പ്രേരണാത്മകമായ ഒരു മുഖവുര വികസിപ്പിക്കുക
1 വായനക്കാരുടെ മനസ്സുകളിലും ഹൃദയങ്ങളിലും സത്യത്തിന്റെ വിത്തുകൾ നടുന്നതിന് വീക്ഷാഗോപുരവും ഉണരുക!യും പ്രയോജനകരമാണ്. അതുകൊണ്ട്, ഈ മാസികകളിൽ അടങ്ങുന്ന ആത്മീയ രത്നങ്ങളിൽനിന്നു പ്രയോജനമനുഭവിക്കാൻ കഴിയുന്ന ആളുകളുടെ ഭവനങ്ങളിലേക്ക് ഇവ എത്തിക്കാൻ ഫലകരമായ മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിന് നാം ആഗ്രഹിക്കുന്നു.
2 നമ്മുടെ മാസികകൾ സ്വീകരിക്കാനും വായിക്കാനും വീട്ടുകാരെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും? അധികവും നാം അവ എങ്ങനെ പരിചയപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഫലകരമായ മുഖവുരകൾ തയ്യാറാക്കുന്നതിനുളള മികച്ച നിർദ്ദേശങ്ങൾ ന്യായവാദം പുസ്തകത്തിന്റെ 9-15 പേജുകളിൽ കണ്ടെത്തുന്നു.
3 നവംബർ 1-ലെ വീക്ഷാഗോപുരം സമർപ്പിക്കുമ്പോൾ ന്യായവാദം പുസ്തകത്തിന്റെ 14-ാം പേജിൽ “വാർദ്ധക്യം⁄മരണം” എന്ന തലക്കെട്ടിനു കീഴിലുളള ആദ്യത്തെ നിർദ്ദേശം നിങ്ങൾക്ക് ഉപയോഗിച്ചുനോക്കാവുന്നതാണ്.
നിങ്ങളെത്തന്നെ പരിചയപ്പെടുത്തിയശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാം:
▪“നിങ്ങൾക്കു തിരഞ്ഞെടുക്കാൻ കഴിഞ്ഞാൽ, ഇപ്പോൾ ലോകത്തെ അഭിമുഖീകരിക്കുന്ന അനേകം പ്രശ്നങ്ങളിൽ ആദ്യമായി പരിഹരിക്കപ്പെട്ടുകാണാൻ നിങ്ങൾ ആഗ്രഹിക്കുന്നത് ഏതായിരിക്കും?” വീട്ടുകാരന്റെ പ്രതികരണം ശ്രദ്ധിക്കുകയും അയാളുടെ താൽപര്യം അംഗീകരിക്കുകയും ചെയ്യുക. അതിനുശേഷം ഇതുപോലെ എന്തെങ്കിലും പറഞ്ഞുകൊണ്ട് നിങ്ങൾക്കു തുടരാവുന്നതാണ്: “അത്തരം പ്രശ്നങ്ങളുടെ പരിഹാരമായി ബൈബിൾ വാഗ്ദാനം ചെയ്യുന്നതെന്തെന്ന് പരിചിന്തിക്കുക. [യെശയ്യാവ് 9:6, 7 വായിക്കുക.] അതുകൊണ്ട്, മനുഷ്യവർഗ്ഗത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കുമുളള യഥാർത്ഥ പരിഹാരം നിത്യമായി ജീവിച്ചിരുന്നു ഭരണം നടത്തുന്ന നീതിയും ന്യായവുമുളള ഒരു ഭരണാധികാരി ഉണ്ടായിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ, ദൈവം വാർദ്ധക്യവും മരണവും നീക്കംചെയ്യുമെന്നും ഒരു പറുദീസാഭൂമിയിൽ മനുഷ്യർക്ക് എന്നേക്കും ജീവിക്കാൻ അവസരം നൽകുമെന്നും ബൈബിൾ വാഗ്ദത്തം ചെയ്യുന്നു.” അതിനുശേഷം വീക്ഷാഗോപുരത്തിന്റെ 6-ാം പേജിലേക്കു തിരിയുകയും “നിത്യജീവനാകുന്ന ദൈവത്തിന്റെ വാഗ്ദത്തം” എന്ന ഉപതലക്കെട്ടു കാണിക്കുകയും ചെയ്യുക.
