മാതൃകാവതരണങ്ങൾ
ആഗസ്റ്റിലെ ആദ്യ ശനിയാഴ്ച ബൈബിളധ്യയനം ആരംഭിക്കാൻ
“ദൈവത്തെ അനുസരിക്കാൻ ശ്രമിക്കുന്ന ആളുകൾ സന്തുഷ്ടരായിരിക്കുമോ? എന്താണ് താങ്കളുടെ അഭിപ്രായം? (പ്രതികരിക്കാൻ അനുവദിക്കുക. വീട്ടുകാരന് താത്പര്യമുണ്ടെന്ന് തോന്നുന്നപക്ഷം സംഭാഷണം തുടരുക.) സുപ്രധാനമായ ചില വിവരങ്ങൾ ഈ ലേഖനത്തിലുണ്ട്.” ജൂലൈ - സെപ്റ്റംബർ ലക്കം വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി വീട്ടുകാരനു നൽകുക. എന്നിട്ട് 16-17 പേജുകളിലെ ഏതെങ്കിലും ഒരു ഉപതലക്കെട്ടിനു കീഴിലുള്ള വിവരങ്ങൾ വായിച്ചു ചർച്ചചെയ്യുക. പരാമർശിച്ചിരിക്കുന്ന ഒരു തിരുവെഴുത്തെങ്കിലും വായിക്കുക. മാസികകൾ സമർപ്പിച്ചിട്ട്, അടുത്ത ചോദ്യം ചർച്ച ചെയ്യാനായി മടക്കസന്ദർശനം ക്രമീകരിക്കുക.
ഉണരുക! ജൂലൈ - സെപ്റ്റംബർ
“ഇന്ന് പലർക്കുമുള്ള മോശമായ ഒരു പ്രവണതയെക്കുറിച്ച് ഞങ്ങൾ അയൽക്കാരോട് സംസാരിക്കുകയാണ്. പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതക്കാരാണ് പലരും. എന്തായിരിക്കും കാരണം? (പ്രതികരിക്കാൻ അനുവദിക്കുക.) ദേഷ്യപ്പെടുന്നതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നുവെന്ന് ഞാൻ കാണിച്ചുതരട്ടേ? (വീട്ടുകാരന്റെ അനുവാദത്തോടെ സങ്കീർത്തനം 37:8 വായിക്കുക.) ഇന്ന് ആളുകൾ പെട്ടെന്ന് ദേഷ്യപ്പെടുന്നത് എന്തുകൊണ്ടെന്നും ദേഷ്യം നമുക്ക് എങ്ങനെ നിയന്ത്രിച്ചുനിറുത്താമെന്നും ഈ മാസിക വിശദീകരിക്കുന്നുണ്ട്.”