എന്നേക്കും ജീവിക്കാൻ പുസ്തകം ഉപയോഗിച്ച് ബൈബിളധ്യയനങ്ങൾ ആരംഭിക്കൽ
1 സത്യത്തിനു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരെ സഹായിക്കാൻ മടങ്ങിച്ചെല്ലുന്നതിനു തിടുക്കമുളളവരായിരിക്കാൻ ആളുകളോടുളള സ്നേഹം നമ്മെ പ്രേരിപ്പിക്കണം. (മത്താ. 5:6) വളരാനിടയുണ്ടെന്നു നാം കണ്ടെത്തിയേക്കാവുന്ന ഏതു താത്പര്യവും കെട്ടുപോകാൻ നാം ആഗ്രഹിക്കുന്നില്ലെങ്കിൽ അതിനു ശ്രദ്ധ കൊടുക്കുകയും അതു നട്ടുവളർത്തുകയും വേണം. വിജയിക്കാനുളള മുഖ്യ സംഗതി തയ്യാറാകലാണ്.
2 നമ്മുടെ ലക്ഷ്യം ബൈബിളധ്യയനങ്ങൾ തുടങ്ങാനായിരിക്കണം. (മത്താ. 28:20) ആദ്യം അച്ചടിച്ച എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ മുഖവുരയിൽ ഈ അഭിപ്രായങ്ങൾ ചേർത്തിരുന്നു: “പ്രായംകുറഞ്ഞവരോ പ്രായമുളളവരോ ആയിരുന്നാലും വിദ്യാഭ്യാസനിലവാരം എന്തുതന്നെയായിരുന്നാലും ആരോടൊത്തും പഠിക്കാൻ പററിയ വളരെ നല്ല ഒരു പുസ്തകമാണിത്.” ബൈബിളധ്യയനങ്ങൾ നടത്തുന്നത് കൂടുതൽ എളുപ്പമാക്കിത്തീർക്കുന്ന ഒരു വിധത്തിലാണ് അത് എഴുതിയിരിക്കുന്നത്, ഒരു പങ്കുണ്ടായിരിക്കാൻ പുതിയ പ്രസാധകരെപ്പോലും അതു സഹായിക്കുന്നു. പുതിയ അധ്യയനങ്ങൾ തുടങ്ങുന്നതിലെ നമ്മുടെ വിജയം മടക്കസന്ദർശനങ്ങൾ ഫലപ്രദമായി നടത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു.
3 നമുക്ക് എങ്ങനെ അധ്യയനങ്ങൾ തുടങ്ങാം?: മടങ്ങിച്ചെല്ലുമ്പോൾ നമ്മുടെ ചർച്ച പ്രഥമ സന്ദർശനം നടത്തിയപ്പോൾ പരാമർശിച്ച ഒരു വിഷയത്തോടോ ഒരു ചോദ്യത്തോടോ ബന്ധിപ്പിക്കുന്നത് സാധാരണമായി നല്ലതാണ്. ഒരുപക്ഷേ, മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു സംസാരിച്ചിട്ട്, “നമ്മുടെ മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശയാണുളളത്?” എന്ന ചോദ്യം നിങ്ങൾ ഉന്നയിച്ചിരിക്കാം. അടിസ്ഥാനമില്ലാത്ത ഒരു പ്രത്യാശയല്ല പുനരുത്ഥാനമെന്നു വിശദീകരിക്കുക; സംഭവിച്ചുകഴിഞ്ഞ പുനരുത്ഥാനത്തിന്റെ അനേകം ദൃഷ്ടാന്തങ്ങൾ ബൈബിൾ രേഖപ്പെടുത്തുന്നുണ്ട്. 167-9 പേജുകളിലെ ചിത്രങ്ങൾ അവലോകനം ചെയ്യുക. എന്നിട്ട് 166-ാം പേജിലെ 1-ഉം 2-ഉം ഖണ്ഡികകളിൽ പ്രസ്താവിച്ചിരിക്കുന്ന വിവരങ്ങൾ ചർച്ച ചെയ്യുക. താത്പര്യം കണ്ടെത്തുന്നപക്ഷം കൂടുതൽ ചർച്ചകൾ നടത്താൻ മടങ്ങിവരാമെന്നു വാഗ്ദാനം ചെയ്യുക.
