മാതൃകാവതാരണങ്ങൾ
മെയിലെ ആദ്യശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ
“ദൈവത്തോടു പ്രാർഥിക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ?” പ്രതികരിക്കാൻ അനുവദിക്കുക. അനുകൂലമായ പ്രതികരണമാണെന്നു തോന്നുന്നെങ്കിൽ മാത്രമേ ചർച്ച തുടരാവൂ. “പ്രാർഥന ദൈവത്തോടു നമ്മെ അടുപ്പിക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ താങ്കൾക്ക് ആഗ്രഹമുണ്ടോ?” പ്രതികരിക്കാൻ അനുവദിക്കുക. ഏപ്രിൽ - ജൂൺ വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി നൽകിയിട്ട് 18-ാം പേജിലെ ആദ്യത്തെ ഉപതലക്കെട്ടിനു കീഴിലുള്ള വിവരങ്ങൾ വായിച്ചു ചർച്ച ചെയ്യുക; പരാമർശിച്ചിരിക്കുന്ന ഒരു തിരുവെഴുത്തെങ്കിലും വായിക്കുക. മാസികകൾ സമർപ്പിച്ചിട്ട്, അടുത്ത ചോദ്യം ഉപയോഗിച്ച് മടക്കസന്ദർശനം ക്രമീകരിക്കുക.
വീക്ഷാഗോപുരം ഏപ്രിൽ - ജൂൺ
“ഈയിടെയായി ഒരുപാട് പ്രകൃതിവിപത്തുകൾ ഉണ്ടാകുന്നുണ്ടല്ലോ; എന്തായിരിക്കാം കാരണം? (പ്രതികരിക്കാൻ അനുവദിക്കുക.) വളരെയധികം പ്രകൃതിവിപത്തുകൾ ഉണ്ടാകാൻപോകുന്ന ഒരു കാലത്തെക്കുറിച്ച് ബൈബിൾ പ്രവചിച്ചിരുന്നു. ആ പ്രവചനം ഞാൻ വായിച്ചുകേൾപ്പിക്കട്ടേ? (വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ മത്തായി 24:7, 8 വായിക്കുക.) ഇന്ന് ഇത്രയധികം പ്രകൃതിവിപത്തുകൾ ഉള്ളത് എന്തുകൊണ്ടാണ്? അത് ദൈവത്തിൽനിന്നുള്ള ശിക്ഷയാണോ? പെട്ടെന്നുതന്നെ ദൈവം എല്ലാ പ്രകൃതിവിപത്തുകൾക്കും ഒരു അവസാനം കൊണ്ടുവരുമെന്ന് വിശ്വസിക്കാനുള്ള കാരണങ്ങൾ എന്താണ്? ഈ മാസിക ആ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകും.”
ഉണരുക! ഏപ്രിൽ - ജൂൺ
“നിഷേധചിന്തകളുമായി മല്ലിടുന്ന അനേകം ആളുകളുണ്ട്; ചിലർ അതിന്റെ പേരിൽ ജീവിതം അവസാനിപ്പിക്കാൻപോലും തുനിയുന്നു. ആത്മഹത്യാപ്രവണതയുള്ളവരെ നമുക്ക് എങ്ങനെ സഹായിക്കാം? (പ്രതികരിക്കാൻ അനുവദിക്കുക.) ജീവനെ അമൂല്യമായി വീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഒരു തിരുവെഴുത്ത് ഞാൻ കാണിച്ചുതരട്ടേ? (വീട്ടുകാരന് താത്പര്യമുണ്ടെങ്കിൽ യാക്കോബ് 1:17 വായിച്ചുകേൾപ്പിക്കുക.) ജീവൻ സ്രഷ്ടാവിൽനിന്നുള്ള വിലയേറിയ സമ്മാനമാണ്. ആത്മഹത്യ ചെയ്യണമെന്നു ചിന്തിക്കുന്നവരെ എങ്ങനെ സഹായിക്കാമെന്ന് ഈ ലേഖനം വിവരിക്കുന്നു.” 14-ാം പേജിലെ ലേഖനം പരാമർശിക്കുക.