മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജനുവരി – മാർച്ച്
“കുടുംബപ്രശ്നങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്ത് ഭാര്യമാരോട് കൂടുതൽ സ്നേഹവും പരിഗണനയും കാണിക്കാൻ ഭർത്താക്കന്മാർക്ക് എങ്ങനെ കഴിയും? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതേക്കുറിച്ചു പറയുന്ന ഒരു വേദഭാഗം ഞാൻ വായിച്ചുകേൾപ്പിക്കട്ടേ? [വീട്ടുകാരനു സമ്മതമാണെങ്കിൽ 1 പത്രോസ് 3:7 വായിക്കുക. എന്നിട്ട് 30-ാം പേജിലെ ലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക.] ഭാര്യാഭർത്താക്കന്മാർക്ക് പരസ്പരം ആദരവോടെ ഇടപെടാൻ എങ്ങനെ കഴിയും എന്നതു സംബന്ധിച്ച ചില പ്രായോഗിക നിർദേശങ്ങൾ ഈ ലേഖനത്തിലുണ്ട്.”
ഉണരുക! ജനുവരി – മാർച്ച്
“‘പറഞ്ഞത് തിരിച്ചെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ’ എന്ന് ചിന്തിച്ചുപോയ സന്ദർഭങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, അല്ലേ? നാവിനെ സൂക്ഷിക്കാൻ നമുക്ക് എങ്ങനെ കഴിയും? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നെ സഹായിച്ച ഒരു ബൈബിൾ തത്ത്വം ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരന് താത്പര്യമെങ്കിൽ സദൃശവാക്യങ്ങൾ 15:28 വായിക്കുക. തുടർന്ന് 31-ാം പേജിലെ ലേഖനം പരിചയപ്പെടുത്തുക.] നമ്മുടെ സംസാരശീലങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില നല്ല നിർദേശങ്ങൾ ഈ ലേഖനത്തിലുണ്ട്.”