4 കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിൽ നേരിടുന്ന വർധിച്ച പ്രശ്നങ്ങളെക്കുറിച്ച് ഉത്കണ്ഠ പ്രകടമാക്കിയ ഒരു പിതാവിനോടോ മാതാവിനോടോ നിങ്ങൾ സംസാരിച്ചിട്ടുണ്ടായിരിക്കാം. സ്വന്തം വാക്കുകളിൽ നിങ്ങൾക്ക് ഇങ്ങനെ എന്തെങ്കിലും പറയാവുന്നതാണ്:
◼“എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്കു വേണ്ടി അത്യുത്തമ കാര്യങ്ങളാണ് ആഗ്രഹിക്കുന്നത്. അർഥവും ഉദ്ദേശ്യവുമുളള സംതൃപ്തിദായകമായ ഒരു ജീവിതം കണ്ടെത്താൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിനു മാതാപിതാക്കളെ സഹായിക്കുന്ന ഉദ്ബോധനം ബൈബിളിൽ അടങ്ങിയിരിക്കുന്നു. അക്കാരണത്താൽ കുടുംബമൊന്നിച്ചു ബൈബിൾ പഠിക്കാൻ ഞങ്ങൾ ശക്തമായി ശുപാർശ ചെയ്യുകയാണ്. [246-ാം പേജിലെ 23-ാം ഖണ്ഡിക പരാമർശിക്കുക.] അതിൽനിന്നു ലഭിക്കുന്ന പരിജ്ഞാനത്തിനു മുഴു കുടുംബത്തിനും നിത്യമായ അനുഗ്രഹങ്ങൾ കൈവരുത്താനാകും.” യോഹന്നാൻ 17:3 വായിക്കുക. മടങ്ങിച്ചെന്ന് എങ്ങനെ പഠനം തുടങ്ങാമെന്നു കുടുംബത്തെ കാണിക്കുന്നതിനുളള നിങ്ങളുടെ മനസ്സൊരുക്കം പ്രകടിപ്പിക്കുക.
5 പ്രഥമ സന്ദർശനത്തിൽ പറുദീസാപ്രത്യാശയെക്കുറിച്ചു ഹ്രസ്വമായി സംസാരിച്ച പ്രായംകുറഞ്ഞതോ പുതിയതോ ആയ പ്രസാധകനാണ് നിങ്ങളെങ്കിൽ, പുസ്തകം 3-ാം പേജിലേക്കു തുറന്നുവെച്ചുകൊണ്ട് ഇങ്ങനെ എന്തെങ്കിലും പറയുക:
◼“ദൈവേഷ്ടം ചെയ്യുന്നവർക്ക് ഇതുപോലെ സന്തുഷ്ടിയും സമാധാനവുമുളള ഒരു ലോകത്തിൽ ജീവിക്കുന്നതിനു നോക്കിപ്പാർത്തിരിക്കാൻ കഴിയുമെന്ന് ബൈബിൾ വാഗ്ദത്തം ചെയ്യുന്നു. ആ അനുഗ്രഹം ആസ്വദിക്കുന്നതിനു നാം എന്തു ചെയ്യണമെന്ന് ഈ പുസ്തകം കാട്ടിത്തരുന്നു.” നമ്മുടെ പഠനക്രമീകരണത്തെക്കുറിച്ചു ഹ്രസ്വമായി വിശദീകരിച്ചിട്ട് അതു പ്രകടിപ്പിച്ചു കാണിക്കാമെന്നു പറയുക.
6 യേശുവിന്റെ ശിഷ്യൻമാരെന്ന നിലയിൽ ആളുകളെ സഹായിക്കാനുളള ഒരു ബാധ്യത നമുക്കുണ്ട്. (റോമ. 10:14) നാം സാഹിത്യം സമർപ്പിക്കുകയോ നല്ലൊരു സംഭാഷണം നടത്തുകയോ ചെയ്തെങ്കിൽ താത്പര്യം നട്ടുവളർത്താനുളള ഒരു ഉത്തരവാദിത്വം നമുക്കുണ്ട്. (മത്താ. 9:37, 38) നാം ഈ നിയമനം ഉചിതമായി നിറവേററുന്നെങ്കിൽ അതിൽനിന്നുളവാകുന്ന അനുഗ്രഹങ്ങളിൽ എല്ലാവർക്കും പങ്കുപററാൻ കഴിയും.—1 തിമൊ. 4:16.