നിങ്ങൾ ബൈബിളദ്ധ്യയനങ്ങൾ വാഗ്ദാനം ചെയ്യുന്നുവോ?
1 ബൈബിൾ പഠിക്കാനുളള അവസരം ആളുകൾക്ക് വാഗ്ദാനം ചെയ്യാൻ നേരിട്ടുളള സമീപനം ഉപയോഗിക്കുന്നതിനാൽ ബൈബിളദ്ധ്യയനം തുടങ്ങുന്നതിൽ അനേകർക്ക് നല്ല വിജയം ലഭിക്കുന്നുണ്ട്. പല സന്ദർഭങ്ങളിൽ സാഹിത്യം നിരസിച്ചിട്ടുളള ഒരു മനുഷ്യൻ ഒരു ബൈബിളദ്ധ്യയനം വാഗ്ദാനം ചെയ്തപ്പോൾ ഉടൻ പ്രതികരിച്ചു. അയാൾ ഇപ്രകാരം മറുപടി പറഞ്ഞു: “ഞാൻ ബൈബിൾ പഠിക്കാൻ എല്ലായ്പ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.” ഒരു ബൈബിളദ്ധ്യയനം തുടങ്ങി, മുഴുകുടുംബവും ത്വരിത പുരോഗതി നേടുകയും ചെയ്തു.
2 എല്ലാവരും അദ്ധ്യയനങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് ചിന്തയുളളവരായിരിക്കണം. വ്യക്തികൾ ക്രിസ്തുവിന്റെ ശിഷ്യരായിത്തീരുന്നതിൽ പുരോഗതി പ്രാപിക്കണമെങ്കിൽ അവർ പഠിപ്പിക്കപ്പെടണം. (മത്താ.28:19, 20) പഠിപ്പിക്കപ്പെടുന്നതിന് അവരോടൊത്ത് ഒരു ബൈബിളദ്ധ്യയനം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ബൈബിളിനെക്കുറിച്ചും ദൈവത്തിന്റെ വാഗ്ദത്തങ്ങളെക്കുറിച്ചും വീട്ടുകാരന് എങ്ങനെ കൂടുതൽ പഠിക്കാൻ കഴിയുമെന്ന് കാണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്യുന്നതിനാൽ മാത്രം പലപ്പോഴും അദ്ധ്യയനങ്ങൾ ആരംഭിക്കാൻ കഴിയും. സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖയിൽനിന്ന് ഒരു സഹോദരന് അഞ്ച് അദ്ധ്യയനങ്ങൾ തുടങ്ങാൻ കഴിഞ്ഞു. നിരന്തരമായി അത്രത്തോളം ബൈബിളദ്ധ്യയനങ്ങൾ നടത്താൻ അയാൾക്കു കഴിയാത്തതുകൊണ്ട് അയാൾ മററു പ്രസാധകർക്ക് ബൈബിളദ്ധ്യയനങ്ങൾ കൈമാറാൻ തുടങ്ങി.
3 അദ്ധ്യയനങ്ങൾ തുടങ്ങുന്നത് എളുപ്പമാണെന്ന് നമ്മൾ കണ്ടെത്തുന്നെങ്കിൽ നമുക്ക് മററു പ്രസാധകരെ കൂടെ കൊണ്ടുപോകാനും അദ്ധ്യയനം സമ്പാദിക്കാൻ അവരെ സഹായിക്കാനും കഴിയും. നിങ്ങൾക്ക് ഒരു ബൈബിളദ്ധ്യയനം നടത്താൻ ഇഷ്ടമാണെങ്കിൽ നിങ്ങൾ വീടുതോറുമുളള ശശ്രൂഷയിൽ കണ്ടുമുട്ടുന്നവർക്ക് ഒരു ബൈബിളദ്ധ്യയനം വാഗ്ദാനം ചെയ്തുകൊണ്ട് ശ്രമിച്ചുനോക്കിക്കൂടാത്തതെന്തുകൊണ്ട്? ഒരു സന്ദർഭത്തിൽ ഒരു പ്രസാധക ഒരു കൗമാരപ്രായക്കാരി പെൺകുട്ടിക്ക് മടക്കസന്ദർശനം നടത്തി, അവൾ വളരെ താൽപര്യം കാണിക്കാഞ്ഞവളായിരുന്നു. എന്നുവരികിലും പ്രസാധക അവൾക്കൊരു ബൈബിളദ്ധ്യയനം വാഗ്ദാനം ചെയ്തു, അവൾ സമ്മതിക്കുകയും ചെയ്തു. അവൾ ഇപ്പോൾ സ്നാപനമേററവളാണ്, അവളുടെ സഹോദരിയും ഭർത്താവും യോഗങ്ങൾക്കു ഹാജരാകുന്നുമുണ്ട്.—ഗലാ. 6:6.
4 നമ്മോടൊത്ത് അദ്ധ്യയനം ആരംഭിക്കുന്ന എല്ലാവരും തുടർന്ന് പഠിക്കുകയില്ല. പഠിക്കുന്ന എല്ലാവരും സത്യത്തിലേക്കു വരികയുമില്ല. എന്നാൽ ചിലർ വരും. നാം എത്രയധികം അദ്ധ്യയനങ്ങൾ തുടങ്ങുന്നുവോ അത്രയധികം മററുളളവരെ യഹോവയുടെ സ്തുതിപാഠകരായിത്തീരാൻ സഹായിക്കുന്നതിന് സാദ്ധ്യതയുണ്ട്.