മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഒക്ടോബർ – ഡിസംബർ
“പണ്ടത്തെപ്പോലെ ഇന്ന് ആരും പാപത്തെക്കുറിച്ച് അങ്ങനെ സംസാരിക്കാറില്ല. താങ്കൾക്ക് എന്തു തോന്നുന്നു? പാപം എന്നത് ഒരു പഴഞ്ചൻ ആശയമാണോ, അതോ ഇന്നും അതൊരു യാഥാർഥ്യമാണോ? [പ്രതികരിക്കാൻ അനുവദിക്കുക. വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ റോമർ 5:12 വായിക്കുക.] ബൈബിൾ പാപത്തെക്കുറിച്ച് എന്താണ് പറയുന്നതെന്നു മനസ്സിലാക്കാൻ ഈ മാസിക സഹായിക്കും.”
ഉണരുക! ഒക്ടോബർ – ഡിസംബർ
“ഇന്നത്തെ സാമ്പത്തികാവസ്ഥ ഏറെ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നു. ജോലി ഇല്ലാത്തവർക്ക് അതിന്റെ ടെൻഷൻ. ജോലിയുള്ളവർക്കാണെങ്കിൽ അതു പോകുമോ എന്ന ടെൻഷൻ. ഇത്തരം ഉത്കണ്ഠകളെ ലഘൂകരിക്കാൻ സഹായിക്കുന്ന ഒരു നിർദേശം ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ മത്തായി 6:34 വായിക്കുക.] പണം സൂക്ഷിച്ചു കൈകാര്യം ചെയ്യാനും അനാവശ്യ ഉത്കണ്ഠകൾ ഒഴിവാക്കാനും സഹായിക്കുന്ന ചില പ്രായോഗിക നിർദേശങ്ങൾ ഈ മാസികയിലുണ്ട്.”