4 നവംബർ 1-ലെ വീക്ഷാഗോപുരത്തിന് നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന മററുരണ്ടു മുഖവുരകൾ ന്യായവാദം പുസ്തകത്തിന്റെ 13-ാം പേജിൽ “ജീവൻ⁄സന്തുഷ്ടി” എന്ന തലക്കെട്ടിനു കീഴിൽ കാണുന്ന ആദ്യത്തെ രണ്ടെണ്ണമാണ്. നിങ്ങൾക്ക് ഈ ആശയങ്ങളും ചോദ്യങ്ങളും നിങ്ങളുടെ സ്വന്തം വാക്കുകളിൽ പറയാൻ കഴിയും, അല്ലെങ്കിൽ ന്യായവാദം പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് അങ്ങനെതന്നെ ആവർത്തിക്കുക. വീട്ടുകാരന്റെ പ്രതികരണം അംഗീകരിച്ചശേഷം വീക്ഷാഗോപുരത്തിന്റെ 7-ാം പേജിലെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് തുടരുക. അതിനുശേഷം യെശയ്യാവ് 65:21-23 വായിച്ചുകൊണ്ട് നിത്യജീവന്റെ അനുഗ്രഹം സകലർക്കും തുറന്നുകിടക്കുന്നതായി ചൂണ്ടിക്കാണിക്കുക.
5 നിങ്ങൾ “ജനസംഖ്യാ സ്ഫോടനം” സംബന്ധിച്ച നവംബർ 8-ലെ ഉണരുക!യാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾക്ക് “ജീവൻ⁄സന്തുഷ്ടി” എന്ന തലക്കെട്ടിൻകീഴിലെ മൂന്നാമത്തെ മുഖവുര ഉപയോഗിക്കാവുന്നതാണ്. സങ്കീർത്തനം 1:1, 2-മായി ബന്ധിപ്പിച്ചശേഷം നിങ്ങൾക്ക് ഉണരുക!യുടെ 20-ാം പേജിലെ “യഹോവയുടെ ദിവ്യാധിപത്യഭരണം എന്തു നിർവ്വഹിക്കും” എന്ന ചതുരത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ കഴിയും.
6 തങ്ങൾക്ക് തങ്ങളുടെ സ്വന്തം മതസാഹിത്യമുണ്ട് എന്നു പറയുന്ന വീട്ടുകാരെ നിങ്ങൾ കണ്ടുമുട്ടാനിടയുണ്ട്. ഞങ്ങൾക്കും (നമ്മുടെ രാജ്യശുശ്രൂഷ പോലെ) ഞങ്ങളുടെ സ്വന്തം ഉപയോഗത്തിനുളള പ്രസിദ്ധീകരണങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കു വിശദമാക്കാൻ കഴിയും, എന്നിരുന്നാലും, ഞങ്ങളുടെ മാസികകൾ യഹോവയുടെ സാക്ഷികളല്ലാത്ത ദശലക്ഷക്കണക്കിനാളുകൾ വായിക്കുന്നവയാണ്.
7 പൗലോസ് 1 കൊരിന്ത്യർ 3:6-ൽ ഇപ്രകാരം പറഞ്ഞു: “ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്.” യഹോവ താൽപര്യക്കാരുടെ ഹൃദയങ്ങളിൽ സത്യത്തിന്റെ വിത്തുകൾ വളർത്തിക്കൊണ്ടുവരാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, പ്രേരണാത്മകമായ മുഖവുരകൾ ഉപയോഗിച്ചുകൊണ്ട് ഈ വിത്തുകൾ ഫലകരമായി നടുന്നതിന് നാം ശ്രദ്ധ ചെലുത്തണം.