാൽ യഥാർത്ഥത്തിൽ ബൈബിളിലടങ്ങുന്നത് പരിശോധിക്കാൻ ആളുകൾ സമയമെടുക്കുന്നെങ്കിൽ വാസ്തവത്തിൽ ബൈബിൾ പറയുന്നതെന്തെന്ന് അറിയാൻ അവർ കുറേക്കൂടെ മെച്ചപ്പെട്ട സ്ഥാനത്തായിരിക്കുമായിരുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? [പ്രതികരിക്കാൻ വീട്ടുകാരനെ അനുവദിക്കുക.] നമുക്ക് ബൈബിളിന്റെ ഉപയോഗം എന്തെന്ന് അതു പറയുന്നത് ശ്രദ്ധിക്കുക.” രണ്ടു തിമൊഥെയോസ് 3:16, 17 വായിച്ചശേഷം ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകത്തിന്റെ 12-ാം അദ്ധ്യായത്തിലേക്ക് ശ്രദ്ധ തിരിക്കുകയും 11, 15, 16 എന്നീ ഖണ്ഡികകളിൽനിന്ന് ഇന്നു നമുക്ക് പ്രായോഗികമായിരിക്കുന്നതായി ബൈബിളിൽ പറഞ്ഞിരിക്കുന്ന ജ്ഞാനപൂർവ്വമായ ചില മാർഗ്ഗരേഖകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുക. ഇവ സങ്കീർത്തനം 119:159, 160-ലെ സങ്കീർത്തനക്കാരന്റെ വാക്കുകളുടെ സത്യതയെ സാക്ഷ്യപ്പെടുത്തുന്നു.
5 വീട്ടുകാരന് വിശേഷാൽ താൽപര്യമുളള എന്തെങ്കിലും ചർച്ചചെയ്യുന്ന പുസ്തകത്തിലെ ഒരു അദ്ധ്യായത്തിലേക്ക് തിരിയുന്നത് അയാളുടെ ശ്രദ്ധ പിടിച്ചെടുക്കുമെന്ന് അനേകർ കണ്ടെത്തിയിരിക്കുന്നു. ഇത് എങ്ങനെ ചെയ്യാൻ കഴിയുമെന്ന് ശ്രദ്ധിക്കുക.
6 നിങ്ങളെത്തന്നെ പരിചയപ്പെടുത്തിയശേഷം ഇങ്ങനെ പറയാവുന്നതാണ്:
▪“ആളുകൾ അനേകം മതഗ്രന്ഥങ്ങളെ ‘വിശുദ്ധം’ എന്നു വിളിക്കുന്നതുകൊണ്ട് ഏതാണ് യഥാർത്ഥത്തിൽ ദൈവനിശ്വസ്തമെന്ന് എങ്ങനെ തീരുമാനിക്കാൻ കഴിയുമെന്നറിയാൻ നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?” വീട്ടുകാരൻ അഭിപ്രായം പറഞ്ഞശേഷം ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകത്തിന്റെ 3-ാം പേജിലെ ഉളളടക്കത്തിലേക്ക് അയാളുടെ ശ്രദ്ധതിരിക്കുക. ഉദാഹരണത്തിന്, അയാൾ ശാസ്ത്രത്തിൽ താൽപര്യം കാണിക്കുന്നെങ്കിൽ നിങ്ങൾക്ക് 8-ാം അദ്ധ്യായം തുറന്ന്, ബൈബിൾ ഒരു ശാസ്ത്രീയ ഗ്രന്ഥമാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും അത് ശാസ്ത്രീയകാര്യങ്ങൾ പരാമർശിക്കുന്നിടത്തെല്ലാം അതു പറയുന്നത് പൂർണ്ണമായും കൃത്യമാണെന്ന് 1-ാം ഖണ്ഡികയിൽനിന്ന് അയാളെ കാണിച്ചുകൊടുക്കുക. സമയം അനുവദിക്കുന്നെങ്കിൽ 2-ാം ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന ഒരു തിരുവെഴുത്ത് എടുത്തുനോക്കുകയും ബൈബിൾ പല നൂററാണ്ടുകൾക്കുമുമ്പ് ശാസ്ത്രീയമായി കൃത്യമായ പ്രസ്താവനകൾ ചെയ്തതെങ്ങനെയെന്ന് അയാളെ കാണിക്കുകയും ചെയ്യുക, അത് ഒരു ഉയർന്ന ഉറവിടത്താൽ നിശ്വസ്തമാണെന്ന് തെളിയിച്ചുകൊണ്ടുതന്നെ.
7 സഹായകമായ മററു സവിശേഷതകൾ: ഈ ചെറിയ പുസ്തകം എത്ര സൂക്ഷ്മഗവേഷിതമാണെന്ന് കാണിക്കാൻ പുസ്തകത്തിന്റെ ഒടുവിൽ അദ്ധ്യായം തിരിച്ച് പട്ടികപ്പെടുത്തിയിരിക്കുന്ന പരാമർശനങ്ങൾ ഉപയോഗിക്കാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങൾ ശാസ്ത്രം സംബന്ധിച്ചുളള 8-ാം അദ്ധ്യായം ചർച്ചചെയ്യുന്നെങ്കിൽ ഉദ്ധരിച്ചിരിക്കുന്ന സർവ്വവിജ്ഞാനകോശങ്ങളുടെയും പ്രസിദ്ധരായ ശാസ്ത്രജ്ഞൻമാരുടെ പുസ്തകങ്ങളുടെയും എണ്ണം നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും. ദൈവത്തിലോ ഒരു മതത്തിലോ വിശ്വസിക്കാത്ത അനേകമാളുകൾ, ശാസ്ത്രവും ശാസ്ത്രജ്ഞൻമാരും നൽകുന്ന തെളിവുകൾ ബൈബിൾ നിശ്വസ്തമാണെന്ന് ചൂണ്ടിക്കാണിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ താൽപര്യമുളളവരായിരുന്നേക്കാം. ബൈബിളിന്റെ തത്വങ്ങൾ പിൻപററുന്നത് നമുക്ക് ഏററവുമധികം പ്രയോജനപ്രദമായിരിക്കാവുന്നതെങ്ങനെയെന്ന് പ്രകടമാക്കിക്കൊണ്ട് സത്യം സംസാരിക്കാനുളള അതിന്റെ ഉപദേശത്തെ പിന്താങ്ങുന്നതിന് 167-ാം പേജിൽ 14-ാം ഖണ്ഡികയിൽ ഒരു കോളമെഴുത്തുകാരനെയും ഒരു മനഃശാസ്ത്ര പ്രസിദ്ധീകരണത്തെയും ഉദ്ധരിക്കുന്നു.
8 ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകം പരിചയപ്പെടുത്തുന്നതിന് ഫലപ്രദമായ വൈവിദ്ധ്യങ്ങൾ ഉപയോഗിക്കുന്നതിനാൽ ബൈബിളിനോട് ആദരവു നേടാൻ നാം സംസാരിക്കുന്ന ആളുകളെ സഹായിക്കുന്നതിന് നമുക്കു കഴിഞ്ഞേക്കും, അവർ അതിനെ ദൈവവചനമായി പരിഗണിക്കാനും തുടങ്ങിയേക്കാം.—1 തെസ്സ. 2:13.